കോട്ടയം: ദേശീയപാതയിലെ ഡിവൈഡറിൽ ചെടികൾക്കു വെള്ളമൊഴിക്കുകയായിരുന്ന ടാങ്കറിലേക്ക് കാർ ഇടിച്ചുകയറി യുവ എൻജിനീയർ മരിച്ച സംഭവത്തിൽ അവകാശികൾക്ക് 1.87 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവ്. 2019ൽ ആണ് ചങ്ങനാശേരി മാടപ്പിള്ളി മുള്ളൻകുഴി വീട്ടിൽ ലിസ്ബത്ത് സെബാസ്റ്റ്യൻ തമിഴ്നാട് വില്ലുപുരത്തുണ്ടായ അപകടത്തിൽ മരിച്ചത്. 1,25,99,614 രൂപ നഷ്ടപരിഹാരമായി വിധിച്ച ട്രൈബ്യൂണൽ, കേസ് റജിസ്റ്റർ ചെയ്ത അന്നുമുതലുള്ള പലിശയും നൽകാൻ നിർദേശിച്ചു. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ എം.ഐ.ഇസ്മായിൽ, ജബിൻ മുഹമ്മദ്, ആസിഫ് ഇസ്മായിൽ Read More…
Kottayam
തെരുവ് നായ്ക്കളെ നിർമ്മാർജനം ചെയ്യണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: ദിനംപ്രതി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ ഏറ്റ് കുട്ടികളും മുതിർന്നവരും ധാരുണമായി നാട്ടിൽ കൊലചെയ്യപ്പെടുമ്പോൾ ത്രിതല പഞ്ചായത്തുകളാണ് ഉത്തരവാധികൾ എന്ന് പറഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുഖം തിരിച്ച് നിൽക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. പേവിഷബാധ ബോധവൽക്കരണത്തിനും, വന്ദ്യങ്കരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനുമായി സർക്കാർ മാറ്റിവയ്ക്കുന്ന കോടികൾ കട്ടുമുടിക്കുകമാത്രമാണ് നടക്കുന്നതെന്നും സജി കുറ്റപ്പെടുത്തി. ഏക പരിഹാരമാർഗ്ഗം തെരുവുനായ നിർമ്മാർജനം മാത്രമാണെന്നും കേരളത്തിലെ പൊതുമുതലുകൾ തല്ലി തകർക്കുകയും, പോലീസിനെ അക്രമിക്കുകയും ചെയ്യുന്ന യുവജന Read More…
കോട്ടയം – നീണ്ടൂർ സ്കീമിലെ പക്കാ പെർമിറ്റുകൾ തിരിച്ചു നൽകണം: പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ
കോട്ടയം: കോട്ടയം – നീണ്ടൂർ സ്കീമിലെ പക്കാ പെർമിറ്റുകൾ തിരിച്ചു നൽകണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന, കോട്ടയം – നീണ്ടൂർ സ്കീമിലെ അഞ്ചു വർഷ പക്കാ പെർമിറ്റുകൾക്ക് പകരം നാല് മാസ താൽകാലിക പെർമിറ്റുകളാണ് ഇപ്പോൾ നൽകുന്നത്. ചില സ്വകാര്യ ബസ് ഉടമകളുടെ പ്രവർത്തനം മൂലം അനാവശ്യമായി കെ എസ് ആർ റ്റി സി യിലെ ഭരണകക്ഷി യൂണിയനെ ഇടപെടുത്തി ഹൈക്കോടതിയിൽനിന്നും അനുകൂലമായ ഉത്തരവ് നേടിയാണ് പക്കാ Read More…
മികച്ച പ്രദര്‍ശന സ്റ്റാളിനുള്ള പുരസ്‌കാരം പൊതുവിദ്യാഭ്യാസ വകുപ്പിന്
കോട്ടയം :എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാളുകള്‍ക്കും ഘോഷയാത്രയില്‍ പങ്കെടുത്ത വകുപ്പുകള്‍ക്കുമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച പ്രദര്‍ശന സ്റ്റാളിനുളള ഒന്നാം സ്ഥാനം പൊതുവിദ്യാഭ്യാസ വകുപ്പിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ജലസേചന വകുപ്പും കെ.എസ്.ഇ.ബിയും കരസ്ഥമാക്കി. വ്യവസായ സ്റ്റാളിനുള്ള പുരസ്‌കാരം വെളിയന്നൂര്‍ ഇ-നാട് യുവജന സഹകരണ സംഘവും രണ്ടാം സ്ഥാനം കിടങ്ങൂര്‍ അപ്പാരല്‍സും മൂന്നാം സ്ഥാനം എ 2 മേറ്റും നേടി. കാര്‍ഷിക സ്റ്റാളിനുള്ള ഒന്നാം സ്ഥാനം മൃഗസംരക്ഷണ വകുപ്പ്, രണ്ടാം Read More…
ആനന്ദത്തിലൂടെ ആനന്ദം: മേളയിൽ വേറിട്ട കാഴ്ചയൊരുക്കി കായികവകുപ്പ്
കോട്ടയം: എന്റെ കേരളം മേളയിൽ വേറിട്ട അനുഭവമൊരുക്കി കായിക വകുപ്പ്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്കുവരെ കളിക്കാവുന്ന പതിനെഞ്ചോളം വ്യത്യസ്ത കായിക ഇനങ്ങളുടെ ചെറു പതിപ്പുകളാണ് കായിക വകുപ്പിന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. അമ്പ് എയ്യാനും ഗോളടിക്കാനും ബോൾ ബാസ്‌കറ്റ് ചെയ്യാനും വളയം എറിഞ്ഞു കളിക്കാനും കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇവിടെ റെഡിയാണ്. ഇലക്ട്രിക് ബസ്സ് വയർ ഗെയിം, ത്രോയിംഗ് ടാർഗറ്റ്, ബാസ്‌കറ്റ് ബോൾ, സോഫ്റ്റ് ആർച്ചറി, സ്വിസ് ബോൾ, ബാഡ്മിന്റൺ, സ്‌കിപ്പിംഗ് റോപ്, ബാലൻസിങ്, ഫുട്ബാൾ എന്നിങ്ങനെ നീളുന്നു Read More…
