Pala

അപകട ഭീഷണി ഒഴിഞ്ഞു ; ഉണങ്ങിയ ആൽമരം വെട്ടിനീക്കി

പാലാ: അപകട ഭീഷണി ഉയർത്തി നിന്ന ഭീമൻ ആൽമരം വെട്ടി അപകട ഭീഷണി ഒഴിവാക്കി പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്ററും സംഘവും. അമ്പലപ്പുറത്തുകാവിന് എതിർവശത്ത് മിൽക് ബാർ ഭാഗത്ത് നിന്നിരുന്ന ഈ ആൽമരം ഉണങ്ങി വീഴാറായ അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽ മഴയിൽ ഈ ആൽമരത്തിന്റെ ശിഖിരങ്ങൾ വീണ് ഗതാഗത തടസവും വൈദുതി തടസവും ഉണ്ടായി. ജനങ്ങൾ ആർ ഡി യ്ക്കും നഗരസഭയ്ക്കും പരാതി നൽകുകയും കളക്ടർ ആൽമരം മുറിച്ച് മാറ്റാൻ മുനിസിപ്പൽ സെക്രട്ടറി ശ്രീ Read More…

Pala

പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർക്കും വൈസ് ചെയർപേഴ്സൺ ബിജി ജോജോയ്ക്കും പാലാ TB റോഡിലെ വ്യാപാരികൾ സ്വീകരണം നൽകി

പാലാ : മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർക്കും വൈസ് ചെയർപേഴ്സൺ ബിജി ജോജോയ്ക്കും പാലാ TB റോഡിലെ വ്യാപാരികൾ സ്വീകരണം നൽകി. വി ജെ ബേബി വെള്ളിയേപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസുകുട്ടി പൂവേലിൽ,മാത്യൂസ് കല്ലറക്കൽ , കുട്ടിച്ചൻ പഞ്ഞിക്കൂന്നേൽ, ഔസേപ്പച്ചൻ മഞ്ഞകുന്നേൽ, ടോബിൻ കെ അലക്സ്‌, പരമേശ്വരൻ, ബെന്നി വെള്ളിയപ്പള്ളി, ഡേവിസ് കല്ലറക്കൽ, നാരായണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

Pala

കൺസട്രക്ഷൻ എക്യുപ്മെൻ്റ് ഓണേഴ്സ് അസോസിയേഷൻ ( CEOA )പാലാ മേഖലാ സമ്മേളനവും കുടുംബ സംഗമവും ആശ്രയ ഫണ്ട് കൈമാറലും

പാലാ: കൺസട്രക്ഷൻ എക്യുപ്മെൻ്റ് ഓണേഴ്സ് അസോസിയേഷൻ ( CEOA ) കോട്ടയം ജില്ല പാലാ മേഖലാ സമ്മേളനവും കുടുംബ സംഗമവും ആശ്രയ ഫണ്ട് കൈമാറലും പാലായിൽ നടത്തപ്പെട്ടു. സംസ്ഥാന ജില്ലാ മേഖലാ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ കോട്ടയം ജില്ലാ പ്രസിഡന്റ് സുബാഷ് പൈകയുടെ അധ്യക്ഷതയിൽ അഞ്ചേരി ഓഡിറ്റോറിയത്തിൽ വച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. CEOA സംഘടനയിൽ മെമ്പറായിരിക്കുന്ന ആശ്രയ പദ്ധതിയിൽ അംഗമായിരിക്കുന്ന വ്യക്തി മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന് 500000 /- അഞ്ചുലക്ഷം Read More…

Pala

ശുചിത്വ- മാലിന്യ നിർമ്മാർജ്ജനം, ആരോഗ്യം എന്നിവയുടെ വികസനത്തിനും ലഹരിവിരുദ്ധ പ്രചരണത്തിനും ഊന്നൽ നൽകി കരൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

