പൂഞ്ഞാർ: പനച്ചിപ്പാറ പുത്തൻവീട്ടിൽ ഗോപി പി കെ (65) അന്തരിച്ചു. ഭാര്യ രമാദേവി മംഗളഗിരി ഇലിപ്പിക്കൽ കുടുംബാംഗം. മകൻ ഗോകുൽ ഗോപി. മരുമകൾ അപർണ. സംസ്കാരം നാളെ (ബുധനാഴ്ച) 2 മണിക്ക് പനച്ചിപ്പാറ നെല്ലിക്കച്ചാൽ ഭാഗത്ത് പുത്തൻവീട്ടിൽ സാബുവിന്റെ വീട്ടുവളപ്പിൽ.
Obituary
പ്ലാശനാൽ ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി അമ്മയുടെയും മകൻ്റെയും വിയോഗവാർത്ത
പ്ലാശനാൽ: പ്രിയപ്പെട്ട അദ്ധ്യാപികയുടെയും ഏക മകൻ്റെയും വിയോഗവാർത്ത ഉൾക്കൊള്ളാനാവാതെ ഒരു ഗ്രാമം. പ്ലാശനാൽ നടയ്ക്കൽ ജോസ് സാറിൻ്റെ ഭാര്യയും റിട്ടയേർഡ് അദ്ധ്യാപികയുമായ മറിയക്കുട്ടി ടീച്ചറും മകൻ ജോമിയുമാണ് മണിക്കൂറുകൾക്കുള്ളിൽ നിത്യതയിലേയ്ക്ക് യാത്രയായത്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടുകൂടിയാണ് മറിയക്കുട്ടി ടീച്ചറുടെ മരണവാർത്ത എത്തിയത്. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം രാവിലെയായിരുന്നു ഏകമകൻ ജോമിയുടെ വിയോഗവും. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിൽ തുടരുകയായിരുന്ന മകൻ ജോമി ചൊവ്വാഴ്ച രാവിലെ 8 മണിയോടുകൂടിയാണ് നിത്യതയിലേക്ക് യാത്രയായത്. കളത്തൂക്കടവ് സെൻ്റ് Read More…
കൊല്ലംപറമ്പിൽ സജി സേവ്യർ നിര്യാതനായി
അരുവിത്തുറ: കൊല്ലംപറമ്പിൽ പരേതനായ സേവ്യറിന്റെയും ഏലിക്കുട്ടിയുടെയും മകൻ സജി സേവ്യർ (59) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: കൂട്ടിക്കൽ കൊല്ലംപറമ്പിൽ സാലി. മക്കൾ: അഞ്‌ജു പ്രിൻസ് (ഖത്തർ), അഡ്വ. അജിൻ കെ.സജി. മരുമകൻ: പ്രിൻസ് (ഖത്തർ).
കൊട്ടാരംകുന്നേൽ സജി തോമസ് നിര്യാതനായി
വെയിൽകാണാം പാറ കൊട്ടാരംകുന്നേൽ സജി തോമസ് (57) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (തിങ്കളാഴ്ച )രാവിലെ 10.30 ന് പ്ലാശനാലിലുള്ള സഹോദരൻ വിജിയുടെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെൻറ് ജോർജ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
കൊട്ടുകാപ്പള്ളിൽ ഓമന ശശിധരൻ നിര്യാതയായി
ആനിയിളപ്പ്: കൊട്ടുകാപ്പള്ളിൽ പരേതനായ കെ.ആർ. ശശിധരന്റെ ഭാര്യ ഓമന ശശിധരൻ (66) നിര്യാതയായി. സംസ്ക്കാരം നാളെ (തിങ്കൾ) പകൽ 11 ന് വീട്ടുവളപ്പിൽ. മക്കൾ ഷാജു കെ.എസ്.(അസിസ്റ്റന്റ് പ്രൊഫസർ ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, പാലാ) ഷാജി. കെ.എസ്, ഷിജു കെ.എസ്. മരുമക്കൾ: രജനിമോൾ (അദ്ധ്യാപിക.എം.ജി. ഇ എം.എച്ച്.എസ്.എസ് ഞാലിയാകുഴി) അജിത (മണിമല),ശ്രീജ ( പുഞ്ചവയൽ).
