പാലാ: കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഏകാധിപത്യ ദുര്‍ഭരണത്തേയും രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രവണതയേയും ചെറുത്തു തോല്പിക്കുമെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചു. ഡോ. ജോഷി തെക്കേക്കുറ്റിന്റെ ഭവനത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എലിക്കുളം മണ്ഡലത്തിലെ രണ്ട് മൂന്ന് നാല് അഞ്ച് വാര്‍ഡു കമ്മറ്റികളുടെ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരോഗ്യ-വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെ കേരളത്തിലെ സമസ്ത മേഖലയും തകര്‍ത്ത് ജനജീവിതം അതിദുസ്സഹമാക്കിയ ജനദ്രോഹ ഭരണത്തിന് വരാന്‍ Read More…
Pala
എസ്എംവൈഎം പാലാ രൂപത നേതൃത്വ പരിശീലന ക്യാമ്പ് നാലാം ഘട്ടം നടത്തപ്പെട്ടു
പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് ‘വൈഎറ്റിപ്പി’ യുടെ നാലാം ഘട്ടം എസ്എംവൈഎം കൂടല്ലൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കൂടല്ലൂർ സെൻറ്. ജോസഫ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. എസ്എംവൈഎം കൂടല്ലൂർ യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് കിഴക്കേക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുടുംബം എന്ന വിഷയത്തെ ആസ്പദമാക്കി ചേർപ്പുങ്കൽ ബിവിഎം കോളേജ് അധ്യാപകൻ ശ്രീ. ബ്രിസ്റ്റോ സെഷൻ നയിച്ചു. രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, Read More…
സുരേഷ് ഗോപിയുടെ സമയോജിതമായ ഇടപെടലിലൂടെ അപകടകരമായ നിലയിലായിരുന്ന വൈദ്യുതി പോസ്റ്റുകളുടെയും ലൈനുകളുടെയും തകരാറുകൾക്ക് പരിഹാരമായി
പാലാ ഗവ. പോളിടെക്‌നിക് കോളേജില്‍ ഒറ്റകൊമ്പന്‍ സിനിമയുടെ ചിത്രീകരണതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയപ്പോള്‍ കുട്ടികള്‍ക്കും സ്റ്റാഫിനും ഭീഷണിയായി നിന്ന ദ്രവിച്ച അവസ്ഥയില്‍ ഉണ്ടായിരുന്ന dual Leg ഇലക്ട്രിക്ക് പോസ്റ്റ് കാണാൻ ഇടയായി. ഉടനെ പ്രിൻസിപ്പാളുമായി സംസാരിക്കുകയും, കെ എസ് ഇ ബി യിൽ അറിയിച്ചിട്ടുണ്ടെന്നും 2 ആഴ്‌ച്ചക്കകം അവര്‍ വന്ന് ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, 2 ആഴ്ച കൂടി ഈ മഴ കാലത്ത് ഇങ്ങനെ നിന്നാൽ അത് അപകടകരമാണ് എന്ന് പറഞ്ഞ്, Read More…
മിനി സിവിൽ സ്റ്റേഷന് എവിടെ അഗ്നി സുരക്ഷ; എവിടെ എൻ.ഒ.സി
പാലാ: എല്ലാ കെട്ടിട സമുച്ചയങ്ങളിലും ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടുള്ള ജനറൽ ആശുപത്രിയുടെ അഗ്നി സുരക്ഷാ ഉപകരണങ്ങളുടെ എൻ.ഒ.സി ആവശ്യപ്പെടുന്നവരും നൽകേണ്ടവരും പൊതുചർച്ചയിലേയ്ക്ക് വലിച്ചിഴയ്ക്കുന്നവരും ഇതെല്ലാo ചർച്ച ചെയ്യുന്ന സിവിൽ സ്റ്റേഷൻ മന്ദിരമായ അഞ്ചു നില ബഹുനില സമുച്ചയത്തിലെ അഗ്നി സുരക്ഷാ എൻ.ഒ.സി വെളിപ്പെടുത്തുവാൻ തയ്യാറാവണമെന്ന് ജയ്സൺ മാന്തോട്ടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. അഞ്ചു നില മന്ദിരത്തിലായി കടലാസ് ഫയലുകളും കമ്പ്യൂട്ടറുക്കൾക്ക് ആവശ്യമായ യു.പി.എസ് കളും ബാറ്ററി യൂണിറ്റുകളും സ്ഥാപിച്ചിട്ടുള്ള നിരവധി Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ടിന്യൂയിംഗ് മെഡിക്കൽ എജ്യൂക്കേഷൻ സെമിനാർ നടന്നു
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇൻസുലിൻ തെറാപ്പി ആൻഡ് ന്യൂവർ ഇൻസുലിൻസ് എന്ന പേരിൽ കണ്ടിന്യൂയിംഗ് മെഡിക്കൽ എജ്യൂക്കേഷൻ സെമിനാർ നടന്നു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്തെ നൂതന സംവിധാനങ്ങളും ചികിത്സാ സാധ്യതകളുമായി നടത്തുന്ന ഇത്തരത്തിലുള്ള സെമിനാറുകൾ സമൂഹത്തിനു കൂടി നേട്ടമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ മെഡിസിൻ വിഭാഗം മേധാവി പ്രഫ.ഡോ.ഷീല കുര്യൻ വി, സീനിയർ കൺസൾട്ടന്റ് ഡോ.ജൂബിൽ ജോസ് കുര്യൻ എന്നിവർ പ്രസംഗിച്ചു. Read More…
