Pala

ജോസ് ചീരാംകുഴി വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ

പാലാ: നഗരസഭാ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായി ജോസ്.ജെ.ചീരാം കുഴി (കേ.കോൺ (എം)യെ തെരഞ്ഞടുത്തു. പാലാ നഗരസഭാ ഏഴാ വാർഡ് കൗൺസിലറാണ് കേരളാ കോൺഗ്രസ് എം പ്രതിനിധിയാണ് ജോസ് ചീരാംകുഴി. എൽ .ഡി.ഫ് ജില്ലാ കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യു, മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, വൈസ് ചെയർപേഴ്സൺ ബിജിജോ ജോ ,കേരളാ കോൺഗ്രസ് എം പാർലമെൻ്റി പാർട്ടി ലീഡർ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, സി.പി.എം പാർലമെൻ്ററി പാർട്ടി ലീഡർ ജോസിൻ ബിനോ,ടൗൺ മണ്ഡലം പ്രസിഡൻറ് Read More…

Pala

പാലായിൽ വഴിയാത്രക്കാരായ 3 പേർക്ക് കടന്നൽ കുത്തേറ്റു 

പാലാ: കടന്നലിൻ്റെ കുത്തേറ്റ് പരുക്കേറ്റ വഴിയാത്രക്കാരായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി അമ്പിളി (44), എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിനികളായ കുമ്മണ്ണൂർ സ്വദേശി മരിയ റോസ് ജോർജ് (16) തിരുവല്ല സ്വദേശി മിഷാൽ അന്ന ( 15 ) എന്നിവർക്കാണ് പരുക്കേറ്റത്.

Pala

ലഹരിവ്യാപനത്തിനും, അക്രമത്തിനും കാരണം അധികാരികളുടെ അനാസ്ഥയെന്ന് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍; ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടി തുടരുന്നു

പാലാ: ലഹരി വ്യാപനത്തിനും അക്രമത്തിനും കാരണം അധികാരികളുടെ അനാസ്ഥയും സമയോചിതമായി ഇടപെടലിനുണ്ടായ കാലതാമസവുമാണെന്ന് പൊതുസമൂഹം വിലയിരുത്തിയതായി ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഭവനങ്ങളും തൊഴില്‍ മേഖലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബസ് സ്റ്റാന്റുകളും വ്യാപാര സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തിയപ്പോള്‍ ബോധ്യപ്പെട്ടതായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ രണ്ടാംഘട്ട പരിപാടിയുടെ രണ്ടാം ദിനത്തില്‍ രാമപുരം, കുറവിലങ്ങാട് മേഖലകളില്‍ പര്യടനം നടത്തിയപ്പോഴാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ജനങ്ങള്‍ Read More…

Pala

VIVO V50 സീരിസിന്റെ കോട്ടയം ജില്ലയിലെ സക്സസ്സ് സെലിബ്രേഷൻ പാലാ പയ്യപ്പള്ളിൽ ഡിജിറ്റൽസിൽ ആഘോഷിച്ചു

പാലാ: വിവോയുടെ ഏറ്റവും പുതിയ മോഡൽ ആയ VIVO V50 സീരിസിന്റെ കോട്ടയം ജില്ലയിലെ സക്സസ്സ് സെലിബ്രേഷൻ പ്രശസ്ത സിനിമാതാരം അനുമോളോടൊപ്പം പാലാ പയ്യപ്പള്ളിൽ ഡിജിറ്റൽസിൽ ആഘോഷിച്ചു. വിവോയുടെ V50 സീരീസ് ഫോണുകൾക്ക് കേരള മാർക്കറ്റിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് VIVO സോണൽ ഹെഡ് ജോസഫ് ജേക്കബ് അറിയിച്ചു. അതോടൊപ്പം കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ V50 സീരീസ് വില്പന നടത്തിയതിന് പയ്യപ്പള്ളിൽ ഡിജിറ്റൽ മാനേജിങ് ഡയറക്ടർ സുനിൽ പയ്യപ്പള്ളിയെ അഭിനന്ദിച്ചു. വിവോ കേരളയെ പ്രതിനിധീകരിച്ചു Read More…

Pala

മയക്കുമരുന്നുകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുണ്ടാകണം : ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പൊതുസമൂഹത്തെ അപകടകരമായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നുകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ പൊതുസമൂഹവും ഭരണകര്‍ത്താക്കളും നിലപാടെടുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ പാലാ ബിഷപ് ഹൗസില്‍ നിന്നും തുടക്കംകുറിച്ച ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ലഹരിയോട് അല്പംപോലും ദയയോ മൃദുസമീപനമോ പാടില്ല. ഇതിനെതിരെ ശബ്ദിക്കാതിരുന്നാല്‍ അപകടകരമായ അവസ്ഥയിലേക്ക് സമൂഹം നീങ്ങും. നിയന്ത്രണമില്ലാതെ ലഹരിവസ്തുക്കള്‍ വ്യാപിക്കുകയാണ്. ഇക്കാര്യത്തില്‍ ഉരുക്കുമുഷ്ടിതന്നെ Read More…

