പാലാ: ലഹരിക്കെതിരെ സമൂഹം ജാഗ്രതപാലിക്കണമെന്ന് പാലാ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ ബിജി ജോജോ പറഞ്ഞു. സംസ്ഥാന എക്സൈസ് വകുപ്പ്, പാലാ മുനിസിപ്പൽ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ആശ മരിയ പോൾ, എബി ജെ ജോസ്, സിസിലി പി, എക്സൈസ് ഇൻസ്പെക്ടർമാരായ ഫിലിപ്പ് Read More…
Pala
വിദ്യാഭ്യാസത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി മാതൃകയായി പാലാ സെന്റ് ജോസഫ് ഹോട്ടൽ മാനേജ്‌മന്റ് കോളേജ്
പാലാ: രാജ്യത്തിന്റെ ശക്തിസ്രോതസ് യുവജനങ്ങളാണെന്നും യുവജനങ്ങൾ വിദ്യാഭ്യാസത്തോടൊപ്പം രക്തദാനം പോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലാ സെന്റ് ജോസഫ് ഹോട്ടൽ മാനേജ്‌മന്റ് കോളേജ് ഇക്കാര്യത്തിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു മാർഗ്ഗദർശിയാണെന്നും എം എൽ എ പറഞ്ഞു. പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിന്റെയും Read More…
സ്കൂട്ടറുകൾ കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് പരുക്ക്
പാലാ: സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശികളായ സഹോദരങ്ങൾ അജിൽ ജിത്ത് (43) , അരുൺ ജിത്ത് ( 40) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ ഐങ്കൊമ്പ് ഭാഗത്തുവച്ചായിരുന്നു അപകടം.
പാലാ പൂവരണിയില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരുക്ക്
പാലാ: പാലാ പൊന്‍കുന്നം ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം ആറു പേര്‍ക്ക് പരിക്ക്. വൈകിട്ട് അഞ്ചരയോടെ കടയത്തിന് സമീപം നിയന്ത്രണം വിറ്റ ഫോര്‍ച്യൂണര്‍ മറ്റ് രണ്ട് കാറുകളിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു. പൂവരണി, തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ പാലായിലുള്ള സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലായില്‍ നിന്നും പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് റോഡില്‍ പരന്ന ഓയില്‍ അഗ്നിശമന സേനാംഗങ്ങള്‍ കഴുകി വൃത്തിയാക്കി.
മഞ്ഞപിത്തo പിടിപെട്ട് വിദ്യാർത്ഥി മരിച്ചു
പാലാ: പാലാ സെ.തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ പുത്രൻ സെബിൻ ടോമി കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരണമടഞ്ഞു. ജോസ്, കെ.മാണി എം.പിയുടെ നിർദ്ദേശാനുസരണം കോട്ടയത്തെ യൂത്ത്ഫ്രണ്ട് (എം) സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന യുവജനങ്ങൾ ആശുപത്രിയിലെത്തി അവശ്യമായ രക്തം നൽകി കൊണ്ടിരുന്നുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. ചക്കാമ്പുഴയിലും സമീപമേഖലയിലും നിരവധി പേർക്ക് മഞ്ഞപിത്തം പിടിപെട്ടിരുന്നു. പലരും ആഴ്ച്ചകളിലായി ചികിത്സയിലുമാണ്. മാതാവ്: മാറിക ഇരട്ടയാനിക്കൽ സിനി. സഹോദരങ്ങൾ: ബിന്റോ, ബിബിൻ. സംസ്കാരം പിന്നീട്.
