ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത 11 വയസ്സുള്ള പെൺകുട്ടിയുടെ നേരെ ലൈംഗിക അധിക്ഷേപം നടത്തിയ കേസിലെ പ്രതി കടനാട്, പിഴക് മുഖത്തറയിൽ കരുണാകരൻ (74) എന്നയാളെ 10 വർഷം കഠിന തടവിനും,35000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി.റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 30,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.., ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 23/11/24 ൽ ആയിരുന്നു കേസിന് Read More…
Crime
മാവേലിക്കരയിൽ കഞ്ചാവുമായി കെ എസ് ആർ ടി സി ജീവനക്കാരൻ പിടിയിൽ
ഇന്ന് പുലർച്ചെ 12.30 ഓടെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്റെചുവട് ജംഗ്ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടയിലാണ് 1.286 കിലോഗ്രാം കഞ്ചാവുമായി കെ എസ് ആർ ടി സി ജീവനക്കാരൻ എക്സൈസിന്റെ പിടിയിലായത്. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ ഉതൃട്ടാതി വീട്ടിൽ സന്ദീപ് എന്ന് വിളിക്കുന്ന ജിതിൻ കൃഷ്ണ(സന്ദീപ്-35) ആണ് പിടിയിലായത്. കെ എസ് ആർ ടി സി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ് ജിതിൻ കൃഷ്ണ. ഇയാൾ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. 2010 മുതൽ കണ്ടക്ടറായി ജോലി ചെയ്ത് വരികയാണ്. Read More…
കാഞ്ഞിരപ്പള്ളി പാറത്തോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: പാറത്തോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കൊട്ടാരക്കര അഭിവിഹർ അഭിരാജ് (അഭി) 32 എന്ന ആളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 21-07-2025 തീയതി പകൽ 11.20 നും 01.15 മണിക്കും ഇടയിലാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം താമരപ്പടി ഭാഗത്ത് വാടക വീടിന്റെ അടുക്കള ഭാഗത്തുള്ള കതക് ചവിട്ടി തുറന്ന് വീടിനുള്ളിൽ കയറി കിടപ്പുമുറിയുടെ അലമാരയിൽ ലോക്കറിനുള്ളിൽ ഒരു ഡപ്പിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 18 grm തൂക്കം Read More…
പാലാ മുണ്ടാങ്കലിൽ രണ്ട് സ്ത്രീകൾ മരിക്കാനിടയായ അപകടം ; കാർ ഡ്രൈവറുടെ ജാമ്യം നിഷേധിച്ച് കോടതി
പാലാ: 5-ാം തീയതി രാവിലെ 09.00 മണിക്ക് പാലാ മുണ്ടാങ്കൽ ഭാഗത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ രണ്ട് സ്ത്രീകൾ മരണപ്പെടുകയും പാലാ സെന്‍റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ആകുന്നതിനും ഇടയായ സംഭവത്തിൽ പാലാ പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് റിമാന്‍റിലായിരുന്ന, അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്ന നെടുങ്കണ്ടം ചെറുവിള ചന്ദൂസ് (24) എന്നയാൾ സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷയിൽ വാദം കേട്ട ബഹു. പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ ഇന്നേ ദിവസം(07.08.2025) Read More…
വീടുകളിൽ അതിക്രമിച്ചുകയറി സ്വർണവും പണവും മോഷ്ടിച്ച അരുവിത്തുറ സ്വദേശികളായ പ്രതികൾ പോലീസ് പിടിയിൽ
വാഴൂരിൽ വീടുകളിൽ അതിക്രമിച്ചുകയറി സ്വർണവും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ മുതലുകൾ അപഹരിച്ച കേസുകളിലെ പ്രതികളെ മിന്നൽ വേഗത്തിൽ അറസ്റ്റ് ചെയ്ത് മണിമല പോലീസ്. അരുവിത്തുറ, അയ്യപ്പൻതട്ടയിൽ മനീഷ് എം എം (40) (ടാർസൺ) (ഇപ്പോൾ ഇടുക്കിജില്ലയിൽ അടിമാലിഎസ് എം പടിഭാഗത്ത് താമസിക്കുന്നു.) മനീഷിന്റെ ഭാര്യ ജോസ്ന വി എ (39) എന്നിവരെ ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. 29/07/2025 തിയതി 01.30 മണിയ്ക്കും 03.50 മണിയ്ക്കും ഇടയിലുളള സമയം വാഴുർ വില്ലേജിൽ വാഴുർ ഈസ്റ്റ്, ചെങ്കല്ലേൽ Read More…
തീക്കോയിൽ ഹോട്ടൽ ജീവനക്കാരൻ തൂങ്ങി മരിച്ചനിലയിൽ
തീക്കോയി: ഹോട്ടൽ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തീക്കോയി ടൗണിൽ ഉള്ള കെട്ടിടത്തിലാണ് ഹോട്ടൽ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളികുളം സ്വദേശി സോണിയാണ് മരിച്ചത്. മുറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടത്. കൈഞരമ്പും മുറിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്ത് എത്തി.
രാസലഹരി വേട്ട ; ഈരാറ്റുപേട്ടയിൽ MDMA യുമായി രണ്ടുപേരും മണർകാട് ഒരാളും അറസ്റ്റിലായി
ഈരാറ്റുപേട്ട ടൗണിൽ അങ്കളമ്മൻകോവിലിലേക്ക് ഇറങ്ങുന്ന റോഡിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 4.6 4 ഗ്രാം നിരോധിത ലഹരി വസ്തുവായ MDMA യുമായി രണ്ടുപേരും, മണർകാട് ബാർ ഹോട്ടലിന്റെ മുറിയിൽ നിന്നും 18.28 ഗ്രാം MDMA യുമായി ഒരാളെയും ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈരാറ്റുപേട്ടയിൽ പെട്രോളിംഗ് ഡ്യൂട്ടിക്കിടെ സംശയപദമായി കണ്ട വാഹന പരിശോധനയിൽ വിൽപ്പനയ്ക്കായി കവറുകളിലാക്കി സൂക്ഷിച്ച MDMA യുമായി വട്ടക്കയം വരിക്കാനിക്കുന്നേല് സഹില് (31), ഇളപ്പുങ്കല് പുത്തുപ്പറമ്പില് യാമിന്(28) എന്നിവരെ ഈരാറ്റുപേട്ട ഇന്സ്പെക്ടര് എസ്സ് എച്ച് ഓ കെ.ജെ Read More…
ഗോവിന്ദചാമി പിടിയിൽ; ജയിൽ ചാടിയ കൊടുംകുറ്റവാളി കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായി
സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.
സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി
കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് Read More…
രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം
പാലാ: രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ (55) ആണ് ഇളംതുരുത്തിയിൽ ഹരി (59) ജ്വല്ലറിയിലെത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീയിട്ട ഉടൻ ഓടി രക്ഷപെട്ട പ്രതി ഹരി, ഒരു മണിക്കൂറിനുശേഷം രാമപുരം പൊലീസിൽ Read More…