Pala

കെ.എം.മാണി ജീവിതം കൊണ്ട് ഏവർക്കും നന്മകൾ സമ്മാനിച്ചു: സ്വാമി വീതസം ഗാനന്ദ മഹാരാജ്

പാലാ: കെ.എം.മാണി സ്വന്തം ജീവിതം കൊണ്ട് ഏവർക്കും നന്മ വിളമ്പി എന്ന് അരുണാപുരം ശ്രീ രാമകൃഷ്ണാ മഠാധിപതി സ്വാമി വീത സംഗാനന്ദ മഹാരാജ് പറഞ്ഞു. കെ.എം.മാണിയുടെ ജന്മദിനം കാരുണ്യാ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റിയും കെ.എം.മാണി ഫൗണ്ടേഷനും ചേർന്ന് പാലാ മരിയ സദനം അഭയകേന്ദ്രത്തിൽ നടത്തിയ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സ്വാമി വീതസംഗാനന്ദ. യോഗത്തിൽ സന്തോഷ് മരിയസദൻ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപതാ വികാരി ജനറാൾ റവ.ഫാ: ജോസഫ് മലേപ്പറമ്പിൽ Read More…

Pala

അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗം ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു

പാലാ: അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 30, 31 തീയതികളിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. മാനവികശാസ്ത്രത്തിൻ്റെ സംഗമ പഥങ്ങൾ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ സ്മൃതി സാഹിത്യം, നിർമിത ബുദ്ധി, ഇംഗ്ലീഷ് ഭാഷാദ്ധ്യാപനം, പുതിയ ലോകത്തിൻ്റെ നിഗൂഡമേഖലകൾ എന്നിവയെ അടയാളപ്പെടുത്തുന്നു. ഐ സി എസ് എസ് ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസേർച്ച്) സ്പോൺസർ ചെയ്യുന്ന സെമിനാറിൻ്റെ ഉദ്ഘാടന സമ്മേളനം നാളെ രാവിലെ 9:30 ന് കോളേജ് സെമിനാർ ഹാളിൽ Read More…

Pala

മൂന്നാനി ഗാന്ധിസ്ക്വയറിൽ രക്തസാക്ഷിത്വ ദിനാചരണം

പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 30 ന് (30/01/2025) മൂന്നാനി ഗാന്ധി സ്ക്വയറിൽ രക്തസാക്ഷിത്വ- വിശ്വശാന്തി ദിനാചരണം സംഘടിപ്പിക്കും. രാവിലെ 10 ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി റോഷിണി തോംസൺ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, പാലാ ഡി വൈ എസ് പി കെ സദൻ, ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, മുനിസിപ്പൽ കൗൺസിലർ Read More…

Pala

ദൃശ്യവിരുന്നൊരുക്കി കലാസന്ധ്യ

പാലാ: പൂവരണി പള്ളിയിലെ ഈശോയുടെ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച് എസ് എച്ച് സൺഡേ സ്കൂളിന്റെയും സിഎംഎല്ലിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട കലാസന്ധ്യ ‘വേവ്സ് 25’ ശ്രദ്ധേയമായി. ഇരുനൂറ്റിയമ്പതോളം കുട്ടികൾ പങ്കെടുത്ത മൂന്നര മണിക്കൂർ നീണ്ടുനിന്ന പ്രോഗ്രാം പുതിയതും വൈവിധ്യമാർന്നതുമായ നിരവധി വിഭവങ്ങൾ കൊണ്ട് സംമ്പുഷ്ടമായിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണവും ചിത്രീകരണവും വിവരിച്ചുകൊണ്ട് കൊച്ചു കുട്ടികൾ അവതരിപ്പിച്ച ആവേ മരിയ എന്ന പ്രോഗ്രാം വളരെ മനോഹരമായിരുന്നു. ക്രിസ്തു ശിഷ്യന്മാരിൽ ഒരോരുത്തരുടെയും പ്രത്യേകതകൾ പറഞ്ഞു പരിചയപ്പെടുത്തിയതും തുടർന്ന് ക്രിസ്തുനാഥനോടൊപ്പം പെസഹാ ആചരിക്കുന്ന ദൃശ്യാവതരണവും Read More…

Pala

ലീനാ സണ്ണി പുരയിടം വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചു

പാലാ : പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ ലീനാ സണ്ണി സ്ഥാനം രാജിവച്ചു. മുന്നണി ധാരണ പ്രകാരം കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് രാജി. ഇന്ന് വൈകിട്ട് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. കോൺഗ്രസ് എമ്മിന് തന്നെയാണ് ഇനിയുള്ള അവസാന ടേമിലും വൈസ് ചെർമാൻ സ്ഥാനം. നിലവിലെ ചെയർമാൻ ഷാജു തുരുത്തനും അടുത്തമാസം രാജിവയ്ക്കും. തോമസ് പീറ്ററിനാണ് അടുത്ത ചെയർമാൻ സ്ഥാനം.

