General

വാഗമണ്‍ ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍ മാ‍ർച്ച് 19 മുതൽ

സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള വാഗമണ്‍ ഇന്‍റര്‍നാഷണല്‍ ടോപ് ലാന്‍ഡിംഗ് ആക്യുറസി കപ്പ് മാര്‍ച്ച് 19 മുതല്‍ 23 വരെ വാഗമണ്‍ കോലാഹലമേട്ടില്‍ നടക്കും. ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പതിനൊന്ന് രാജ്യങ്ങളില്‍ നിന്നായി 86 മത്സരാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഫെഡറേഷന്‍ ഓഫ് എയ്റോനോട്ടിക് ഇന്‍റര്‍നാഷണല്‍, എയ്റോക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്ളൈ വാഗമണാണ് Read More…

General

കേരള കോണ്‍ഗ്രസ്സ് മാണിഗ്രൂപ്പ് ജാഥ; ജാള്യത മറയ്ക്കാനുള്ള പ്രഹസനം : റോയി ചാക്കോ

മലയോരകാര്‍ഷികമേഖലകളില്‍ കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്ന ജാഥ സ്വന്തം മുഖം രക്ഷിക്കാന്‍നടത്തുന്ന അപഹാസ്യമായ തത്രപ്പാടുകളാണെന്ന് ബിജെ. പി കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് പ്രസിഡണ്ട് റോയിചാക്കോ ആരോപിച്ചു. തന്‍റെ ആരോപണത്തിന് ഉപോദ്ബലകമായി 1972 വൈല്‍ഡ് ലൈഫ് ആക്ടും അതിന്‍റെ 2023 ഭേദഗതിയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തെ മലയോരമേഖലകളില്‍ വനവുമായി അതിര്‍ത്തി പങ്കിടുന്ന 213 പഞ്ചായത്തുകളില്‍ കര്‍ഷകന്‍റെ വിളകള്‍ക്കും അവന്‍റെ ജീവനും സുരക്ഷ നല്‍കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ സ്വന്തം കഴിവ്കേട് മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പഴിചാരുകയാണ്. വന്യജീവികളുടെ Read More…

General

‘ജനാധിപത്യത്തിനെതിരായ കടന്നാക്രമണം’, തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി

തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും. കേരളത്തില്‍ എത്തുന്ന ദേശീയ-അന്തര്‍ദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. വർക്കല ശിവഗിരിയിലെ ഗാന്ധി – ഗുരു സംവാദത്തിന്റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ് Read More…

General

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം: സജി മഞ്ഞക്കടമ്പിൽ

കടനാട്: കാവുംകണ്ടം സെന്റ് മരിയ ഗൊരെത്തി പള്ളി ഗ്രാട്ടോയുടെ ചില്ല് തകർത്ത സാമൂഹ്യവിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. വെറും കല്ലു കൊണ്ടുള്ള അക്രമം ആണെന്ന് വിശ്വസിക്കാനാകില്ലെന്നും, നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ആസൂത്രിതമായി ചെയ്താണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും പള്ളി സന്ദർശിച്ച ശേഷം സജി പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ടോമി താണോലിൽ, സെക്രട്ടറി സിബി പാണ്ടിയാംമാക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

General

വീണ്ടും റെക്കോര്‍ഡിട്ട് സ്വർണവില

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 440 രൂപയാണ് സ്വർണവില കൂടിയത്. ഗ്രാമിന് 55 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 64,960 രൂപയായി. അന്താരാഷ്ട്ര സ്വർണ വില 2944 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.10 ആണ്. 18 കാരറ്റ് സ്വർണ വില 6680 രൂപയായി ഉയർന്നു.

General

സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും: മാർച്ച് 14 ന്

ഉള്ളനാട്: ഉള്ളനാട് സേക്രട്ട് ഹാർട്ട് യു .പി സ്കൂളിൻ്റെ107 – മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 2025 മാർച്ച്‌ പതിനാലാം തീയതി വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഹാളിൽ വച്ച് നടത്തുന്നു. സ്കൂൾ മാനേജർ റവ. ഫാ. മാത്യു മതിലകത്ത് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും. കുറവിലങ്ങാട് പള്ളി സ്പിരിച്വൽ അസിസ്റ്റന്റ് റവ. ഫാ. ജോസ് കോട്ടയിൽ അനുഗ്രഹപ്രഭാഷണവും Read More…

General

ലഹരിയും പ്രണയക്കെണിയും ഭീകര യാഥാർത്ഥ്യങ്ങൾ: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ശ്രീ. പി.സി.ജോർജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിലയിരുത്തി. അതിൻമേൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും അപലപനീയമാണ്. ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികൾ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ലഹരിയിൽനിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്ത് വൻതോതിൽ Read More…

General

കാവുംകണ്ടം പള്ളി ഗ്രോട്ടോ തകർത്ത സാമൂഹിക വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണം: ജോസ്.കെ.മാണി എം.പി

കടനാട്: കാവുംകണ്ടം മരിയാ ഗോരേത്തി ഇടവ ക പള്ളിയുടെ മുൻഭാഗത്തുള്ള പരിശുദ്ധ കന്യാമറിയത്തിൻ്റെ ഗ്രോട്ടോ കഴിഞ്ഞ രാത്രി തകർത്ത സാമൂഹിക വിരുദ്ധരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ജോസ്.കെ.മാണി എം.പി ആവശ്യപ്പെട്ടു. ജില്ലാ പോലീസ് സൂപ്രണ്ട്, പാലാ ഡി.വൈ.എസ് – പി എന്നിവരുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിന് നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും പള്ളിക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പിയുടെ നേതൃത്വത്തിൽ വിവിധ സംഘടനാ നേതാക്കളും രാവിലെ പള്ളിയിലെത്തി സംഭവസ്ഥലം സന്ദർശിച്ചു.

General

തട്ടുകടയിൽ ഗ്രേവിയെച്ചൊല്ലി ഉണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്

ഏറ്റുമാനൂർ: തട്ടുകടയിൽ ഗ്രേവിയെച്ചൊല്ലി ഉണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്. കടയുടമ ഉൾപ്പെടെ രണ്ടു പേരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. തെള്ളകം മാതാ ആശുപത്രിക്ക് എതിർവശത്തായി എംസി റോഡരികിൽ പ്രവർത്തിക്കു ന്ന തീപ്പൊരി തട്ടുകടയിൽ ഞായറാഴ്ച രാത്രിയിലാണ് സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് തെള്ളകം സ്വദേശികളായ അഷാദ് ശിവൻ (44) ഇയാളു ടെ സഹായി പ്രവീൺ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ കോടതി യിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രിയിൽ തട്ടുകടയിൽ ഭക്ഷണം Read More…

General

ലൗ ജിഹാദ് പരാമർശം: പി സി ജോർജിനെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

ലൗ ജിഹാദ് പരാമർശത്തില്‍ ബിജെപി നേതാവ് പി സി ജോർജിനെതിരെ തൊടുപുഴയിൽ പരാതി. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദാണ് തൊടുപുഴ പൊലീസിൽ പരാതി നൽകിയത്. കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. പി സി ജോർജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും പരാതിയിൽ പറയുന്നു. കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നായിരുന്നു പി സി ജോർജിന്‍റെ പ്രസ്താവന. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ Read More…