പാലാ: പാലാ സെന്റ് തോമസ് സ്ക്കൂളിലെ വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ആക്രമിക്കുകയും പരസ്യമായി വസ്ത്രാക്ഷേപം നടത്തി വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത മൃഗീയ സംഭവത്തിന്റെ പിന്നിൽ മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കലാലയങ്ങൾ ഇന്ന് മയക്കുമരുന്നിന്റെ പിടിയിലാണെന്നും അതിന് പ്രധാന കാരണമായ കലാലയ രാഷ്ട്രിയം നിരോധിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും സജി ആവശ്യപ്പെട്ടു. സ്ക്കൂൾ കോമ്പൗണ്ടിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് Read More…
Pala
പാലായിൽ വിദ്യാർഥിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
പാലായിൽ വിദ്യാർഥിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് (അക്കാദമിക്)നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പാലാ സെന്റ് തോമസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് സഹപാഠികളിൽ നിന്ന് ഉപദ്രവം ഏൽക്കേണ്ടി വന്നത്. വസ്ത്രം ഊരിമാറ്റി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വിദ്യാർഥികൾ തന്നെയാണ് മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. Read More…
നെല്ലിയാനി സെ.സെബാസ്റ്റ്യൻസ് പള്ളിയിൽ വി. സെബസ്ത്യാനോസിൻ്റെ തിരുനാളിന് കൊടിയേറി
പാലാ :നെല്ലിയാനി സെ.സെബാസ്റ്റ്യൻസ് പള്ളിയിൽ വി.സെബസ്ത്യാനോസിൻ്റെ തിരുനാളിന് ആരംഭം കുറിച്ചു കൊണ്ട് വികാരി ഫാ.ജോസഫ് ഇല്ലിമൂട്ടിൽ കൊടിയേറ്റി. ഫാ.തോമസ് വരകുകാലാപറമ്പിൽ, ഫാ.ബിനു ചൊള്ളാക്കൽ, ഫാ.ജോർജ് മണ്ഡപത്തിൽ എന്നിവർ പങ്കെടുത്തു. ജനു. 18 ന് കപ്പേളയിൽ രാവിലെ 7 ന് വി.കുർബാന, ലദീഞ്ഞ്, ഉച്ചകഴിഞ്ഞ് 2.30 ന് തിരുസ്വരൂപ പ്രതിഷ്ഠ 5 ന് വി.കുർബാന, ലദീഞ്ഞ്,6.30 ന് തിരുനാൾ പ്രദക്ഷിണം. 7.45 ന് കപ്പേളയിൽ ലദീഞ്ഞ്, പ്രസംഗം.19-ന് 10 മണിക്ക് തിരുനാൾ കുർബാന, സന്ദേശം, പ്രദക്ഷിണം, വി.കുർബാനയുടെ ആശീർവാദം, Read More…
രാമതത്വം തന്നെയാണ് ധർമ്മതത്വവും : അഡ്വ.ശങ്കു ടി.ദാസ്
പാലാ: രാമതത്വം തന്നെയാണ് ധർമ്മ തത്വവുമെന്ന് ബിജെപി ഇൻ്റലക്ച്വൽ സെൽ സംസ്ഥാന കൺവീനർ അഡ്വ.ശങ്കു ടി.ദാസ്. ധർമ്മം എന്ന സങ്കല്പത്തെ മനുഷ്യന്റെ രൂപത്തിൽ അവതരിപ്പിക്കുന്നതാണ് രാമായണം. ഗഹനമായ വൈദിക തത്വങ്ങൾ കഥകളിലൂടെ പറഞ്ഞുതന്നതാണ് പുരാണങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. മീനച്ചിൽ ഹിന്ദു മഹാസംഗമത്തിൻ്റെ നാലാം ദിവസം നടന്ന സത്സംഗ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുനാരായണ സേവാനികേതൻ സനാതന ധർമ്മ പ്രഭാഷകൻ പ്രമോദ് തമ്പി വേളൂർ പ്രഭാഷണം നടത്തി. എല്ലാം ഈശ്വരാർപ്പിതമായി ചെയ്യാൻ കഴിയുമ്പോഴാണ് ജീവിതത്തിൽ ജ്ഞാനവും ആനന്ദവും Read More…
