Pala

ഗാന്ധിചിത്രം റഷ്യൻ ബിയർ ക്യാനിൽ; കമ്പനി ഖേദം പ്രകടിപ്പിച്ച് പിൻവലിച്ചു

പാലാ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രം ബിയർ ക്യാനിൽ പതിപ്പിച്ച സംഭവത്തിൽ റഷ്യൻ ബിയർ നിർമ്മാണ കമ്പനിയായ റിവോർട്ട് ബ്രൂവറി ഖേദം പ്രകടിപ്പിച്ചു ഗാന്ധിജിയുടെ ചിത്രവും ഒപ്പും പിൻവലിച്ചു. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനു അയച്ച ഇ മെയിലാണ് റിവോർട്ട് ബ്രൂവറി വികസന ഡയറക്ടർ ഗുഷിൻ റോമൻ ഇക്കാര്യം അറിയിച്ചത്. റിവോർട്ട് ബ്രൂവറിയുടെ പേരിൽ ബിയർ ക്യാനിൽ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ചപ്പോൾ ഉണ്ടായ അസൗകര്യത്തിനും അസ്വസ്ഥതയ്ക്കും അഗാധമായ ക്ഷമാപണം നടത്തുന്നതായി കത്തിൽ പറഞ്ഞു. Read More…

Pala

രാജ്യം എ.ഐ കുതിപ്പിൽ : ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍

പാലാ: രാജ്യം എ.ഐ. രംഗത്ത് വന്‍ കുതിപ്പിന്റെ പാതയിലാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. പാലാ വലവൂരിലെ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ട്രിപ്പിൾ ഐ.ടി (ഐ.ഐ.ഐ.ഐടി)യുടെ ആറാo ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്ന നിർമ്മല സീതാരാമൻ. വിവിധ മേഖലകളില്‍ എ.ഐ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കി വരികയാണ്.രാജ്യത്ത് മൂന്ന് ബില്യണ്‍ ആപ്പുകളാണ് എ.ഐ.സംബന്ധിച്ച് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.ഈ രംഗത്ത് രാജ്യം അമേരിക്കയേയും ചൈനയേയും ഉള്‍പ്പടെയുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. സാങ്കേതിക വിദ്യയുടെ കുതിപ്പ് രാജ്യത്തെ Read More…

Pala

i2i ന്യൂസിനെതിരെ മാനനഷ്ടക്കേസ്; മാർ സ്ലീവാ മെഡിസിറ്റിയുടെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

പാലാ :സമൂഹമാധ്യമത്തിലൂടെ മാർ സ്ലീവാ മെഡിസിറ്റിക്ക് എതിരെ സത്യവിരുദ്ധവും ദുരുപദിഷ്ടതവുമായ വാർത്തകൾ തുടർച്ചയായി നൽകി അപവാദപ്രചരണം നടത്തുന്ന i2i ചാനലിനെയും മാനേജിം​ഗ് എഡിറ്റർ സുനിൽ മാത്യുവിനെയും പ്രതി ചേർത്ത് പാലാ മാർ സ്ലീവാ മെഡിസിറ്റി ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. i2i ഓൺലൈൻ ന്യൂസ് ചാനൽ വഴി 2025 ഫെബ്രുവരി 4,6, 8 തീയതികളിലും തുടർന്നും മാർ സ്ലീവാ മെഡിസിറ്റിയേയും ആശുപത്രി രക്ഷാധികാരി പാലാ രൂപത ബിഷപ് മാർ ജോസഫ് Read More…

Pala

ആരാധകർക്ക് ആവേശമായി ‘ധോണി ആപ്പ്’ പുറത്തിറങ്ങി; ആശയത്തിന് പിന്നില്‍ പാലാക്കാരൻ അഡ്വ. സുഭാഷ് മാനുവല്‍

