മേലുകാവ്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയും, മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് എൻഎസ്എസ് യൂണിറ്റും, ആന്റി നർക്കോട്ടിക് സെല്ലും, മാർ സ്ലീവാ മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണവും ഏകാംഗ നാടകവും നാളെ (വ്യാഴം )11:0 ന് മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പാലാ മാർസ്ലീവ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സിസ്റ്റർജൂലി എലിസബത്ത് പ്രോഗ്രാമിൻ്റെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നിർവഹിക്കും. ഹെൻട്രി Read More…
Melukavu
മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിയുടെ സമാപനം നടന്നു
മേലുകാവുമറ്റം: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കിയ മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിയുടെ സമാപനം മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെൻ്ററിൽ നടത്തി. മേലുകാവുമറ്റം സെൻ്റ് തോമസ് ചർച്ച് വികാരി റവ. ഡോ. ജോർജ് കാരാംവേലിൽ അധ്യക്ഷത വഹിച്ചു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന കൂടുതൽ പദ്ധതികൾ നടത്താൻ മാർ Read More…
ലോക പരിസ്ഥിതി ദിനാഘോഷം
മേലുകാവ് CMS HS സ്കൂളിൽ ലോകപരിസ്ഥിതിദിനാഘോഷം വളരെ ഗംഭീരമായി നടന്നു. അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്ക് വൃക്ഷതൈ വിതരണവും പഠനോപകരണങ്ങളുടെ വിതരണവും നടത്തപ്പെട്ടു. സ്കൂൾ അസംബ്ലിയിൽ വിദ്യാർഥികൾ കൊണ്ടുവന്ന മരതൈകളും, ചെടികളും ശേഖരിച്ച്, സ്കൂൾ മുറ്റത്ത് നട്ടു. ഉച്ചയ്ക്ക്, സ്കൂൾ ലോക്കൽ മനേജർ റവ: ജോസഫ് മാത്യു അച്ചന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട മീറ്റിംഗിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് വൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു. അരുവിത്തുറ ലയൺസ് ക്ലബ്ബ് Read More…
വീട് പുതുക്കി പണിയുന്ന യജ്ഞത്തിനായി നാടൊന്നിച്ചു
മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് നേതൃത്വത്തിൽ മേലുകാവ് ഗ്രാമ പഞ്ചായത്തിൽ 1-ാം വാർഡിൽ താമസിക്കുന്ന തങ്കമ്മ താളിമലയിൽ എന്ന വ്യക്തിയുടെ വീട് പുതുക്കി പണിയുന്ന യജ്ഞത്തിന് നാടൊന്നിച്ചു. പഞ്ചായത്തിലെ അതിദരിദ്ര ലിസ്റ്റിൽപെട്ട ഇവർക്ക് ബന്ധുക്കൾ ആരുമില്ല. പണിയെടുത്ത് ജീവിക്കാനുള്ള ആരോഗ്യവുമില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്തിൻ്റെ പരിമിതമായ ഫണ്ടു കൊണ്ട് ഇവരുടെ സ്വപ്നമായ ഒരു ചെറിയ വീട് പണിതു കൊടുക്കുവാൻ പഞ്ചായത്ത് തീരുമാനിച്ചത്. ഇതോടു കൂടി പഞ്ചായത്തിലെ 8 വ്യക്തികളുടെ അതിദാരിദ്ര്യ നിർമ്മാർജ്ജന സർക്കാർ പദ്ധതിയുടെ ലക്ഷ്യം Read More…
സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് എപ്രിൽ 4 ന് മേലുകാവുമറ്റത്ത്
മേലുകാവുമറ്റം: മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെൻ്ററിൽ വച്ച് ഏപ്രിൽ 4 ന് വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കരൾ സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ ഫൈബ്രോ സ്കാൻ പരിശോധന ക്യാമ്പ് നടത്തും. ഫാറ്റി ലിവർ, മറ്റ് കരൾ സംബന്ധമായ രോഗങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് പരിശോധന ഉപകരിക്കും. രജിസ്ടേഷന് ബന്ധപ്പെടുക ഫോൺ – 9188925700, 9446116517.