കോട്ടയത്ത് ‘എന്റെ കേരളം’ പ്രദർശന-വിപണനമേള മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
കോട്ടയം : രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി കോട്ടയത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള ഇന്നലെ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. നാഗമ്പടം മൈതാനത്ത് ഏപ്രിൽ 30 വരെ നടക്കുന്ന മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45,000 ചതുരശ്രയടി ശീതീകരിച്ച പവിലിയൻ ഉൾപ്പെടെ 69,000 ചതുരശ്രയടിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതൽ Read More…
ജനങ്ങളോടൊപ്പം നിന്ന മാര്‍പാപ്പ : ജോസ് കെ മാണി
കോട്ടയം:ആധുനിക ലോകത്ത് ആത്മീയതയുടെ പ്രകാശഗോപുരവും ധാര്‍മിക മൂല്യങ്ങളുടെ പ്രവാചക ശബ്ദവുമായി പ്രശോഭിച്ച അപൂര്‍വ തേജസ്സിന് ഉടമയായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം ആഗോള കത്തോലിക്കാസഭയ്ക്ക് മാത്രമല്ല ലോക ജനതയ്ക്കാകെ തീരാനഷ്ടമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. വന്ദ്യ പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. രാഷ്ട്രത്തലവന്‍ മാര്‍ക്കൊപ്പമാണ് അദ്ദേഹത്തെ കാണുവാനും അനുഗ്രഹം വാങ്ങുവാനുള്ള അവസരം ലഭിച്ചത്. ഞങ്ങളെ ഓരോരുത്തരായി നേരില്‍കണ്ട് അദ്ദേഹം അനുഗ്രഹിച്ചു. എന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുമ്പോള്‍ ഭാരതത്തിലെ സഭയെക്കുറിച്ചും പ്രത്യേകിച്ച് കേരള Read More…
കോട്ടയത്ത് ഗ്രേഡ് എസ്ഐയെ കാണാനില്ലെന്ന് പരാതി
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐയെ കാണാനില്ലെന്ന് പരാതി.അനീഷ് വിജയനെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന അനീഷ് ഇന്നലെ ഡ്യൂട്ടിക്ക് എത്തിയിരുന്നു. അതിന് ശേഷമാണ് കാണാതായതെന്നാണ് പരാതി. പത്തനംതിട്ട കീഴ് വായ്പൂര് സ്വദേശിയാണ് അനീഷ് വിജയൻ. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് ഫസ്റ്റ് പൊലീസ് സ്റ്റേഷൻ SHO അറിയിച്ചു.
കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന്
കോട്ടയം നീറിക്കാട് മരിച്ച അഭിഭാഷക ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് നടക്കും. പാലായിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ തന്നെ പൊതുദർശനത്തിനു വേണ്ടി പുറത്തെടുത്തു. തുടർന്ന് ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളിയായ നീർക്കാട് പള്ളിയുടെ പാരിഷ് ഹാളിലേക്ക് പൊതുദർശത്തിനായി കൊണ്ട് പോയി. 9 മണി മുതൽ 10.30 വരെ ഇവിടെ പൊതുദർശനം നടന്നു. നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തി. ഭർത്താവ് ജിമ്മിയും അമ്മയും അടക്കമുള്ളവർ ഇവിടെ എത്തിയാണ് മൃതദേഹങ്ങൾ കണ്ടത്. ഭർതൃവീട്ടിലേക്ക് കൊണ്ട് കൊണ്ടുപോകുന്നതിന് Read More…
കോട്ടയം -കുമരകം- ചേർത്തല ഗ്രീൻഫീൽഡ് ഹൈവേ യാഥാർത്ഥ്യമാക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണം
കോട്ടയം: ആലപ്പുഴ -കോട്ടയം ജില്ലകളെയും ദേശീയപാതകളെയും ബന്ധിപ്പിച്ചുകൊണ്ട് ആവിഷ്കരിച്ചിട്ടുള്ള നിർദിഷ്ട കോട്ടയം -കുമരകം- ചേർത്തല ഗ്രീൻഫീൽഡ് ഹൈവേ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ല നേതൃത്വ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2000 ആണ്ടിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന പിജെ ജോസഫ് എംഎൽഎ മുൻകൈയെടുത്ത് വിദേശ സഹായത്തോടെ നടപ്പാക്കാൻ ആവിഷ്കരിച്ച റോഡ് വികസന പദ്ധതിക്ക് വേണ്ടി സർവ്വേ നടത്തുകയും അതിർത്തി കല്ലുകൾ സ്ഥാപിക്കുകയും ചെയ്തതാണ്. എന്നാൽ ഭൂമി ഏറ്റെടുക്കൽ നടപടി Read More…











