കൊണ്ടൂർ : ദാസ് ഭവനിൽ ദേവദാസ് (ജോസഫ്, 75) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ രാവിലെ (09.01.2026) 11.15ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ സംസ്കരിക്കുന്നതാണ്.
Obituary
കൊച്ചുവേലിയ്ക്കകത്ത് കെ.ജി.സജീവ് നിര്യാതനായി
അമ്പാറനിരപ്പേൽ: കൊച്ചുവേലിയ്ക്കകത്ത് കെ.ജി.സജീവ് (72) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന്. ഭാര്യ: അരുണാപുരം ഇടച്ചേരിൽ ഗീത. മക്കൾ: അഖിൽ സജീവ് (കമാൻഡോ, തണ്ടർബോൾട്ട്), അനിൽ സജീവ് (മാനേജർ നന്തിലത്ത് ജി മാർട്ട്). മരുമക്കൾ: ആതിര അഖിൽ (പ്ലാശനാൽ), സബിത അനിൽ (ചിറ്റാനപ്പാറ).
കണംകൊമ്പിൽ കെ. എം മത്തച്ഛൻ നിര്യാതനായി
രാമപുരം : കണംകൊമ്പിൽ കെ. എം മത്തച്ഛൻ (92) കണംകൊമ്പിൽ നിര്യാതനായി. സംസ്കാരം 07-01-2026 ബുധൻ 2.30 pm ന് വീട്ടിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ. ഭൗതികശരീരം ചൊവ്വ (06-01-2026) വൈകിട്ട് 5 ന് ഭവനത്തിൽ കൊണ്ടുവരും. ഭാര്യ: ഏലിക്കുട്ടി( രാമപുരം പുളിക്കൽ കുടുംബാംഗം). മക്കൾ: ജോസ്( കൊച്ചിൻ ഷിപ്പിയാർഡ്), പോൾ ( ബിസിനസ്), എൽ സി ( നേഴ്സ്), ജെയിംസ് ( ബഹ്റിൻ). മരുമക്കൾ : ബിൻസി( മാണിക്കനാപറമ്പിൽ ഉദയംപേരൂർ), ജാൻസി Read More…
കാരിമറ്റത്തിൽ മേരി കുര്യാക്കോസ് നിര്യാതയായി
മൂന്നാനി :കാരിമറ്റത്തിൽ മേരി കുര്യാക്കോസ് (77) നിര്യാതയായി. ഭൗതിക ശരീരം ഇന്ന് വൈകിട്ട് 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ (02/ 01/ 2026) വൈകിട്ട് 4 മണിക്ക് വീട്ടിൽ ആരംഭിച്ച് മൂന്നാനി സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ.
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു
നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്തമകൻ പ്യാരിലാൽ 2000 ൽ മരണപ്പെട്ടിരുന്നു. അമ്മയുമായി അതീവ ഹൃദയബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, തിരക്കുകൾക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാര നേട്ടം അമ്മയ്‌ക്കൊപ്പം പങ്കുവെക്കാൻ സാധിച്ചത് Read More…
കടുത്തുരുത്തി മുൻ എം.എൽ.എ പി.എം.മാത്യൂ അന്തരിച്ചു
കടുത്തുരുത്തി മുൻ എം.എൽ.എ പി.എം. മാത്യൂ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് പാലയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കുമെന്നാണ് വിവരം. കേരള കോൺഗ്രസ് എമ്മിലൂടെയാണ് രാഷ്ട്രീയം ആരംഭിച്ചത്. യൂത്ത് ഫ്രണ്ട്, കെ.എസ്.സി തുടങ്ങിയ സംഘടനകളുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. ഒരുകാലത്ത് കെഎം മാണിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം പിന്നീട് ജേക്കബ് ഗ്രൂപ്പിലേക്ക് മാറി. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം മുൻ ചെയർമാനായിരുന്നു. അവസാനകാലത്ത് ജോസഫ് വിഭാഗം സഹയാത്രികനായി.
മാറാമറ്റം എം.സി.സണ്ണി നിര്യാതനായി
ഭരണങ്ങാനം: മാറാമറ്റം എം.കെ.ചാണ്ടിയുടെ മകൻ എം.സി.സണ്ണി (60) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ചങ്ങനാശേരി കൊടുകത്തറ ആൻസി സണ്ണി. മക്കൾ: : മാർട്ടിൻ, ആൻമരിയ.
കീക്കരിക്കാട്ടൂർ തോമസ് തോമസ് (തൊമ്മച്ചൻ) നിര്യാതനായി
മുണ്ടക്കയം: പറത്താനം കീക്കരിക്കാട്ടൂർ തോമസ് തോമസ് (തൊമ്മച്ചൻ – 76) നിര്യാതനായി. ഭൗതിക ശരീരം നാളെ (24/12/ 2025 ബുധനാഴ്ച ) രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടു വരുന്നതും ഉച്ച കഴിഞ്ഞ് 3 മണിക്ക് സംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തുന്നതുമാണ്. ഭാര്യ: അന്നു തോമസ് പാലൂർക്കാവ് കൊല്ലക്കൊമ്പിൽ കുടുംബാംഗം. മക്കൾ: നീതു (യു കെ), ടോം (ജിഎം, ജോസഫ് റബേഴ്സ്, കഞ്ഞിരപ്പള്ളി ), നെബു (ദുബായ്). മരുമക്കൾ: Read More…
പാലാ നഗരസഭ 5-ാം വാർഡ് മുൻ കൗൺസിലർ ശ്രീമതി സതി ശശികുമാറിൻ്റെ ഭർത്താവ് ശശികുമാർ നിര്യാതനായി
പാലാ നഗരസഭ 5-ാം വാർഡ് മുൻ കൗൺസിലർ ശ്രീമതി സതി ശശികുമാറിൻ്റെ ഭർത്താവ് ശശികുമാർ നിര്യാതനായി. സംസ്കാരം നാളെ (23/12/25) ഉച്ചകഴിഞ്ഞ് 2.30 ന് കാനാട്ടുപാറയിലെ വീട്ടുവളപ്പിൽ.
ആലപ്പാട്ട് എ.വി. ചാക്കോ (ജോണി) നിര്യാതനായി
മുണ്ടക്കയം: മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും, ഗ്രാമ പഞ്ചായത്ത് മുൻ അംഗവും, കേരള കോൺഗ്രസ് നേതാവുമായിരുന്ന ആലപ്പാട്ട് എ.വി. ചാക്കോ (ജോണി 65) നിര്യാതനായി, സംസ്കാര ശുശ്രൂഷകൾ (നാളെ 23/12/2025 )രാവിലെ സ്വഭവനത്തിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുല മാതാ ഫെറോനപള്ളി സെമിത്തേരിയിലെ കുടുബക്കല്ലറയിൽ. ഭാര്യ: ബീന കുളത്തൂർമുഴി പഴയരിക്കൽ കുംടുബാംഗം, മക്കൾ: ജസ്റ്റിൻ (അബുദാബി )ജെഫിൻ (കാനഡ.) മരുമകൾ : മെറ്റിൽഡ, അയിലുമാലിൽ ഇഞ്ചിയാനി(അബുദാബി ) കൊച്ചുമകൻ :ഇമ്മാനുവേൽ (കുഞ്ഞുഞ്ഞ്).











