Kanjirappally

എം.എൽ.എ ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ എരുമേലി എംഎഫ്സി വിജയികൾ

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവ. സ്‌കൂള്‍ മൈതാനത്ത് നടന്ന എം.എൽ.എ ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ എരുമേലി എംഎഫ്സി വിജയികളായി. പൊൻകുന്നം ചിയേഴ്സ് ക്ലബ് റണ്ണറപ്പ് ആയി. ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വല്ല്യേടത്ത് കൃഷ്ണപ്പിള്ള അധ്യക്ഷത വഹിച്ചു. അഡ്വ.ഗിരിഷ്. എസ്. നായർ, ബേബിച്ചൻ ഏർത്തയിൽ, അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്‍റണി മാർട്ടിൻ, കെ.ടി. സുരേഷ്, ബാലചന്ദ്രൻ ഉറുമ്പിൽ, എം.ടി. ജോണി, ജോർജ്കുട്ടി കടമപുഴ എന്നിവർ സംസാരിച്ചു. വിജയികളായ എരുമേലി എം.എഫ്.സിക്ക് വല്ല്യേടത്ത് രാജ്കൃഷ്ണ മെമ്മോറിയല്‍ Read More…

Kanjirappally

കൊടുവന്താനം ടോപ്പ് റോഡ് ഉൽഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപള്ളി പഞ്ചായത്ത് ഒൻപതാം വാർഡിലെ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ കൊടു വന്താനം ടോപ്പ് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ബി ആർ അൻഷാദ് , മഞ്ജു മാത്യു എന്നിവർ സംസാരിച്ചു. കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീലാ നസീർ അധ്യക്ഷയായി.

Kanjirappally

ഇരട്ടകൾക്ക് എ പ്ലസ്

കാഞ്ഞിരപ്പള്ളി: ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഇരട്ട സഹോദരങ്ങൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂൾ വിദ്യാർഥികളും ഇരട്ടസഹോദരങ്ങളുമായ അഹമ്മദ് ബിൻ താജുദ്ദീനും മുഹമ്മദ് ബിൻ താജുദ്ദീനും എസ്. എസ്. എൽ.സി പരീക്ഷയിൽ എ പ്ലസ് നേടി മികവ് തെളിയിച്ചു. കാഞ്ഞിരപ്പള്ളി വാഴേപ്പറമ്പിൽ വി.എം.താജുദ്ദീൻ്റെ പുത്രന്മാരായ ഇരുവരും അത്‌ലറ്റിക്സ്, ഫുട്ബോൾ എന്നിവയിൽ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

Kanjirappally

ഫ്യൂച്ചർ സ്റ്റാർസ്: സിവിൽ സർവീസ് കോഴ്സ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന സിവിൽ സർവീസ് ഓറിയന്റേഷൻ കോഴ്സിന്‍റെ ഉദ്ഘാടനം ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ മുഖ്യരക്ഷാധികാരി കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സമർപ്പണബോധവും കഠിനാധ്വാനവും മാത്രമല്ല അച്ചടക്കത്തോടെയുള്ള പഠനവും, ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള പരിജ്ഞാനവും സിവിൽ സർവീസ് Read More…

Kanjirappally

കെ.കരുണാകരൻപിള്ള അനുസ്മരണം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ, കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരൻ പിള്ള യുടെ ചരമവാർഷികദിനത്തിൽ കെ.എസ്.എസ്.പി.എ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാഞ്ജലി അർപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്.ഷിബു അദ്ധൃക്ഷനായിരുന്നു..ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രബാബു അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ആഡിറ്റർ എ.ജെ.ജോർജ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ.ജോസഫ്, ചിറക്കടവ് മണ്ഡലം പ്രസിഡൻറ് പി.എൻ ദാമോദരൻ പിള്ള,വെള്ളാവൂർ മണ്ഡലം പ്രസിഡൻറ് കെ.എം സുരേന്ദ്രൻ, വാഴൂർ മണ്ഡലം പ്രസിഡൻറ് Read More…

Kanjirappally

വിദ്യാർഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കോട്ടയം ലീഗൽ സർവീസ് അതോറിറ്റിയുടെയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി ഏകദിന നിയമശില്പശാല സംഘടിപ്പിച്ചു. അഡ്വ :രാജ്മോഹൻ അധ്യക്ഷതയിൽ നടന്ന ശില്പശാല ബഹു:കാഞ്ഞിരപ്പള്ളി മുൻസിഫ് മജിസ്ട്രേറ്റ് സ്മിത സൂസൻ മാത്യു ഉദ്ഘാടന കർമ്മം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാനൽ അഡ്ക്കേറ്റുമാരായ അഡ്വ നിയാസ്, അഡ്വ. ജയസൂര്യ, അഡ്വ.മുഹമ്മദ് സാലി, അഡ്വ.കുമാരി മാളവിക, തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. റ്റിഎൽസി സെക്രട്ടി Read More…