മഹേന്ദ്ര സിങ് ധോണിയുടെ സുഹൃത്തും അതിലുപരി അദ്ദേഹത്തിന്റെ കട്ട ഫാനുമായ പാലാക്കാരൻ സുഭാഷ് മാനുവലിന്റെ നേതൃത്വത്തിൽ ധോണി ഫാൻസിനായി ധോണി ഫാന്‍സ് ആപ്പ് (https://www.dhoniapp.com/) പുറത്തിറക്കി. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ക്രിക്കറ്റ് താരം എം.എസ് ധോണി ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്ഫോമാണിത്. സംരംഭകനും കോട്ടയം പാലാ സ്വദേശിയുമായ അഡ്വ. സുഭാഷ് Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർവ്വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തി; സഹോദരങ്ങൾക്ക് ഭാര്യമാർ വൃക്കകൾ മാറി നൽകി

പാലാ: ഗുരുതര വൃക്കരോഗം ബാധിച്ച സഹോദരന്മാർക്കു ഭാര്യമാർ വൃക്കകൾ പരസ്പരം മാറി നൽകിയ അപൂർവ്വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി നടത്തി. നെഫ്രോളജി വിഭാഗം സീനിയർ കൺസൾ‌ട്ടന്റും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും റീനൽ ട്രാൻസ്പ്ളാന്റ് സർജനുമായ ഡോ.വിജയ് രാധാകൃഷ്ണൻ ,കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.കൃഷ്ണൻ സി എന്നിവരുടെ നേതൃത്വത്തിലാണ് മധ്യതിരുവതാംകൂറിലെ ആദ്യത്തെ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തിയത്. Read More…

Pala

ബിയർ ക്യാനിൽ ഗാന്ധിജി: കത്തെഴുത്ത് മത്സരം

പാലാ: റഷ്യയിലെ ബിയർ ക്യാനുകളിൽ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ചതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കത്തെഴുത്ത് മത്സരം നടത്തുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് റഷ്യൻ പ്രസിഡൻ്റിന് അയയ്ക്കുന്ന രീതിയിലാണ് കത്തുകൾ തയ്യാറാക്കേണ്ടത്. സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് 3000, 2000, 1000 എന്നിങ്ങനെ ക്യാഷ് അവാർഡുകൾ സമ്മാനിക്കും. കത്തുകൾ മാർച്ച് 10നകം പി ഡി എഫ് ഫോർമാറ്റിൽ gandhisquarepala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു.

Pala

റഷ്യൻ ബിയർ ക്യാനിൽ ഗാന്ധിജിയുടെ ചിത്രം: നടപടി സ്വീകരിക്കാത്തതിനെതിരെ ഇന്ത്യയിലെ റഷ്യൻ എംബസിയിലേയ്ക്ക് പോസ്റ്റ് കാർഡ് അയച്ച് പ്രതിഷേധം

പാലാ: രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രവും ഒപ്പും പരാതികൾ ഉന്നയിച്ചിട്ടും ഇന്ത്യയുടെ സൗഹൃദ രാഷ്ട്രമായ റഷ്യയിലെ ബിയർ ക്യാനിൽ നിന്നും നീക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ റഷ്യൻ എംബസിയിലേയ്ക്ക് 1001 പോസ്റ്റ് കാർഡുകളയച്ച് പ്രതിഷേധിച്ചു. ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവിനാണ് പോസ്റ്റ് കാർഡുകളയച്ചത്. ബിയർ ക്യാനുകളിലെ ഗാന്ധിജിയുടെ ചിത്രവും ഒപ്പും ഒഴിവാക്കുക, മദ്യത്തിനെതിരെ ജീവിതത്തിലുടനീളം നിലപാട് സ്വീകരിച്ച ഗാന്ധിജിയുടെ ചിത്രം ബിയർ ക്യാനിൽ അച്ചടിച്ചത് അനുചിതമാണ് തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്റ് കാർഡിൽ Read More…

