കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസിലെ ബിജു ശൗര്യാംകുഴി തെരഞ്ഞെടുക്കപ്പെട്ടു. മുൻ തെരഞ്ഞെടുപ്പ് ധാരണപ്രകാരം കോൺഗ്രസിലെ തോമസുകുട്ടി ഞള്ളത്തുവയലിൽ രാജി വെച്ച ഒഴിവിലാണ് കേരള കോൺഗ്രസിലെ ബിജു വൈസ് പ്രസിഡന്റ് ആയത്. ഓരോ വർഷം ഇടവിട്ട് കോൺഗ്രസിനും കേരളാ കോൺഗ്ര സിനും വൈസ് പ്രസിഡന്റുമാർ മാറുവാനാണ് ധാരണ. ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന അനുമോദന യോഗത്തിൽ ബാങ്ക് പ്രസി ഡൻ്റ് സ്റ്റനിസ്ലാവോസ് ഡോമിനിക് വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. രാജുതേക്കും തോട്ടം, ഫിലിപ്പ് പള്ളിവാതുക്കൽ, ദീലീപ് Read More…
Kanjirappally
കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഭരണം യു ഡി എഫ് വീണ്ടും പിടിച്ചെടുത്തു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ന് വൻവിജയം’ നിലവിലുള്ള സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.പി സതീഷ് ചന്ദ്രൻ നായർ നേതൃത്വം നൽകിയ പാനൽ പത്തിൽ എട്ടു സീറ്റ് നേടി ആധിപത്യം നിലനിർത്തി. യുഡിഎഫ് പാനലിൽ മത്സരിച്ച അഡ്വ.പി.സതീഷ്ചന്ദ്രൻ നായർ അഡ്വ.അഭിലാഷ് ചന്ദ്രൻ, അഡ്വ.സുനിൽ തേനംമാക്കൽ, തോമസ് മാടത്താനിയിൽ, ബോബി കെ.മാത്യു, പ്രകാശ് പുളിക്കൻ, ആനിയമ്മ എം.ജെ., എൽഡിഎഫ് പാനൽ നിന്നും എ.ജെ.ഗിരീഷ് കുമാർ, പ്രസാദ് പി.വി എന്നിവരും വിജയിച്ചു. Read More…
അഞ്ചിലിപ്പ മുഹ്‌യിദ്ദീൻ ജുമമസ്ജിദ് പള്ളി റോഡ് ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ മുഹ്‌യിദ്ദീൻ ജുമമസ്ജിദ് പള്ളി റോഡ് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം കെപി. ഷിഫാർ മൗലവി അൽകൗസരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് അബ്ദുസ്സലാം പാറക്കൽ അധ്യക്ഷനായി. സെക്രട്ടറി അൻസാരി വാവർ, അഞ്ജിലിപ്പ മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് ഇമാം അബ്ദുസ്സമദ് ഖാസിമി, ജമാഅത്ത് പ്രസിഡൻ്റ് വി.എം. അഷറഫ് മൗലവി സ്വാലിഹി, സെക്രട്ടറി ടി. ഐ. മാഹീൻ, വൈസ് പ്രസിഡൻറ് സി.എ. സിറാജ് ,ജോ. സെക്രട്ടറി ഹിഷാംഹഖ്, വൈസ് പ്രസിഡൻ്റ് റ്റി.എ.അജ്മൽ , Read More…
എം.എൽ.എ ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ എരുമേലി എംഎഫ്സി വിജയികൾ
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവ. സ്‌കൂള്‍ മൈതാനത്ത് നടന്ന എം.എൽ.എ ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ എരുമേലി എംഎഫ്സി വിജയികളായി. പൊൻകുന്നം ചിയേഴ്സ് ക്ലബ് റണ്ണറപ്പ് ആയി. ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വല്ല്യേടത്ത് കൃഷ്ണപ്പിള്ള അധ്യക്ഷത വഹിച്ചു. അഡ്വ.ഗിരിഷ്. എസ്. നായർ, ബേബിച്ചൻ ഏർത്തയിൽ, അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്‍റണി മാർട്ടിൻ, കെ.ടി. സുരേഷ്, ബാലചന്ദ്രൻ ഉറുമ്പിൽ, എം.ടി. ജോണി, ജോർജ്കുട്ടി കടമപുഴ എന്നിവർ സംസാരിച്ചു. വിജയികളായ എരുമേലി എം.എഫ്.സിക്ക് വല്ല്യേടത്ത് രാജ്കൃഷ്ണ മെമ്മോറിയല്‍ Read More…
കൊടുവന്താനം ടോപ്പ് റോഡ് ഉൽഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപള്ളി പഞ്ചായത്ത് ഒൻപതാം വാർഡിലെ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ കൊടു വന്താനം ടോപ്പ് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ബി ആർ അൻഷാദ് , മഞ്ജു മാത്യു എന്നിവർ സംസാരിച്ചു. കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീലാ നസീർ അധ്യക്ഷയായി.
