ഏറ്റുമാനൂരിലെ സർക്കാർ ഓഫീസുകൾ സമീപഭാവിയിൽത്തന്നെ ഒരു കുടക്കീഴിലാകും. അഞ്ചുനിലകളിൽ 3810 ചതുരശ്ര മീറ്ററിൽ വിഭാവനം ചെയ്തിട്ടുള്ള മിനി സിവിൽസ്റ്റേഷന്റെ നിർമാണോദ്ഘാടനം ജൂലൈയിൽ നടക്കും. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുപിന്നിലെ 0.3285 ഹെക്ടർ( 81.18 സെന്റ് )പുറമ്പോക്ക് ഭൂമിയിലാണ് മിനി സിവിൽ സ്റ്റേഷൻ ഉയരുക. ഇതിനുള്ള രൂപരേഖ തയാറായി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റുമാനൂർ എം.എൽ.എ. കൂടിയായ സഹകരണം-തുറമുഖം-ദേവസം വകുപ്പ് മന്ത്രി വി.എൻ. വാസവന്റ നേതൃത്വത്തിൽ നടന്ന ആദ്യമണ്ഡല വികസന ശിൽപശാലയിൽ ഉയർന്നുവന്ന ആവശ്യമായിരുന്നു മിനി സിവിൽ സ്റ്റേഷൻ. Read More…
General
വെള്ളികുളം സൺഡേ സ്കൂളിൻ്റെ രക്ഷാകർത്തൃ സമ്മേളനം നടത്തി
വെള്ളികുളം: വെള്ളികുളംസെൻ്റ് ആൻ്റണീസ് സൺഡേ സ്കൂളിൻ്റ 2025 അധ്യയന വർഷത്തിലെ പ്രഥമ രക്ഷാകർത്തൃ സമ്മേളനം സ്കൂൾ ഹാളിൽ വെച്ച് നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ളാക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം രക്ഷാകർത്തൃ സമ്മേളനം ഉദ്ഘാടനം ചെയ്തു.”മാറുന്ന കാലഘട്ടത്തിൽ കുട്ടികളുടെ ശിക്ഷണം” എന്ന വിഷയത്തെക്കുറിച്ച് പാലാ സെൻ്റ് തോമസ് ബിഎഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. റ്റി. സി തങ്കച്ചൻ ക്ലാസ് നയിച്ചു തുടർന്ന് ചർച്ച നടത്തി. പുതിയ പ്രവർത്തന വർഷത്തിലെ പിടിഎ ഭാരവാഹികളെ സമ്മേളനത്തിൽ Read More…
മാരക ലഹരികള്‍ പൊതുസമൂഹത്തെ ഭീതിയിലാഴ്ത്തുന്നു: ഫാ. കുറ്റിയാങ്കല്‍
മാരക ലഹരിവസ്തുക്കള്‍ പൊതുസമൂഹത്തെ ഏറെ ഭീതിയിലാഴ്ത്തുകയാണെന്ന് പാലാ രൂപതാ ചാന്‍സിലര്‍ ഫാ. ജോസ് കുറ്റിയാങ്കല്‍. രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ടെമ്പറന്‍സ് കമ്മീഷന്‍ കൗണ്‍സില്‍ ഹാളില്‍ നടത്തിയ ലഹരി വിരുദ്ധ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫാ. കുറ്റിയാങ്കല്‍. മുമ്പ് വിവിധ ഇനങ്ങളിലുള്ള മദ്യം ആയിരുന്നു ഭീഷണിയെങ്കില്‍ ഇന്ന് മനുഷ്യനെ ദിവസങ്ങള്‍കൊണ്ട് ഇല്ലായ്മ ചെയ്യുന്ന മാരക രാസലഹരികളും ഭീഷണിയായി അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ മാനസിക നില തകരാറിലാക്കി അവനെ കൊടുംകുറ്റവാളിയാക്കി മാറ്റുകയാണ് ലഹരി. മയക്കുവസ്തുക്കള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ Read More…
സ്വിം കേരള സ്വിം മൂന്നാം ഘട്ടത്തിന് തുടക്കം
മൈൽ സ്റ്റോൺ സ്വിമ്മിംങ് പ്രമോട്ടിംങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടേയും ,വൈക്കം നഗരസഭയുടേയും സഹകരണത്തോടെ നടക്കുന്ന സ്വിം കേരളാ സ്വിം മൂന്നാം ഘട്ട നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കമായി. വൈക്കം നഗരസഭയുടെ പതിമൂന്നാം വാർഡിൽ തോട്ടുവക്കത്ത് പൂര കുളത്തിൽ (ഇണ്ടംതുരുത്തി) നടന്ന പരിപാടി വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് ഉത്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ സുഭാഷ് പി.റ്റി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിന്ധു സജീവ് , രാധിക ശ്യാം ,രാജശ്രീ വേണുഗോപാൽ ,ഫൊക്കാന Read More…
സിപിഐ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
ഇന്ത്യ ഗവൺമെന്റ് ഇസ്രായേലുമായി ഉണ്ടാക്കിയ ആയുധ കരാർ ഉടൻ പിൻവലിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ബി ബിനു. ഇസ്രായേൽ ജൂൺ 12ന് ഇറാനി മേലെ ഏകപക്ഷീയമായ യുദ്ധം പ്രഖ്യാപിച്ചു. കൂടാതെ കഴിഞ്ഞ രണ്ടു വർഷമായി നിരപരാധികളായ ഫലസ്തീൻ ജനതയെ കൊന്നൊടുക്കുകയാണ് എല്ലാ മനുഷ്യാവകാശ ലംഘനങ്ങളുടെയും പര്യായമായി മാറിയ ഇസ്രയേലുമായിട്ടുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കണമെന്നും അഡ്വക്കേറ്റ് വി ബി ബിനു ആവശ്യപ്പെട്ടു. സിപിഐ ദേശവ്യാപകമായി നടത്തുന്ന യുദ്ധവിരുദ്ധ റാലിയുടെ ഭാഗമായി സിപിഐ പൂഞ്ഞാർ മണ്ഡലം Read More…
കുന്നോന്നി സെന്റ് ജോസഫ് യു പി സ്കൂളിൽ വായനദിനാചരണം ആഘോഷിച്ചു
കുന്നോന്നി സെന്റ് ജോസഫ് യു പി സ്കൂളിൽ വായനദിനാചരണം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ഷീനാമോൾ ജേക്കബ് പരിപാടികൾക്ക് നേതൃത്വം നൽകി. മഴയത്തും കുന്നോന്നി ടൗണിലേക്ക് കുട്ടികൾ നടത്തിയ വായനാദിന റാലി ഏറെ ശ്രദ്ധയാകർഷിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരത്തിൽ വിജയികളായ കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിച്ചു.
