Moonnilavu

ഗ്രാമീണ റോഡുകൾക്കു മുൻഗണന: മാണി സി കാപ്പൻ

മൂന്നിലവ്: ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് മുൻഗണന നൽക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. നവീകരിച്ച മങ്കൊമ്പ് – അഞ്ചുകുട്ടിയാർ റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എൽ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സെബാസ്റ്റ്യൻ, ജോഷി ജോഷ്വാ, റീന റെനോൾഡ്, ലിൻസി ജെയിംസ്, റവ ജെയിംസ് പി മാമ്മൻ, റവ ജിമ്മി ജോൺസൺ, ജസ്റ്റിൻ ജോസഫ്, ഷൈൻ പാറയിൽ, ടോമിച്ചൻ കുരിശിങ്കൽപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Moonnilavu

മികവിൽ മികച്ച നേട്ടവുമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ

വാകക്കാട് : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനായി കേരള സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസേർച്ച് ആൻഡ് ട്രെയിനിങ് (SCERT) നടത്തുന്ന മികവ് എന്ന പ്രോഗ്രാമിലേക്ക് കോട്ടയം ജില്ലയിൽ നിന്നും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. എസ് സി ഇ ആർ ടി ചുമതലപ്പെടുത്തിയ വിദഗ്ധസംഘം വിദ്യാലയം സന്ദർശിക്കുകയും സ്കൂളിലെ മികവ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് അൽഫോൻസാ ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്. നവീനരീതികളിലുള്ളതും നൂതനാശയങ്ങളുള്ളതും വ്യത്യസ്തമായ പ്രവർത്തനങ്ങളുള്ളതുമായി സ്കൂളിൽ നടപ്പിലാക്കിയ വിവിധ Read More…

Moonnilavu

മൂന്നിലവ് സഹകരണ ബാങ്ക് എൽഡിഎഫ് പിടിച്ചെടുത്തു

മൂന്നിലവ് :25 വർഷമായി കോൺഗ്രസ്‌ ഭരിച്ചിരുന്ന മൂന്നിലവ് സഹകരണ ബാങ്ക് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിക്ക് 11 ൽ 8 സീറ്റ് ലഭിച്ചു. എൽഡിഎഫ് ജസ്റ്റിൻ ജോസഫ് (റോണി ), ടൈറ്റസ് ജേക്കബ്, ഡാരിസ് സെബാസ്റ്റ്യൻ, എം ആർ സതീഷ്, എ വി ശാമുവേൽ, ടി എൻ ശോഭന, ഷീല സതീഷ്കുമാർ, ജോയി ജോസഫ് എന്നിവരാണ് വിജയിച്ചത്. തുടർന്ന് നടന്ന വിജയ ആഹ്ലാദ പ്രകടനം മൂന്നിലവ് ടൗണിൽ അവസാനിച്ചു. എൽഡിഎഫ് നേതാക്കളായ Read More…