കുറവിലങ്ങാട്: കുറവിലങ്ങാട് ശ്ലൈഹിക പാരമ്പര്യത്തിന്റെ തറവാടാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ റംശാ പ്രാർഥന നടത്തി സന്ദേശം നൽ കുകയായിരുന്നു കർദിനാൾ. വിശ്വാസത്തിന്റെ ഈറ്റില്ലമാണ് കുറവിലങ്ങാട്. ദൈവാത്മാവിനോടു ചേർന്ന് ജീവി ക്കാൻ കഴിയണം. ദുഃഖങ്ങളും പ്രതിസന്ധികളും ഗ്രസിച്ചാൽ ദൈവാത്മാവിനോടു ചേർന്ന് നിൽക്കണം. വിശ്വാസം കൈവിടാതെ ദൈവസ്നേഹത്തിലും പരസ്നേഹ ത്തിലും ജീവിക്കണമെന്നും കർദിനാൾ പറഞ്ഞു. ആർച്ച് പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസ Read More…
Kuravilangad
ദേവമാതാ ഗ്രീൻ വേ: പാതയോര പൂന്തോട്ട പദ്ധതിയുമായി ദേവമാതാ എൻ.എസ്.എസ്.
കുറവിലങ്ങാട്: ലോക പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തവും മാതൃകാപരവുമായ ഒരു പദ്ധതിയുമായി ദേവമാതാ കോളേജ് എൻഎസ്എസ് യൂണിറ്റ് ശ്രദ്ധ നേടുന്നു. കുറവിലങ്ങാട് കോഴ ജംഗ്ഷൻ മുതൽ സെൻറ് ജോസഫ് കപ്പേള വരെ എം സി റോഡിൻ്റെ ഇരുവശങ്ങളും മനോഹരമായ പൂന്തോട്ടം ഒരുക്കുന്നതിനുള്ള പദ്ധതിക്കാണ് ഇന്ന് തുടക്കമായത്. ദേവമാതാ ഗ്രീൻ വേ എന്ന പേരിലുള്ള ഈ പദ്ധതി ദേവമാതാ കോളേജ് എൻഎസ്എസ് യൂണിറ്റിലെ അംഗങ്ങളായ വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ഘട്ടം ഘട്ടമായി പൂർത്തിയാക്കും. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് Read More…
നിധീരിക്കൽ ജയന്തിദിനത്തിൽ നസ്രായ സമുദായ ഐക്യദീപം തെളിച്ച് സഭാ പിതാക്കന്മാർ
കുറവിലങ്ങാട് നിധീരിക്കൽ മാണിക്കത്തനാരുടെ ജന്മഗൃഹത്തിൽ നിധീരിക്കൽ ജയന്തി ആചരണം നടന്നു. നിധീരിക്കൽ മാണിക്കത്തനാരുടെ നേതൃത്വത്തിൽ ആരംഭിച്ച നസ്രാണി ജാതി ഐക്യസംഘത്തിന്റെ ആനുകാലിക പ്രസക്തി വീണ്ടും ചർച്ചയായി. മാണിക്കത്തനാരുടെ ജന്മഗൃഹത്തിൽ അദ്ദേഹം ഉപയോഗിച്ച സുറിയാനിയിലുള്ള പ്രാർത്ഥനയോടെ ആരംഭിച്ച നസ്രാണി സമുദായ ഐക്യസമ്മേളനത്തിൽ പാലാ രൂപത ബിഷപ്പും സീറോ മലബാർ സഭയുടെ സഭൈക്യ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് മെത്രാൻ അധ്യക്ഷത വഹിച്ചു. നിധീരിക്കൽ മാണിക്കത്തനാർ നസ്രാണികളുടെ സിംഹമാണെന്ന് അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ആർക്കും എളുപ്പത്തിൽ അനുകരിക്കാനാവുന്ന വ്യക്തിത്വമല്ല Read More…
സയൻസ് സിറ്റി വികസനരംഗത്ത് വിസ്മയം തീർക്കും :മന്ത്രി വി.എൻ വാസവൻ
കുറവിലങ്ങാട്: നാടിനെ വികസനവിപ്ലവത്തിലേക്കും ശാസ്ത്രഗവേഷണങ്ങളിലേക്കും നയിക്കുന്ന സയൻസ് സിറ്റിയുടെ ഉദ്ഘാടനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ജോസ് കെ.മാണി എംപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 501 അംഗസ്വാഗതസംഘം രൂപീകരിച്ചത്. സ്വാഗതസംഘം രൂപീകരണയോഗം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചെയർമാനും സംസ്ഥാന സയൻസ് ആന്റ് മ്യൂസിയം ഡയറക്ടർ ഡോ. പി. സുരേഷ്കുമാർ കൺവീനറുമായാണ് 501 അംഗ സ്വാഗതസംഘം രൂപീകരിച്ചത്. സയൻസ് സിറ്റി വികസനരംഗത്ത് വിസ്മയം തീർക്കുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് Read More…
എം.ജി. ബിരുദ പരീക്ഷ: റാങ്കുകളുടെ നിറവിൽ ദേവമാതാ കോളേജ്
കുറവിലങ്ങാട്: എം.ജി. യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ നിരവധി റാങ്കുകളുമായി കുറവിലങ്ങാട് ദേവമാതാ കോളേജ് അഭിമാനകരമായ നേട്ടം കൈവരിച്ചു. പാഠ്യപാഠ്യേതര രംഗങ്ങളിൽ ദേവമാതാ കോളേജ് പുലർത്തിപ്പോരുന്ന അതുല്യമായ മികവിന്റെ സാക്ഷ്യ മായി ദേവമാതായിലെ കുട്ടികൾ നിരവധി റാങ്കുകൾ കരസ്ഥമാക്കി. ദേശീയ സംസ്ഥാനതല മൂല്യനിർണയങ്ങളിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുള്ള കോളേജിൻ്റെ പ്രവർത്തനമികവിന്റെ മറ്റൊരു ഉദാഹരണമാണ് റാങ്കുകൾ. ബി. എ. മലയാളത്തിന് വിവേക് വി. നായർ ഒന്നാം റാങ്കും ടി. അശ്വതി ഏഴാം റാങ്കും എലിസബത്ത് ജോസ് ഒൻപതാം റാങ്കും നേടി. Read More…
പക്ഷാഘാത ബോധവൽക്കരണ പരിപാടികളുടെ സമാപനം നടന്നു
