കോതമംഗലം വരപ്പെട്ടി മലമുകളിൽ അജിംസിന്റെയും ഫാത്തിമ അജിംസിന്റെയും മകളും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ റെയ്‌സ അജിംസ് ആണ് വൈക്കം വേമ്പനാട്ടുകായാൽ 7കിലോമീറ്റർ ദൂരം ഇരു കൈകൾ ബന്ധിച്ച് ഒരുമണിക്കൂർ നാൽപതു മിനിറ്റ് കൊണ്ട് നീന്തിക്കയറിയത്. ഡിസംബർ 24ന് രാവിലെ 8.17ന് ചേന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് സുധീഷ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് വി ആർ ഹരിക്കുട്ടൻ, തിരുന്നെല്ലൂർ സർവിസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ഡി വി വിമൽദേവ് എന്നവർ ചേർന്ന് Read More…
General
മൂലമറ്റം സെൻ്റ് ജോർജിൽ “ഒരു വട്ടം കൂടി” 27 ന്
മൂലമറ്റം : സെൻ്റ് ജോർജ് യു.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഡിസംബർ 27 ന് ” ഒരു വട്ടം കൂടി ” എന്ന പേരിൽ പൂർവാധ്യാപക – അനധ്യാപക – വിദ്യാർഥി മഹാസംഗമം നടത്തും. ഉച്ച കഴിഞ്ഞ് 1.15 ന് രജിസ്ട്രേഷൻ. 1.30 ന് മൺമറഞ്ഞ പൂർവാധ്യാപകരെയും വിദ്യാർഥികളെയും അനുസ്മരിച്ചുള്ള “സ്മരണാഞ്ജലി”. തുടർന്നുള്ള പൊതുസമ്മേളനം സർക്കാർ ചീഫ് വിപ്പ് ഡോ : എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ : കുര്യൻ കാലായിൽ അധ്യക്ഷത Read More…
ഡോ. യൂഹനോൻ മാർ തിയോഡോസിസിനെ ബിജെപി നേതാക്കൾ സന്ദർശിച്ച് ക്രിസ്തുമസ് സന്ദേശം കൈമാറി
മൂവാറ്റുപുഴ: മലങ്കര കത്തോലിക് സുറിയാനി സഭ പിതാവ് റവ ഡോ. യൂഹനോൻ മാർ തിയോഡോസിസിനെ മുവാറ്റുപുഴയിലെ സഭ ആസ്ഥാനത്ത് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജുവിന്റെ നേതൃത്വത്തിൽ സന്ദർശിച്ച് അദ്ദേഹത്തിന് ക്രിസ്തുമസ് സന്ദേശം കൈമാറി. ജില്ലാ ജന: സെക്രട്ടറി വി കെ ഭസിത് കുമാർ, മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുൺ മോഹൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഒ പി മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അരീക്കര ഇടവകയുടെ ശതോത്തരരജത ജുബിലിയുടെ ഭാഗമായി വയോജന സംഗമവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു
അരീക്കര ഇടവകയുടെ ശതോത്തരരജത ജുബിലിയുടെ ഭാഗമായി ഇടവകയിലെ 80 വയസ്സിനു മുകളിൽ പ്രായമുള്ള ഇടവക അംഗങ്ങളുടെ സംഗമം നടത്തുകയും അവരെ ആദരിക്കുകയും ചെയ്തു. ഡിസംബർ 22 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന രണ്ടാമത്തെ കുർബാനയെ തുടർന്നാണ് വയോജന സംഗമം നടത്തിയത്. അരീക്കര kcyl ന്റെ നേതൃത്വത്തിൽ ജുബിലീ പ്രോഗ്രാം കമ്മിറ്റിയുടെയും പാരിഷ് കൌൺസിൽ ന്റെയും സഹകരണത്തോടെ ആണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഇടവക വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. കെ സി വൈ Read More…
ക്രിസ്തുമസ്, ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ
താൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ക്രിസ്തുമസ്, ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾക്ക് അനുമതി നൽകിയതിന് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനോടുള്ള ആത്മാർത്ഥമായ നന്ദി കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ അറിയിച്ചു. 2024-ലെ ക്രിസ്മസ് ഫെസ്റ്റിവലിൽ കേരളത്തിലേക്കും തിരിച്ചുമുള്ള വർദ്ധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് ക്രിസ്തുമസിന് വിവിധ റെയിൽവേ സോണുകളിലുടനീളം 149 പ്രത്യേക ട്രെയിൻ ട്രിപ്പുകളും 10 പ്രത്യേക ട്രെയിനുകളും ഓപ്പറേഷൻ നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി Read More…
സപ്തദിന ക്യാമ്പ് തുടങ്ങി
