കാഞ്ഞിരപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ നിലവിലെ സ്ഥിതിയേക്കുറിച്ചും വികസന സ്വപ്നങ്ങളേക്കുറിച്ചും ഗവണ്മെന്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎല്‍എയുമായ ഡോ. എന്‍. ജയരാജുമായി സംവദിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍. പാര്‍ലമെന്ററികാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ കങ്ങഴ ഗ്രിഗോറിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടത്തിയ സ്റ്റുഡന്റ്സ് സഭയിലാണ് അന്‍പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തത്. ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൃത്യമായ ടൗണ്‍ പ്ലാനിംഗ് വേണമെന്നായിരുന്നു കറുകച്ചാല്‍ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ശ്രീദത്ത് എസ്. ശര്‍മയുടെ ആവശ്യം. കറുകച്ചാല്‍ കവലയിലെ ഗതാഗതക്കുരുക്ക് Read More…
Kanjirappally
വൃക്കയിൽ ട്യൂമർ: അറുപത്തിമൂന്നുകാരന് പുനർജന്മമേകി മേരീക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പളളി: വൃക്കയിൽ ട്യൂമർ ബാധിച്ച അറുപത്തിമൂന്നുകാരനെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടർച്ചയായ പനിയും, ശരീരത്തിന് ഭാരക്കുറവും, മൂത്രമൊഴിക്കുന്നതിൽ തടസ്സവും നേരിട്ട ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പശുപാറ എസ്റ്റേറ്റ് ജീവനക്കാരനാണ് മേരീക്വീൻസിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. സിജു സി. എസിന്റെ കീഴിൽ ചികിത്സ തേടിയെത്തിയത്. പരിശോധനയ്ക്ക് വിധേയനായതോടെ ട്യൂമർ സ്ഥിതീകരിക്കുകയും തുടർന്ന് ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് വിഭാഗം സർജൻ ഡോ. റോബിൻ കുര്യൻ, Read More…
എം ജി വനിതാ ബാഡ്മിന്റൺ: പാലാ സെന്റ് തോമസ് ജേതാക്കൾ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ വെച്ച് നടന്ന മഹാത്മാഗാന്ധി സർവ്വകലാശാല സൗത്ത് സോൺ വനിതാ വിഭാഗം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിനെ കീഴടക്കിയാണ് പാലാ സെന്റ് തോമസ് കിരീടം ചൂടിയത്. പാലാ അൽഫോൻസാ കോളേജ് മൂന്നാം സ്ഥാനവും മരിയൻ കോളേജ് കുട്ടിക്കാനം നാലാം സ്ഥാനവും നേടി. നിരവധി കായിക കിരീടങ്ങൾ നേടിയിട്ടുള്ള സെന്റ് തോമസ് കോളേജിന്റെ ആദ്യത്തെ വനിതാ ബാഡ്മിന്റൺ കിരീടനേട്ടമാണിത്. Read More…
കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കണം : സജി മഞ്ഞക്കടമ്പിൽ
കാത്തിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നാളിതുവരെ സാധിക്കാത്ത എം.എൽ.എ കാഞ്ഞിരപ്പള്ളിയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് തുണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. നിർമ്മാണ ജോലികൾ ഇഴഞ്ഞു നീങ്ങിയിട്ടും കാഞ്ഞിരപ്പള്ളി എം.എൽ.എ. കാഴ്ചക്കാരനായി നോക്കി നിൽക്കുകയാണെന്നും അടിയന്തരമായി ബൈപ്പാസ് നിർമ്മാണം പൂർത്തീകരിച്ച് കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതകുരുക്ക് ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും സജി പറഞ്ഞു . തൃണമൂൽ കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലാ Read More…
ബിനോ പി ജോസിന് ഡോക്ട്രേറ്റ്
കാഞ്ഞിരപ്പള്ളി: ഡൽഹി ജെ എൻ യുവിലെ ഡോ : ബർട്ടൺ ക്ലീറ്റസിന്റെയും കാലിക്കറ്റിലെ ഡോ : കെ. എസ് മാധവന്റെയും കീഴിൽ ഗവേഷണം പൂർത്തിയാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ ബിനോ പി. ജോസ്. ആരോഗ്യമുള്ള ശരീരത്തെക്കുറിച്ചു കേരളത്തിൽ നടന്ന വൈദ്യശാസ്ത്ര ചർച്ചകളായിരുന്നു പഠന വിഷയം. മുണ്ടക്കയം പെരുംതോട്ടം ജോസിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ ഷീനാമോൾ ആനക്കല്ല് സെന്റ് ആൻറണീസ് സ്കൂൾ അധ്യാപിക. മക്കൾ: സുകൃത, Read More…
കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ പ്രോസ്റ്റേറ്റ് രോഗ / സർജറി നിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ പ്രോസ്റ്റേറ്റ് രോഗ, സർജറി നിർണ്ണയ ക്യാമ്പ് 2025 സെപ്റ്റംബർ 25, 26, 27 തീയ്യതികളിൽ നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, വിവിധ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് പ്രത്യേക നിരക്കിളവ്, തുടർ ചികിത്സകൾക്കും, വിവിധ സർജറികൾക്കും പ്രത്യേക പാക്കേജുകൾ എന്നിവ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ +91 8281 001 025 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂർ ബുക്കിംഗ് സേവനം നിർബന്ധമായും പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
ലഹരി വിരുദ്ധ ക്ലാസ് നടത്തി
കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുരി ക്കുംവയൽ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ക്ലാസ് നടത്തി. കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ് ക്ലാസ് നയിച്ചു. ലീഗൽ സർവീസ് സൊസൈറ്റി കോർഡിനേറ്റർ പ്രീത, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു.