കുറവിലങ്ങാട്: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം എന്നിവയോട് അനുബന്ധിച്ച് നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി പിതൃവേദിയുമായി സഹകരിച്ചു രൂപതയിലെ വിവിധ പള്ളികളിൽ നടത്തി വന്ന പക്ഷാഘാത ബോധവൽക്കരണ പരിപാടിയുടെ സമാപനം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടന്നു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്ത് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ജനകീയമായ കൂടുതൽ Read More…
നിധീരിക്കൽ മാണിക്കത്തനാരുടെ ജന്മ ദിനത്തിൽ നസ്രാണി സമുദായ ഐക്യ യോഗം
കുറവിലങ്ങാട് :നിധീരിക്കൽ മാണിക്കത്തനാരുടെ ജന്മ ദിനത്തിൽ (മേയ് 27) നസ്രാണി സമുദായ ഐക്യ യോഗം കോഴയിൽ മാണി കത്തനാരുടെ ജന്മഗൃഹത്തിൽ വെച്ച് നടത്തുന്നു. എഴു (7)നസ്രാണി സഭകളിൽ നിന്നുമുള്ള അഭി. മെത്രാന്മാരും വൈദികരും അൽമായ വിശ്വാസികളും പങ്കെടുക്കും. യോഗം കേന്ദ്ര മന്ത്രി ശ്രീ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപത അധ്യക്ഷൻ , സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ) അധ്യക്ഷത വഹിക്കും. നസ്രാണി ജാതൈയിക്യ സംഘം എന്ന പത്തൊമ്പതാം Read More…
പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി: ജോസ് കെ മാണി
കുറവിലങ്ങാട്: പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി എന്ന് ജോസ് കെ മാണി. സയന്‍സ് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29ന് മുഖ്യമന്ത്രി ശ്രീ . പിണറായി വിജയൻ നിർവഹിക്കും. കോട്ടയത്തെ ലോക്സഭാംഗമായിരുന്ന കാലത്ത് കേന്ദ്രസര്‍ക്കാരുമായി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ഇടപെടലുകളുടെയും ഫലമായാണ് ഇന്ത്യയിലെ മെട്രൊപൊലിറ്റന്‍ നഗരങ്ങള്‍ക്ക് മാത്രം അനുവദിക്കുന്ന സയന്‍സ് സിറ്റി കോട്ടയത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. രാജ്യത്തെ നാലാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ സയന്‍സ് സിറ്റിയാണ് കുറവിലങ്ങാട്ട് സ്ഥാപിതമാകുന്നത്. Read More…
അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപിയും അഡ്വ. മോൻസ് ജോസഫ് എംഎൽഎയും സയൻസ് സിറ്റി ആസ്ഥാനത്ത് ഔദ്യോഗിക സന്ദർശനം നടത്തി
കുറവിലങ്ങാട്: കേരള സയൻസ് സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ ഉണ്ടായിരിക്കുന്ന ഗുരുതരമായ അനാസ്ഥയെക്കുറിച്ചും കാലതാമസത്തെക്കുറിച്ചും അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഇടപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സയൻസ് സിറ്റിയിൽ സന്ദർശനം നടത്തിയ അഡ്വ. മോൻസ് ജോസഫ് എംഎൽഎയും അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എംപിയും സർക്കാരിനോട് ആവശ്യപ്പെട്ടു. മെയ് മാസം അവസാനിക്കുന്നതിനു മുമ്പ് സയൻസ് സിറ്റി ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ആഴ്ചയിൽ പറയുകയുണ്ടായി. മെയ് 11ന് ഉദ്ഘാടനം നടത്തുമെന്ന് രാജ്യസഭാംഗം പ്രസ്താവന ഇറക്കിയതാണ്. Read More…
വഖഫ് ഭേദഗതി ബില്ലിൽ പരിഗണിച്ചത് വിഷയത്തിന്റെ മെറിറ്റ് : ജോസ് കെ മാണി
കുറവിലങ്ങാട്: കേന്ദ്രസർക്കാർ പാർലമെൻറ് അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിൽ വിഷയത്തിന്റെ മെറിറ്റ് പരിഗണിച്ചാണ് കേരള കോൺഗ്രസ് എം നിലപാട് സ്വീകരിച്ചതെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി. തന്റെ കൈവശം ഇരിക്കുന്ന ഭൂമിയിലോ സ്വത്തുവകകളിലോ വഖഫ് ബോർഡോ സമാന സ്വഭാവത്തിലുള്ള സംവിധാനങ്ങളോ അവകാശവാദം ഉന്നയിച്ചാൽ അതിനെ നിയമപരമായി ചോദ്യം ചെയ്ത് കോടതികളെ സമീപിക്കാൻ വ്യക്തിക്കോ ഒരുകൂട്ടം വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ കഴിയില്ല എന്നത് ഇന്ത്യ പോലെ ഭരണഘടനാധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. Read More…