Kanjirappally

കാഞ്ഞിരപ്പളളി സെൻ്റ് ഡോമിനിക്സ് കോളേജിന്റെ വജ്രജൂബിലി ആഘോഷം: 14 വീടുകളുടെ താക്കോൽ ദാനം തിങ്കളാഴ്ച

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജിന്റെ വജ്രജൂബിലി വർഷത്തിൽ എൻഎസ്എസ് സെല്ലിന്റെയും , മറ്റ് ഇതര സംഘടനകളുടേയും സഹകരണത്തോടെ ഭവനരഹിതർക്കായി നിർമ്മിച്ച 14 വീടുകളുടെ താക്കോൽദാനം 28 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി ശ്രീ വി എൻ വാസവൻ നിർവ്വഹിക്കും. സര്ക്കാരിന്റെയും മറ്റ് ഏജൻസികളുടെയും വിവിധ ഭവനപദ്ധതികളിൽ ഒന്നും ഉൾപ്പെടാത്ത ഭവനരഹിതരായ ആളുകളുടെ ‘സ്വന്തമായി വീട്’ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായാണ് സെൻ്റ് ഡൊമിനിക്സ് കോളേജ് എൻഎസ്എസ് യൂണിറ്റ് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനോടും Read More…

Kanjirappally

കാഞ്ഞിരപ്പളളിയെ വ്യവസായ സംരഭകരുടെ ഹബ്ബ് ആക്കണം: ആന്റോ ആന്റണി എം.പി

കാഞ്ഞിരപ്പളളി: സംസ്ഥാനത്താദ്യമായി സ്വകാര്യ മേഖലയിൽ അനുവദിക്കപ്പെട്ട വ്യവസായപാർക്കിന്റെ നേതൃത്വത്തിൽ പുതിയതും പഴയതുമായ സംരഭകരുടെ കൂട്ടായ്മ രൂപപ്പെടണമെന്നും അതിലൂടെ റബ്ബറിന്റെ നാടായ കാഞ്ഞിരപ്പളളിയെ വ്യവസായകരുടെ ഹബ്ബാക്കി മാറ്റണമെന്ന് ആന്റോ ആന്റണി എം.പി. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ വ്യവസായികളുടെ ക്ലസ്റ്റർ രൂപീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പളളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, എം.എസ്.എം.ബി Read More…

Kanjirappally

പട്ടികവർഗ്ഗക്കാരുടെ പേരിൽ വ്യാജ ജാതിസർട്ടിഫിക്കറ്റ് സമ്പാദിച്ചവർക്കെതിരെ നടപടിസ്വീകരിക്കണം :റിസർവേഷൻ പ്രൊട്ടക്ഷൻ കൗൺസിൽ

കാഞ്ഞിരപ്പള്ളി :പട്ടികവർഗ്ഗക്കാരുടെ പേരിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് സമ്പാദിച്ച ഉദ്യോഗവും മറ്റാനുകൂല്യങ്ങളും നേടിയ വർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു മലഅരയ റിസർവേഷൻ പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ശ്രീ ശബരീശ കോളേജ്ഓഡിറ്റോറിയത്തിൽനടന്നറാങ്ക്ഹോൾഡേഴ്സ് യോഗവും സെമിനാറും ശ്രി. കെ . വി. വിജയൻ ഐപിഎസ് ഉദ്ഘാടനംചെയ്തു. പട്ടികവർഗ്ഗക്കാരുടെ പാരമ്പര്യമില്ലാത്ത നിരവധിപേരാണ് പട്ടികവർഗ്ഗക്കാരുടെ റാങ്ക് ലിസ്റ്റിൽ അനർഹമായിഇടം നേടിയിരിക്കുന്നത്. ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ ജാതി സർട്ടിഫിക്കറ്റ് സമ്പാദിച്ച്സർവീസിൽ പ്രവേശിച്ചവർക്കെതിരെ നിയമനടപടികൾ Read More…

Kanjirappally

വേനൽ തുമ്പി കലാജാഥ: കാഞ്ഞിരപ്പള്ളി ഏരിയാ പരിശീലനം തുടങ്ങി

കാഞ്ഞിരപ്പള്ളി : ബാലസംഘം കാഞ്ഞിരപള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വേനൽ തുമ്പി കലാജാഥയുടെ കാഞ്ഞിരപ്പള്ളി ഏരിയാതല പരിശീലനം എരുമേലി കൊരട്ടി കെറ്റി ഡി സി ഓഡിറ്റോറിയത്തിൽ തുടങ്ങി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം തങ്കമ്മ ജോർജുകുട്ടി ഉൽഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാർ, എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ഐ അജി, അജാസ് റഷീദ്, വി എം ഷാജഹാൻ, ആർ ധർമ്മകീർത്തി, സോമൻ തെരുവത്തിൽ, അർച്ചനാ സദാശിവൻ, Read More…