കവീക്കുന്ന്: സെൻ്റ് എഫ്രേംസ് യു പി സ്കൂളിൻ്റെ നൂറ്റി ഒന്നാമത് വാർഷികം നാളെ (07/03/2025) വൈകിട്ട് 5 ന് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും. മോൺ ജോസഫ് മലേപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നിർവ്വഹിക്കും. ഫാ ജോസഫ് വടകര അധ്യക്ഷ വഹിക്കും. മുനിസിപ്പൽ കൗൺസിലർന്മാരായ ജോസ് ചീരാംകുഴി, ബൈജു കൊല്ലംപറമ്പിൽ, സിജി ടോണി, ഹെഡ്മാസ്റ്റർ ജിനോ ജോർജ്, എബി ജെ ജോസ്, ആൻ്റണി മാളിയേക്കൽ, ടോണി ആൻ്റണി, ശാലിനി ജോയി എന്നിവർ പ്രസംഗിക്കും. ശതാബ്ദി Read More…
General
പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ പീഡാനുഭവ ദൃശ്യാവിഷ്ക്കാരങ്ങളുടെ വെഞ്ചരിപ്പ് 21 ന്
കവീക്കുന്ന്: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളിയോടനുബന്ധിച്ചു പുതിയതായി നിർമ്മിച്ച 14 പീഡാനുഭവങ്ങൾ ദൃശ്യാവിഷ്ക്കാരങ്ങളും പീയാത്ത ശില്പവും 21 ന് വൈകിട്ട് 4 മണിക്ക് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിക്കുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു. 95 വർഷം മുമ്പ് 1930ലാണ് പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിന് തുടക്കം കുറിച്ചത്. ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനാണ് പാമ്പൂരാംപാറയിലെ പള്ളി സ്ഥാപിച്ചത്. 1931 ൽ പാമ്പൂരാംപാറയിൽ കുരിശു സ്ഥാപിച്ചു കുരിശിൻ്റെ Read More…
ഏറ്റുമാനൂർ ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ രൂപീകരിച്ചു
ഏറ്റുമാനൂർ: കെ ഡിസ്‌കും കിലയും ചേർന്നു നടപ്പാക്കുന്ന ‘ഒരു തദ്ദേശസ്ഥാപനം ഒരു ആശയം’ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ രൂപീകരിച്ചു. ബ്ലോക്ക് കേന്ദ്രീകരിച്ച് സർക്കാർ സംവിധാനങ്ങൾ, അക്കാദമിക സ്ഥാപനങ്ങൾ, വ്യവസായങ്ങൾ/ സംരംഭങ്ങൾ, പൊതുസമൂഹം എന്നിവ കൂട്ടിയോജിപ്പിച്ച് സങ്കീർണമായ വികസന പ്രശ്നങ്ങൾ പരിഹരിക്കാനും സമഗ്രമായ ഇന്നവേഷൻ ആവാസ വ്യവസ്ഥ ഉണ്ടാക്കിയെടുക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുന്നതിനു വേണ്ടിയാണ് ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ എന്ന ആശയം നടപ്പാക്കുന്നത്. ഏറ്റുമാനൂർ ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ രൂപീകരണ ശില്പശാല ബ്ലോക്കുപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. Read More…
സംസ്ഥാനത്തെ എസ് ഡി പി ഐ ഓഫീസുകളിൽ ഇഡി റെയ്ഡ്
എസ്ഡിപിഐ ഓഫീസുകളിൽ സംസ്ഥാന വ്യാപകമായി ഇ.ഡി റെയ്ഡ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച പണം എസ്ഡിപിഐക്ക് കൈമാറിയെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. കോഴിക്കോടും തിരുവനന്തപുരത്തും മലപ്പുറത്തും റെയ്ഡ് നടക്കുന്നു. പോപ്പുലർ ഫ്രണ്ട് കേഡർമാർ സ്വരൂപിക്കുന്ന പണം എസ്ഡിപിഐയിലൂടെ റൂട്ട് മാറ്റാൻ ശ്രമിച്ചുവെന്ന് ഇഡി. ഹവാലയടക്കമുള്ള മാർഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചുവെന്ന് ഇഡിയുടെ കണ്ടെത്തൽ. ഗൾഫ് രാജ്യങ്ങളിൽ നിന്നും റമദാൻ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചു. ഹജ്ജ് തീർത്ഥാടന കാലത്ത് ഇന്ത്യക്കാരെ സഹായിക്കാൻ എന്ന പേരിൽ ഫണ്ട് Read More…
കാറിന്റെ RC ബുക്ക് അടങ്ങിയ ഫയൽ നഷ്ട്ടപ്പെട്ടു