രാജ്യത്തിന് മാതൃകയായ കേരളത്തിൻ്റെപൊതുജനാരോഗ്യ മേഖലയെ പ്രതിപക്ഷം ഇകഴ്ത്തി കാണിയ്ക്കുന്നു:ജോസ്.കെ.മാണി
പാലാ :രാജ്യത്തിന് മാതൃകയായ കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പ്രതിപക്ഷം ഇകഴ്ത്തി കാണിക്കുകയാണ് എന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി പറഞ്ഞു. ഇടതു മുന്നണി സർക്കാർ ഏറ്റവും മുൻഗണന നൽകിയത് ആരോഗ്യമേഖല യിലാണെന്ന് മനപ്പൂർവ്വം വിസ്മരിക്കുകയാണ്. നിർധനർ ആശ്രയിക്കുന്ന പൊതു ആരോഗ്യമേഖല തകർക്കുവാൻ പ്രത്യേക അജണ്ടയാണ് യു.ഡി.എഫ് നടപ്പാക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളും വികസന കുതിപ്പ് നേടുമ്പോൾ പാലായിൽ വികസന ലോക് ഡൗൺ നടപ്പാക്കുന്നുവെന്ന് ജോസ്.കെ.മാണി ആരോപിച്ചു. വർഷങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയ പദ്ധതികൾ പോലും ജനങ്ങൾക്ക് Read More…
എസ്എംവൈഎം മെഗാ തൊഴിൽ മേള നടത്തപ്പെട്ടു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ മെഗാ തൊഴിൽ മേള നടത്തപ്പെട്ടു. ജൂലൈ 12 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 3:30 വരെ പാലാ സെന്റ്. തോമസ് കോളേജിൽ വെച്ച് നടത്തപ്പെട്ട തൊഴിൽ മേളയിൽ ജാതിമതപ്രായ ഭേദമന്യേ നാനൂറോളം പേർ പങ്കെടുത്തു. പത്തിലധികം തൊഴിൽ മേഖലകളിലായി, കേരളത്തിന് അകത്തും പുറത്തുമുള്ള മുപ്പതിലധികം കമ്പനികൾ വിവിധ തൊഴിലവസരങ്ങളുമായി എത്തിയിരുന്നു. ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് വിവിധ കമ്പനികളുടെ Read More…
പാലാ ജനറൽ ആശുപത്രിക്ക് ആരോഗ്യ വകുപ്പിന്റെ കായകൽപ് അവാർഡ്
പാലാ: 2025ലെ ആരോഗ്യ വകുപ്പിന്റെ സംസ്ഥാന കായകൽപ് അവാർഡിൽ പാലാ കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രി കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാന വും കമന്റേഷൻ അവാർഡിൽ കേരളത്തിലെ നാലാം സ്ഥാനവും കരസ്ഥമാക്കി. 2024ൽ കമന്റേഷൻ അവാർഡ് കരസ്ഥമാക്കിയ പാലാ ജനറൽ ആശുപത്രി ഇപ്രാവശ്യം വളരെ ഉയർന്ന ഗ്രേഡോടെ കോട്ടയം ജില്ലയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക ജനറൽ ആശുപത്രിയായി. അഭിമാനകരമായ നേട്ടമാണ് ആശുപത്രി നേടിയിരിക്കുന്നതെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ നഗരസഭാധ്യക്ഷൻ തോമസ് പീറ്ററും ആശുപത്രി Read More…
ഓടുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവം: നടപടിയ്ക്ക് ഡി ജി പി നിർദ്ദേശം നൽകി
പാലാ: ഓടുന്ന ബസിൽനിന്നു റോഡിലേക്കു വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവത്തിൽ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് ഡി ജി പി നിർദ്ദേശം നൽകിയത്. സംഭവത്തിനിടയാക്കിയ ബസിൻ്റെ പെർമിറ്റ് റദ്ദാക്കണമെന്നും ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കി കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. അപകടസമയത്ത് ബസിൻ്റെ വാതിലുകൾ തുറന്ന നിലയിലായിരുന്നുവെന്നും സുരക്ഷാവീഴ്ച വരുത്തിയിട്ടുണ്ടെന്നും പരാതിയിൽ എബി ജെ ജോസ് ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച Read More…
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ: സംസ്‌ഥാന കൃഷിവകുപ്പിൻ്റെ സ്മോൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ്സ് കൺസോർഷ്യത്തിൻ്റെ ആഭിമുഖ്യ ത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രമോട്ട് ചെയ്യുന്ന പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉടമസ്‌ഥതയിൽ ആരംഭിക്കുന്ന പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറിയുടെ ഔപചാരികമായ ഉദ്ഘാടനം പതിന്നാലിന് (തിങ്കളാഴ്‌ച്ച) നടക്കും. പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള മുണ്ടുപാലം സിറ്റീൽ ഇൻഡ്യാ കാമ്പസിൽ നിർമ്മാണം പൂർത്തിയായ ഫാക്ടറിക്കെട്ടിടത്തിൻ്റെ ആശീർവാദകർമ്മം ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. Read More…