പാലാ : ശുചിത്വ മാലിന്യ നിർമാർജ്ജനത്തിന് ഒരു കോടി 40 ലക്ഷം രൂപയും ആരോഗ്യമേഖലക്കായി പാലിയേറ്റീവ് കെയർ, ഓപ്പൺ ജിം, എന്നിവ ഉൾപ്പെടെ 50 ലക്ഷം രൂപയും ഭവന പദ്ധതിക്കായി 1 കോടി രൂപയും. ദാരിദ്ര്യ നിർമാർജനത്തിന് 3 കോടി 25 ലക്ഷം രൂപ ഉൾപ്പെടുത്തിക്കൊണ്ടും കരൂർ പഞ്ചായത്തിൻ്റെ അടിസ്ഥാന വികസന പദ്ധതിയായി കരൂർ ശർക്കര, കരൂർ ബ്രാൻഡ് റൈസ് എന്നിവയ്ക്ക് ഊന്നൽ നൽകികൊണ്ട് കാർഷിക വാണിജ്യ മേഖലയിൽ 90 ലക്ഷം രൂപ വകയിരുത്തുകയും വനിതാ ഘടക Read More…

Pala

സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം 2025 പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ മാസ്സ് ക്ലീനിങ് പരിപാടി

പാലാ : സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം 2025 പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ മാസ്സ് ക്ലീനിങ് പരിപാടി മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ലീന സണ്ണി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലിസ്സികുട്ടി മാത്യു,വികസനകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അധ്യക്ഷൻ സാവിയോ കാവുകട്ട്, മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പ് ചുമതല വഹിക്കുന്ന HS ആഷ്‌ലി, നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവർ സന്നിഹിതരായിരുന്നു.

Pala

യുവതിയുടെ തുടയെല്ലിൽ ബാധിച്ച അപൂർവ്വ അർബുദരോഗം മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ: യുവതിയുടെ തുടയെല്ലിൽ ബാധിച്ച അപൂർവ്വ അർബുദം മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കടുത്തുരുത്തി സ്വദേശിനിയായ 37 കാരിയുടെ കാലിലാണ് അപൂർവ്വ അർബുദ രോഗം പിടിപെട്ടിരുന്നത്. കാൽമുട്ടിലെ അസഹ്യമായ വേദനയെ തുടർന്ന് ഇവർ മറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. എക്സ്റേ പരിശോധനയിൽ തുടയെല്ലിൽ വളർച്ച കണ്ടെത്തിയതിനെ തുടർന്നു സ്കാനിംഗിനു വിധേയയായി. സ്കാനിംഗ് പരിശോധനയിൽ തുടയെല്ലിൽ 15 സെന്റിമീറ്ററോളം വലുപ്പത്തിൽ അർബുദം കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് വിദഗ്ധ ചികിത്സക്കായി യുവതി മാർ Read More…

Pala

പാലായിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരി മരിച്ച സംഭവം : രജിസ്റ്റേർഡ് ഓണറായ അച്ഛൻ പ്രതിയായി

പ്രവിത്താനം: കഴിഞ്ഞ മാസം 13 ന് പ്രവിത്താനം ആശുപത്രിയ്ക്കു സമീപം ഉണ്ടായ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിയായ ളാലം അന്തിനാട് മഞ്ഞക്കുന്നേൽ റോസമ്മ മാണി മരിച്ച സംഭവത്തിലാണ് നടപടി. അപകടത്തിന് കാരണമായ KL-07-BT-4103 മോട്ടോർസൈക്കിൾ ഓടിച്ചിരുന്നത് വാഹനത്തിന്റെ രജിസ്ട്രേഡ് ഓണറിന്റെ പ്രായപൂർത്തിയാകാത്ത മകനായിരുന്നു. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഉപയോഗത്തിനായി നൽകിയതിനാൽ വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമസ്ഥനായ ളാലം പയപ്പാർ അന്ത്യാളം ഭാഗത്ത് ചെരിവുപുരയിടത്തിൽ രാജേഷിനെ (44) പ്രതിയാക്കി കേസ്സ് രജിസ്റ്റർ ചെയ്തു. അപകടത്തിന് കാരണമായ വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് Read More…