വീട്ടുപടിക്കൽ സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്
പാലാ : സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ ഉടനീളം ആവശ്യഘട്ടത്തിൽ വീട്ടുപടിക്കൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജീത്ത്ജീമീനാഭവൻ അറിയിച്ചു. സാധാരണക്കാർക്ക് കാരുണ്യത്തിന്റെ കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആംബുലൻസ് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ശനിയാഴ്ച) നടക്കും. വൈകുന്നേരം 6 ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്ലാഗ് ഓഫ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ്രൺജീത്ത്ജീ മീനാഭവൻഅധ്യക്ഷനായിരിക്കും. പവർ ഫിനാൻസ് കോർപ്പറേഷൻ്റെ സഹകരണത്തോടെയാണ് Read More…
എതിർപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് പിന്തുണ; പാലായിൽ സ്വന്തം ചെയർമാനെ പുറത്താക്കി കേരള കോൺഗ്രസ് എം
പാലാ: പാലാ മുനിസിപ്പാലിറ്റി ചെയർമാൻ ഷാജു തുരുത്തന് എതിരെ യുഡിഎഫ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസം പാസായി. പ്രമേയ അവതാരകനടക്കം യുഡിഎഫ് അംഗങ്ങളെല്ലാം വിട്ടുനിന്നപ്പോൾ എൽഡിഎഫ് അംഗങ്ങളിൽ ചെയർമാനൊഴികെ മറ്റെല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. മുന്നണി ധാരണ പ്രകാരം രാജിവെക്കാതെ വന്നതോടെയാണ് കേരളാ കോൺഗ്രസ് അംഗമായ ഷാജു തുരുത്തനെ സ്വന്തം പാർട്ടിക്കാരടക്കം കൈവിട്ടത്. ഷാജു തുരുത്തനോട് രാജിവെക്കണമെന്ന് ജോസ് കെ മാണി അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. പാർട്ടിയുടെ നിർദ്ദേശം ഇയാൾ അംഗീകരിക്കാത്തതോടെയാണ് അവിശ്വാസത്തെ പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് (എം) Read More…
വാഹൻ വെബ്‌സൈറ്റിൽ മൊബൈൽ നമ്പർ ചേർക്കാം
പാലാ: വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ മൊബൈൽ നമ്പരുകൾ വാഹൻ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തുന്നതിന് പാലാ സബ് ആർ.ടി.ഓഫീസിൽ പ്രത്യേക കൗണ്ടർ തുടങ്ങി. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ആയിരിക്കണം വാഹനിൽ ചേർക്കേണ്ടത്. അപേക്ഷകന് സ്വന്തമായും അക്ഷയകേന്ദ്രങ്ങൾ, ഇ-സേവാകേന്ദ്രങ്ങൾ എന്നിവ വഴിയും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാം. ഇതിന് സാധിക്കാത്തവർ ഇ-ആധാർ ഉപയോഗിച്ച് അക്ഷയകേന്ദ്രങ്ങൾ, ഇ-സേവാകേന്ദ്രങ്ങൾ എന്നിവ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ച ശേഷം ആർ.ടി ഓഫീസിലെ പ്രത്യേക കൗണ്ടറിൽ എത്തി മൊബൈൽ Read More…
മസ്കറ്റിൽ അയൺമാൻ പട്ടം കരസ്ഥമാക്കി കോട്ടയം സ്വദേശി ദീപു ജോർജ്
പാലാ: ഒമാനിലെ മസ്കറ്റിൽ നടന്ന ലോകത്തിലെ തന്നെ കഠിനമായ കായിക പരീക്ഷണങ്ങളിൽ ഒന്നായ അയൺമാൻ ട്രയാത്ലണിൽ ചരിത്രം കുറിച്ച് കോട്ടയം സ്വദേശി ദീപു ജോർജ് (41). വേൾഡ് ട്രയാത്തലോൺ കോർപറേഷനും അയൺമാനും സംയുക്തമായി സംഘടിപിച്ച ഈ മത്സരത്തിൽ 1.9 കെഎം ആഴക്കടലിലൂടെ ഉള്ള നീന്തൽ 90കെഎം സൈക്ലിംഗ് 21കെഎം ഒട്ടാം എന്നിവ ഇടവേളകളില്ലാതെ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയാൽ മാത്രമേ അയൺമാൻ പട്ടം ലഭിക്കുകയുള്ളു . ആകെ എട്ടര മണിക്കൂർ സമയമാണ് ഇവ മൂന്നും ചെയ്തു തീർക്കാൻ അനുവദിച്ചിട്ടുള്ളത്. Read More…
പാലാ -രാമപുരം റോഡിൽ ചക്കാമ്പുഴയിൽ വാൻ കത്തി നശിച്ചു
പാലാ: പാലായില്‍ വ്യാപാരിയുടെ ഒമ്‌നി വാന്‍ കത്തിനശിച്ചു. പച്ചക്കറി വ്യാപാരിയായ ഈറ്റയ്ക്കല്‍ സോജന്റെ കാറാണ് കത്തിനശിച്ചത്. പാലാ – രാമപുരം റോഡില്‍ എസ്ബിഐ എടിഎമ്മിനു സമീപം വെച്ചാണ് അപകടം. അപകടത്തെ തുടര്‍ന്ന് റോഡിലെ ഗതാഗതം ഏറെ നേരം മുടങ്ങി. ഒമ്‌നി വാനാണ് കത്തിയത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും പാലാ പോലീസും സ്ഥലത്തെത്തി.