കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനുകീഴിൽ നിർമിച്ച മധുരവേലി സബ് സെന്റർ ആരോഗ്യ- വനിതാ- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ബി. സ്മിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ Read More…
Kaduthuruthy
കടുത്തുരുത്തിയിൽ വികസന സദസ് നടത്തി
കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വികസന സദസ് റിസോഴ്സ് പേഴ്സൺ അജൈബ് ചന്ദ്രനും പഞ്ചായത്തുതല നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എസ്. ജ്യോതിലക്ഷ്മിയും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ,ഗ്രാമപഞ്ചായത്ത് വൈസ് Read More…
മഠത്തിപറമ്പിൽ പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ; നടപടി സ്വീകരിക്കണം: സന്തോഷ് കുഴിവേലിൽ
കടുത്തുരുത്തി: മഠത്തിപറമ്പ് ജംങ്ങ്ഷനിൽ കെ.എസ്.ഇ.ബിയുടെ പുതിയ ഇലവൺ ലൈൻ വലിച്ചത് തെങ്ങിനോട് ചേർന്നാണ്. ഇത് അപകടമുണ്ടാക്കും. ഇത് എത്രയും വേഗം ലൈൻ മാറ്റി വലിക്കുകയോ,അല്ലെങ്കിൽ തെങ്ങ് വെട്ടിമാറ്റുകയോ ചെയ്യണമെന്ന് ബി.ജെ.പി. കോട്ടയം ജില്ലാ കമ്മറ്റി മെമ്പർ സന്തോഷ് കുഴിവേലിൽ കെ എസ് ഇ ബി അധികാരികളോട് ആവശ്യപെട്ടു. തെങ്ങിന്റെ ഓലമടലുകൾ ലൈനിനോട് മുട്ടിയ നിലയിലാണ്. കടുത്തുരുത്തി സഹകരണ ബാങ്ക് പാഴുത്തുരുത്ത് ശാഖയുടെയും , മഠത്തിപറമ്പ് ഓട്ടോ റിക്ഷാ സ്റ്റാന്റിനും സമീപമാണ് അപകടാവസ്ഥയിലുള്ള ഇലവൺ കെ.വിലൈൻ. തെങ്ങിന്റെ ഓല Read More…
കടുത്തുരുത്തിയിലും ശക്തിപ്രകടനം നടത്തുവാൻ കേരള യൂത്ത് ഫ്രണ്ട് (എം) യുവജന റാലി ഓഗസ്റ്റ് 30ന്
കടുത്തുരുത്തി: കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡല കമ്മിറ്റിയുടെ സമ്മേളനവും യുവജന റാലിയും ഓഗസ്റ്റ് മാസം മുപ്പതാം തീയതി നാലുമണിക്ക് കടുത്തുരുത്തിയിൽവെച്ച് നടക്കുമെന്ന് യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം ഭാരവാഹികൾ അറിയിച്ചു. നിയോജകമണ്ഡലത്തിലെ 12 മണ്ഡലം കമ്മിറ്റികളും വാദ്യഘോഷങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ വാനറുകളുടെ പിന്നിലായി അണിനിരക്കും. നിയോജകമണ്ഡലത്തിലെ 182 വാർഡുകളിൽ നിന്നായി 2500 യുവജനങ്ങളെ പ്രകടനത്തിൽ അണിനിരത്തും. യുവജന റാലി കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് ബിബിൻ വെട്ടിയാനിക്കൽ നയിക്കും. റാലിയോട് Read More…
പൂവക്കോട് പാലം വീതി കൂട്ടി പുനർ നിർമ്മിക്കണം: സന്തോഷ് കുഴിവേലിൽ
കടുത്തുരുത്തി: വർഷങ്ങളോളം പഴക്കമുള്ള , കടുത്തുരുത്തി – ഞീഴൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പൂവക്കോട് പാലം വീതി കൂട്ടി പുനർ നിർമ്മിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും . കടുത്തുരുത്തി നിയോജകമണ്ടലം കമ്മറ്റി പ്രസിഡന്റുംമായ സന്തോഷ് കുഴിവേലിൽഅധികാരികളോട് ആവശ്യപെട്ടു. ഒരു വാഹനം പാലത്തിൽ വരുമ്പോൾ കാൽനടയാത്രക്കാർക്ക് പോലുംസൈഡിലൂടെ നടക്കുവാൻ പറ്റാത്ത അവസ്ഥയാണ്. പാലത്തിന്റെ ഇരുവശവുംവീതി കുട്ടി ടാർ ചെയ്തിട്ടും പാലം പഴയ അവസ്ഥയിൽ തന്നെയാണ്. പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയമുണ്ടെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. Read More…
തെരുവ് നായ്ക്കൾക്ക് പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ നിർമ്മിക്കണം:സന്തോഷ് കുഴിവേലിൽ
