Erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് ദിനാചരണവും സെക്കന്‍ഡറി പാലിയേറ്റീവ് രോഗീ സംഗമവും ആംബുലൻസിന്റെ ഫ്ലാഗ് ഓഫും നടന്നു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പാലിയേറ്റീവ് ദിനാചരണവും സെക്കന്‍ഡറി പാലിയേറ്റീവ് രോഗീ സംഗമവും മുന്‍ എം.പി ശ്രീ. തോമസ് ചാഴിക്കാടന്‍ അനുവദിച്ച ആമ്പുലന്‍സിന്റെ ഫ്ലാഗ് ഓഫും നടത്തി. മുന്‍ എം.പി ശ്രീ. തോമസ് ചാഴിക്കാടന്‍ ആമ്പുലന്‍സിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു സംസാരിച്ചു. സെക്കന്‍ഡറി പാലിയേറ്റീവ് രോഗീസംഗമം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് നിര്‍വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ് നെല്ലുവേലില്‍, അദ്ധ്യക്ഷതവഹിച്ചു. ക്ഷയരോഗ Read More…

Erattupetta

ഇൻ്റർ സ്കൂൾ ക്വിസ് മൽസരം; ജനുവരി 17 ന്

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി എൽ.പി, യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ജനുവരി 17 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് ഇൻറർ സ്കൂൾ ക്വിസ് മൽസരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. അന്വേഷണങ്ങൾക്ക്: 9495613062 താഹിറ പി.പി. (പ്രിൻസിപ്പാൾ), 9447780581 ലീന എൻ.പി. (ഹെഡ്മിസ്ട്രസ്സ്), 9961313330 ഷിനുമോൾ കെ.എ. (കൺവീനർ).

Erattupetta

ഈരാറ്റുപേട്ട നഗരസഭാ ഭരണ സമിതി അഴിമതി: എസ്.ഡി പി.ഐ. പ്രതിഷേധറാലി നടത്തി

ഈരാറ്റുപേട്ട: നഗരസഭാ ഭരണ സമിതിയുടെ അഴിമതിക്കും, കെടുകാര്യസ്ഥയ്ക്കും എതിരേ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേത്യതത്തിൽ പ്രതിഷേധ വാഹന പ്രചാരണ ജാഥ നടത്തി. കഴിഞ്ഞ നാല് വർഷത്തിലേറെയായി UDF നേത്യതത്തിലുള്ള ഭരണസമിതി വാർഡുകളിലെ അടിസ്ഥാന വികസന പ്രവർത്തനങൾ നടത്താതെ നഗരോത്സവം നടത്തിപ്പിലുടെ വ്യാപക പണപ്പിരിവ് നടത്തിവൻ അഴിമതിയാണ് നടത്തി വരുന്നത് എന്ന് വാഹന പ്രചാരണ ജാഥ ഉത്ഘാടനം ചെയ്ത് കൊണ്ട് പൂഞ്ഞാർ മണ്ഡലം വൈസ് പ്രസിഡൻറ് ഇസ്മായിൽ കീഴേടം പറഞ്ഞു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ Read More…

Erattupetta

വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ കേസെടുത്തു

ഈരാറ്റുപേട്ട: വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. യൂത്ത് ലീഗ് നല്കിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പിസി ജോർജിന്റെ പരാമർശം. മതസ്പർധ വളർത്തൽ കലാപാഹ്വാനം എന്നിവയ്ക്കാണ് കേസ്. വിവാദമായതിന് പിന്നാലെ സോഷ്യൽ മീഡിയായിലൂടെ പി സി ജോർജ് മാപ്പ് പറഞ്ഞിരുന്നു. ഇന്ത്യയിലെ മുസ്‍ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്‍ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, Read More…

Erattupetta

സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ സിപിഐഎം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മുൻസിപ്പൽ ഓഫീസ് പടിക്കൽ നടന്ന ധർണ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം പി ആര്‍ ഫൈസൽ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി ബി ഫൈസൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഇ എ സവാദ്, പി എ ഷെമീർ, മുൻസിപ്പൽ കൗൺസിലർ അനസ് പാറയിൽ എന്നിവർ സംസാരിച്ചു.

