ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന “ഗോ ഗ്രീൻ” പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ ഹലീൽ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സ്‌കറിയ ജോസഫ് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. തിടനാട് കൃഷി ഓഫീസർ ശ്രീ സുഭാഷ് എസ് എസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ജോസഫ്, വാർഡ് മെമ്പർ ജോഷി ജോർജ്, മെമ്പർ എ സി രമേശ് എന്നിവർ ആശംസകള്‍ Read More…
Erattupetta
റൈസിംഗ് പൂഞ്ഞാർ : മുന്നൊരുക്ക സെമിനാർ നടത്തി
ഈരാറ്റുപേട്ട : സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷാചാരണത്തിന്റെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടക്കുന്ന റൈസിംഗ് പൂഞ്ഞാർ നിക്ഷേപ സംഗമത്തിന്റെ മുന്നോടിയായി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ മുന്നൊരുക്ക സെമിനാർ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തി. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വെച്ചും ടൂറിസം മേഖലയിലെ പുതിയ സംരംഭക സാധ്യതകൾ സംബന്ധിച്ചുമാണ് സെമിനാർ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു. Read More…
പരിസ്ഥിതിപ്പച്ച
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതിപ്പച്ച എന്ന പേരിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് എം പി ലീന പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്കും അധ്യാപകർക്കുമായി ചൊല്ലിക്കൊടുത്തു. സ്കൂളിലെ പച്ചക്കറി കൃഷിയുടെ ഭാഗമായി പോളി ഹൗസിനുള്ളിൽ പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂൾ ക്യാമ്പസും ക്ലാസ് റൂമുകളും ശുചീകരിച്ചു . ശുചിത്വം മഹത്വം എന്ന പേര് നൽകിയ Read More…
അബ്ദുൽ വഹാബ് എം.പി യുടെ വക സ്കൂൾ ബസ്
ഈരാറ്റുപേട്ട : പി .വി.അബ്ദുൽ വഹാബ് എം പി യുടെ ഫണ്ടിൽ നിന്ന് കാരക്കാട് എം എം എം യു എം യു പി സ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ താക്കോൽദാനം മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായി, സെക്രട്ടറി റഫീഖ് മണിമല എന്നിവർ ചേർന്ന് സ്കൂൾ മാനേജറും കോട്ടയം ജില്ലാ മുസ്ലിം ലീഗ് ഖജഞ്ചിയുമായ ഹാജി കെ എ മുഹമ്മദ് അഷ്‌റഫ്, ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് സക്കീർ, ട്രസ്റ്റ് സെക്രട്ടറി കെ എ Read More…
പരിസ്ഥിതി ദിനാചാരണം നടത്തി
ഈരാറ്റുപേട്ട : അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ജൂൺ 5 പരിസ്ഥിതി ദിനാചാരണം ഹായാത്തുദ്ധീൻ ഹൈ സ്കൂൾ സംഘടിപ്പിച്ചു. അന്താരാഷ്ട്ര തലത്തിൽ വെല്ലുവിളി നേരിടുന്ന പ്ലാസ്റ്റിക് മാലിനീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കിറ്റ് അവതരിപ്പിച്ചു. വർധിച്ചു വരുന്ന മലിനീകരണങ്ങളുടെ പ്രയാസങ്ങൾ വിളിച്ചോതുന്നതായിരുന്നു സ്കിറ്റ്. പ്രകൃതി സംരക്ഷണത്തിനും ലഹരി വിരുദ്ധ പ്രഖ്യാപനങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് വിദ്യർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമായുള്ള സത്യ പ്രതിജ്ഞ സ്കൂൾ ലീഡർ ഫായിസ് മുഹമ്മദ് അവതരിപ്പിച്ചു. ശേഷം വൃക്ഷതൈ നടലും ചിത്ര രചന പ്രദർശനവും Read More…
ടീം റെസ്ക്യൂ ഫോഴ്സിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു
ഈരാറ്റുപേട്ട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടീം റെസ്ക്യൂ ഫോഴ്സ് നടപ്പാക്കുന്ന വൃക്ഷ തൈ നടൽ ടീം റെസ്ക്യൂ ഫോഴ്സ് രക്ഷാധികാരിയും ഡിവിഷൻ കൗൺസിലറുമായ പി എം അബ്ദുൽ ഖാദർ ടീം പ്രസിഡന്റ് വി എം നൗഷാദ് അംഗങ്ങളുടെ സാന്നിധ്യത്തിൽ M. L. P. S ഗ്രൗണ്ടിൽ തൈനട്ട് ഉദ്ഘാടനം നിർവഹിച്ചു.
സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ്
ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ഈ വരുന്ന ജൂൺ 21,22 തീയതികളിൽ നടത്തപ്പെടുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഈ ക്യാമ്പ് വലിയ ആശ്വാസമാകുമെന്നത് സുനിശ്ചിതമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മരുന്നുകളും മറ്റു ഉപഭോഗവസ്തുക്കളും മാത്രം Read More…
ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്കായി ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റോഡിലൂടെ കാൽനടയായി സഞ്ചരിക്കുമ്പോഴും സ്കൂൾ വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ബോധവൽക്കരണം നടത്തി. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് ക്ലാസ് നയിച്ചു. അധ്യാപകരായ മുഹമ്മദ് ലൈസൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് സി പി ഒ റമീസ് പി എസ് എന്നിവർ സംസാരിച്ചു.
ഈരാറ്റുപേട്ട ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം
ഈരാറ്റുപേട്ട: വർണാഭമായ പരിപാടികളോടെ ഗവ ഹയർ സെക്കന്ററി , സ്കൂളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. അറിവിന്റെ അക്ഷര മുറ്റത്തെത്തിയ കുട്ടികൾക്ക് പഠനോപകരണവും , മധുര പലഹാരവും നൽകിയാണ് സ്വീകരിച്ചത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സുഹാന ജിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാധ്യക്ഷ ശ്രീമനി സുഹ്റ അബ്ദുൽ ഖാദർ യോഗം ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ അനസ് പാറയിൽ (, പിറ്റി എ പ്രസിഡന്റ്) ശ്രീ വിഎം അബ്ദുള്ളാ ഖാൻ (എസ്.എം.ഡി.സി ചെയർമാൻ,) Read More…
വീട് കുത്തിതുറന്ന് പണം അപഹരിച്ച മോഷ്ടാവ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ
ഈരാറ്റുപേട്ട: അരുവിത്തുറ പാലക്കുളത്ത് സഞ്ചു സന്തോഷ് (25 ) ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. 28/4/25 തീയതി 7 pm മണി കഴിഞ്ഞുള്ള സമയത്ത് ആണ് സംഭവം നടന്നത്. ഈരാറ്റുപേട്ട തടവനാൽ ഭാഗത്ത് ആലഞ്ചേരിയിൽ വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതി അലമാരയുടെ പൂട്ട് തകർത്ത് അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പോലീസ് സംഭവസ്ഥലത്തുനിന്ന് കിട്ടിയ തെളിവുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. Read More…