Pala

കുടക്കച്ചിറയിൽ കുറുക്കൻ്റെ അക്രമത്തിൽ യുവാവിന് പരിക്ക്

പാലാ: കുടക്കച്ചിറ ഹൈസ്കൂൾ ജംഗ്ഷനിൽ ഉച്ച സമയത്ത് പാഞ്ഞെത്തിയ കുറുക്കൻ്റെ അക്രമത്തിൽ യുവാവിൻ്റെ കൈയ്ക്ക് പരിക്കേറ്റു. ജംഗ്ഷനിലെ വ്യാപാരി കൂടിയാ മുല്ല മംഗലത്ത് അരുണിനാണ് പരിക്കേറ്റത്. പാഞ്ഞെടുത്ത കുറുക്കൽ അരുണിൻ്റെ പിന്നാലെ വീണ്ടും ചാടി വീണു. വീണ്ടും കടിയേൽക്കാതെ കൈയിൽ കിട്ടിയ വടി ഉപയോഗിച്ച് പ്രതിരോധിക്കുകയായിരുന്നു. അടിയേറ്റു വീണ കുറുക്കൻ കുറച്ചു സമയം കഴിഞ്ഞപ്പോൾ ചാവുകയും ചെയ്തു. സമീപ ഓട്ടോറിക്ഷാ സ്റ്റാൻഡിലും ജംഗ്ഷനിലുമുള്ളവർ ഓടി മാറിയതിനാലാണ് കടിയേൽക്കാതെ രക്ഷപെട്ടത്. പരിക്കേറ്റ അരുണിനെ ഉഴവൂർ ഗവ: ആശുപത്രിയിലും തുടർന്ന് Read More…

Pala

ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അപലപനീയം : എസ്.എം.വൈ.എം. പാലാ രൂപത

പാലാ : ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരേ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അപലപനീയമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. ഇന്നലെ തിടനാട് ഊട്ടുപാറ കുരിശുമലമുകളിലെ ചാപ്പലിൽ നടന്ന സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം പ്രതിഷേധാർഹമാണ്. അധികാരികൾ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കടനാട് കാവുംകണ്ടം പള്ളിയുടെ ഗ്രോട്ടോ സാമൂഹിക വിരുദ്ധർ തകർത്തത്. അതിൽ ഉൾപ്പെട്ട പ്രതികളെ എട്ട് ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്തത് ഏറെ ദൗർഭാഗ്യകരമെന്നും, പോലീസിൻ്റെ നിസംഗത ഇത്തരം Read More…

Pala

ലഹരിയുടെ ഉറവിടത്തെ തടയാതെ ‘തൊലിപ്പുറത്തെ ചികിത്സ’യ്‌ക്കെന്തു ഗുണം :പ്രസാദ് കുരുവിള

പാലാ: ലഹരി മാഫിയയുടെ ഉറവിടം കണ്ടെത്തി തടയാതെ ഇപ്പോഴത്തെ ‘തൊലിപ്പുറത്തെ ചികിത്സ’ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. പാലാ രൂപതയുടെ ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ രണ്ടാംഘട്ട പരിപാടിയുടെ മൂന്നാം ദിനത്തില്‍ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ കുറവിലങ്ങാട്ട് സന്ദേശം നല്‍കുകയായിരുന്നു പ്രസാദ് കുരുവിള. ‘ലഹരിക്കെതിരെയുള്ള അധികാരികളുടെ ആരംഭശൂരത്വം നൈമിഷികമാണ്.’ കോവിഡ് മഹാമാരിയെ നേരിട്ട അതേ ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തണം. മുളയിലെ നുള്ളിയിരുന്നെങ്കില്‍ പകര്‍ച്ചവ്യാധി Read More…