വെള്ളികുളം സൺഡേ സ്കൂളിൻ്റെ രക്ഷാകർത്തൃ സമ്മേളനം 22 ന്
വെള്ളികുളം: വെള്ളികുളം സൺഡേ സ്കൂളിൻ്റെ രക്ഷാകർത്തൃ സമ്മേളനം 22 (ഞായറാഴ്ച) വെള്ളികുളം പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടും. രാവിലെ 9.30 ൻ്റെ വിശുദ്ധ കുർബാനയോടു കൂടി രക്ഷാകർത്തൃ സമ്മേളനം ആരംഭിക്കും. ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ലാക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിക്കും. വികാരി ഫാ.സ്കറിയ വേകത്താനം രക്ഷാകർത്തൃ സമ്മേളനം ഉദ്ഘാടനം ചെയ്യും.”വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക്” എന്ന വിഷയത്തെക്കുറിച്ച് പാലാ ബി .എഡ്. കോളേജ് പ്രിൻസിപ്പാൾ ഡോ. റ്റി.സി.തങ്കച്ചൻ താന്നിക്കൽ ക്ലാസ് നയിക്കും. തുടർന്ന് ചർച്ച, പുതിയ Read More…
യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം
പാലാ: യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം ജൂൺ 23 (തിങ്കൾ) 10:30 AMന് അടുക്കം ഗവൺമെന്റ് H.S.S ലെയും വെള്ളാനി L.P സ്കൂളിലെയും മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. വിതരണ ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിക്കും.യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ. തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് എം തലനാട് മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ , Read More…
പാദുവ സെന്റ് ആന്റണീസ് യുപി സ്കൂളിൽ വായന ദിനാചരണവും വായനവാര ഉദ്ഘാടനവും
പാദുവ സെന്റ് ആന്റണീസ് യുപി സ്കൂളിൽ വായന ദിനാചരണവും വായനവാര ഉദ്ഘാടനവും നടത്തപ്പെട്ടു. വായന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾ കൂടുതൽ പുസ്തക വായനയിൽ ശ്രദ്ധിക്കണമെന്ന് ഹെഡ്മാസ്റ്റർ ശ്രീ.ജിജി കെ ജോസഫ് കുട്ടികളെ ഉദ്ബോധിപ്പിച്ചു. എസ് കെ പൊറ്റക്കാടിന്റെ ” ഒരു തെരുവിന്റെ കഥ “എന്ന നോവൽ കുട്ടികൾക്ക് നൽകിക്കൊണ്ട് വായന വാരാചരണത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. ഓരോ ക്ലാസ്സി ലും ഓരോ വായനമൂലയും ഉദ്ഘാടനം ചെയ്തു.പരിപാടികൾക്ക് ടീച്ചർമാരായ ഫ്ലെമി ബെന്നി, നീനു മാത്യു, റിന്റാ ചാക്കോ Read More…
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ദേശീയ വായന ദിനവും വായന വാരവും ഉദ്ഘാനം ചെയ്തു
വെള്ളികുളം : ദേശീയ വായന ദിനത്തോടനുബന്ധിച്ച് വായനദിനവും വായന വാരവും ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോജൻ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. വായനാദിനത്തിന്റെ സന്ദേശം നൽകികൊണ്ട് വായനയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി കുഞ്ഞുണ്ണി മാഷിൻ്റെ കവിതാ ശകലത്തിലൂടെ വിദ്യാർഥികളെ ബോധ്യപ്പെടുത്തി. വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ നടത്തി. ജോമോൻ ആൻ്റണി കടപ്ലാക്കൽ വായനാദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധിയായ ബിന്നു ബിൻസ് മുളങ്ങാശ്ശേരിൽ വായനാദിന സന്ദേശം Read More…











