Kanjirappally

അഡ്വ.വസന്ത് തെങ്ങുംപള്ളിക്ക് ടാലൻ്റ് ഹണ്ടിൽ രണ്ടാം സ്ഥാനം

കാഞ്ഞിരപ്പള്ളി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മറ്റി ബീഹാറിൽ സംഘടിപ്പിച്ച ടാലൻ്റ് ഹണ്ടിൽ കേരളത്തിൽ കോട്ടയം ജില്ലയിലെ പാറത്തോട് സ്വദേശി അഡ്വ: വസന്ത് സിറിയക്ക് തെങ്ങുംപള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനം ആസ്സാം സ്വദേശിയ്ക്കാണ് ലഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മത്സരത്തിനുശേഷം ദക്ഷിണേന്ത്യൻ മത്സരവും സ്ക്രിനിംഗും വിജയിച്ചാണ് വസന്ത് രണ്ടാം സ്ഥാനത്തെത്തുന്നത്. മുൻ കേന്ദ്രമന്ത്രിമാരായ ജയറാം രമേഷ്, പവൻ രേഖ, സുപ്രിയ ഷിൻഡേ തുടങ്ങിയ ജഡ്ജിംഗ് പാനൽ ആണ് തെരഞ്ഞെടുപ്പ് നടത്തിയത്. കാഞ്ഞിരപ്പള്ളി പാറത്തോട് തെങ്ങും പള്ളിയിൽ Read More…

Kanjirappally

കിടപ്പുരോഗികള്‍ക്ക് സ്‌നേഹ സമ്മാനം നല്‍കി അസ്സർ ഫൗണ്ടേഷൻ

കാഞ്ഞിരപ്പള്ളി: വൃക്ക രോഗികള്‍ ഉള്‍പ്പെടെ ഇരുനൂറിലധികം കിടപ്പു രോഗികള്‍ക്ക് കാഞ്ഞിരപ്പള്ളി അസര്‍ ഫൗണ്ടേഷന്റെ സ്‌നേഹസമ്മാനമായി ബഡ്ഷീറ്റ്, ടൗവ്വല്‍, ലുങ്കി, നൈറ്റി തുടങ്ങിയവ വിതരണം ചെയ്തു. കെഎംഎ ഡയാലിസിസ് സെന്ററില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. അസര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ സി.എം. മുഹമ്മദ് ഫൈസിയില്‍ നിന്നും കെഎംഎ പ്രസിഡന്റ് ഷെഫീഖ് താഴത്തുവീട്ടില്‍ കിറ്റ് ഏറ്റുവാങ്ങി. കെഎംഎ സെക്രട്ടറി അഡ്വ. ഷാനു കാസീം, നിയുക്ത പ്രസിഡന്റ് നിസാര്‍ കല്ലുങ്കല്‍, അല്‍ഫാസ് റഷീദ്, ഐഷാ നസീബ്, പാലിയേറ്റീവ് നഴ്‌സ് Read More…

Kanjirappally

മധ്യവയസ്കനെ കാണാതായതായി പരാതി

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശിയായ മധ്യവയസ്കനെ കാണാതായി. തോമസ് (റ്റോമി ) – 62 വയസ് എന്നയാളെ 21/3/2025 വെള്ളിയാഴ്ച രാവിലെ 7 മുതൽ കാൺമാനില്ല. കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കുക. 9847318953.

Kanjirappally

ക്ലീന്‍ കേരള – ക്ലീന്‍ കാഞ്ഞിരപ്പളളി പദ്ധതിയ്ക്ക് തുടക്കമായി

കാഞ്ഞിരപ്പളളി : കേരള സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളും മാലിന്യ മുക്തമായി പ്രഖ്യാപ്പിക്കുന്ന 2025 മാര്‍ച്ച് 31 മുന്‍മ്പായി ക്ലീന്‍ കാഞ്ഞിരപ്പളളി പദ്ധതിയിലുടെ ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലെയും മാലിന്യം നീക്കം ചെയ്യുകയും പൊതുസ്ഥലങ്ങളിലും മറ്റും വലിച്ചെറിയാതിരിക്കുന്നതടക്കമുളള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 1 വര്‍ഷമായി നടന്നു വരികയാണ്. ടൗണുകളിലെ കടകളില്‍ പ്രത്യേകം സ്വാകാഡ് ഇറങ്ങി മാലിന്യം റോഡിലും , തോട്ടിലും ഇടുന്നവര്‍ക്ക് ഫൈന്‍ ഉള്‍പ്പടെ ശിക്ഷാനടപടികള്‍ സ്വീകരിച്ചു വരുകയാണ്. ജൈവ മാലിന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നവര്‍ തന്നെ ഉറവിടെ മാലിന്യ സംസ്കരണം നടത്തിയും, പ്ലാസ്റ്റിക്ക് Read More…