ഇരട്ടകൾക്ക് എ പ്ലസ്
കാഞ്ഞിരപ്പള്ളി: ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഇരട്ട സഹോദരങ്ങൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂൾ വിദ്യാർഥികളും ഇരട്ടസഹോദരങ്ങളുമായ അഹമ്മദ് ബിൻ താജുദ്ദീനും മുഹമ്മദ് ബിൻ താജുദ്ദീനും എസ്. എസ്. എൽ.സി പരീക്ഷയിൽ എ പ്ലസ് നേടി മികവ് തെളിയിച്ചു. കാഞ്ഞിരപ്പള്ളി വാഴേപ്പറമ്പിൽ വി.എം.താജുദ്ദീൻ്റെ പുത്രന്മാരായ ഇരുവരും അത്‌ലറ്റിക്സ്, ഫുട്ബോൾ എന്നിവയിൽ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
ഫ്യൂച്ചർ സ്റ്റാർസ്: സിവിൽ സർവീസ് കോഴ്സ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന സിവിൽ സർവീസ് ഓറിയന്റേഷൻ കോഴ്സിന്‍റെ ഉദ്ഘാടനം ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ മുഖ്യരക്ഷാധികാരി കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സമർപ്പണബോധവും കഠിനാധ്വാനവും മാത്രമല്ല അച്ചടക്കത്തോടെയുള്ള പഠനവും, ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള പരിജ്ഞാനവും സിവിൽ സർവീസ് Read More…
കെ.കരുണാകരൻപിള്ള അനുസ്മരണം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ, കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരൻ പിള്ള യുടെ ചരമവാർഷികദിനത്തിൽ കെ.എസ്.എസ്.പി.എ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാഞ്ജലി അർപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്.ഷിബു അദ്ധൃക്ഷനായിരുന്നു..ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രബാബു അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ആഡിറ്റർ എ.ജെ.ജോർജ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ.ജോസഫ്, ചിറക്കടവ് മണ്ഡലം പ്രസിഡൻറ് പി.എൻ ദാമോദരൻ പിള്ള,വെള്ളാവൂർ മണ്ഡലം പ്രസിഡൻറ് കെ.എം സുരേന്ദ്രൻ, വാഴൂർ മണ്ഡലം പ്രസിഡൻറ് Read More…
വിദ്യാർഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി: കോട്ടയം ലീഗൽ സർവീസ് അതോറിറ്റിയുടെയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി ഏകദിന നിയമശില്പശാല സംഘടിപ്പിച്ചു. അഡ്വ :രാജ്മോഹൻ അധ്യക്ഷതയിൽ നടന്ന ശില്പശാല ബഹു:കാഞ്ഞിരപ്പള്ളി മുൻസിഫ് മജിസ്ട്രേറ്റ് സ്മിത സൂസൻ മാത്യു ഉദ്ഘാടന കർമ്മം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാനൽ അഡ്ക്കേറ്റുമാരായ അഡ്വ നിയാസ്, അഡ്വ. ജയസൂര്യ, അഡ്വ.മുഹമ്മദ് സാലി, അഡ്വ.കുമാരി മാളവിക, തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. റ്റിഎൽസി സെക്രട്ടി Read More…
കാഞ്ഞിരപ്പളളി സെൻ്റ് ഡോമിനിക്സ് കോളേജിന്റെ വജ്രജൂബിലി ആഘോഷം: 14 വീടുകളുടെ താക്കോൽ ദാനം തിങ്കളാഴ്ച
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജിന്റെ വജ്രജൂബിലി വർഷത്തിൽ എൻഎസ്എസ് സെല്ലിന്റെയും , മറ്റ് ഇതര സംഘടനകളുടേയും സഹകരണത്തോടെ ഭവനരഹിതർക്കായി നിർമ്മിച്ച 14 വീടുകളുടെ താക്കോൽദാനം 28 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി ശ്രീ വി എൻ വാസവൻ നിർവ്വഹിക്കും. സര്ക്കാരിന്റെയും മറ്റ് ഏജൻസികളുടെയും വിവിധ ഭവനപദ്ധതികളിൽ ഒന്നും ഉൾപ്പെടാത്ത ഭവനരഹിതരായ ആളുകളുടെ ‘സ്വന്തമായി വീട്’ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായാണ് സെൻ്റ് ഡൊമിനിക്സ് കോളേജ് എൻഎസ്എസ് യൂണിറ്റ് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനോടും Read More…