ഞായർകുളം അന്നമ്മ ദേവസ്യ (കുട്ടിയമ്മ) നിര്യാതയായി
തീക്കോയി : ഞായർകുളം അന്നമ്മ ദേവസ്യ (കുട്ടിയമ്മ–87) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. തീക്കോയി അമ്പാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ദേവസ്യാച്ചൻ. മക്കൾ: സിസ്റ്റർ സിൽവി (തിരുവനന്തപുരം), മാമച്ചൻ, ലില്ലി, ജോവാൻ, ബെനറ്റ്, ബിനു. മരുമക്കൾ പരേതനായ സണ്ണി വടക്കേമുളഞ്ഞനാൽ (പ്രവിത്താനം), തൊമ്മച്ചൻ കാരമുള്ളിൽ (പയപ്പാർ), സോന ബെനറ്റ് (ചണ്ഡിഗഡ്) മാത്യുച്ചൻ പൊട്ടനാനിയിൽ (പാലക്കുഴി).
കൊല്ലംപറമ്പിൽ ജോസഫ് തോമസ് നിര്യാതനായി
പൂഞ്ഞാർ : കൊല്ലംപറമ്പിൽ ജോസഫ് തോമസ് (ജോസ് കുട്ടി 64) അന്തരിച്ചു. സംസ്കാരം. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പൂഞ്ഞാറിലെ വീട്ടിൽ ആരംഭിച്ച് മലയിഞ്ചിപ്പാറ മാർസ്ലീവാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലികുട്ടി ജോസഫ് (കുന്നോന്നി ചോങ്കരയിൽ കുടുംബാംഗം). മകൻ: ജസ്റ്റിൻ. മരുമകൾ: മിനു മാത്യൂ (ചേനകുഴിയിൽ കരിക്കാട്ടൂർ മണിമല).
മറ്റയ്ക്കാട് തെക്കേടത്ത് മറിയാമ്മ ദേവസ്യാ നിര്യാതയായി
ഈരാറ്റുപേട്ട : മറ്റയ്ക്കാട് തെക്കേടത്ത് മറിയാമ്മ ദേവസ്യാ (97) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 4.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
കരിനിലം ചെട്ടിപറമ്പിൽ ജോൺസൺ നിര്യാതനായി
മുണ്ടക്കയം : കരിനിലം ചെട്ടിപറമ്പിൽ ജോൺസൺ (63) നിര്യാതനായി. ഭാര്യ സാലി തുമരംപറമ്പിൽ ഊട്ടുകുളം കുടുംബാഗമാണ്. മക്കൾ ഡോൺ ( മുബൈ )മാർട്ടിൻ (മുംബൈ). മൃതസംസ്ക്കാര ശുശ്രൂഷ (നാളെ 3.6.24 തിങ്കൾ) ഉച്ച കഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് 3 മണിയ്ക്ക് ദിവ്യബലിയോട് കൂടി സെൻ്റ് മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതാണ്.
കൊണ്ടൂർ പടിപ്പുരക്കൽ ദേവകി നാരായണൻ നിര്യാതയായി
കൊണ്ടൂർ: പടിപ്പുരക്കൽപരേതനായ നാരായണൻ ആചാരിയുടെ പത്നി ദേവകി നാരായണൻ( 89) നിര്യാതയായി. സംസ്കാരം ഇന്ന് (വെള്ളി) 4.00pm ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ പി ഡി രാജു, പി എൻ മോഹനൻ, പി എൻ സുരേന്ദ്രബാബു, സജിമോൾ കെ പി. മരുമക്കൾ: സുമംഗല, സൗദാമിനി, പരേതയായ സജിത, ശശിധരൻ.











