Thidanad

ഫലസമൃദ്ധി പദ്ധതി ഉദ്ഘാടനം മേയ് 9 ന് തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ

ഈരാറ്റുപേട്ട : യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക, വിപുലമായ സാധ്യതകൾ ഉള്ള ഫല വർഗ കൃഷികൾ പ്രോത്സാഹിപ്പിച്ച് മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കാർഷിക രംഗം ലാഭകരമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന കൃഷി വകുപ്പും എം.എൽ.എ സർവീസ് ആർമി പൂഞ്ഞാറും സംയുക്തമായി നടപ്പിലാക്കുന്ന ഫലവൃക്ഷ കൃഷി പ്രോത്സാഹന പദ്ധതിയായ ഫലസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം മെയ് 9 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. Read More…

Thidanad

തിടനാട് ഗവണ്മെന്റ് വെറ്ററിനറി ഡിസ്‌പെൻസറിയിൽ നിന്നുള്ള അറിയിപ്പ്

തിടനാട് : കന്നുകാലികൾക്കുള്ള കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിരിക്കുന്നു. വാക്‌സിനേറ്റർമാർ കർഷകരുടെ വീടുകളിൽ എത്തുമ്പോൾ അവരുമായി സഹകരിച്ചു എല്ലാ കന്നുകാലികളെയും കുത്തിവയ്പ്പിന് വിധേയമാക്കണമെന്ന് തിടനാട് വെറ്ററിനറി സർജൻ അറിയിച്ചു.

Thidanad

തിടനാട് കൃഷിഭവനിൽ നിന്നുള്ള അറിയിപ്പ്

തിടനാട് കൃഷിഭവനിൽ കേരരക്ഷാവാരം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ്റെ മണ്ട വൃത്തിയാക്കി മരുന്ന് ചെയ്യുന്നതാണ്. കുറഞ്ഞത് 10 എണ്ണം തെങ്ങ് ഉണ്ടായിരിക്കണം. താൽപര്യം ഉള്ള കർഷകർ കരം കെട്ടിയ രസീത് 24- 25 വർഷം ആധാർ കാർഡ്, എന്നിവയുടെ കോപ്പി സഹിതം തിങ്കളാഴ്ച്ച( 5/ 05/ 2025) ന് 5.00 pm ന് മുമ്പ് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Thidanad

തിടനാട് പള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ അനുവദിച്ച് തിടനാട് സെന്റ് ജോസഫ് പള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ലൈറ്റിന്റെ ഔപചാരികമായ സ്വിച്ച് ഓൺ കർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിച്ചു. തിടനാട് പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പമാരായ ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ, മിനി സാവിയോ, മുൻ പഞ്ചായത്ത് Read More…

Thidanad

ഓട്ടിസം ദിനം ആചരിച്ചു

തിടനാട്: സക്ഷമ മീനച്ചിൽ താലുക്കിൻ്റെ ആഭിമുഖ്യത്തിൽ ഓട്ടിസം ദിനാചരണവും ബോധവൽക്കരണവും നടന്നു. തിടനാട് NSS-680-ാംനമ്പർ കരയോഗം ഹാളിൽ നടന്ന യോഗം കാളകെട്ടി അസിസി സ്ക്കൂൾ H.M സിസ്റ്റർ റെൻസി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശ്രീമതി അനു സുഭാഷ് അധ്യക്ഷത വഹിച്ചു. ബോധവൽക്കരണ ക്ലാസ് ശ്രീ. ജയരാജ് (സക്ഷമ ജില്ല ജോയിൻ്റെ സെക്രട്ടറി) നടത്തി. ഡോ : അർച്ചന വി.നായർ ഓട്ടിസം ദിന സന്ദേശം നൽകി. ഉണ്ണി മുകളേൻ സ്വാഗതം ആശംസിച്ചു. യോഗത്തിൽ ശ്രീമതി സന്ധ്യ ശിവകുമാർ (5ാം Read More…

Thidanad

കാണാതായതായി പരാതി

ഈരാറ്റുപേട്ട തിടനാടുനിന്നും വിജയകുമാർ ( 65 വയസ്സ്) മാർച്ച് 4-ാം തീയതി ഉച്ചയ്ക്കു ശേഷം കാൺമാനില്ല.കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ്സ് സ്റ്റേഷനിലോ 9048813913 (വി.വി അനീഷ് ) ഈ നമ്പറിലോ ബന്ധപ്പെടുക. കാവിമുണ്ടും ഷർട്ടും ആണ് വേഷം.