Erattupetta

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസിന് മികച്ച നേട്ടം

ഈരാറ്റുപേട്ട : തിരുവനന്തപുരത്ത് വച്ച് നടന്ന 63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മുസ്‌ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. പങ്കെടുത്ത പതിമൂന്ന് ഇനങ്ങളിൽ പതിനൊന്ന് ഇനങ്ങൾക്കും എ ഗ്രേഡ് നേടി. ഇംഗ്ലീഷ്, ഹിന്ദി പ്രസംഗം, ഉറുദു ഉപന്യാസം, അറബിഗാനം, മുശാഅറ, സംഘഗാനം, സംഭാഷണം, നിഘണ്ടു നിർമ്മാണം, പദ്യം ചൊല്ലൽ എന്നിവക്ക് എ ഗ്രേഡും പ്രശ്നോത്തരി, ഉറുദു പ്രസംഗം എന്നീ ഇനങ്ങൾക്ക് ബി ഗ്രേഡും നേടാനായി. നിസ്സഹായരായ മനുഷ്യരോടുള്ള ഭരണകൂട സമീപനം വയനാട് ഉരുൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ Read More…

Erattupetta

മുക്കട ബൈപ്പാസ് തുറന്നു

ഈരാറ്റുപേട്ട : ടൗണിലെ ഏറ്റവും പഴക്കമേറിയ പൊതുമരാമത്ത് റോഡായ മുട്ടം കവല- വടക്കേക്കര (മുക്കട ബൈപാസ് ) കഴിഞ്ഞ കാൽ നൂറ്റാണ്ടായി അവഗണിക്കപ്പെട്ട് കിടന്നിരുന്നത് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നിർദ്ദേശാനുസരണം പൊതുമരാമത്ത് വകുപ്പ് 8 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ച് പുനരുദ്ധാരണം നടത്തി ഗതാഗത യോഗ്യമാക്കി. വാഹനഗതാഗതത്തിന് സജ്ജമാക്കിയ മുക്കട ബൈപ്പാസ് റോഡ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് Read More…

Erattupetta

ഈരാറ്റുപേട്ട നഗരോൽസവം; വിദ്യാഭ്യാസ സമ്മേളനം ശ്രദ്ധേയമായി

ഈരാറ്റുപേട്ട. നഗരോൽസവ വേദിയിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടി സ്കൂൾ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളാലും ജൂബിലി ഗാനത്തിൻ്റെ ദൃശ്യാവിഷ്ക്കരണം കൊണ്ടും ശ്രദ്ധേയമായി. അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു . സ്കൂൾ മാനേജർ എം.കെ.അൻസാരി സ്വാഗതം പറഞ്ഞു. ജൂബിലി കമ്മിറ്റി വൈസ് ചെയർമാൻ പി.എ.അഫ്സൽ ജൂബിലി ഗാനം പ്രകാശനം ചെയ്തു. പ്രൊഫ .ഡോ.കെ.എ. സക്കറിയ Read More…

Erattupetta

എസ്.ഐ.ഒ ഈരാറ്റുപേട്ട ഏരിയക്ക് പുതിയ നേതൃത്വം

ഈരാറ്റുപേട്ട: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) ഈരാറ്റുപേട്ട ഏരിയക്ക് പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അൻസർ റഹീം (പ്രസി.), അജ്മൽ സത്താർ (സെക്ര.), നജാദ് നവാബ് (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ. അൽ മനാർ സ്‌കൂളിൽ നടന്ന പ്രവർത്തക സംഗമത്തിൽ നടന്ന തെരഞ്ഞെടുപ്പിന് ജില്ലാ സെക്രട്ടറി അഷ്ഫാഖ് ആലപ്ര നേതൃത്വം നൽകി.

Erattupetta

ജലഘോഷം തെരുവുനാടകം ജനുവരി 7 ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട തദ്ദേശ സ്വയംഭരണ വകുപ്പും അമൃത് മിഷനും സംസ്ഥാന വിഎച്ച്എസ്ഇ എൻഎസ്എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജലം ജീവിതം പ്രോജക്റ്റിന്റെ ഭാഗമായി ജലസംരക്ഷണ ദ്രവമാലിന്യ സംസ്കരണ സന്ദേശവുമായി ഗവ. വിഎച്ച്എസ്എസ് മുരിക്കുംവയൽ എൻഎസ്എസ് യൂണിറ്റ് ഈരാറ്റുപേട്ട നഗരസഭയുമായി സഹകരിച്ച് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ ജനുവരി 7 (ചൊവ്വാഴ്ച) 3 മണിക്ക് ജലഘോഷം തെരുവുനാടകം അവതരിപ്പിക്കുന്നു. പ്രിൻസിപ്പൽ സുരേഷ് ഗോപാൽ സ്വാഗതവും നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ ഉദ്ഘാടനവും വാർഡ് കൗൺസിലർസുനിത ഇസ്മായിൽ മുഖ്യ സന്ദേശവും Read More…