പാതാമ്പുഴ: മഴയെ അവഗണിച്ച് പാതാമ്പുഴയിൽ നടന്ന ഓണാഘോഷത്തിന് ആദ്യദിനത്തിൽ ആവേശകരമായ തുടക്കം. ഡി.വൈ.എഫ്.ഐ പാതാമ്പുഴ, മുരിങ്ങപ്പുറം, മന്നം യൂണിറ്റുകളുടെ നേതൃത്വത്തിൽ എ.ഐ.ഡി.ഡബ്ല്യു.എ., ബാലസംഘം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ആദ്യദിന പരിപാടികൾ രാത്രി വൈകിയും നീണ്ടു. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി വിവിധ മത്സരങ്ങളാണ് ആദ്യദിനത്തിൽ നടന്നത്. മഴയിലും ആവേശം ചോരാതെ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. രാത്രി വൈകിയും നടന്ന കുട്ടികളുടെ വടംവലി മത്സരവും ശ്രദ്ധേയമായി. ആവേശകരമായ മത്സരത്തിനൊടുവിൽ കുട്ടികളുടെ വടംവലിയോടെയാണ് ആദ്യദിന പരിപാടികൾക്ക് സമാപനമായത്. ആദ്യദിനത്തിലെ Read More…
General
കൂടല്ലൂർ സഹൃദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ “സഹൃദയ ഗ്രാമോത്സവം 2026” സംഘടിപ്പിക്കുന്നു
കൂടല്ലൂർ സഹൃദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ “സഹൃദയ ഗ്രാമോത്സവം 2026” സംഘടിപ്പിക്കുന്നു. 25 ആം തീയതി (ചൊവ്വാഴ്ച) കൂടല്ലൂർ സെന്റ് ജോസഫ് പാരിഷ് ഹാളിൽ വെച്ച് കുട്ടികൾക്കുള്ള പുരസ്‌കാര വിതരണവും ഗ്രന്ഥശാലയുടെ 70 -ആം വാർഷികാഘോഷ ഉത്‌ഘാടനവും കേരള ജലവിഭവ ഭവനനിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും. പ്രസ്തുത ചടങ്ങിൽ കൂടല്ലൂർ പള്ളി വികാരി റവ. ഫാ.സിറിയക് വടക്കേൽ അധ്യക്ഷത വഹിക്കും. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. റോയ് ഫ്രാൻസിസ് മുഖ്യ പ്രഭാഷണം Read More…
പഴമയുടെ മണിയൊച്ചയിൽ ഓണപ്പെരുമ 2K26 ന് വിളംബരം ശ്രദ്ധേയമായി
കുന്നോന്നി: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുന്നോന്നിയിൽ യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഓണപ്പെരുമ 2K26’ന് വ്യത്യസ്തമായ വിളംബരം. ഡിജിറ്റൽ കാലത്ത് സന്ദേശങ്ങൾ നിമിഷങ്ങൾക്കകം കൈമാറുന്ന പുതിയ തലമുറയ്ക്ക് പഴയകാല ആശയവിനിമയ സംവിധാനത്തിന്റെ ഓർമകൾ പകർന്നുനൽകി രാജഭരണകാലത്തെ അഞ്ചലോട്ടക്കാരന്റെ വേഷത്തിൽ നടത്തിയ വിളംബരജാഥ ശ്രദ്ധേയമായി. കുന്നോന്നി പൊങ്ങലയിൽ വിജയനാണ് പഴയകാല അഞ്ചലോട്ടക്കാരന്റെ വേഷത്തിലെത്തിയത്. റിട്ട. പോസ്റ്റൽ . ജീവനക്കാരനായ വിജയൻ തലയിൽ തപാൽച്ചാക്കും കൈയിൽ മണിവടിയുമായി അഞ്ചലോട്ടക്കാരന്റെ രൂപം പുനരാവിഷ്കരിച്ചാണ് വിളംബരജാഥയിൽ പങ്കെടുത്തത്. മണിയൊച്ച Read More…
കൂടല്ലൂർ സെന്റ് ജോസഫ് ദേവാലയത്തിൽ നാളെ കല്ലിട്ട തിരുനാൾ
കൂടല്ലൂർ സെന്റ് ജോസഫ് ദേവാലയത്തിൽ നാളെ കല്ലിട്ട തിരുനാൾ. നാളെ രാവിലെ 6.50 ന് ലദീഞ്ഞ്,വിശുദ്ധ കുർബാന (ഫാ.ജീമോൻ പനച്ചിക്കൽ കരോട്ട്) തുടർന്ന് പ്രദക്ഷിണം.
