Kottayam

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂൺ 27) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

Kottayam

പാചക എണ്ണയുടെ പുനരുപയോഗം: ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്ന് എണ്ണ ശേഖരിക്കാൻ പദ്ധതി

കോട്ടയം: ഉപയോഗിച്ച പാചക എണ്ണ ശേഖരിച്ച് ബയോ ഡീസൽ പോലുള്ളവ ഉദ്പാദിപ്പിക്കാനുള്ള റൂകോ(റീപർപസ് യൂസ്ഡ് കുക്കിംഗ് ഓയിൽ)പദ്ധതിയുടെ ഭാഗമായി കോട്ടയം നഗരത്തിലെ ഒരു ഫ്ളാറ്റ് സമുച്ചയം തെരഞ്ഞെടുത്ത് ഉപയോഗിച്ച പാചക എണ്ണ ശേഖരിക്കും. റൂകോ പദ്ധതി വ്യാപിപ്പിക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി.എൽ.എ.സി. യോഗം തീരുമാനിച്ചു. പലയിടങ്ങളിലും ബേക്കറികളിൽനിന്നും ഹോട്ടലുകളിൽ നിന്നും ഇത്തരത്തിൽ പാചക എണ്ണ ശേഖരിച്ചുവരുന്നുണ്ട്. ഉപയോഗിച്ച എണ്ണയിൽ വീണ്ടും പാചകം ചെയ്യുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുത്ത സ്‌കൂളുകളിലെ Read More…

Kottayam

ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വോളിബോൾ മത്സരം നടത്തി

കോട്ടയം :ജില്ലാ സാമൂഹികനീതി ഓഫീസ്, നശാമുക്ത് ഭാരത് അഭിയാൻ (എൻ.എം.ബി.എ.) ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാതല വോളിബോൾ മത്സരം നടത്തി. നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ടീം അംഗങ്ങൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മത്സരത്തിന്റെ ഉദ്ഘാടനവും അദ്ദഹം നിർവഹിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസർ പി. പ്രദീപ്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വർഗ്ഗീസ് ഗുരുക്കൾ, സെക്രട്ടറി മായാദേവി, ജില്ലാ സാമൂഹ്യനീതി Read More…

Kottayam

റോബോട്ടിക്സ് പഠനം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കും ; ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാരുടെ ജില്ലാതല ശിൽപശാല പൂർത്തിയായി

കോട്ടയം :ഈ അധ്യയനവർഷം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിർമിതബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി.ഇ.ഒ: കെ. അൻവർ സാദത്ത് പറഞ്ഞു. കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാർക്കള്ള ജില്ലാതല ശില്പശാലയിൽ മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ വഴി ഈവർഷം മുന്തിയ പരിഗണന Read More…

Kottayam

കാറ്റു നാശം വിതച്ച പ്രദേശങ്ങൾ മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു

കോട്ടയം :ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങൾ സഹകരണം-ദേവസ്വം-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു. അതിരമ്പുഴ, നീണ്ടൂർ ഗ്രാമ പഞ്ചായത്തുകളിലെ ദുരന്തബാധിത പ്രദേശങ്ങളിലാണ് മന്ത്രി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ആശ്വാസവാക്കുകളുമായി എത്തിയത്. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് അതിശക്തമായ കാറ്റു വീശിയത്. അതിരമ്പുഴ വില്ലേജിലെ ശ്രീകണ്ഠമംഗലം, കുറ്റിയേൽ ഭാഗങ്ങളിലായി 16 വീടുകളും കൈപ്പുഴ വില്ലേജിലെ കൈപ്പുഴ ഭാഗത്ത് 10 വീടുകളും മരം വീണ് തകർന്നു. വർഷങ്ങൾ പഴക്കമുള്ള കരിംതകരമരം വീണ് വീട് പാടേ തകർന്ന ശ്രീ കണ്ഠമംഗലം പാലയ്ക്കത്തൊടിയിൽ Read More…

Kottayam

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.എൻ.ഡി.പി. എച്ച്.എസ്.എസിനും ചൊവ്വാഴ്ച (2025 ജൂൺ 17) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

Kottayam

മുതിർന്ന പൗരന്മാരോടുള്ള അതിക്രമം: ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം :ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം സി.എം.എസ്‌.കോളജിൽ വച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. മാത്യു നിർവഹിച്ചു. സംസ്ഥാന വയോജന കമ്മീഷൻ രൂപീകരണം ഉൾപ്പടെ വിവിധ ചുവടുകളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. യുവജനങ്ങളുടെ കരുതലോടെയുള്ള ഇടപെടലും വയോജന സംരക്ഷണത്തിൽ അനിവാര്യമാണ് എന്ന് പി.എം. മാത്യു പറഞ്ഞു. സംസ്ഥാന വയോജന കൗൺസിൽ അംഗം തോമസ് പോത്തൻ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാ അധ്യക്ഷ Read More…

Kottayam

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ 16) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

Kottayam

കോട്ടയം ജില്ലയിൽ ജൂൺ 17 വരെ ഖനനം നിരോധിച്ചു

കോട്ടയം :മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാലും ജൂൺ 17 വരെ കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

Kottayam

ഡി സി എം എസ് സപ്തതി ആഘോഷം; വനിതാ സെമിനാർ നടത്തി

കോട്ടയം: മാതൃസ്നേഹം എല്ലാ സ്നേഹത്തിനും മുകളിലാണെന്ന് ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ഡിസിഎംഎസ് സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ലൂർദ് ഫൊറോന ഓഡിറ്റോറിയത്തിൽ നടന്ന വനിതാ സെമിനാർ ഉ ദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെസിബിസി, എസ് സി, എസ്ടി, ബി സി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം ന ടത്തി. ഫൊറോന വികാരി ജേക്കബ് വട്ടക്കാട്, Read More…