ഈരാറ്റുപേട്ട : രാജ്യത്തിന് അകത്തും പുറത്തുമുള്ള ഭീകരവാദത്തെ തുടച്ച് നീക്കണമെന്നും ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിലനിൽക്കണമെന്നും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കോട്ടയം റയിഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. ഒന്നും അറിയാത്ത ഗ്രാമവാസികളുടെ കണ്ണുനീരായി മാറും. യുദ്ധങ്ങൾ കൊണ്ട് വിജയിച്ച ഒരു രാജ്യവും നിലവിൽ ഇല്ല. നിരപരാധികളായ ആയിരങ്ങളുടെ ചോര ചാലുകൾ ഒഴുക്കാനും ലക്ഷക്കണക്കിന് ആളുകളെ വിധവകളാക്കാനും അനാഥകളാക്കാനും മാത്രമെ ഏതൊരു യുദ്ധത്തിനും ആകു. ഇത് മനസ്സിലാക്കാൻ നമ്മുടെ ഭരണാധികൾക്ക് കഴിയണമെന്നും മനുഷ്യകുലത്തിൻ്റെ നൻമയെ Read More…
Erattupetta
“എന്റെ ഈരാറ്റുപേട്ട” മൊബൈൽ ആപ്ലിക്കേഷൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു ;സാങ്കേതിക തകരാറുകൾ പരിഹരിച്ച് പുതുക്കിയ പതിപ്പ് പ്ലേസ്റ്റോറിൽ
ഈരാറ്റുപേട്ട: നഗരസഭയിലെയും സമീപ പ്രദേശങ്ങളിലെയും സുപ്രധാന വിവരങ്ങൾ ലഭ്യമാക്കുന്നതിൽ മുൻപന്തിയിൽ നിന്ന “എന്റെ ഈരാറ്റുപേട്ട” മൊബൈൽ ആപ്ലിക്കേഷൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു. 2018-ൽ ആരംഭിച്ച ആപ്പ്, ഒരു കാലത്ത് വലിയ ജനശ്രദ്ധ നേടിയിരുന്നുവെങ്കിലും, സാങ്കേതിക തകരാറുകൾ മൂലം കുറച്ച് നാളുകളായി പ്രവർത്തനരഹിതമായിരുന്നു. സോഫ്റ്റ്‌വെയർ ടീം പ്രശ്നങ്ങൾ പരിഹരിച്ചു, ഇപ്പോൾ പുതുക്കിയ പതിപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. 1000-ത്തിലധികം കോണ്ടാക്റ്റ് നമ്പറുകൾ ഉൾക്കൊള്ളുന്ന അപ്‌ഡേറ്റായ ആപ്പ്, വിവിധ മേഖലകളിൽ നിന്നുള്ള അടിയന്തര വിവരങ്ങൾ വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്നു. നിലവിൽ Read More…
അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ യുവതിക്ക് വെട്ടേറ്റു
ഈരാറ്റുപേട്ട: അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ യുവതിക്ക് വെട്ടേറ്റു. ഈരാറ്റുപേട്ട നടയ്ക്കൽ വഞ്ചാങ്കൽ യൂസഫിന്റെ ഭാര്യ ലിമിന (43)ക്കാണ് വെട്ടേറ്റത്. മകള്‍ അഹ്സാനക്ക് (13) സംഘർഷത്തിനിടയിൽ വീണ് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ മാസം 30നു രാത്രി എട്ടോടെയാണ് സംഭവം. തലയ്ക്കും ചെവിക്കും പരിക്കേറ്റ ലിമിനയുടെ ചെവി വെട്ടിന്റെ ആഘാതത്താൽ മുറിഞ്ഞു പോയി. ഇത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേർത്തു. തടയാൻ ശ്രമിക്കുന്നതിനിടയിൽ വീണ് അഹ്സാനയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച വാക് തർക്കം രാത്രി Read More…
ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനവും സൗജന്യ ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പും നടത്തപ്പെട്ടു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലാ എം.എൽ.എ ശ്രീ മാണി സി കാപ്പൻ നിർവ്വഹിച്ചു. ഇന്ന് (ഏപ്രിൽ 3) രാവിലെ ഹോസ്പിറ്റൽ ചെയർമാനും ലോക പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനുമായ ഡോ ഹഫീസ് റഹ്മാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സൗജന്യ ഗർഭാശയ താക്കോൽ ദ്വാര ശസ്ത്രക്രിയ ക്യാമ്പിന്റെ തുടക്കവും കുറിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സൺറൈസ് ഹോസ്പിറ്റൽ ക്ലസ്റ്റർ സി.ഇ.ഓ ശ്രീ. പ്രകാശ് മാത്യു പൊതു പ്രവർത്തകനായ Read More…
AITUC പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച മെയ്ദിന റാലി എഐടിയുസി ജില്ലാ വൈസ് പ്രസിഡൻറ് ബാബു K ജോർജ് ഉദ്ഘാടനം ചെയ്തു
അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യത്തെ ദുർബലപ്പെടുത്താനും, വഴിതിരിച്ചുവിടാനും ഉദ്ദേശിച്ചുകൊണ്ട് വിഷലിപ്ത്വവും വിഭാഗീയത വളർത്തുന്നതുമായ കുതന്ത്രങ്ങളെയും, ഗൂഢാലോചനകളെയും ചെറുത്ത് തോൽപ്പിക്കേണ്ടത് നിർണായകമാണ്. രാജ്യത്ത് വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കാൻ മതതീവ്രവാദികൾ പലതരത്തിലും ശ്രമിക്കുമ്പോൾ ജനാധിപത്യ സംസ്കാരത്തിന്റെ പതാക ഉയർത്തിപ്പിടിക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ അനിവാര്യതയും ഈ മെയ്ദിനത്തിൽ നാം പ്രകടിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ദേശീയതലത്തിൽ തൊഴിലാളിവർഗ്ഗം തുടരുന്ന പ്രക്ഷോഭങ്ങളുടെ അടുത്തഘട്ടം എന്നോണം മെയ് 20ന് ദേശീയ പൊതു പണിമുടക്ക് നടത്താൻ കേന്ദ്ര ട്രേഡ് യൂണിയനുകൾ തീരുമാനിച്ചിരിക്കുന്നത്. പിന്തിരിപ്പൻ ലേബർ കോഡുകളെ പരാജയപ്പെടുത്തുന്നതിനും Read More…