Pala

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി തകർക്കുന്നു: പ്രൊഫ. ലോപ്പസ് മാത്യു

പാലാ: കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി തകർത്ത് രാഷ്രീയ നേട്ടത്തിനായി ശ്രമിക്കുകയാണെന്നും കേന്ദ്രാവിഷ്കൃത പദ്ധതി പദ്ധതികൾ പോലും ഇവിടെ നടപ്പാക്കുന്നതിന് തടസ്സം നിൽക്കുന്നതായും ആശാ വർക്കർമാർക്കായുള്ള കേന്ദ്രം വിഹിതം പോലും മുടക്കിയിരിക്കുകയാണെന്നും എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു. കേന്ദ്ര സർക്കാർ അവഗണനകൾക്കെതിരെ എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രൊഫ. ലോപ്പസ് മാത്യു. റാലി കെ എസ്‌ ആർ റ്റി Read More…

Pala

മോട്ടോർ വാഹന വകുപ്പ് ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി അദാലത്ത് 17 ന്

പാലാ: പഴയ വാഹനത്തിന്മേൽ ഉള്ള നികുതി കുടിശ്ശിക തീർക്കാനായി മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി അദാലത്ത് നാളെ (17/03/2025) 11 മുതൽ സിവിൽ സ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ നടക്കുമെന്ന് പാലാ ജോയിൻ്റ് ആർ ടി ഒ കെ ഷിബു അറിയിച്ചു. നികുതി അടക്കാൻ കഴിയാത്ത വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റുപോയെങ്കിലും നിങ്ങളിൽ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെകുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കിൽ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കിൽ ഒറ്റത്തവണ പദ്ധതിയിലൂടെ Read More…

Pala

ലവ് ജിഹാദ് പരാമർശം; പിസി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമപദേശം

പാലാ: പി സി ജോർജിന്റെ ലവ് ജിഹാദ് പ്രസംഗത്തിൽ കേസെടുത്തേക്കില്ല. പരാമര്‍ശത്തില്‍ പി സി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമപദേശം. പി സി ജോർജിനെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ പൊലീസ് നിയമപദേശം തേടിയിരുന്നു. ജോർജിന്റെ പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ല എന്നാണ് നിയമപദേശം ലഭിച്ചത്. പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ ആയിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ജോർജിന്റെ പ്രസംഗം. കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നായിരുന്നു Read More…

Pala

മാരക ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പാലാ രൂപത: മാസ് പിന്തുണയുമായി പൊതുസമൂഹം;രണ്ടാംഘട്ട പരിപാടികൾക്ക് 17 ന് പാലാ അരമനയില്‍ തുടക്കമാകും

പാലാ: മനുഷ്യജീവനുകളെ കൂട്ടക്കുരുതിക്ക് കൊടുക്കുന്ന മാരക ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കര്‍ക്കശ നിലപാടുകളുമായി പാലാ രൂപതയും, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതാതിര്‍ത്തിക്കുള്ളിലെ ഒരു കുഞ്ഞുപോലും ലഹരിക്കടിമപ്പെടരുതെന്ന ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിശ്ചയദാര്‍ഢ്യമാണ് പാലാ രൂപതയിലെ ഊര്‍ജ്ജിത ലഹരിവിരുദ്ധ മുന്നേറ്റങ്ങളുടെ തുടര്‍ച്ചയ്ക്ക് കാരണം. ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം പാലാ ബിഷപ്‌സ് ഹൗസില്‍ തിങ്കളാഴ്ച്ച (17.03.2025) രാവിലെ 9 ന് Read More…

Pala

പാലാ അൽഫോൻസാ കോളേജിൽ സംരംഭക സമ്മേളനം; മാർച്ച് 13 ന്

പാലാ: മാർച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അൽഫോൻസാ കോളേജിൽ വച്ച് നൂറോളം കേരളത്തിലെ പ്രമുഖ സംരംഭകരുടെ Entrepreuners meet (സംരംഭക സമ്മേളനം ) നടത്തപ്പെടുകയാണ്. Hekmas എന്ന സംരഭക കൂട്ടായ്മയുമായി ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കും.സംരംഭകരെയും പുതിയ സംരംഭങ്ങളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള ഒരു വേദിയാണ് ഈ സമ്മേളനം ഒരുക്കുന്നത്. നാലുവർഷ ബിരുദ പദ്ധതിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം നിഷ്കർഷിക്കുന്ന രീതിയിൽ Read More…