KL 07 BQ 7233 കാറിന്റെ RC ബുക്ക് അടങ്ങിയ ഫയൽ പാറത്തോടു ഓട്ടോ ഡ്രൈവറുടെ കൈയിൽ നിന്നും നഷ്ടപെട്ടു. ഇന്നലെ രാവിലെ (05-03-2025,ബുധനാഴ്ച ) ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാറത്തോടു തുടങ്ങിയ ഭാഗങ്ങളിൽ ഓട്ടോ സഞ്ചരിച്ചതിനു ശേഷമാണ് ഫയൽ നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്. കണ്ടു കിട്ടുന്നവർ ദയവായി പാറത്തോട് ഫാത്തിമ ലേഡീസ് സെന്ററിലോ, ഷഫീഖ് കുഴികാടൻ ഫോൺ: 9744713288 ദയവായി വിവരം അറിയിക്കുക.
റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി
സംസ്ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. റാഗിങ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യം. റാഗിങ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. റാഗിങ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ ഹര്‍ജിയില്‍ യുജിസിയെ കക്ഷി Read More…
ടെലിവിഷനിലേക്ക് ‘മാര്‍ക്കോ’ എത്തില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച് സിബിഎഫ്‍സി
തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള വലിയ Read More…
കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തീരുന്നു; ഇനിമുതൽ എല്ലാ മാസവും ഒന്നാംതീയതി തന്നെ ശമ്പളമെന്ന് മന്ത്രി
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തീരുന്നു.ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍ അറിയിച്ചു. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ തന്നെ കിട്ടും.സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി മാസം തോറും 50 കോടി സർക്കാർ തുടർന്നു നൽകും..ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്. എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും. സർക്കാർ പണം Read More…
റാഗിംഗിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ല; നിയമ സേവന അതോറിറ്റി ഹൈക്കോടതിയില്‍
റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. സംസ്ഥാനത്ത് റാഗിംഗ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി. നിയമസേവന അതോറിറ്റിയുടെ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത റാഗിംഗ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് നിയമ സേവന അതോറിറ്റി വിമർശിച്ചു. റാഗിംഗിനെതിരെ ശക്തമായ സംവിധാനങ്ങൾ ഉണ്ടാകണമെന്ന് കെൽസ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന് കെൽസ പറഞ്ഞു. റാഗിംഗ് സെല്ലുകള്‍ രൂപീകരിക്കാനെടുത്ത നടപടികള്‍ സര്‍ക്കാര്‍ അറിയിക്കാന്‍ Read More…
ഷഹബാസിൻ്റെ കൊലപാതകം; കുറ്റാരോപിതരെ ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കും
താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാട്കുന്നിലെ ജുവനൈല്‍ ഹോമില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിക്കും. നേരത്തെ താമരശ്ശേരിയില്‍ ഇവര്‍ പഠിക്കുന്ന സ്‌കൂളില്‍ പരീക്ഷ എഴുതിക്കാന്‍ ഉള്ള തീരുമാനം പ്രതിഷേധ സാധ്യത കണക്കില്‍ എടുത്ത് മാറ്റിയിരുന്നു. പിന്നീട് കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂളാണ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരുന്നത്. എന്നാൽ പിന്നീട് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ വിവിധ Read More…










