Poonjar

പൂഞ്ഞാറിന്റെ നിറപുഞ്ചിരി ഇനി ഓർമ്മകൾ

പൂഞ്ഞാർ: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ കല്ലെക്കുളം ഡിവിഷൻ അംഗവും, പൂഞ്ഞാർ സഹകരണബാങ്ക് മുൻ ജീവനക്കാരനുമായ KK കുഞ്ഞുമോൻ (66) വിടവാങ്ങി. പൂഞ്ഞാറിന്റെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിത്യമായിരുന്ന പൂഞ്ഞാറുകരുടെ സ്വന്തം “കെ. കെ ” എന്ന് വിളിക്കുന്ന കുഞ്ഞുമോൻ KK ഓർമ്മയായി. ആരെയും ഒരിക്കൽ കണ്ടാൽ പിന്നെ പേര് വിളിക്കുന്ന സ്വഭാവത്തിന് ഉടമയും, നാലൊരു ഗായകനും, ഒരു കാലത്ത് പൂഞ്ഞാറിലെ ആദ്യകാല സിനിമ തിയേറ്ററിലെ (ചിത്രശാല) ജീവനക്കാരൻ, നവധാര ബാൻഡ് സെറ്റിലും, പൂഞ്ഞാർ സഹകരണ ബാങ്ക് Read More…

Poonjar

സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പിന്തുണയുമായി പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി

ന്യായമായ ശമ്പള വർധനവിനും വിരമിക്കൽ ആനുകൂല്യത്തിനും വേണ്ടി കഴിഞ്ഞ 23 ദിവസമായി രാപ്പകൽ, തിരുവനതപുരത്ത്, സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പിന്തുണയുമായി, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കോൺഗ്രസ്‌ മെമ്പർമാർ, തിരുവനന്തപുരത്തു സമരപന്തൽ സന്ദേർശിച്ചു. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ റോജി തോമസ് മുതിരേന്തിക്കൽ, പൂഞ്ഞാർ തെക്കേകര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി രാജമ്മ ഗോപിനാഥ്, പഞ്ചായത്ത്‌ മെമ്പർമാരായ C K കുട്ടപ്പൻ, Read More…

Poonjar

സി പി ഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സമ്മേളനം

പൂഞ്ഞാർ: ഇരുപത്തിഅഞ്ചാമത് പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര ലോക്കൽ സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ: വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.എസ് സജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗങ്ങളായ സഖാവ് എം ജി ശേഖരൻ, സഖാവ് പി എസ് സുനിൽ , സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ് ഇ കെ മുജീബ്, എ ഐ യു വൈ എഫ് കോട്ടയം Read More…

Poonjar

പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 28 ന് ആരംഭിക്കും

പൂഞ്ഞാർ: ശ്രീനാരായണ ഗുരുദേവൻ വേൽപ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 28 മുതൽ ആരംഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 6 ന് സമാപിക്കുന്ന സപ്താഹത്തിന് മധു മുണ്ടക്കയം യജ്ഞാചാര്യനായിരിക്കും. 27 ന് വൈകിട്ട് ആറിന് യജ്ഞവേദിയായ ശാഖായോഗം ഓഡിറ്റോറിയത്തിൽ രഞ്ജു അനന്തഭദ്രത് തന്ത്രികൾ ഭദ്രദീപ പ്രകാശനം നടത്തും. എസ്.എൻ.ഡി.പി. യോഗം കൗൺസിലർ പി.റ്റി. മന്മഥൻ ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് എം.ആർ Read More…

Poonjar

പൂഞ്ഞാർ ജോബ്സ് സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പയിൻ ആരംഭിച്ചു

പൂഞ്ഞാർ : പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം കൊടുക്കുന്ന എം എൽ എ സർവീസ് ആർമിയുടെ തൊഴിലധിഷ്ഠിത വികസന പദ്ധതി യായ പൂഞ്ഞാർ ജോബ്സ് എന്ന ഓൺലൈൻ ജോബ് പോർട്ടൽ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ വിപുലമായ സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പയിന് തുടക്കം കുറിക്കുന്നു. ചുരുങ്ങിയ കാലയളവിൽ ആയിരത്തോളം തൊഴിൽ അന്വോഷകരെയും അമ്പതോളം കമ്പനികളെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യുവാനും നിരവധി തൊഴിലവസരങ്ങൾ അവരിലേക്കെത്തിക്കുവാനും അതുവഴി നിരവധി ആളുകൾക്ക് തൊഴിൽ നേടിക്കൊടുക്കുവാനും സംരംഭത്തിന് Read More…

