കുന്നോന്നി: തെക്കേടത്ത് കുട്ടപ്പൻ്റെ ഭാര്യ കാർത്യാനി (തങ്കമ്മ – 84) നിര്യാതയായി. സംസ്കാരം ഇന്ന് (03-02-25, തിങ്കൾ) 4.30 ന് വീട്ടുവളപ്പിൽ. പരേത കിടങ്ങൂർ കയ്യാലയിൽ കുടുംബാംഗം. മക്കൾ: രഘു, ഷാജി, സലിൻ, മിനി (അങ്കണവാടി ടീച്ചർ പൂഞ്ഞാർ) മരുമക്കൾ: സരള ചിറ്റിലക്കാട്ട് ഭരണങ്ങാനം, അംബിക കാട്ടിളയിൽ ഏന്തയാർ, അനിൽ നെല്ലിക്കുന്നേൽ പനച്ചികപ്പാറ.
Obituary
പ്ലാത്തോട്ടത്തിൽ ബെന്നി സെബാസ്റ്റ്യൻ നിര്യാതനായി
പെരുന്നിലം : പ്ലാത്തോട്ടത്തിൽ ബെന്നി സെബാസ്റ്റ്യൻ (60 ) നിര്യാതനായി. ഭൗതീകശരീരം നാളെ (തിങ്കളാഴ്ച) വൈകുന്നേരം 5 ന് വീട്ടിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ ( 04-02-2025) ചൊവ്വാഴ്ച രാവിലെ 10ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
നന്ദനം വീട്ടിൽ എം.കെ.വിക്രമൻ നായർ നിര്യാതനായി
മുണ്ടക്കയം: നന്ദനം വീട്ടിൽ എം.കെ.വിക്രമൻ നായർ (68) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. ഭാര്യ: ബിന്ദു (അധ്യാപിക സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ മുണ്ടക്കയം). മകൾ: മേഘ. മരുമകൻ: വിഷ്ണു ചിത്തിര ഭവൻ (ചങ്ങനാശേരി).
സലേഷ്യൻ സഭാംഗമായ കവീക്കുന്ന് പനയ്ക്കച്ചാലിൽ ഫാ പി ജെ അബ്രാഹം (90) കൊൽക്കത്തയിൽ നിര്യാതനായി
പാലാ: കവീക്കുന്ന് പനയ്ക്കച്ചാലിൽ പരേതരായ ഔസേപ്പ് – ഏലിക്കുട്ടി ദമ്പതികളുടെ ഇളയപുത്രനും പനയ്ക്കച്ചാലിൽ കൊച്ചേട്ടൻ്റെ സഹോദരനുമായ ഫാ പി ജെ അബ്രാഹം കൊൽക്കൊത്തയിൽ നിര്യാതനായി. സംസ്കാരം 01/02/2025 ഉച്ചയ്ക്ക് 1ന് കൊൽക്കത്തയിലെ ബാൻഡൽ ബസലിക്കയിൽ നടക്കും. പരേതൻ്റെ മാതാവ് ഭരണങ്ങാനം ആർക്കാട്ട് കുടുംബാംഗമാണ്. ഫാ പി ജെ അബ്രാഹം 1956 ൽ സലേഷ്യൻ സഭയിൽ ബ്രദറായി നിത്യവ്രത വാഗ്ദാനത്തിനുശേഷം ഒരു യുവ ബ്രദർ എന്ന നിലയിൽ കാത്തലിക് ഓർഫൻ പ്രസ് കൊൽക്കത്താ മിഷൻ പ്രൊക്കുറേറ്റർ ആയി ആസ്സാം, Read More…
ചിറപ്പുറത്ത് (ഇളംതുരുത്തിയിൽ) സി.എം.കുര്യൻ നിര്യാതനായി
തലപ്പുലം: ചിറപ്പുറത്ത് (ഇളംതുരുത്തിയിൽ) സി.എം.കുര്യൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് 2.45ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പൂവരണി പാലയ്ക്കൽ സെലിൻ കുര്യൻ. മക്കൾ: മെറീജ, മഞ്ജു (ടീച്ചർ സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ആലക്കല്ല്), മാനുവൽ (ദുബായ്), തോമസ്. മരുമക്കൾ: ബെന്നി പാലക്കുഴിയിൽ പൈക, സൂരജ് വാഴവേലിൽ കാഞ്ഞിരപ്പള്ളി (എസ്ബിഐ ആർബിഒ പത്തനംതിട്ട), ജിനു വേണ്ണാലിൽ ചങ്ങനാശേരി, ക്രിസ്റ്റീന എട്ടിയിൽ തച്ചപ്പുഴ.
ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.കെ.എം.ചെറിയാൻ അന്തരിച്ചു
പ്രശസ്ത കാർഡിയാക് സർജൻ ഡോ.കെ.എം. ചെറിയാൻ അന്തരിച്ചു. ഇന്നലെ രാത്രി ബംഗളൂരുവിൽ വച്ചാണ് അന്ത്യം.രാജ്യത്ത് ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് വിട വാങ്ങിയത്. രാജ്യത്തെ ആദ്യത്തെ കൊറോണി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. പീഡിയാട്രിക് ട്രാൻസ്‌പ്ലാന്റ്, ലേസർ ഹാർട്ട് സർജറി എന്നിവയും രാജ്യത്ത് ആദ്യമായി നടത്തിയത് ഡോ.കെ.എം. ചെറിയാൻ ആണ്. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും Read More…
കൊട്ടുകാപ്പള്ളിൽ ആന്റണി ജോസഫ് (അപ്പച്ചൻ-72) നിര്യാതനായി
അരുവിത്തുറ :പെരുന്നിലം കൊട്ടുകാപ്പള്ളിൽ ആന്റണി ജോസഫ് (അപ്പച്ചൻ-72) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ഉപ്പുതറ വട്ടക്കുന്നേൽ മേരി. മക്കൾ: റോയി ആന്റണി, റൂബി ആന്റണി, റീനാ ആന്റണി. മരുമക്കൾ: അനുമോൾ കുന്നപ്പള്ളിൽ(ആനക്കല്ല്), ജോബിൻ കരിപ്ലാക്കൽ (മണ്ണാർക്കയം).
പേഴുംകാട്ടിൽ ഏലിക്കുട്ടി ഫ്രാൻസിസ് നിര്യാതയായി
പെരിങ്ങുളം: പേഴുംകാട്ടിൽ ഏലിക്കുട്ടി ഫ്രാൻസിസ് (80) നിര്യാതയായി. മൃതസംസ്കാരം നാളെ (23.01.2025) 11 AM-ന് മുതുകാട്ടിൽ കുര്യാച്ചന്റെ ഭവനത്തിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിൽ.
കയ്യാണിയിൽ ജേക്കബ് ചാക്കോ നിര്യാതനായി
കുന്നോന്നി: കയ്യാണിയിൽ ജേക്കബ് ചാക്കോ (ജോസ് 70) നിര്യാതനായി. സംസ്കാരം ഇന്ന് (22-01-25, ബുധൻ) 3 ന് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ തെയ്യാമ്മ വെള്ളികുളം ഇളംതുരുത്തിയിൽ കുടുംബാംഗം. മക്കൾ: ജോഷി, ജോളിയ, ജോബിൻ മരുമക്കൾ: ധന്യാ (കൈതമല കണ്ണൂർ), ബിനോയി (വലിയമർത്താങ്കൽ കൊടുംമ്പിടി).
അർത്തനാക്കുന്നേൽ ജോസഫ് മാത്യു നിര്യാതനായി
വള്ളിച്ചിറ: അർത്തനാക്കുന്നേൽ ജോസഫ് മാത്യു (ഷാജു -62) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് (22/ 1/2025) 3.00ന് വീട്ടിൽ ആരംഭിച്ച് പാളയം സെൻ്റ് മൈക്കിൾസ് ദേവാലയത്തിൽ. മാതാവ്: പാലാക്കാട് പുൽത്തകിടിയേൽ ത്രേസ്യാമ്മ. ഭാര്യ: ലീലാമ്മ പൂഞ്ഞാർ കിടങ്ങത്തുകരോട്ട് കുടുംബാംഗം. മക്കൾ: ലെന ജോസഫ് (നഴ്സ്, ആസ്റ്റർ മെഡിസിറ്റി എറണാകുളം), സുബിൻ ജോസഫ് (റിസർച്ച് സ്കോളർ, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി).











