ഈരാറ്റുപേട്ട : നവംബര്‍ 26 ദേശീയ ഭരണഘടനാ ദിനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. അക്ഷയ് ഹരി, ഭരണഘടനയുടെ മൂല്യങ്ങളെയും ഭരണഘടന ഉയര്‍ത്തിപിടിക്കുന്ന അവകാശങ്ങളെയും പറ്റി വിശദമായി ക്ലാസ് നയിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ, മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ജെറ്റോ ജോസ്, ജോയിന്റ് ബി.ഡി.ഒ, സാം ഐസക്, ബ്ലോക്ക് പഞ്ചായത്ത് Read More…
Erattupetta
അഞ്ച് മുസ്ലിം യുവാക്കളെ വെടി വെച്ച് കൊന്ന സംഭവം എസ്.ഡി.പി.ഐ. പ്രതിഷേധ പ്രകടനം നടത്തി
ഈരാറ്റുപേട്ട : സംഭാൽമസ്ജിദ് അനധികൃത സർവെക്കെതിരെ പ്രതിഷേധിച്ച അഞ്ച് യുവാക്കളെ അന്യായമായി വെടിവെച്ചു കൊന്ന യു പി പോലീസ് നടപടിക്കെതിരെ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തിന്റെ ഭരണ ഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തെ ഓരോന്നായി ഇല്ലാതാക്കുന്ന ബിജെപി ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ മുനിസിപ്പൽ കമ്മറ്റി പ്രസിഡൻ്റ് സഫീർകുരുവനാൽ പറഞ്ഞു. പ്രകടനത്തിന് മുനിസിപ്പൽ പ്രസിഡന്റ് സഫീർ കുരുവനാൽ സെക്രട്ടറി വി.എസ് ഹിലാൽ, എസ് എം Read More…
ഭരണഘടന ദിനാചരണം നടത്തി
ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി സ്കൂൾ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന ഭരണഘടനയുടെ ആമുഖ ഫലകത്തിലെ വാചകങ്ങൾ ഹെഡ്മിസ്ട്രസ് ലീന എം പി കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും വിദ്യാർത്ഥികൾ ഏറ്റുപറയുകയും ചെയ്തു. നമ്മുടെ ഭരണഘടന നമ്മുടെ ശക്തി എന്നതായിരുന്നു ദിനാചരണത്തിന്റെ പ്രമേയം. സോഷ്യൽ സയൻസ് വിഭാഗം അധ്യാപകരായ ടി എസ് അനസ് സി എച്ച് മാഹിൻ ശൈലജ ഒ എൻ , ജ്യോതി പി Read More…
മാനവസഞ്ചാരം; ജില്ലാതല സ്വീകരണം നാളെ ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട : സമസ്ത കേരള സുന്നി യുവജന സംഘം(എസ് വൈ എസ്) പ്ലാറ്റിനം ഇയറിന്റെ ഭാഗമായി “ഉത്തരവാദിത്വം മനുഷ്യപറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയം ഉയർത്തി സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിൽ കാസറഗോഡ് നിന്നും തിരുവനന്തപുരം വരെ നടക്കുന്ന മാനവ സഞ്ചാരം യാത്രക്ക് നാളെ ഈരാറ്റുപേട്ടയിൽ ഊഷ്മള സ്വീകരണം ഒരുക്കും. സ്നേഹവും സൗഹൃദവും മനുഷ്യ മനസ്സിൽ ഉറപ്പിച്ച് ഇരുട്ടിന്റെ ശക്തികൾക്ക് താകീത് നൽകി കടന്നുവരുന്ന, മനുഷ്യപ്പറ്റുള്ള സാമൂഹിക ഉത്തരവാദിത്വതെ കുറിച്ച്, ഹൃദയം Read More…
വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു
ഈരാറ്റുപേട്ട: വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി ഓഫീസിൽ കൂടിയ പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വിവാദങ്ങളുയരുമ്പോൾ മൌനം പാലിക്കുകയും അതുവഴി പരമാവധി മുതലെടുപ്പ് നടത്താനുമുള്ള ശ്രമമാണ് സി.പി.എം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അൻസാർ അബൂബക്കർ പറഞ്ഞു. ധ്രുവീകരണം പാരമ്യത്തിലെത്തിയ ശേഷംമാത്രം ഇടപെടുക എന്ന നയമാണ് ഇപ്പോൾ സർക്കാർ പയറ്റിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം, മദ്രസാധ്യാപകർക്ക് സർക്കാർ ശമ്പളം കൊടുക്കുന്നുവെന്ന Read More…
മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ 2024
ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 22, 23 തീയതികളിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ എം കെ ഫരീദ് സാർ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് വിവിധ തൊഴിൽ മേഖലകളെ കുറിച്ചും ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും അറിവ് Read More…
ഈരാറ്റുപേട്ട നഗരസഭ പന്ത്രണ്ടാം ഡിവിഷനിൽ അംഗൻവാടിക്ക് പുതിയ കെട്ടിടവും, ജലസേചനപദ്ധതിയും ഉത്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ പന്ത്രണ്ടാം ഡിവിഷനിൽ 19 -ലക്ഷം രൂപ മുടക്കി നിർമിച്ച അംഗൻവാടി കെട്ടിടത്തിന്റയും 15 ലക്ഷം രൂപ മുടക്കി നിർമിച്ച ജലസേചന പദ്ധതിയുടെയും ഉത്ഘാടനം പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നസീറസുബൈർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, കൗൺസിലർ മാരായ അബ്ദുൽ ലത്തീഫ്, നാസ്സർ വെളളൂപ്പറമ്പിൽ, നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹീൻ, ഐ.സി.ഡി. എസ്.സൂപ്പർ വൈസർ ആര്യ, സുബൈർ വെള്ളാപ്പള്ളി, Read More…
ഈരാറ്റുപേട്ട ഉപജില്ല അറബിക്ക് കലോത്സവത്തിൽ ഗവ.മുസ്‌ലിം എൽ.പി.എസ് ഈരാറ്റുപേട്ടയ്ക്ക് ഓവറോൾ
ഈരാറ്റുപേട്ട: ഉപജില്ല കലോത്സവത്തിൽ ഗവ. മുസലിം എൽ പി സ്കൂളിന് ഓവറോൾ സെക്കൻ്റും അറബിക്ക് കലോത്സവത്തിൽ ഓവറോളും കരസ്ഥമാക്കി. എൽ പി വിഭാഗത്തിലെ 9 ഇനങ്ങളിൽ അറബി ഗാനം, പദ്യം ചൊല്ലൽ, അഭിനയ ഗാനം, കഥ പറയൽ, ഖുർആൻ പാരായണം, കയ്യെഴുത്ത് എന്നീ ആറ് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും സംഘഗാനം, പദനിർമ്മാണം, ക്വിസ് എന്നീ ഇനങ്ങളിൽ സെക്കൻഡ് എ ഗ്രേഡും കരസ്ഥമാക്കി അറബി കലോത്സവത്തിൽ ഓവറോളും. ജനറൽ വിഭാഗത്തിൽ സെക്കൻ്റ് ജി.എം.എൽ.പി.എസ് ഈരാറ്റുപേട്ട ഓവറോൾ സെക്കൻ്റും Read More…
പത്രിക സമർപ്പിച്ചു
ഈരാറ്റുപേട്ട: നഗരസഭയിൽ പതിനാറാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് എൽ.ഡി.എഫ്. സ്ഥാനാർത്തിയായി ഇൻഡ്യൻ നാഷണൽ ലീഗിലെ ഷൈലാ റഫീഖ് പത്രിക നൽകി. ഈരാറ്റുപേട്ട നഗരസഭാ വരണാധികാരിയുടെ മുമ്പിൽ ഇടതുപക്ഷ നേതാക്കളോടൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. എൽ.ഡി.എഫ്. നേതാക്കളായ കുര്യാക്കോസ് ജോസഫ്, ജിയാഷ് കരിം,റഫീഖ് പട്ടരുപറമ്പിൽ, നൗഫൽ ഖാൻ, സോജൻ ആലക്കുളം, പി.ആർ.ഫൈസൽ, കെ.ഐ.നൗഷാദ്, പി.പി.എം.നൗഷാദ്, കബീർ കിഴേടം, കെ.എൻ. ഹുസൈൻ, കെ.പി.സിയാദ്, സജീവ്,ഹസീബ് ജലാൽ, അബ്ദുൽ സലാം, സവാദ്, സക്കീർ താപി ഉൾപ്പടെ നിരവധി നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. Read More…
ഈരാറ്റുപേട്ട ഉപജില്ല അറബി കലോത്സവം ;ഈരാറ്റുപേട്ട ഗവ.മുസ്‌ലിം എൽ.പി.എസ് ന് ഓവറോൾ
ഈരാറ്റുപേട്ട: ഉപജില്ല അറബിക്ക് കലോത്സവത്തിൽ ജി എം എൽ പി എസ് ഈരാറ്റുപേട്ട ഓവറോൾ കരസ്ഥമാക്കി. എൽ പി വിഭാഗത്തിലെ 9 ഇനങ്ങളിൽ അറബി ഗാനം, പദ്യം ചൊല്ലൽ, അഭിനയ ഗാനം, കഥ പറയൽ, ഖുർആൻ പാരായണം, കയ്യെഴുത്ത് എന്നീ 6 ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും സംഘഗാനം, പദനിർമ്മാണം, ക്വിസ് എന്നീ ഇനങ്ങളിൽ സെക്കൻഡ് എഗ്രേഡും കരസ്ഥമാക്കിയാണ് ജി.എം.എൽ.പി.എസ് ഈരാറ്റുപേട്ട ഓവറോൾ കരസ്ഥമാക്കിയത്.