പനച്ചികപ്പാറ: മാധ്യമം പത്രത്തിന്റെ വെളിച്ചം പദ്ധതി പനച്ചികപ്പാറ ഗവണ്മെന്റ് എൽ പി സ്കൂളിൽ ജില്ലാ കോ-ഓർഡിനേറ്റർ എം. സൈഫുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. മാധ്യമം ഏരിയ പ്രതിനിധി അവിനാശ് മൂസ ആശംസകൾ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി 3 പത്രങ്ങൾ കുട്ടികൾക്ക് വായനയ്ക്കായി സ്കൂളിൽ ലഭ്യമാക്കും.
General
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ കാർഷിക സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം നടത്തി
കുറുമണ്ണ് : കാർഷിക മേഖലയിൽ കുട്ടികളുടെ താൽപര്യവും പങ്കാളിത്തവും വർദ്ധിപ്പിച്ച് കാർഷിക പ്രവർത്തനത്തിലൂടെ സമ്പാദ്യശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിലെ പച്ചക്കുടുക്ക പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ് മാസ്റ്റർ ബി ജോയി ജോസഫ് തൊടുപുഴ കാഡ്സ് ചെയർമാൻ ആൻറണി കണ്ടിരിക്കലിന് പച്ചക്കറികൾ കൈമാറി നിർവഹിച്ചു. വീട്ടിൽ നിന്ന് ലഭിക്കുന്ന വിഷരഹിത പച്ചക്കറികൾ കുട്ടികൾ സ്കൂളിലെത്തിച്ച് തൊടുപുഴ കാഡ് സ് സൊസൈറ്റിക്ക് കൈമാറുകയും ഓരോ കുട്ടിക്കും ലഭിക്കുന്ന തുക അതാത് ദിവസം കുട്ടികളുടെ ബാങ്ക് Read More…
സാഹിത്യോത്സവ് അവാർഡ് പി.എൻ ഗോപീകൃഷ്ണന്
പത്താമത് സാഹിത്യോത്സവ് അവാർഡ് കവിയും എഴുത്തുകാരനുമായ പി.എൻ ഗോപീകൃഷ്ണന്. ചരിത്രത്തെ വ്യാജങ്ങൾ കൊണ്ട് നിറച്ച് അനുകൂലമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാനും സാംസ്കാരികാധിപത്യം ഉറപ്പിക്കാനുമുള്ള ശ്രമങ്ങൾ തീവ്രമായ കാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ എന്ന പ്രതിരോധ പുസ്തകത്തിലൂടെ കാലം ആവശ്യപ്പെടുന്ന ഉത്തരവാദിത്തം നിർവ്വഹിച്ച എഴുത്തുകാരനെന്ന നിലയിലാണ് പുരസ്കാരമെന്ന് അവാർഡ് നിർണയ കമ്മിറ്റി അറിയിച്ചു. കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ, എൻ.എസ് മാധവൻ, കെ.പി രാമനുണ്ണി, സി.എൻ ജാഫർ സ്വാദിഖ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അൻപതിനായിരത്തി Read More…
ഡി സി എൽ മൂലമറ്റം മേഖലാ ടാലൻറ് ഫെസ്റ്റ് : എസ് എച്ചിനും സെൻറ് മേരീസിനും സെൻറ് ജോർജിനും കിരീടം
മൂലമറ്റം : ഡി സി എൽ മേഖലാ സാഹിത്യോൽസവം അറക്കുളം സെൻറ് മേരീസ് എച്ച് എസ് എസിലും ടാലൻറ് ഫെസ്റ്റ് സെൻറ് ജോർജ് യു.പി സ്കൂളിലും നടത്തി . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാകുന്നേൽ എസ് എച്ച് ഉദ്ഘാടനം ചെയ്തു. പ്രവിശ്യ കോ – ഓർഡിനേറ്റർ റോയ് ജെ . കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു . എച്ച് എസ് എസ് വിഭാഗത്തിൽ മൂലമറ്റം എസ് എച്ച് ഇ എം എച്ച് എസ് എസ് 60 പോയിൻറ്റോടെയും , Read More…
അനുസ്മരണയോഗം നടത്തി
മുത്തോലി: കോൺഗ്രസിന്റെ മുത്തോലിയിലെ സമുന്നതാനായ നേതാവായിരുന്ന കെ ഐ ഗോപാലൻ അനുസ്മരണം യോഗം നടത്തി. അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് രാജു കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ സുരേഷ് മുഖൃ പ്രഭാഷണം നടത്തി. ഫിലിപ്പ് ജോസഫ്, തോമസുകുട്ടി നെച്ചിക്കാട്ട്,ബിബിൻ രാജ്,ആര്യാ സബിൻ,ഇമ്മാനുവൽ കോലാടി, പുത്തൂർ പരമേശ്വരൻ, അനിൽ മാധവപ്പള്ളി,റെജി തലക്കുളം,ദിനേശ് മുന്നകര,തോമാച്ചൻ പന്തലാനി,സി വി സെബാസ്റ്റിൻ, ഹരിദാസ് അടമത്ര, ഷൈജു പരമല, സോജൻ വരപ്പറമ്പിൽ ജേക്കബ് മഠത്തിൽ, ശ്രീനി കളരിക്കൽ, Read More…
കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ ഫാ ജേക്കബ് കുറുപ്പിനകത്ത് അതിരൂപത തല പ്രസംഗമത്സരം സംഘടിപ്പിച്ചു