നരിയങ്ങാനം SMM യു.പി. സ്കൂളിൽ വർണാഭമായ ഓണാഘോഷം
നരിയങ്ങാനം: SMM യു.പി. സ്കൂളിൽ “ONAM VIBES 2K26 – തിമിർത്തോണം” എന്ന പേരിൽ വർണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരി ഓണസന്ദേശം നൽകി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളം, ഓണസദ്യ, ഓണപ്പായസം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. LKG മുതൽ UP വിഭാഗം വരെയുള്ള കുട്ടികൾക്കായി വിവിധ രസകരമായ ഓണക്കളികളും മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ സ്കൂൾ അങ്കണം ആഘോഷത്തിമിർപ്പിലായി. Read More…
വൈവിധ്യമാർന്ന പരിപാടികളുമായി പൂഞ്ഞാർ തെക്കേക്കര കുന്നോന്നിയിൽ ‘ഓണപ്പെരുമ 2K26’
കുന്നോന്നി: യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ‘ഓണപ്പെരുമ 2K26’ ഓണാഘോഷം സംഘടിപ്പിക്കും. ആഗസ്റ്റ് 22, 24, 25, 26 തീയതികളിലായി കുന്നോന്നിയിലാണ് ആഘോഷ പരിപാടികൾ. ആഗസ്റ്റ് 22ന് വൈകിട്ട് ഏഴിന് കട്ട്പോസ്റ്റ് ടൂർണമെന്റും 24ന് വൈകിട്ട് ഏഴിന് വോളിബോൾ മത്സരവും നടക്കും. ആഗസ്റ്റ് 26ന് രാവിലെ മുതൽ അത്തപ്പൂക്കള മത്സരം, നാരങ്ങ സ്പൂൺ ഓട്ടം, സുന്ദരിക്ക് പൊട്ടുകുത്തൽ, ഒറ്റക്കാലിൽ ഗ്ലാസ് ബാലൻസിങ്, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ഗ്ലാസ് പാസിങ്, പുരുഷൻമാരുടെ സാരി Read More…
ഓക്സിജന്‍ പുതിയ ഷോറൂം ഇനി കായംകുളത്തും
ആലപ്പുഴ: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ കായംകുളം ഷോറൂം മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്തു. ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, കായംകുളം നഗരസഭ ചെയര്‍മാന്‍ ശരത് ലാല്‍ ബെല്ലാരി, കായംകുളം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പ്രമീള ബാബുരാജ്, കായംകുളം നഗരസഭ കൗണ്‍സിലര്‍ നുജുമുദ്ദീന്‍ ആലുംമൂട്ടില്‍, കറ്റാനം ഷാജി, അഡ്വ. ഷാജഹാന്‍, എ.എം. കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓക്സിജന്റെ 47-ാമത്തെ ഷോറൂമാണ് കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തായി പ്രവര്‍ത്തനം ആരംഭിച്ചത്. ഓണത്തിന്റെ Read More…
വയോജന ആരോഗ്യത്തിന്റെ സന്ദേശവുമായി ഏറ്റുമാനൂരിൽ നടന്ന വാക്കത്തോൺ വർണാഭമായി
ഏറ്റുമാനൂർ: ലോക സീനിയർ സിറ്റിസൺ ദിനാചരണത്തിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് കേരള ജില്ലാ കമ്മിറ്റിയും മാർ സ്ലീവാ മെഡിസിറ്റി പാലായും ചേർന്നു സംഘടിപ്പിച്ച വാക്കത്തോൺ – 2026 വർണാഭമായി. 250ൽ പരം സീനിയർ സിറ്റിസൺ അംഗങ്ങളാണ് വയോജനആരോഗ്യത്തിന്റെ സന്ദേശവുമായി വാക്കത്തോണിൽ അണിനിരന്നത്. കോട്ടയം ജില്ലയിലെ 21 സീനിയർ സിറ്റിസൺസ് യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കാൻ എത്തിയിരുന്നു. ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിനു മുന്നിൽ നിന്നു ആരംഭിച്ച വാക്കത്തോൺ സംസ്ഥാന പ്രസിഡന്റ് കെ.രാധാകൃഷ്ണൻനായർ ഫ്ലാഗ് ഓഫ് ചെയ്തു. Read More…
സിപിഐഎം തിടനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊണ്ടൂർ വില്ലേജ് ഓഫീസ് ലേക്ക് പ്രതിഷേധ മാർച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു
കൊണ്ടൂർ: LDF സർക്കാർ വീടുകളിൽ എത്തിച്ചിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി തകർക്കുന്ന കേരള സർക്കാർ നടപടിക്കെതിരെയും സ്ത്രീ സുരക്ഷാ പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും സിപിഐഎം തിടനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊണ്ടൂർ വില്ലേജ് ഓഫീസ് ലേക്ക് പ്രതിഷേധ മാർച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധസംഗമം സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി അംഗം വി എൻ രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം റ്റി മുരളീധരൻ, ലോക്കൽ സെക്രട്ടറി വി എ അലക്സാണ്ടർ, ഗ്രാമ പഞ്ചായത്ത് മെമ്പർ Read More…
അക്ഷരവെളിച്ചം പകർന്ന 55 വർഷങ്ങൾ; സുഹറാബീവി സി.എമ്മിന് ആദരം
തലയാഴം: തലയാഴം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചെറുകാട് 116-ാം നമ്പർ അംഗണവാടിയുടെ ഓണാഘോഷ ചടങ്ങിൽ നഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറാബീവി സി.എമ്മിനെ ആദരിച്ചു. വൈക്കം എം.എൽ.എ ശ്രീ കെ. ബിനിമോൻ ആദരവ് നൽകി. അഞ്ചാം വാർഡ് മെമ്പർ വിവേക് പ്ലാത്താനത്തിന്റെയും തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജിന്റെയും മറ്റ് രാഷ്ട്രീയ-സാമൂഹിക പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. തലമുറകളായി അധ്യാപന രംഗത്ത് സജീവമായ കുടുംബമാണ് സുഹറാബീവി സി.എമ്മിന്റേത്. സുഹറ ടീച്ചറുടെ മാതാവ് ഐഷാബീവിയാണ് ആ Read More…











