പാലാ: എസ്.എം.വൈ.എം പാലാ രൂപത യുവജന പ്രസ്ഥാനത്തിൻറെ സുവർണ്ണ ജൂബിലി സമാപന വിളംബര റാലി ജൂൺ മുപ്പതാം തീയതി ഞായറാഴ്ച 600 ൽ അധികം യുവജനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെട്ടു. രൂപതയുടെ നാല് സോണുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊട്ടാരമറ്റം പുത്തേട്ട് ആർകേഡിൽ നിന്ന് ആരംഭിച്ച റാലി പാലാ ജൂബിലി കപ്പേളയിൽ സമാപിച്ചു. മുദ്രാവാക്യങ്ങൾ വിളിച്ച് പാലാ പട്ടണത്തെ പ്രകമ്പനം കൊള്ളിച്ചാണ് യുവജനങ്ങൾ റാലിയിൽ മുന്നോട്ടു നീങ്ങിയത്. റാലിയുടെ ആരംഭത്തിൽ ഫ്ലാഷ് മോബും അവസാനം പാലാ കുരിശുപള്ളിയുടെ മുൻപിലായി മെഗാ Read More…
Pala
ഡോക്ടർമാരെ ആദരിച്ചു
മീനച്ചിൽ : ഒരു തലമുറയുടെ ആയുസ്സും ആരോഗ്യവും നിലനിൽക്കുന്നത് ഡോക്ടർമാരിലൂടെയാണെന്നും, നിസ്വാർത്ഥമായി സേവനം ചെയ്യുന്ന ഡോക്ടർമാർ പ്രത്യേക ആദരവ് അർഹിക്കുന്നുവെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ. അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് മീനച്ചിൽ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻറ് സാജോ പൂവത്താനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡോക്ടർ ശബരിനാഥ് ഡോക്ടർ മീര എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബിജു തുണ്ടിയിൽ, ലിസമ്മ ഷാജൻ , നളിനി Read More…
ബേബി ഉഴുത്തുവാല്‍ കിന്‍ഫ്ര ഫിലിം & വീഡിയോ പാർക്ക് ചെയര്‍മാന്‍
വ്യവസായ വകുപ്പിൻ്റെ കീഴിലുള്ള കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് ചെയര്‍മാനായി ബേബി ഉഴുത്തുവാല്‍ ചുമതലയേറ്റു. കേരള കോണ്‍ഗ്ര് (എം) സംസ്ഥാന ഉന്നതാധികാര സമിതി അംഗമാണ്. പാലാ ചക്കാമ്പുഴ സ്വദേശിയായ ബേബി ഉഴുത്തുവാല്‍ 18 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കര്‍ഷക യൂണിയന്‍ (എം) മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു. ഭാര്യ ഡെയ്‌സി ബേബി രാമപുരം ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായിരുന്നു. മകന്‍ ഡോണ്‍ ബേബി (ഖത്തര്‍).
മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. കോട്ടയം ഗവ.മെഡിക്കൽ കോളജ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ.സിന്ധു ആർ.എസ്. ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി ഗവ.മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിന്റെ അനുഭവങ്ങൾ ഡോ.സിന്ധു ആർ.എസ്.പങ്കുവച്ചുഏറെ കടമ്പകൾ കടന്നു കരൾ മാറ്റിവയ്ക്കൽ നടത്താൻ സാധിച്ചത് വനിത ഡോക്ടർമാർക്ക് ഉൾപ്പെടെ പ്രചോദനം പകർന്നതായും അവർ പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കൊമഡോർ Read More…
കെ റ്റി യു സി (ബി) ക്ക് സംസ്ഥാന പ്രസിഡന്റ് പാലായിൽനിന്ന്
കേരളാ കോൺഗ്രസ് (ബി) യുടെ തൊഴിലാളി സംഘടനയായ കെ റ്റി യു സി (ബി) യുടെ സംസ്ഥാന പ്രസിഡന്റായി മനോജ് കുമാർ മാഞ്ചേരിയെ പാർട്ടി ചെയർമാനും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ ഗണേഷ് കുമാർ നോമിനേറ്റ് ചെയ്തു. ഏറെക്കാലം ബി ജെ പി യുടെ കാരൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയായും പഞ്ചായത്ത് കൺവീനറായും കാരൂർ പഞ്ചായത്തിലെയും പാലായിലെയും സാമൂഹിക സാംസ്‌കാരിക രംഗത്തും പൊന്നാട കരയോഗം പ്രസിഡന്റായും കേരളാ കോൺഗ്രസ് (ബി) യുടെ പാലാ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായും Read More…
പാലാ രൂപതയുടെ ആവശ്യം പരിഗണിച്ച് ചൂണ്ടച്ചേരിയിൽ ലോ കോളേജ് അനുവദിക്കണം: നിയമസഭയിൽ ആവശ്യം ഉന്നയിച്ച് മാണി സി കാപ്പൻ
ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിനോടും, കേറ്ററിംഗ് കോളേജിനോ അനുബന്ധമായി പാലായിൽ ലോ കോളേജ് അനുവദിക്കണമെന്ന് ആവശ്യമുയർത്തി മാണി സികാപ്പൻ എംഎൽഎ. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ചൂണ്ടച്ചേരിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ലോ കോളേജിന് വേണ്ടി രൂപത സർക്കാരിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടായിരുന്നു. ഇതുവരെയും വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് എംഎൽഎ ലോ കോളേജ് അനുവദിക്കണമെന്ന് ആവശ്യം സഭയിൽ ഉയർത്തിയത്. കോട്ടയം മേഖലയിൽ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് നിയമപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് മിതമായ ഫീസ് നിരക്കിൽ ഇവിടെ തന്നെ Read More…
പാലാ ബൈപാസ്: അരുണാപുരത്തെ ഭൂമി ഏറ്റെടുക്കൽ കാലതാമസം ഒഴിവാക്കുവാൻ ഇടപെടും: ഷാജു വി. തുരുത്തൻ
പാലാ: നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലാ കെ.എം.മാണി ബൈപാസിൽ അവശേഷിക്കുന്ന ഏതാനും മീറ്റർ ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് നഗരസഭയും കക്ഷി ചേരുമെന്ന് നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഏറ്റെടുക്കൽ നടപടികൾ അതിശ്ചിതമായി നീണ്ടുപോകുന്നത് വലിയ ഗതാഗത കുരുക്കിന് അരുണാപുരം ആശുപത്രി ജംഗ്ഷനിൽ ഇടയാക്കുന്നു. ഏറ്റെടുക്കലിനായി എസ്റ്റിമേറ്റ് പുതുക്കുന്നതിന് സർക്കാരിനോട് അവശ്യപ്പെടും കോടതി വ്യവഹാരത്തിൽ ഉടൻ തീർപ്പുണ്ടാക്കുന്നതിന് നഗരസഭ കൂടി കക്ഷി ചേരുമെന്നും ചെയർമാൻ പറഞ്ഞു. വികസന കാര്യ Read More…
പാലാ നഗരസഭയിൽ ഇനി ജോസിൻ ബിനോ ലീഡർ
പാലാ: മുൻ നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോയെ പാലാ നഗരസഭയിലെ സി പി.എം പാർലമെൻ്ററി പാർട്ടി ലീഡറായി തെരഞ്ഞടുത്തു. ഏരിയാ സെക്രട്ടറി പി.എം ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സി.പി.എം കൗൺസിലറുടെ യോഗത്തിലാണ് തീരുമാനം.നഗരസഭയിലെ രണ്ടാം വാർഡ് കൗൺസിലറാണ് ജോസിൻ. പാലാ നഗരസഭയിൽ എൽ.ഡി.എഫ് ഘടകകക്ഷികളും കൗൺസിലർമാരും നഗരസഭാ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി പ്രവൃത്തിക്കുമെന്ന് ജോസിൻ ബിനോ പ്രതികരിച്ചു.
സൗജന്യ ശ്വാസകോശ രോഗ നിർണയ ക്യാമ്പും, പിഎഫ്ടി പരിശോധനയും
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ പാലാ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ ( ഹെഡ്പോസ്റ്റ് ഓഫിസിന് എതിർവശം) പൾമനറി വിഭാഗം ഡോക്ടറുടെ നേതൃത്വത്തിൽ 26 ന് ബുധനാഴ്ച രാവിലെ 9.30 മുതൽ 1 വരെ സൗജന്യ ശ്വാസകോശരോഗ നിർണയ ക്യാമ്പും പിഎഫ്ടി പരിശോധനയും നടത്തും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം .വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ – 8281699263.
ഏദൻ തോട്ടവുമായി ജിലു ടീച്ചർ ക്ലാസ്സിലേക്ക്, ആവേശത്തോടെ കുട്ടികൾ
പൂവരണി : വിശ്വാസപരിശീലന രംഗത്ത് പൂവരണി എസ് എച്ച് സൺഡേസ്കൂൾ അധ്യാപിക ജിലു ജിജി ചുക്കനാനിക്കൽ നടത്തുന്ന വേറിട്ട വഴികളിലൂടെയുള്ള ക്ലാസ്സുകൾ ശ്രദ്ധേയമാകുന്നു. ജിലു തനിയെ വരച്ച് ഡിസൈൻ ചെയ്ത ഒറ്റ ക്യാൻവാസിൽ ബൈബിളിലെ ആദ്യ ഗ്രന്ഥമായ ഉല്പത്തിയിലെ ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്ന വിവരണം വളരെ ആകർഷകമായി അവതരിപ്പിച്ചു. ഒന്നാം ദിവസം മുതൽ ആറാം ദിവസം വരെയുള്ള സൃഷ്ടികൾ എല്ലാം വളരെ കൗതുകകരമായി ഇത് ഉപയോഗിച്ച് പ്രദർശിപ്പിച്ചു. കൂടാതെ ഏഴാം ദിവസത്തെ വിശ്രമത്തിന് ശേഷം ഏദൻ തോട്ടം Read More…