Kanjirappally

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആധുനിക പോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും; നിർമാണം പൂർത്തിയായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുറിയുടെയും മോർച്ചറിയുടെയും നിർമാണം പൂർത്തിയായി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമാണം. പുതിയ പോസ്റ്റ്മോർട്ടം മുറിയിൽ ഒരു ആധുനിക പോസ്റ്റ്മോർട്ടം ടേബിളും ഒരു മാനുവൽ ടേബിളും ഉണ്ട്. വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴുലക്ഷം രൂപ ചെലവിട്ടാണ് ഇവ സജ്ജീകരിച്ചത്. മോർച്ചറിയിൽ എട്ടു മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. പഴയ മോർച്ചറിയിൽ നാലുമൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമായിരുന്നു ഉണ്ടായിരുന്നത്. Read More…

Kanjirappally

കാഞ്ഞിരപ്പളളിയില്‍ സ്വപ്നകൂടൊരുക്കും : ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ സ്വപ്ന പദ്ധതിയായ സമ്പൂര്‍ണ ഭവനനിര്‍മ്മാണം ഈ വര്‍ഷം തുടക്കം കുറിക്കുമെന്നും ഇതിലൂടെ കാഞ്ഞിരപ്പളളിയില്‍ “സ്വപ്നക്കൂടൊരുക്കുമെന്നും” ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴില്‍ വരുന്ന 7 പഞ്ചായത്തുകളിലെ ഭവനരഹിതരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 274 പേര്‍ക്ക് വീടുകള്‍ നല്‍കുന്നു. “സ്വപ്നക്കൂട് 2025” എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്. എരുമേലി 38 എണ്ണം, Read More…

Kanjirappally

60 പേരുടെ മെഗാ രക്തദാന ക്യാമ്പ് നടത്തി കാഞ്ഞിരപ്പള്ളി കോളേജിന്റെ വജ്രജൂബിലിയാഘോഷം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് 60 വിദ്ധ്യാർത്ഥികളുടെ മെഗാ രക്തദാന ക്യാമ്പ് നടത്തി കോളേജ് എൻ എസ് എസ് യൂണിറ്റ്. പാലാ ബ്ലഡ് ഫോറത്തിൻ്റെയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും എച്ച് ഡി എഫ് സി ബാങ്കിൻ്റെയും സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിയത്. കോളേജ് ഓഡിറ്റോറിയത്തിൽ എസ്.ഡി. കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അനിൽ കുമാർ എം ക്യാമ്പ് ഉദ്ഘാടനം Read More…

Kanjirappally

ബിജു ചക്കാല കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച ജനപ്രിയ ഗ്രാമപഞ്ചായത്ത് അംഗം

കാഞ്ഞിരപ്പള്ളി: മുൻ എം.എൽ.എ. ശ്രീ.തോമസ് കല്ലംപള്ളിയുടെ 23ാം ചരമവാർഷികത്തോടനുബന്ധിച്ച് തോമസ് കല്ലംപള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച ജനപ്രിയ ഗ്രാമപഞ്ചായത്തംഗങ്ങൾക്കുള്ള പുരസ്കാരത്തിന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലഅർഹനായി. രണ്ടു ദശാബ്ദത്തിലേറെയായി പൊതു പ്രവർത്തനത്തിൽ സജീവനായ ശ്രീ ബിജു ചക്കാല ഇപ്പോൾ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത് അഞ്ചാം വാർഡായ ആനക്കല്ലിൽ നിന്നുള്ള വാർഡ് അംഗവും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമാണ്. രണ്ടാം തവണയാണ് അദ്ദേഹം ഈ വാർഡിനെ പ്രതിനിധീകരിക്കുന്നത്. വാർഡിലെ സാധാരണക്കാരന്റെ ശബ്ദമായി മാറിയ Read More…

Kanjirappally

കൂട്ടിക്കലിൽ തീപിടിത്തം; പുരയിടവും രണ്ട് വ്യാപാര സ്ഥാപനങ്ങളും കത്തി നശിച്ചു

കുട്ടിക്കൽ: കൂട്ടിക്കലിൽ പഞ്ചായത്തിലെ തേൻ പുഴ ഈസ്റ്റിൽ ഗവ. ആശുപത്രിക്ക് എതിർവശം പൂപ്പാടി റഹിമിൻ്റെ പലചരക്കു കട, മഠത്തിൽ സലിമിൻ്റെ ഉരുപ്പടി വ്യാപാര സ്ഥാപനം എന്നിവ ഭാഗികമായും ഇതോട് ചേർന്നുള്ള പുരയിടവുമാണ് കത്തി നശിച്ചത്. രാത്രി 12 മണിയോടെ തീപിടുത്തമുണ്ടാവുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാൻ ശ്രമിച്ചിട്ടും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് ആണ് തീയണച്ചത്. വലിയ നഷ്ടമാണ് സംഭവിച്ചത്.

Kanjirappally

കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് പുലിയെ ചത്ത നിലയിൽ കണ്ടെത്തി

ഇളംകാട് വാഗമൺ റൂട്ടിൽ മ്ലാക്കരയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലാണ് പുലിയെ ചത്ത നിലയിൽ കാണപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.