പറന്നുയർന്ന് പാലാ
പാലാ: പാലായുടെ കായിക ചരിത്രത്തിലാദ്യമായി സംഘടിപ്പിച്ച എയ്റോ സ്പോർട്സ് വിഭാഗത്തിലുള്ള പാരാസെയിലിങ്ങ് പാലാ സെന്റ് തോമസ് കോളേജ് മൈതാനത്തിൽ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തൻ,കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജയിംസ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കോളേജിലെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സെന്റ് തോമസ് കോളേജിന്റെയും പാലാ ഫ്രണ്ട്സ് ആർട്സ് ക്ലബ്ബിന്റെയും സഹകരണത്തോടെ ഇന്ത്യൻ എയർ ഫോഴ്സ് റിട്ട. വിങ് കമാൻഡറും ശൗര്യചക്ര ജേതാവുമായ യു.കെ പാലാട്ട്, അസി. ഇൻസ്ട്രക്റും പൂർവ വിദ്യാർത്ഥിയുമായ ബിനു പെരുമന തുടങ്ങിയവരുടെ Read More…
നെല്ലിയാനി പളളിയിൽ “വല്ല്യച്ചൻ്റെ ” തിരുനാൾ; ജനുവരി 17, 18, 19, 20 തീയതികളിൽ
പാലാ: നെല്ലിയാനി ഇടവക മദ്ധ്യസ്ഥനായ വി.സെബസ്ത്യാനോസിൻ്റെ തിരുനാൾ ജനു’ 17, 18, 19, 20 തീയതികളിലായി ആഘോഷിക്കും.17-ന് വൈകിട്ട് 4.45 ന് കൊടിയേറ്റ്, 5 മണി വി.കുർബാന, നൊവേന, ലദീഞ്ഞ്,7.15ന് പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള. 18 ന് കപ്പേളയിൽ രാവിലെ 7 ന് വി.കുർബാന, ലദീഞ്ഞ്, ഉച്ചകഴിഞ്ഞ് 2.30 ന് തിരുസ്വരൂപ പ്രതിഷ്ഠ 5 ന് വി.കുർബാന, ലദീഞ്ഞ്,6.30 ന് തിരുനാൾ പ്രദക്ഷിണം. 7.45 ന് കപ്പേളയിൽ ലദീഞ്ഞ്, പ്രസംഗം.19-ന് 10 മണിക്ക് തിരുനാൾ കുർബാന, Read More…
ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം ആദ്ധ്യാത്മിക വിദ്യാഭ്യാസവും ആവശ്യമാണ് :അനൂപ് വൈക്കം
പാലാ: ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം ആദ്ധ്യാത്മിക വിദ്യാഭ്യാസവും നമുക്ക് ആവശ്യമാണെന്ന് അനൂപ് വൈക്കം. മീനച്ചിൽ നദീതട ഹിന്ദുമഹാസംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മക്കളിൽ ധാർമ്മിക ബോധം നൽകുന്നവരാകണം മാതാപിതാക്കൾ. മനസാക്ഷിക്ക് നിരക്കാത്തത് ഒന്നും ചെയ്യില്ല എന്ന് ബോധമാണ് മാതാപിതാക്കൾ കുട്ടികൾക്ക് നൽകാവുന്ന വലിയ സമ്പാദ്യമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ജയലക്ഷ്മി അമ്മാൾ മുഖ്യപ്രഭാഷണം നടത്തി. ശുഭസുന്ദർ രാജ്,സിന്ധു ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഗമ വേദിയായി ഇന്ന് (15)ന് വൈകിട്ട് 6.30നുള്ള സമ്മേളനത്തിൽ ആശ പ്രദീപ്, ശങ്കു ടി.ദാസ് എന്നിവർ Read More…
സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഫ്രാൻസിൽ നിന്നുള്ള വിദേശ സംഘം
പാലാ: മികവിൻ്റെ വിദ്യാലയമായ പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ അക്കാദി വും കലാപരവും ശാസ്ത്രപരവുമായ പ്രവർത്തനങ്ങൾ കണ്ട് വിലയിരുത്തുവാൻ ആണ് വിദേശ സംഘം എത്തിയത്. ഫ്രാൻസിലെ ലാവലിൽ നിന്നു മാണ് 80 പേരടങ്ങുന്ന സംഘം സ്കൂളിൽ എത്തിയത്. ഡോക്ടർമാർ, എഞ്ചിനീയർമാർ, സ്കൂൾ അധ്യാപകർ,കോളേജ് പ്രൊഫസർമാർ, എന്നിങ്ങനെ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ സംഘത്തിലുണ്ട്. സ്കൂൾ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുമ്പുതന്നെ എത്തിയ സംഘം കുട്ടികൾ സ്കൂളിലെത്തുന്നതും മറ്റും സൂക്ഷ്മമായി വീക്ഷിച്ചു. സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കുകയും ഫ്രാൻസിലെ Read More…
അന്തർ സർവകലാശാല വോളി;കേരള, മദ്രാസ്, എസ് ആർ എം, കുരുക്ഷേത്ര യൂണിവേഴ്സിറ്റികൾ സെമിയിൽ
പാലാ: അഖിലേന്ത്യ അന്തർ സർവകലാശാല വോളിബോളിൽ കേരള വാഴ്‌സിറ്റി സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ പഞ്ചാബ് സർവകലാശാല ചണ്ഡിഗഡിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് മറികടന്നാണ് കേരള സെമിയിൽ എത്തിയത്. സ്കോർ 25 – 22, 25 – 27, 25 –23, 25-16. മറ്റൊരു ക്വാർട്ടർ ഫൈനലിൽ മദ്രാസ് യൂണിവേഴ്സിറ്റി ചെന്നൈ അത്യന്ത്യം വാശിയേറിയ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ കലിംഗ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ഭുവനേശ്വറിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ എത്തുന്ന രണ്ടാമത്തെ ടീമായി. സ്കോർ Read More…
സംസ്ഥാനത്തെ ആദ്യ കാർട്ടിലേജ് – ബോൺ കോംപ്ലക്സ് ട്രാൻസ്പ്ലാന്റ് നടത്തി മാർ സ്ലീവാ മെഡിസിറ്റി ചരിത്രം കുറിച്ചു
പാലാ : അപകടത്തിൽ കാൽ മുറിച്ചു മാറ്റേണ്ടി വന്ന യുവാവിന്റെ കാർട്ടിലേജ് – ബോൺ കോംപ്ലക്സ് 23കാരന്റെ കാൽമുട്ടിലേക്ക് മാറ്റി സ്ഥാപിച്ച് അവയവ മാറ്റ ശസ്ത്രക്രിയ രംഗത്ത് മാർ സ്ലീവാ മെഡിസിറ്റി പാലാ പുതിയ ചരിത്രം കുറിച്ചു. മറ്റ് അവയവമാറ്റ ശസ്ത്രക്രിയകൾക്ക് പുറമെ കാർട്ടിലേജ് – ബോണും മാറ്റി സ്ഥാപിക്കാമെന്ന പുതിയ വിപ്ലവത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. നൂതനമായ എഫ്.ഒ.സി.എ.ടി( ഫ്രഷ് ഓസ്റ്റിയോ കോൺട്രൽ അല്ലോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്റേഷൻ ) എന്ന ശസ്ത്രക്രിയ, മാർ സ്ലീവാ മെഡിസിറ്റിയിലെ ഓർത്തോപീഡിക്സ് വിഭാഗം Read More…