Pala

കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ നാളെ പാലാ ട്രിപ്പിൾ ഐ.ടിയിൽ എത്തുന്നു; അഭിമാന നിമിഷമെന്നും സ്വാഗതം ചെയ്തും ജോസ് കെ.മാണി എം.പി

പാലാ: രാജ്യത്ത് ഇൻഫർമേഷൻ ടെക്നോളജി പഠനത്തിനായി കൂടുതൽ വിദ്യാർത്ഥികൾ ഇഷ്ടപ്പെടുന്ന പാലാ വലവൂർ ഹിൽസിലെ ട്രിപ്പിൾ ഐ.ടി ക്യാമ്പസിലേക്ക് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാറാം നാളെ എത്തും. ദേശീയ പ്രാധാന്യമുള്ള ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നടത്തുന്ന ആറാമത് ബിരുദധാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായാണ് നിർമ്മല സീതാരാമൻ എത്തുന്നത്. കേന്ദ്ര ധനകാര്യ മന്ത്രിയുടെ പാലാ സന്ദർശനത്തെ സ്വാഗതം ചെയ്ത ജോസ്.കെ.മാണി എം.പി. ഇത് അഭിമാന നിമിഷമെന്ന് പറഞ്ഞു. പാലായെ രാജ്യത്തിന് പരിചയപ്പെടുത്തിയ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള Read More…

Pala

ആനുകാലിക വിഷയങ്ങളിൽ സമയോചിതമായി ഇടപെടാൻ ദീപികയ്ക്കു കഴിയുന്നു: മാർ കല്ലറങ്ങാട്ട്

പാലാ: ആനുകാലിക വിഷയങ്ങളിൽ സമയോചിതമായി ഇടപെടാൻ ദീപികയ്ക്കു സാധിക്കുന്നണ്ടെന്നും മൂല്യങ്ങൾ പുലരുന്ന ദീപികയ്ക്കു വലിയൊരു വിശ്വാസ്യതയുണ്ടെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ദീപിക ഫ്രണ്ട് ക്ലബ്ബ് പാലാ രൂപതാ കൺവെൻഷൻ അരുണാപുരം പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഫീൽഡ് ഫ്രെയിം വർക്കായി നിലകൊള്ളുന്ന ദീപിക ഔഷധ ചെടി പോലെയാണെന്നും ദീപിക ഫ്രണ്ട് ക്ലബ്ബ് അംഗങ്ങൾ ദീപികയെ സ്വന്തമായി കരുതി സാമുദായിക ശാക്തീകരണത്തിൻറ ചാലക ശക്തിയായി മാറണമെന്നും ബിഷപ്പ് പറഞ്ഞു. ഡി എഫ് സി Read More…

Pala

പാലാ അൽഫോൻസാ അത്ലേറ്റിക് അക്കാഡമിക്ക് അസൈകിന്റെ കളിക്കളത്തിനൊരു കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ വില വരുന്ന കായിക ഉപകരണങ്ങൾ സമ്മാനിച്ചു

പാലാ :അൽഫോൻസാ കോളേജിൽ വച്ചു നടന്ന സമ്മേളനത്തിൽ ഫെഡറൽ ബാങ്ക് മാനേജർ ജൂലിയ ജോർജ് കായിക ഉപകരണങ്ങൾ അൽഫോൻസാ അതിലേറ്റിക് അക്കാഡമിക് കൈമാറി. കോളേജ് പ്രിൻസിപ്പൽ റെവ്. ഡോ ഷാജി ജോണിന്റെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽമുൻ സായി പരിശീലകനായ ശ്രീ ജോർജ് പി ജോസഫ് ചടങ്ങ് ഉത്ഘാടനം ചെയ്തു. അന്താരാഷ്ട്ര വോളിബാൾ താരവും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. അന്തരാഷ്ട്ര വോളിബാൾ താരം വിപിൻ ജോർജ്, അൽഫോൻസാ കോളേജ് വൈസ് പ്രിൻസിപ്പൽ Read More…