കടുത്തുരുത്തി: വഴിയോര ങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ പിടികൂടി പാർപ്പിക്കുവാൻ എല്ലാ പഞ്ചായത്തിലും നായ ഷെൽട്ടറുകൾ നിർമ്മിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റും, സംസ്ഥാന നിർവ്വാഹക സമതി അംഗവുംമായ സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. ഇതിനായി പ്രത്യേക ഫണ്ട് അനുവദിക്കണം. കഴിഞ്ഞ ദിവസം കടുത്തുരുത്തി പോളിടെക്നിക്കിലെ 3 വിദ്യാർത്ഥികളെ തെരുവ് നായ്ക്കൾ കടിച്ചതിനെ തുടർന്ന് അവധി നൽകേണ്ടി വന്നു. ഞീഴൂരിൽ തെരുവ് നായ്ക്കൾ ആടുകളെ പിടിച്ചു. നിയോജക മണ്ട ലം കമ്മറ്റിയിൽ നിയോജക Read More…
സ്വകാര്യ ബസുകളുടെ മരണപാച്ചിൽ അവസാനിപ്പിക്കണം: സന്തോഷ് കുഴിവേലിൽ
കടുത്തുരുത്തി: കടുത്തുരുത്തി പട്ടണത്തിൽക്കൂടിയുള്ള സ്വകാര്യ ബസുകളുടെ അമിതവേഗത്തിലുള്ള മരണപാച്ചിൽ അവസാനിപ്പിക്കുവാൻ അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപ്പെട്ടു. കടുത്തുരുത്തി വലിയ പാലത്തിൽ വച്ച് ഇന്നലെവൈകുന്നേരം അമിത വേഗത്തിൽവന്ന സ്വകാര്യ ബസ് ഇടിച്ച് മാന്നാർ സ്വദേശി മണിയപ്പൻ മരിച്ചിരുന്നു. ഇനിയും ജീവനുകൾ പൊലിയുവാൻ ഇടവരുത്തരുതെന്നും, രാവിലെ മുതൽ ട്രാഫിക്ക് നിയന്ത്രിക്കുവാൻ പോലീസുകാരെ നിയന്ത്രിക്കണമെന്നും, എല്ലാബസുകളും കടുത്തുരുത്തി ബസ് സ്റ്റോപ്പിൽ നിർത്തി വിദ്യാർ ത്ഥികളെ കയറ്റുന്നുണ്ടെന്ന് Read More…
എംഎൽഎ എക്സലൻസ് അവാർഡ് ദാനവും പ്രതിഭാസംഗമവും ജൂൺ 26 ന് കടുത്തുരുത്തിയിൽ
കടുത്തുരുത്തി: യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുള്ള കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എംഎൽഎ എക്സലൻസ് അവാർഡ് ദാനവും 26ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയ ത്തിലാണ് പരിപാടി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ അക്കാഡമികളുടെയും അവാർഡുകളും പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള വ്യക്തികളെയും ഉന്നത സാമൂഹിക അംഗീകാരം നേടിയ പ്രതിഭകളെയും കലാ-കായിക -സാഹിത്യ രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെയും ചടങ്ങിൽ ആദരിക്കും. Read More…
പി.എൽ.സി. ഫാക്ടറി കെ. ആർ.എൽ ഏറ്റെടുക്കണം: സമരസമതി ചെയർമാൻ സന്തോഷ് കുഴിവേലിൽ
കടുത്തുരുത്തി: മുൻ ഭരണ സമതിയുടെ അഴിമതിമൂലം വർഷങ്ങളായി പൂട്ടി കിടക്കുന്ന കടുത്തുരുത്തി റബർ മാർക്കറ്റിങ്ങ് സൊസൈറ്റിയുടെ പാലകരയിലുള്ള പി.എൽ സി ഫാക്ടറിയും അതിനോട് ചേർന്നുള്ള പത്ത് ഏക്കർ സ്ഥലവും വെള്ളൂരിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ കേരളാ റബർലിമിറ്റഡ് (കെ. അർ.എൽ) ഏറ്റെടുത്ത് മിനി റബർ പാർക്ക് ആരംഭിക്കണമെന്ന് പി.എൽ സി സമര സമതി സർക്കാരിനോട് ആവശ്യപെട്ടു. ഒന്നര വർഷം മുൻപ് നടന്നനവകേരളാ സദസിൽ ഇത് സംബന്ധിച്ച്‌പി.എൽ.സി. സമര സമതി ചെയർമാനും , എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനറും മായ Read More…
മഴ കെടുതി: അടിയന്തിര നഷ്ടപരിഹാരംനൽകണം:സന്തോഷ് കുഴിവേലിൽ
കടുത്തുരുത്തി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും, കാറ്റിലും കൃഷി നാശം സംഭവിച്ച കർഷകർക്കും, മരങ്ങൾ വീണ് വീട് ഭാഗികമായി നശിച്ചവർക്കും നഷ്ടപരിഹാരമായി അടിയന്തിര ധനസഹായം നൽകണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുതി നിയോജകമണ്ടലം പ്രസിഡന്റും, സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും മായ സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. ജനാധിപത്യകേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം നേത്യയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുക ആയിരുന്നു സന്തോഷ് കുഴിവേലിൽ. ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജകമണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. Read More…











