ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ദ്വിതീയ സോപാൻ എന്ന പേരിൽ ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും ഗൈഡിങ് അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഏകദിന ക്യാമ്പ് നടത്തി. ഗൈഡിങ് യൂണിറ്റിലേക്ക് പുതുതായി പ്രവേശന ലഭിച്ച അംഗങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ഏതാനും പ്രവർത്തന പരിശീലനങ്ങൾ നടത്തുകയും ചെയ്തു. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് എം പി ലീന ക്യാമ്പ് സന്ദർശിച്ച് ഗൈഡ് അംഗങ്ങളുമായി സംവദിച്ചു. സീനിയർ അധ്യാപകൻ മുഹമ്മദ് ലൈസൽ, പി ജി ജയൻ Read More…
Erattupetta
സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ്
ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ഈ വരുന്ന ജൂൺ 21,22 തീയതികളിൽ നടത്തപ്പെടുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഈ ക്യാമ്പ് വലിയ ആശ്വാസമാകുമെന്നത് സുനിശ്ചിതമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മരുന്നുകളും മറ്റു ഉപഭോഗവസ്തുക്കളും മാത്രം Read More…
ഫെസിലിറ്റേഷൻ സെന്റർ റിസോഴ്സ് പേഴ്സൺ മാരുടെ യോഗം ചേർന്നു
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് ഫെസിലിറ്റേഷൻ സെന്റർ റിസോഴ്സ് പേഴ്സൺ മാരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് കെ കെ കുഞ്ഞുമോൻ സ്മാരക ഹാളിൽ നടന്നു. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉത്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സെബാസ്റ്റ്യൻ RGSA ബ്ലോക്ക് കോർഡിനേറ്റർ, തീമാറ്റിക് എക്സ്പെർട്ട്, സെക്രട്ടറി സാം ഐസക് എന്നിവർ സംസാരിച്ചു.
കേരളം വ്യവസായ സംരംഭങ്ങൾക്ക് വളക്കൂറുള്ള മണ്ണ്: മന്ത്രി പി.രാജീവ്
ഈരാറ്റുപേട്ട :വ്യവസായ സംരംഭങ്ങൾക്ക് എന്നും വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് മന്ത്രി പി.രാജീവ്. പൂഞ്ഞാർ നിയോജകമണ്ഡലം കേന്ദ്രീകരിച്ച് റൈസിങ് പൂഞ്ഞാർ 2കെ25 എന്ന പേരിൽ ഈരാറ്റുപേട്ടയിൽ നടത്തിയ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ ആരംഭിച്ച വ്യവസായങ്ങൾ വലിയ വളർച്ച നേടി ഇതര സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിച്ചത് അതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു. ഇവിടെ ആർക്കും വ്യവസായം തുടങ്ങാം. കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ അത് വിജയിപ്പിക്കുകയും ചെയ്യാം. കേരളം എല്ലാവർക്കുമുള്ളതാണെന്നും ഇക്കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സെബാസ്റ്റ്യൻ Read More…
നിക്ഷേപകരെ വരവേൽക്കാൻ ഒരുങ്ങി പൂഞ്ഞാർ: നിക്ഷേപ വാഗ്ദാനം 2350 കോടി
പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ “റൈസിംഗ് പൂഞ്ഞാർ 2K25 ” എന്ന പേരിൽ ഈരാറ്റുപ്പേട്ടയിൽ നടക്കുന്ന നിക്ഷേപ സംഗമത്തിൻ്റെ ഒരുക്കങ്ങയെല്ലാം പൂർത്തിയായി. നാളെ (09/06/ 2025) രാവിലെ ഈരാറ്റുപേട്ട നടക്കൽ ഉള്ള ബർക്കത്ത് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന നിക്ഷേപ സംഗമം വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്യും. നിക്ഷേപ സംഗമത്തിൽ രാവിലെ 9 മണിക്ക് രജിസ്ട്രേഷനും. തുടർന്ന് വ്യവസായ Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനം ആചരിച്ചു
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മറിയാമ്മ ഫെർണാണ്ടസ് ബ്ലോക്ക് അങ്കണത്തില്‍ വൃഷതൈ നട്ടു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത് കുമാർ ബി മെമ്പർമാരായ ശ്രീമതി രമാ മോഹന്‍, ജെറ്റോ ജോസ്, അക്ഷയ് ഹരി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ. സാം ഐസക്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇലവീഴാപൂഞ്ചിറയിൽ വൃഷതൈ നട്ടു
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ലയൺസ് ക്ലബ് ഈരാറ്റുപേട്ടയും മേലുകാവ് ഗ്രാമപഞ്ചായത്തും ചേർന്ന് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഇലവീഴാപൂഞ്ചിറയിൽ വൃഷതൈ നട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മറിയാമ്മ ഫെർണാണ്ടസ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത് കുമാർ, ബി മെമ്പർ ജെറ്റോ ജോസ്, ലയൺസ് ക്ലബ് ഭാരവാഹികൾ, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോസുകുട്ടി ജോസഫ്, തൊഴിലുറപ്പ് തൊഴിലാളികൾ, Read More…
ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന “ഗോ ഗ്രീൻ” പദ്ധതിക്ക് തുടക്കം കുറിച്ചു
ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന “ഗോ ഗ്രീൻ” പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ ഹലീൽ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സ്‌കറിയ ജോസഫ് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. തിടനാട് കൃഷി ഓഫീസർ ശ്രീ സുഭാഷ് എസ് എസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ജോസഫ്, വാർഡ് മെമ്പർ ജോഷി ജോർജ്, മെമ്പർ എ സി രമേശ് എന്നിവർ ആശംസകള്‍ Read More…
റൈസിംഗ് പൂഞ്ഞാർ : മുന്നൊരുക്ക സെമിനാർ നടത്തി
ഈരാറ്റുപേട്ട : സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷാചാരണത്തിന്റെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടക്കുന്ന റൈസിംഗ് പൂഞ്ഞാർ നിക്ഷേപ സംഗമത്തിന്റെ മുന്നോടിയായി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ മുന്നൊരുക്ക സെമിനാർ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തി. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വെച്ചും ടൂറിസം മേഖലയിലെ പുതിയ സംരംഭക സാധ്യതകൾ സംബന്ധിച്ചുമാണ് സെമിനാർ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു. Read More…
പരിസ്ഥിതിപ്പച്ച
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതിപ്പച്ച എന്ന പേരിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് എം പി ലീന പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്കും അധ്യാപകർക്കുമായി ചൊല്ലിക്കൊടുത്തു. സ്കൂളിലെ പച്ചക്കറി കൃഷിയുടെ ഭാഗമായി പോളി ഹൗസിനുള്ളിൽ പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂൾ ക്യാമ്പസും ക്ലാസ് റൂമുകളും ശുചീകരിച്ചു . ശുചിത്വം മഹത്വം എന്ന പേര് നൽകിയ Read More…