Kottayam

ഖുർആൻ സമ്മേളനം നാളെ കോട്ടയത്ത്

കോട്ടയം : വിശുദ്ധ ഖുർആനിൻ്റെ ആശയ പ്രപഞ്ചത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം സെപ്തംബർ 19 ന് കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ഖുർആൻ അടിസ്ഥാനമാക്കിയുള്ള ചർച്ച , പ്രബന്ധാവതരണം , പ്രഭാഷണം എന്നിവയാണ് പരിപാടിയുടെ ഭാഗമായി ഉണ്ടാകുക. രാവിലെ ഒൻപതു മുതൽ വൈകീട്ട് 6 വരെ നടക്കുന്ന ഖുർആൻ സമ്മേളനത്തിന് പ്രമുഖ പണ്ഡിതൻമാർ നേതൃത്വം നൽകും. രാവിലെ 9 മണിക്ക് കേരള മുസ് ലിം Read More…

Kottayam

വയനാട് കേന്ദ്ര സഹായം അനുവദിക്കാത്തത് പ്രതിക്ഷേധാർഹം: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം :നൂറ് കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും അനേകം വീടുകളും കൃഷിയിടങ്ങളും ഒലിച്ച് പോകുകയും ചെയ്ത വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൻ്റെ നഷ്ടങ്ങൾ പ്രധാനമന്ത്രി അടക്കുള്ളവർ നേരിട്ട് കണ്ട് മനസിലാക്കിയിട്ടും കേരളത്തിന് ഒരു സഹായവും അനുവദിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നിലപാട്ട് പ്രതിക്ഷേധാർഹമാണന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി പ്രസ്താവിച്ചു. പ്രധാനമന്ത്രി വയനാട് സന്ദർശിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകുകയും മുഖ്യമന്തി നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിച്ചിട്ടും ഇതുവരെ ഒരു Read More…

Kottayam

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കംകുറിക്കും

കോട്ടയം :അക്ഷരനഗരിയായ കോട്ടയം അടുത്തവർഷം മാർച്ചോടെ മാലിന്യമുക്തപ്രവർത്തനങ്ങളിൽ സംസ്ഥാനത്തു തന്നെ ഒന്നാം സ്ഥാനത്ത് എത്തുന്ന തരത്തിലുള്ള ആരോഗ്യകരമായ മത്സരമുണ്ടാകണമെന്നു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കോട്ടയം ജില്ലാതല നിർവഹണ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാന്ത്രികമായി നീങ്ങിയാൽ ആഗ്രഹിച്ച ഫലമുണ്ടാകില്ല. എല്ലാ മേഖലയിലും ഇതിന്റെ സന്ദേശമെത്തിക്കണം. രാഷ്ട്രീയപാർട്ടികൾ, സന്നദ്ധസംഘടനകൾ, മത സാമുദായിക സംഘടനകൾ, സ്‌കൂളുകൾ, ക്ലബുകൾ എന്നിവയെല്ലാം കൂടിച്ചേർന്നുകൊണ്ട് പരിപാടി വിജയിപ്പിക്കണം. Read More…

Kottayam

സംസ്ഥാന സർക്കാർ നെൽകർഷകരെ കബളിപ്പിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: സംസ്ഥാന സർക്കാർ 6 മാസം മുൻപ് കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില, ഓണം പടിവാതിൽക്കൽ എത്തിയിട്ടും നൽകാതെ പി.ആർ.എസ് രസീത് നൽകി കബളിപ്പിക്കുകയാണെന്നും, നെൽ കർഷകരെ ഓണം ഉണ്ണാൻ അനുവദിക്കാതെ സംസ്ഥാന സർക്കാർ കിരാതമായി വേട്ടയാടുകയാണെന്നും, കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതി മുട്ടി നിൽക്കുമ്പോൾ സപ്ലൈകോയിൽ പോലും അമിതവില ഈടാക്കി സാധാരക്കാരെ വഞ്ചിക്കുകയാണെന്നും സജി പറഞ്ഞു. കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഉടൻ Read More…