Thidanad

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാംപയിൻ തിടനാട് പഞ്ചായത്ത് തല ഹരിത പ്രഖ്യാപനം

തിടനാട് പഞ്ചായത്തിൽ ആരോഗ്യ കാര്യ സ്റ്റാർറ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജോസ് ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ പഞ്ചായത്ത് തല ഹരിത പ്രഖ്യാപന പരിപാടി നടന്നു. പഞ്ചായത്ത് സെക്രട്ടറി സാജൻ സ്വാഗതം ആശംസിച്ചു. പരിപാടി ഉത്ഘാടനം ചെയ്ത് ഹരിത സ്ഥാപനം, ഹരിത വിദ്യാലയം, ഹരിത കലാലയം, ഹരിത അയൽ കൂട്ടം പ്രഖ്യാപിച്ച് സർട്ടിഫിക്കറ്റുകൾ തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് വിതരണം ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ പഞ്ചായത്ത് തല ഹരിത പ്രഖ്യാപന പരിപാടി ആയിരുന്നു. പഞ്ചായത്ത് Read More…

Thidanad

തിടനാട് നിന്ന് പതിനാലുകാരനെ കാണാതായതായി പരാതി

തിടനാട്: ചേന്നാട് സെന്റ് മരിയ ഗൊരേത്തി സ്കൂളിൽ 9 ആം ക്ലാസ്സ് വിദ്യാർഥിയെ കാണാതായതായി പരാതി. പൂഞ്ഞാർ തെക്കേക്കര വെട്ടിക്കുളം കിഴക്കേൽ ജോസിന്റെ മകൻ പതിനാലുകാരനായ ജിതുമോനെയാണ് കാണാതായത്. ഇന്ന് (17/01/2025) വൈകിട്ട് 3.45 മണിയോട് കൂടി സ്കൂളിൽ നിന്നും വന്നിട്ട് വീട്ടിൽ നിന്നും 3000 രൂപയും എടുത്തു അഞ്ച് മണിയോടെ വീട്ടിൽ നിന്നും പോയിട്ട് തിരികെ വരാതെ കാണാതായി എന്നാണ് തിടനാട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ തിടനാട് Read More…

Thidanad

ചേറ്റുതോട് വാട്ടർ ഷെഡ് നിർമ്മാണ ഉദ്ഘാടനം നടത്തി

തിടനാട്: സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പിൽ നിന്നും 14 ലക്ഷം രൂപ അനുവദിച്ച് തിടനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചാണകക്കുളം,മൈലാടി, ചേറ്റുതോട് പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന മണ്ണ്,ജല സംരക്ഷണ പ്രവർത്തിയായ വാട്ടർ ഷെഡ് പദ്ധതിയുടെ ഔപചാരിക നിർമ്മാണ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, പ്രളയം തുടങ്ങിയവയെ പ്രതിരോധിക്കാൻ സഹായകരമായതും, കൃഷി ഭൂമികളിലെ മണ്ണും, ജലവും സംരക്ഷിക്കുന്നതിന് ഉപകരിക്കുന്നതുമായ കല്ല് കയ്യാല നിർമ്മാണം, അരുവികളുടെയും, നീരുറവകളുടെയും തീര സംരക്ഷണ പ്രവർത്തികൾ, മഴക്കുഴികൾ തുടങ്ങിയവയുടെ Read More…

Thidanad

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണം

തിടനാട്: യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിന അനുസ്മരണ യോഗം സംഘടിപ്പിച്ചു. കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് നടത്തിയ യോഗത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കിണറ്റുകര അധ്യക്ഷതവഹിച്ചു. തിടനാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ തിടനാട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോ മുളങ്ങാശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ തിടനാടിന്റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ് Read More…