Pala

സിഎസ്ഐ സഭയുടെ നേതൃത്വത്തിൽ പാലായിൽ നാളെ Unity Octave

ഇൻ്റർ ചർച്ച് കൗൺസിൽ, കെ സി ബി സി എക്യുമെനിക്കൽ കമ്മിഷൻ, കെ സി സി സമിതികൾ സംയുക്തമായി കേരളത്തിൽ സഭൈക്യ പ്രാർത്ഥനാ വാരം ആചരിക്കുന്നതിൻ്റെ ഭാഗമായി നാലാം ദിനം സി എസ് ഐ സഭയുടെ പാലായിലുള്ള ഇടവക പളളിയിൽ (Christ Church) പരിപാടികൾ സംഘടിപ്പിക്കുന്നു. നാളെ (21 ബുധൻ) വൈകുന്നേരം 6 ന് സിഎസ്ഐ സഭയുടെ നേതൃത്വത്തിൽ പാലായിൽ നടക്കുന്ന പ്രാർത്ഥനയിൽ വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.(സമയക്രമം: 6 pm സഭൈക്യ വാര പ്രാർത്ഥന, Read More…

Pala

സീപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ: പാലാ സെന്റ് തോമസ് സ്കൂളിനും ഇലഞ്ഞി സെന്റ് പീറ്റേഴ്സ്നും വിജയം

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് ലീഗിൽ ആവേശകരമായ പോരാട്ടത്തിൽ പാലാ സെന്റ് തോമസ് സ്കൂൾ ആതിഥേയരായ കൂട്ടിക്കൽ സെന്റ് ജോർജ് സ്കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. പാലാ സെന്റ് തോമസ് സ്കൂളിലെ അഭിനവാണ് കളിയിലെ മികച്ച താരം. ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മറ്റൊരു മത്സരത്തിൽ ആതിഥേയരായ ഇലഞ്ഞി, അറുക്കുളം സെന്റ് മേരീസ് സ്കൂളിലെ ഏകപക്ഷീയമായ Read More…

Pala

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് ബസ് യാത്രക്കാരൻ പള്ളിക്കത്തോട് സ്വദേശി അരവിന്ദിന് ( 24) പരുക്കേറ്റു. രാവിലെ പാറത്തോടിൽ വച്ചായിരുന്നു അപകടം. മണിമല ഭാ​ഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് ശാന്തിപുരം സ്വദേശി സുരേഷ് ബാബുവിന് ( 34) പരുക്കേറ്റു. ഇല്ലിക്കൽ ഭാ​ഗത്ത് വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ആണ്ടൂർ സ്വദേശി വി.എൻ.തങ്കപ്പന് ( 84) പരുക്കേറ്റു.

Pala

പാലാ മാരത്തോൺ: റത്തോട് അനിൽ, അഞ്ജു മുരുകൻ ജേതാക്കൾ

പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത് പാലാ മാരത്തോണിൽ പുരുഷ വിഭാഗത്തിൽ റാത്തോട് അനിലും വനിതാ വിഭാഗത്തിൽ അഞ്ജു മുരുകനും ജേതാക്കളായി. ഞായറാഴ്ച രാവിലെ അഞ്ചു മണിക്ക് ആരംഭിച്ച 21കിലോമീറ്റർ ഹാഫ് മാരത്തോൺ പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ് ഫ്ലാഗ് ഓഫ് ചെയ്തു. പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മരത്തൺ, 10 Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ റോഡ് സുരക്ഷ വാരാചരണ പരിപാടി സംഘടിപ്പിച്ചു

പാലാ: റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശവുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ ബി.വി.എം കോളജ് എൻ.എസ്.എസ് യൂണിറ്റ്, മോട്ടോർ വാഹനവകുപ്പ് എന്നിവയുമായി സഹകരിച്ച് ദേശീയ റോഡ് സുരക്ഷവാരാചരണ പരിപാടി സംഘടിപ്പിച്ചു. പാലാ സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലേക്ക് ബോധവൽക്കരണവുമായി വാക്കത്തോൺ നടത്തി. ആശുപത്രി ഫിനാ‍ൻസ് ,അക്കൗണ്ട്സ് ആൻഡ് മെറ്റീരിയൽസ് ഡയറക്ടർ റവ.ഡോ.എമ്മാനുവൽ പാറേക്കാട്ട് സന്ദേശം നൽകി. അപകടം ഉണ്ടാകാതെ എങ്ങനെ സൂക്ഷിക്കണമെന്ന് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുക എന്ന സാമൂഹിക Read More…