Kottayam

വഖഫ് നിയമ ഭേദഗതി; പിന്നിൽ മുസ്‌ലിം ഉന്മൂലനം ലക്ഷ്യം: സമസ്ത

കോട്ടയം : രാജ്യത്ത് നിലവിലുള്ള വഖഫ് സംരക്ഷണ നിയമം ഭേദഗതിവരുത്തി അട്ടിമറിയിലൂടെ വഖഫ് സ്വത്തുക്കൾ അന്യാദീനപ്പെടുത്തി മുസ്‌ലിം സമുദായത്തെ നിഷ്‌ക്രിയരാക്കാനുള്ള ശ്രമത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമാക്കുന്നത് മുസ്‌ലിം ഉന്മൂലനമാണെന്ന് സമസ്ത ജില്ലാ പണ്ഡിത സംഗമം അഭിപ്രായപ്പെട്ടു. 1936 ലാണ് ആദ്യമായി വഖ്‌ഫ് നിലവിൽ വന്നത്. വഖ്‌ഫ് സ്വത്തുക്കളുടെ സംരക്ഷണാർത്ഥം 1997 ൽ ഭരണഘടനാനുസൃതം നിയമം പരിഷ്കരിച്ചു. എന്നാൽ പുതിയ പരിഷ്കാരങ്ങൾ വരുത്തി പാർലമെന്റിൽ അവതരിപ്പിച്ച നിയമം മത വിരുദ്ധ നിയമങ്ങൾ ഉൾകൊള്ളിച്ചുള്ളതാണ്. ഭരണഘടന വ്യക്തികൾക്ക് നൽകുന്ന മത Read More…

Kottayam

കോട്ടയത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോട്ടയം എസ്.എം.ഇ. കോളേജിൽ നിന്നും കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കുടമാളൂർ പാലത്തിന് സമീപമുള്ള പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എസ്എംഇ കോളേജിലെ ഒന്നാം വർഷ എംഎൽടി വിദ്യാർത്ഥിയായ അജാസ് ഖാനാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. പനമ്പാലം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുടമാളൂർ പുഴയിൽ ഫയർ ഫോഴ്സ് തെരച്ചിൽ നടത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. Read More…

Kottayam

കോട്ടയത്ത് വിഷാംശം ഉള്ളിൽചെന്ന് ഗൃഹനാഥൻ മരിച്ചു

കോട്ടയം: മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കുടിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടവും മറ്റ് ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ മരണകാരണം സ്ഥിരികരിക്കാൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

Kottayam

കേരളത്തിൽ സ്ത്രീ സുരക്ഷ അവതാളത്തിൽ; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം: കെ.സുരേന്ദ്രൻ

കോട്ടയം: കേരളത്തിൽ സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നടൻ സിദ്ദിഖിനെതിരായി പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് അതിക്രമത്തിനിരയായ അതിജീവിത പറഞ്ഞത്. പോലീസിൽ പരാതി നൽകിയാൽ അന്വേഷിക്കാം എന്നായിരുന്നു നേരത്തെ മന്ത്രിമാർ പറഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടത്. പോലീസിൽ നിന്നും മോശം സമീപനം ആണ് ഉണ്ടായത് എന്നാണ് അതിജീവിത പറയുന്നത്. ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് ആവില്ല. Read More…

Kottayam

ഹൃദയ ശസ്ത്രക്രിയയില്‍ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്

കോട്ടയം: രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകള്‍ വിജയം. രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം. അതിസങ്കീര്‍ണങ്ങളായ ഓഫ് പമ്പ് സബ് മൈട്രല്‍ അന്യൂറിസം, സബ്‌ക്ലേവിയന്‍ അര്‍ട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയില്‍ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. ഈ പുതിയ Read More…

Kottayam

കോട്ടയം ജില്ലാ പോലീസ് മേധാവിയായി ശ്രീ.ഷാഹുൽ ഹമീദ് എ. ഐ.പി.എസ് ചുമതലയേറ്റു

കോട്ടയം: കോട്ടയം ജില്ലയുടെ പുതിയ പോലീസ് മേധാവിയായി ഷാഹുൽ ഹമീദ്.എ ഐ.പി.എസ് ചുമതലയേറ്റു. മുൻ ജില്ലാ പോലീസ് മേധാവിയായിരുന്ന കെ. കാർത്തിക് ഐ.പി.എസിൽ നിന്നുമാണ് ചുമതല ഏറ്റെടുത്തത്.