Pala

കിടത്തി ചികിത്സയ്ക്കായിപാലാ ഗവ: ഹോമിയോ ആശുപത്രിയിൽ പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചു

പാലാ : കിടത്തി ചികിത്സയ്ക്കായിപാലാ ഗവ: ഹോമിയോ ആശുപത്രിയിൽ പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചു. പുതിയ ബേ്ളോക്കിൻ്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനിൽ നിർവ്വഹിച്ചു. ശിലാസ്ഥാപനം ജോസ്.കെ.മാണി എംപി നടത്തി. യോഗത്തിൽ മാണി.സി. കാപ്പൻ എം.ൽ.എ അധ്യക്ഷത വഹിച്ചു. ഫ്രാൻസീസ് ജോർജ് എം.പി മുഖ്യ അഥിതിയായിരുന്നു. മുനിസിപ്പൽ ചെയർമാൻ ഷാജു .വി.തുരുത്തൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ വൈസ് ചെയർമാൻ ലീനാ സണ്ണി പുരയിടം,ളാലം പുത്തൻപള്ളി വികാരി ഫാ ജോർജ് മൂലേച്ചാലിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ Read More…

Pala

കെ.എം. മാണിയെ കുറിച്ച് മാണിസം വെബ് സൈറ്റ്: ഓര്‍മ്മകള്‍ നേരിട്ട് പങ്കിടാം

പാലാ : കെ.എം. മാണിയെ കുറിച്ച് ലോകമെമ്പാടുമുള്ളവര്‍ക്ക് അവരുടെ ഓര്‍മ്മകളും ചിത്രങ്ങളും വീഡിയോകളും വെബ് സൈറ്റില്‍ പങ്കുവയ്ക്കാന്‍ അവസരം ലഭിക്കുന്ന തരത്തില്‍ വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത മാണിസം എന്ന വെബ് സൈറ്റിന്റെ (https://manism.in/) ഉദ്ഘാടനം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി നിര്‍വഹിച്ചു. ഫെബ്രുവരി 14,15,16 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന മാണിസം യൂത്ത് കോണ്‍ക്ലേവിന് മുന്നോടിയായാണ് വെബ്‌സൈറ്റ് ഒരുക്കിയത്. മാണിസം ഒരു ജനക്ഷേമ പ്രത്യയശാസ്ത്രമാണെന്ന് ജോസ് കെ മാണി പറഞ്ഞു. സമഭാവനയോടെ മനുഷ്യരെയെല്ലാം Read More…

Pala

വി ജെ ബേബി കർഷകർക്ക് മാതൃക: ജോസ് കെ മാണി എം പി

പാലാ: രാജ്യത്തെ മികച്ച ഏലം കർഷകനുള്ള മില്യനയർ ഫാർമർ ഓഫ് ഇൻഡ്യ ദേശീയപുരസ്‌കാരം നേടിയ പാലാ വെള്ളിയേപ്പള്ളിൽ വി ജെ ബേബി രാജ്യത്തെ കർഷകർക്ക് തന്നെ മാതൃകയാണെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. കാർഷിക മേഖലയിൽ മാന്ദ്യം നേരിടുകയും കർഷകർ കൃഷിയിൽ നിന്നും പിന്തിരിഞ്ഞുവരുന്ന കാലഘട്ടത്തിൽ തന്റെ കൃഷിയിടത്തെ പരമാവധി വിജയത്തിലെത്തിച്ച വി ജെ ബേബി കർഷകർക്ക് പുതിയ ആവേശം നൽകുന്നതായി ജോസ് കെ മാണി പറഞ്ഞു. പാലായിൽ നടന്ന ലളിതമായ ചടങ്ങിൽ വി Read More…

Pala

കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ പാലാ രൂപത മീറ്റ് നടന്നു

പാലാ: കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ പാലാ രൂപത മീറ്റ് – 2025 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു. പാലാ രൂപത വികാരി ജനറാളും മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ആതുര ശുശ്രൂഷ രംഗത്ത് നഴ്സുമാർ നടത്തുന്ന സേവനങ്ങൾ ദൈവീക തുല്യമായ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു. വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് കത്തോലിക് സെമിനാരി പ്രഫസർ ഫാ.ഡൊമിനിക് വെച്ചൂർ മുഖ്യപ്രഭാഷണം നടത്തി. മാർ സ്ലീവാ Read More…

Pala

എസ്. എം. വൈ. എം, കെ. സി. വൈ. എം. പാലാ രൂപതയുടെ 2025 പ്രവർത്തനവർഷ ഉദ്ഘാടനവും, കർമ്മരേഖ പ്രകാശനവും

പാലാ :എസ്. എം. വൈ. എം. – കെ. സി. വൈ. എം. പാലാ രൂപതയുടെ 2025 പ്രവർത്തനവർഷ ഉദ്ഘാടനവും, കർമ്മരേഖ പ്രകാശനവും ” സവ്റാ 2K25″ ഇലഞ്ഞി ഫൊറോനയുടെയും, യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ നടത്തപ്പെട്ടു. കെ. സി. വൈ. എം. സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. എം. ജെ. ഇമ്മാനുവൽ യോഗം ഉദ്ഘാടനം ചെയ്യുകയും കർമ്മരേഖ പ്രകാശനം നിർവഹിക്കുകയും ചെയ്തു.രൂപത പ്രസിഡന്റ്‌ അൻവിൻ സോണി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി മുഖ്യപ്രഭാഷണം നടത്തി. ഇലഞ്ഞി Read More…