Pala

പാലാ സെൻ്റ്. തോമസ് കോളേജ് എൻഎസ്എസ്സ് യൂണിറ്റും ജുവൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ്ബും പാലാ മരിയൻ സദനിൽ

പാല: പാലാ സെൻ്റ്. തോമസ് കോളേജ് എൻഎസ്എസ് യൂണിറ്റും ജുവൽസ് ഓഫ് പത്തനംതിട്ടയും സംയുക്തമായി പാലാ മരിയ സദൻ സന്ദർശിക്കുകയും ന്യൂ ഇയർ ആഘോഷിക്കുകയും ,ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തുകയും നിത്യോപയോഗ സാധനങ്ങളുടെ വിതരണം നടത്തുകയും ചെയ്തു . പരിപാടിയുടെ ഉദ്ഘാടനം പാലാ മരിയ സദൻ ഡയറക്ടർ സന്തോഷ് ജോസഫിൻ്റെ അധ്യക്ഷതയിൽ പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം നിർവഹിച്ചു. പാലാ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജയിംസ് മുഖ്യപ്രഭാഷണം നടത്തി. ലയൺസ് Read More…

Pala

മുണ്ടുപാലം പള്ളിയിൽ വി. സെബസ്ത്യാനോസ് സഹദായുടെ തിരുനാളിന് കൊടിയേറി

പാലാ :മുണ്ടുപാലം സെൻ്റ് തോമസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ കൊടിയേറ്റോടുകൂടി ആരംഭിച്ചു. വികാരി ഫാ. ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ജനുവരി 16 മുതൽ 25 വരെയാണ് തിരുന്നാൾ ആചരണം. പ്രധാന തിരുനാൾ 24, 25 തിയതികളിൽ നടത്തപ്പെടും. തിരുനാൾ ദിവസങ്ങളിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ വൈകിട്ട് 5:00 മണിക്ക് ആഘോഷമായ വിശുദ്ധകുർബാനയും ലദീഞ്ഞും ഉണ്ടായിരിക്കും. 23 ന് വൈകിട്ട് 7 :00 ന് പത്തനംതിട്ട റോയൽ ബീറ്റ്സിൻ്റെ ഗാനമേളയും നടത്തപ്പെടും. പ്രധാന Read More…

Pala

സീപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ: പാലാ സെന്റ് തോമസ് സ്കൂളിന് വിജയം

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് ലീഗിൽ ആവേശകരമായ പോരാട്ടത്തിൽ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് ഉജ്ജ്വല വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് പാലാ ടീം വിജയിച്ചത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാലാ സെന്റ് തോമസ് സ്കൂളിലെ അഭിഷേക് ‘മാൻ ഓഫ് ദ മാച്ച്’ പുരസ്കാരം സ്വന്തമാക്കി. തിങ്കളാഴ്ച Read More…

Pala

പാലാ സെൻ്റ്. തോമസ് കോളേജ് എൻഎസ്എസ്സ് യൂണിറ്റും ജുവൽസ് ഓഫ് പത്തനംതിട്ടയും പാലാ മരിയൻ സദനിൽ

പാലാ: പാലാ സെൻ്റ്. തോമസ് കോളേജ് എൻഎസ്എസ് യൂണിറ്റും ജുവൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ്ബും. സംയുക്തമായി പാലാ മരിയ സദൻ സന്ദർശനവും ന്യൂ ഇയർ ആഘോഷവും ,ആരോഗ്യ ബോധവൽക്കരണ ക്ലാസും നിത്യോപയോഗ സാധനങ്ങളുടെ വിതരണവും ഇന്ന് നടത്തും. പരിപാടിയുടെ ഉദ്ഘാടനം പാലാ മരിയ സദൻ ഡയറക്ടർ സന്തോഷ് ജോസഫിൻ്റെ അധ്യക്ഷതയിൽ പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം നിർവഹിക്കും. പാലാ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജയിംസ് മുഖ്യപ്രഭാഷണം നടത്തും. ലയൺസ് Read More…

Pala

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം: സജി മഞ്ഞക്കടമ്പിൽ

പാലാ: പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ.ജോർജ് വർഗീസ് ഞാറക്കുന്നേലിനെ കഴിഞ്ഞ ദിവസം പാലാ അരമനയ്ക്ക് മുന്നിൽവച്ച് വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് തൃണമൂൽകോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പാലാ പോലീസിന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്നും, അന്വേഷണത്തിലെ അലംഭാവം ദുരൂഹത ഉളവാക്കുന്നതാണെന്നും സജി ആരോപിച്ചു.