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 21 മുതൽ മുരിക്കും വയൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ ആരംഭിച്ചു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെയുള്ള പ്രചരണങ്ങൾ, ജല സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ക്ലാസുകളും തെരുവ് നാടകം’ ച്ചക്കറി തോട്ട നിർമ്മാണം, അനാഥാലയ സ്നേഹ സന്ദർശനം, ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് ക്ലാസ്, എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ലഹരി വിരുദ്ധ സദസ്സ്, പാലിയേറ്റീവ് പരിചരണ ക്ലാസുകൾ, സ്കിൽ ക്ലാസുകൾ, കുട്ടികളുടെ വിവിധ കൾച്ചറൽ Read More…
നിക്ഷേപകന്റെ ആത്മഹത്യ : നടപടി വേണമെന്ന് കെ സുരേന്ദ്രൻ
കട്ടപ്പനയില്‍ റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കിലെ നിക്ഷേപകന്‍ പണം തിരികെ ലഭിക്കാത്തതിനാല്‍് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നിക്ഷേപിച്ച പണം ആവശ്യപ്പെട്ട നിക്ഷേപകന് പണം നല്‍കിയില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായാണ് അറിയുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കരുവന്നൂര്‍ സഹകരണ ബാങ്കിലും നേമത്തും കണ്ടലയിലുമുള്‍പ്പെടെ കേരളത്തില്‍ നിരവധി സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. Read More…
സഹകരണവകുപ്പ് -കൺസ്യൂമർഫെഡ് ക്രിസ്മസ്-പുതുവത്സര വിപണിക്കു തുടക്കം
ഏറ്റുമാനൂർ: സഹകരണമേഖലയുടേത് സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളാണെന്നും അതിന്റെ ഭാഗമായാണ് സഹകരണവകുപ്പ് കൺസ്യൂമർഫെഡ് വഴി സബ്‌സിഡി നിരക്കിൽ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതെന്നും സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സരവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂർ ത്രിവേണി അങ്കണത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങി ആഘോഷകാലയളവുകളിൽ പൊതുവിപണിയിലെ വിലവർധന തടയാൻ ഇടപെടുന്ന സഹകരണ സ്ഥാപനമാണ് കൺസ്യൂമർഫെഡ്. സഹകരണവകുപ്പ് കൺസ്യൂമർഫെഡ് വഴി 13 നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി വിലയിൽ Read More…
വീൽ ചെയറുകൾ വിതരണം ചെയ്തു
അയർക്കുന്നം: കാരുണ്യ സ്പർശനത്തിന്റെ ഭാഗമായി കെഎം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെൻട്രൽ വെച്ച് ഭിന്നശേഷിക്കാർക്കുള്ള വീൽ ചെയറുകൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെഎം മാണി റിസർച്ച് സ്റ്റഡി സെൻട്രൽ ചെയർപേഴ്സൺ നിഷ ജോസ് കെ മാണി വിതരണം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജെയിംസ് പുതുമന, ജോസഫ് ചാമക്കാല, ജോസ് കൊറ്റത്തിൽ, ബിജു ചക്കാല, ജോസ് കുടകശ്ശേരി പ്രോഗ്രാം കോഡിനേറ്റർ അമൽ Read More…
രക്ഷാ സന്ദേശ റാലിയും ക്രിസ്മസ് ആഘോഷങ്ങളും എക്യുമെനിക്കൽ യോഗവും കൂട്ടിക്കൽ ടൗണിൽ
കൂട്ടിക്കൽ : ശാന്തിയുടെയും സമാധാനത്തിന്റെ ക്രിസ്മസ് സന്ദേശവുമായി വിവിധ ക്രൈസ്തവ ദൈവാലയങ്ങൾ ചേർന്ന് നടത്തുന്ന ഐക്യ ക്രിസ്മസ് റാലിയും എക്യുമെനിക്കൽ സമ്മേളനവും ഇന്ന് കൂട്ടിക്കൽ ടൗണിൽ നടക്കും. സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളി, സെന്റ് ജോർജ് സീറോ മലബാർ കത്തോലിക്കാ ഫൊറോന പള്ളി, സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി എന്നിവയുടെ നേതൃത്വത്തിലാണ് റാലി നടത്തപ്പെടുന്നത്. വൈകിട്ട് ആറിന് സെന്റ് ജോർജ് പള്ളിയിൽ നിന്നും റാലി ആരംഭിക്കും. സെന്റ് മേരീസ് പള്ളി കവല ചുറ്റി ടൗണിലൂടെ എത്തുന്ന റാലി Read More…