ടീം റെസ്ക്യൂ ഫോഴ്സ് കേരള നിലവിൽ വന്നു
ഈരാറ്റുപേട്ട: സേവന ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നതിനായി ഈരാറ്റുപേട്ട കേന്ദ്രമായി ടീം റെസ്ക്യൂ ഫോഴ്സ് എന്ന പേരിൽ പുതിയ സംഘടനക്ക് തുടക്കം കുറിച്ചു. മുൻ നഗരസഭ ചെയർമാൻ ടി.എം റെഷീദ്, നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അംഗം പി.എം അബ്ദുൽ ഖാദർ എന്നിവർ രക്ഷാധികാരികളായും നൗഷാദ് വെള്ളൂ പറമ്പിൽ (പ്രസിഡൻ്റ്), റബീസ് ഖാൻ (ജനറൽ സെക്രട്ടറി), ആരിഫ് വി.ബി (ട്രഷർ ) എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു.
2024-25 സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്കാരം തലപ്പലം ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനു ചന്ദ്രന് ലഭിച്ചു
ഈരാറ്റുപേട്ട 2024-25 സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്കാരം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ തലപ്പലം ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീമതി. അനു ചന്ദ്രന് ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ 4-ാം വാര്‍ഷികം എന്‍റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമത്തില്‍ വച്ച് ബഹു. പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അനു ചന്ദ്രന് പുരസ്കാരം സമ്മാനിച്ചു.
ഈരാറ്റുപേട്ടയിൽ മതസ്പർധ, തീവ്രവാദ കേസുകൾ ഇല്ലെന്ന് ജില്ലാ പോലീസ് മേധാവിയുടെ തിരുത്തിയ റിപ്പോർട്ട്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ മതസ്പർധ, തീവ്രവാദ എന്നീ കേസുകൾ ഇല്ലെന്ന് ജില്ലാ പൊലീസ് മേധാവി മാർച്ച് 30ന് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതായി ജനകീയ വികസന ഫോറം പ്രസിഡൻ്റ് പി.എ.മുഹമ്മദ് ഷെരീഫിന് ഏപ്രിൽ 23ന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.കാർത്തിക് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപെട്ട് 2022 ഡിസംമ്പർ 22 ന് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർധ, തീവ്രവാദ പ്രവർത്തനം, ക്രമസമധാന പ്രശ്നം എന്നീ കേസുകൾ ഈരാറ്റുപേട്ട Read More…
സാഹോദര്യ കേരള പദയാത്ര ഇന്ന് കോട്ടയം ജില്ലയിൽ; വൈകുന്നേരം അഞ്ചിന് ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട: നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാ ക്യമുയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഇന്ന് (26 ശനി) കോട്ടയം ജില്ലയിൽ പര്യടനം നടത്തും. എരുമേലിയിൽ പദയാത്രയുടെ ജില്ലാ കൺവീനർ സുനിൽ ജാഫറിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് പ്രസിഡന്റിനെയും ജാഥ അംഗങ്ങളെയും സ്വീകരിച്ചു. ഇന്ന് രാവിലെ 10 ന് മുണ്ടക്കയം കൃപ ഓഡിറ്റോറിയത്തിൽ ഭൂ സമര പോരാളികളുടെ സംഗമം നടക്കും. ഉച്ചക്ക് 2.30ന് കാഞ്ഞിരപ്പള്ളി റാണി ആശുപത്രിക്ക് സമീപത്തു Read More…
നീലകുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ;കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥി പങ്കാളിത്തത്തോടെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്
ഈരാറ്റുപേട്ട: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അടിമാലി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ മെയ് 16, 17, 18 തീയതികളിൽ കേരളത്തിലെ ഓരോ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുത്ത് 56 വിദ്യാർത്ഥികളെ അടിമാലി ജൈവ വൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ എത്തിച്ച് ത്രിദ്വന അവധികാല പഠനോത്സവം നടത്തുകയാണ്. ഹരിത കേരളം മിഷൻ ഇതിന്റെ പ്രഥമിക റൗണ്ട് ആയി നടത്തുന്ന മെഗാ ക്വിസ് മത്സരം ഇന്ന് കേരളത്തിലെ എല്ല ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലും നടന്നു. ഈരാറ്റുപേട്ട ബ്ലോക്ക് Read More…