കാഞ്ഞിരപ്പളളി മേരീക്വീൻസിൽ ഹെർണിയ & തൈറോയിഡ് രോഗ / സർജറി നിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി : മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹെർണിയ, തൈറോയിഡ് രോഗ / സർജറി നിർണ്ണയ ക്യാമ്പ് 2025 സെപ്റ്റംബർ 11, 12, 13 തീയതികളിൽ നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ ഡിജിറ്റൽ എക്സ് റേ സേവനം, വിവിധ ലാബ്, അൾട്രാ സൗണ്ട്, സി ടി, എം ആർ ഐ സ്കാനിംഗ് സേവനങ്ങൾക്കും, ശസ്ത്രക്രിയ അടക്കമുള്ള തുടർ ചികിത്സയ്ക്കും പ്രത്യേക നിരക്കിളവ് ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ +91 Read More…
ആരോഗ്യസദ്യയൊരുക്കി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഓണാഘോഷം
കാഞ്ഞിരപ്പളളി: തിരുവോണദിവസം പോലും വിശ്രമമില്ലാതെ നാടിന്റെയും നാട്ടുകാരുടെയും നല്ല ആരോഗ്യത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഓണ സദ്യയൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഓണാഘോഷം. മേരീക്വീൻസ് കുടുംബാംഗങ്ങൾക്കായി ഒരുക്കിയ ഓണക്കളികളും ആവേശമുയർത്തിയ വടംവലിയും ആദ്യ ദിവസത്തെ ഓണാഘോഷത്തിന് നിറം പകർന്നപ്പോൾ രണ്ടാം ദിനം മുപ്പത്തിമൂന്നോളം വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യ ശ്രദ്ധേയമായി. കൂടാതെ ഓണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള സംഗീതരാവും മേരീക്വീൻസിന്റെ ഓണാഘോഷചടങ്ങുകൾക്ക് കൂടുതൽ മിഴിവേകി. ആശുപത്രിയിൽ നിന്നും ആരോഗ്യസദ്യയും ജോലിയുടെ ഭാഗമായി പലപ്പോഴും ഓണസദ്യ കഴിക്കാൻ സാധിക്കാത്ത ആരോഗ്യപ്രവർത്തകർക്ക് Read More…
ഫയർ സ്റ്റേഷൻ സന്ദർശിച്ചു
കാഞ്ഞിരപ്പള്ളി : ഗവൺമെൻറ് വി.എച്ച് .എസ്. എസ് മുരിക്കുംവയൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് സന്ദർശിച്ചു.രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന വിവിധ തരം ഉപകരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ക്ലാസ്സെടുക്കുകയും, ഉപകരണങ്ങൾ നേരിട്ട് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. ഈ സന്ദർശനത്തിലൂടെ അഗ്നിരക്ഷാ സേനയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദമായ വിവരം ലഭിക്കുകയുണ്ടായി.അസിസ്റ്റൻറ് ഫയർ സ്റ്റേഷൻ ഓഫീസർ സുരേഷ് കെ .കെ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുദർശൻ കെ .എസ് ഫയർമാൻമാരായ ബിനു.വി Read More…