പെട്രോൾ പമ്പ് ഉടമയ്ക്ക് പിഴ ശിക്ഷ വിധിച്ചു
മേലുകാവുമറ്റം :ഫാക്ടറി നിയമപ്രകാരം വേണ്ട രജിസ്‌ട്രേഷനില്ലാതെ പ്രവർത്തിച്ചിരുന്ന പെട്രോൾ പമ്പ് ഉടമയ്ക്ക് പിഴ ചുമത്തി. കോട്ടയം മേലുകാവ്മറ്റത്ത് പ്രവർത്തിക്കുന്ന വി.കെ.വി. ഫ്യൂവൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ടെസ്സു ടോജോയ്ക്കാണ് ഈരാറ്റുപേട്ട ഒന്നാം ക്‌ളാസ്സ് മജിസ്‌ട്രേറ്റ് കോടതി 10000 രൂപ പിഴ ശിക്ഷ വിധിച്ചത്. ഫാക്ടറി ലൈസൻസില്ലാതെ പ്രവർത്തിച്ചതിനാണ് പിഴ ഈടാക്കിയത്. കോട്ടയം ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്‌പെക്ടർ പി. ജിജു സമർപ്പിച്ച കേസിലാണ് നടപടി.
സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് നടത്തി
മേലുകാവ് : അഭയം ചാരിറ്റബിൾ സൊസൈറ്റി, പൂഞ്ഞാർ ഏരിയ കമ്മറ്റിയും കോട്ടയം ഗവ: ഡെന്റൽ കോളേജ്, സംയുക്തമായി സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മേലുകാവ് സർവീസ് സഹകരണ ബാങ്ക് 3183 ഹാളിൽ നടന്ന ക്യാമ്പ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. സഞ്ചരിക്കുന്ന ദന്താശുപത്രിയും ഉണ്ടായിരുന്നു. ദന്തൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ബിന്ദു വി ഭാസ്കർ , ഡോ.വൃന്ദ റ്റി വി, ഡോ. പാർവതി ജയപ്രകാശ് എന്നിവർ ദന്ത സംരക്ഷണ Read More…
സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ്
മേലുകാവ്: അഭയം ചാരിറ്റബിൾ സൊസൈറ്റി പൂഞ്ഞാർ ഏരിയ കമ്മിറ്റിയും കോട്ടയം ഗവ. ദന്തൽ കോളേജ് ആരോഗ്യ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് 22ന് മേലുകാവ് സർവീസ് സഹകരണ ബാങ്ക് 3183 ഹാളിൽ വച്ച് നടക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക. ദന്ത പരിശോധനയും, പ്രാഥമിക ചികിത്സയും, തുടർ ചികിത്സയും ലഭ്യമാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 9446923380,9447140936
ഇലവീഴാപൂഞ്ചിറയിൽ സുരക്ഷ നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവും ഉടൻ നടപ്പിലാക്കും: ജില്ലാ കളക്ടർ
ഇലവീഴാപൂഞ്ചിറ : കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ വർദ്ധനവ് കണക്കിലെടുത്ത് സുരക്ഷ നിയന്ത്രണവും അടിസ്ഥാന സൗകര്യവികസനവും വളരെ അടിയന്തരമായി നടപ്പിലാക്കുമെന്ന് ഇലവീഴാപൂഞ്ചിറ സന്ദർശിച്ച കോട്ടയം ജില്ലാ കളക്ട്ർ ജോൺ വി.സാമുവേൽ അറിയിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്തിൻ്റെയും ഡി.റ്റി.പി.സിയുടെയും സംയുക്ത മേൽനോട്ടത്തിൽ ഇലവീഴാപൂഞ്ചിറയിലെ സുരക്ഷ നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവും മാലിന്യ സംസ്കരണവും നടപ്പിലാക്കുവാനാണ് കളക്ടറുടെ തീരുമാനം.ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്ക് ബി.എസ്.എൻ. എൽ ടവർ ഭാഗത്ത് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇലവീഴാപൂഞ്ചിറയിലെ Read More…
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 23ന് മേലുകാവ് സി.എസ്.ഐ. ക്രൈസ്റ്റ് കത്തീഡ്രലിൽ
മേലുകാവ്: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ മേലുകാവ് സി.എസ്.ഐ. ക്രൈസ്റ്റ് കത്തീഡ്രലുമായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 23 ഞായറാഴ്ച്ച 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ സി.എസ്.ഐ. ക്രൈസ്റ്റ് കത്തീഡ്രൽ പ്രയർ ഹാളിൽ നടത്തും. പാലാ രൂപതയുടെ 75ാം വാർഷികം, മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിയുടെ ഭാഗമായാണ് പൊതുജനങ്ങൾക്കായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. ജനറൽ Read More…