കെ.സി.വൈ.എൽ സംഘടനയുടെ നേതൃത്വത്തിൽ, മുട്ടം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ, മുട്ടം സെന്റ് മേരിസ് ദേവാലയത്തിൽ വെച്ച് കുറുപ്പിനകത്ത് അച്ചന്റെ 8 ആം ചരമദിനത്തിൽ 7-ാമത് കോട്ടയം അതിരൂപതാതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. രാവിലെ 09 മണിക്ക് രെജിസ്ട്രേഷനോട് കൂടി ആരംഭിച്ച മത്സരത്തിൽ 36 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. അതേ തുടർന്ന് അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി വെട്ടുകുഴിയിൽ എല്ലാവർക്കും പ്രതിജ്ഞ Read More…
കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് ഹരിത സ്ഥാപന പദവി
ആരോഗ്യത്തിനൊപ്പം വൃത്തിയുടെയും കേന്ദ്രമായി മാറുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നടപ്പിലാക്കിയ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ഹരിത കേരളം മിഷൻ്റെ അംഗീകാരം. ആശുപത്രിയിൽ ഉണ്ടാകുന്ന മാലിന്യങ്ങളെ തരം തിരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുകയും, പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മ്മിതമായ എല്ലാത്തരം ഡിസ്‌പോസബിള്‍ വസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കിയും മാലിന്യം രൂപപ്പെടുന്നതിൻ്റെ അളവ് പരമാവധി കുറച്ചുമാണ് മേരീക്വീൻസ് ആശുപത്രിയുടെ പ്രവർത്തനം. ഒപ്പം വീടുകളിൽ രൂപപ്പെടുന്ന ഗുളികൾ അടക്കമുള്ള മരുന്നുകളുടെ സ്ട്രിപ്പുകൾ ഹരിതകർമ്മ സേനക്ക് യഥാസമയം കൈമാറാനുള്ള അവബോധന പ്രവർത്തനങ്ങൾ ആശുപത്രിയിൽ എത്തുന്നവർക്കായി Read More…
കേരള കോൺഗ്രസ് എം അടിവാരം വാർഡ് കമ്മിറ്റി സമ്മേളനം
അടിവാരം നിന്ന് വാഗമൺ കല്ലില്ലാക്കവല എത്തിചേരുന്ന രീതിയിൽ ഒരു റോഡ് യാഥാർഥ്യമാക്കുകയാണ് തന്റെ ആഗ്രഹം എന്ന് അടിവാരം കേരള കോൺഗ്രസ് എം വാർഡ് കമ്മിറ്റി ഉദ്ഘാടനം ചെയ്യവേ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു. വാർഡ് കമ്മിറ്റി യോഗത്തിൽ വാർഡ് പ്രസിഡന്റ് ശ്രീ.ജോണി തടത്തിൽ അധ്യക്ഷത വഹിച്ചു, സംസ്ഥാന കമ്മിറ്റിയഗം ശ്രീ. ജസ്റ്റിൻ കുന്നുംപ്പുറത്ത് യോഗത്തിന് സ്വാഗതം ആശംസിച്ചു. യോഗത്തിൽ കേരള കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ശ്രീ. ദേവസ്യാച്ചൻ വാണിയപ്പുര, കേരള കോൺഗ്രസ് എം Read More…
തൊഴിലുറപ്പ് തൊഴിലാളികളെ അവഗണിക്കുന്നു :INTUC
കുറവിലങ്ങാട്: 2005ൽ മൻമോഹൻസിംഗ് ഗവൺമെന്റ് തുടങ്ങിവച്ച മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി,തൊഴിലാളികൾക്ക് 20 വർഷം പിന്നിട്ടിട്ടും കൂലി വർദ്ധനവും, പ്രവർത്തി ദിനങ്ങളും, വർദ്ധിപ്പിക്കാത്ത കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്ന തൊഴിലാളികളെ അവഗണിക്കുന്നു എന്ന് INTUC സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ അനിയൻ മാത്യു പറഞ്ഞു. INTUC സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. INTUC റീജനൽ പ്രസിഡന്റ് M Read More…
കെ സി വൈ എൽ The Art of Public Speaking- പ്രസംഗകളരി എന്ന വിഷയത്തിൽ Webinar സംഘടിപ്പിച്ചു
കെ സി വൈ എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നല്ല പ്രസംഗകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ The Art of Public Speaking- പ്രസംഗകളരി എന്ന വിഷയത്തിൽ ഓഗസ്റ്റ് 26 വൈകുന്നേരം 8 മണിക്ക് ഗൂഗിൾ മീറ്റ് വഴി Webinar സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളുമായി ബന്ധപെട്ടു കെ സി വൈ എൽ സംഘടിപ്പിക്കുന്ന വെബിനാറുകളുടെ തുടർച്ചയായാണ് പ്രസംഗകലയെ പറ്റിയുള്ള വെബിനാർ സംഘടിപ്പിച്ചത്. ഐ ഹാവ് എ ഡ്രീം എന്ന ലോകപ്രശസ്ത പ്രസംഗം മാർട്ടിൻ ലൂതർ കിങ് നടത്തിയ Read More…