Poonjar

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ നടത്തി

പൂഞ്ഞാർ: എൽ ഡി എഫ് സർക്കാരിന്റെ നികുതി കൊള്ളക്കെതിരെയും, 50% വർധിപ്പിച്ച ഭു നികുതി വർധന പിൻവലിക്കണമെന്നും അവശ്യപെട്ടുകൊണ്ട്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ നടത്തി. മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ റോജി തോമസ് അദ്ധ്യക്ഷത വഹിച്ച ധർണ സമരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര ഉൽഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പ്രൊ: റോണി K ബേബി മുഖ്യ പ്രഭാഷണം Read More…

Poonjar

സി പി ഐ പാതാമ്പുഴ ബ്രാഞ്ച് സമ്മേളനം നടത്തി

പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ പാതാമ്പുഴ ബ്രാഞ്ച് സമ്മേളനം സഖാവ് കാനം രാജേന്ദ്രൻ നഗറിൽ സഖാവ് ശോഭന അധ്യക്ഷതയിൽ സിപിഐ കോട്ടയം ജില്ല കമ്മിറ്റിയംഗം സഖാവ് അഡ്വ: പി.എസ് സു നിൽ ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി , സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി Read More…

Poonjar

എമർജ് എലൈറ്റ് ഹോസ്പിറ്റൽ 14ന് പ്രവർത്തനം ആരംഭിക്കും; ഉദ്ഘാടകനായി കേന്ദ്രസഹ മന്ത്രി ജോർജ് കൂര്യൻ

പൂഞ്ഞാർ: ആതുര സേവന രം​ഗത്ത് കൈത്താങ്ങാവൻ എമർജ് എലൈറ്റ് ഹോസ്പിറ്റൽ 14ന് പ്രവർത്തനം ആരംഭിക്കും. കേന്ദ്രസഹമന്ത്രി ജോർജ് കൂര്യൻ വൈകിട്ട് ആറിന് ഉദ്ഘാടനം നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും. എമർജൻസി ആവശ്യങ്ങൾക്കുള്ള ഡെങ്കി ബോട്ടുകളുടെ കൈമാറ്റം കേന്ദ്രസഹമന്ത്രി ജോർജ് കൂര്യൻ നിർവഹിക്കും. കിഡ്നി ട്രാൻസ് പ്ളാന്റേഷനുള്ള തുക ആന്റോ ആന്റണി എം.പി കൈമാറും. പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ കൈ മാറും. പെരുങ്ങുളം നാട്ടുകൂട്ടം ചാരിറ്റബിൾ പാലിയേറ്റിവ് കെയർ ഉപകരണങ്ങൾ Read More…

Poonjar

പൂഞ്ഞാർ എം എൽ എ ജനങ്ങളെ വിഡ്ഢികളാക്കുന്നു: ബി ജെ പി

പൂഞ്ഞാർ : ഒന്നാം പിണറായി സർക്കാരിന്റെ അവസാനവർഷ ബജറ്റിൽ ഉണ്ടായിരുന്ന പദ്ധതികൾ കഴിഞ്ഞ നാല് വർഷമായി യാതൊരു ഉളുപ്പുമില്ലാതെ ആവർത്തിച്ചു കൊണ്ട് പൂഞ്ഞാർ എം എൽ എ ജനങ്ങളെ വിഡ്ഢികൾക്കുകയാണെന്നു ബിജെപി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ് ആരോപിച്ചു. ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് അനുവദിച്ചു എന്ന് കഴിഞ്ഞ നാല് വർഷമായി എം എൽ എ പറയുന്ന പദ്ധതികൾ ഒന്നും ഭരണാനുമതി നേടുകയോ നിർമാണം ആരംഭിക്കുകയോ ചെയ്യാത്ത എം എൽ എ തികഞ്ഞ പരാജയം ആണെന്നും Read More…

Poonjar

എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണം നാളെ വൈകിട്ട് 5 ന് പൂഞ്ഞാറിൽ

പൂഞ്ഞാർ: പുരോഗമന കലാ സാഹിത്യ സംഘം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെയും, പുലരി പുരുഷ സ്വാശ്രയ സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണം നാളെ വൈകിട്ട് 5 ന് മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ വെച്ചൂച്ചിറ ഗവ എച്ച്.എസ്.എസ്ഡോ. റോയി തോമസ് ഉദ്ഘാടനം ചെയ്യും.