വിളക്കുമാടം : പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് “മെരിറ്റ് ഡേ” നടത്തി. സെന്റ് സേവിയേർസ് പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജോർജ് മണ്ണുക്കുശുമ്പിൽ അധ്യക്ഷത വഹിച്ചു. ശ്രീ.മാണി സി.കാപ്പൻ MLA ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ ശ്രീ. മാണി സി. കാപ്പൻ MLA മെമൻ്റോ നൽകി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ .രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സോജൻ തൊടുകയിൽ, ബ്ലോക്ക് Read More…
General
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ലഹരി വിരുദ്ധ ദിനംആചരിച്ചു
വെള്ളികുളം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെന്റ് ആൻ്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധദിനം ആചരിച്ചു. വാഗമൺ ടൗണിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ ഫ്ലാഷ് മോബും മൈമും അവതരിപ്പിച്ചു. വാഗമൺ പോലീസ് സ്റ്റേഷൻ എസ്. ഐ. രാജേഷ് വി.പരിപാടി ഉദ്ഘാടനം ചെയ്തു. വാഗമൺ പള്ളി വികാരി ഫാ. ആന്റണി വാഴയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.അന്ന മരിയ ആൻ്റണി ലഹരി വിരുദ്ധ പ്രസംഗം നടത്തി. ജോമി ആൻ്റണി കടപ്ലാക്കൽ ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. സ്കൂൾ Read More…
റെക്കോർഡുകൾ സംഘടിപ്പിച്ചതിന് റെക്കോർഡ്
വൈക്കം: ഇരുപത്തിയേഴ് വേൾഡ് റെക്കോർഡുകൾ സംഘടിപ്പിച്ച് വിജയിപ്പിച്ച് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിച്ച് വൈക്കം സ്വദേശിയും കൃഷിവകുപ്പ് ജീവനക്കാരനുമായ ഷിഹാബ് കെ സൈനു. ചുരുങ്ങിയ മൂന്നു വർഷക്കാലയളവ് കൊണ്ട് 5 വയസ്സു മുതൽ 65 വയസ്സുവരെയുള്ള വിവിധ പ്രായത്തിലുള്ളവരും ശാരീരിക പരിമിതികൾ ഉള്ളവരും ഉൾപ്പെടെ 26 പേരെ കൊണ്ട് വിവിധ ഇനങ്ങളിൽ വൈക്കം നഗരസഭയുടെ സഹകരണത്തോടുകൂടി വേമ്പനാട്ടുകായലിന് കുറുകെ നീന്തികയറി വേൾഡ് റെക്കോഡുകളിൽ ഇടംപിടിക്കുവാനുള്ള പ്രോഗ്രാമുകൾ സംഘടിപ്പിച്ച് ചരിത്രം സൃഷ്ടിച്ചാണ് ഈ റെക്കോർഡിന് അർഹനായത്. Read More…
വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേ സ്കൂൾ വാർഷികം 29 ന്
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂൾ ,മിഷൻ ലീഗ് എന്നിവയുടെ സംയുക്ത വാർഷികം 29 ഞായറാഴ്ച സെൻ്റ് ആ ൻ്റണീസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. വികാരി ഫാ.സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിക്കും. ഫാ. അരുൺ ഇലവുങ്കൽ ഒ എഫ്.എം. വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തും.ആൽബിൻ സാജൻ തോട്ടപ്പള്ളിൽ സൺഡേ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.മിഷൻ ലീഗ് റിപ്പോർട്ട് ജസ്ബിൻ വാഴയിൽ അവതരിപ്പിക്കും.സമ്മേളനത്തിൽ പഠനത്തിൽ ഉന്നത വിജയം Read More…
നിയമബോധന സെമിനാർ നടത്തി
മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് സൊസൈറ്റി, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അഡ്വ: ഷാൻസി ഫിലിപ്പ് നിയമ ബോധന ക്ലാസ്സ് എടുത്തു. യോഗത്തിൽ പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി, വി.എച്ച്.എസ്. ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുനിൽ കുമാർ ബി, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ Read More…
വെള്ളികുളം ഇടവകയിൽ ലഹരി വിരുദ്ധദിനം ആചരിച്ചു
വെള്ളികുളം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ അഭിമുഖത്തിൽ ലോക ലഹരി വിരുദ്ധദിനം ആചരിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വരും തലമുറയിൽ അവബോധം സൃഷ്ടിക്കുവാനും ജാഗരൂകരായി നിലകൊള്ളുവാനും വേണ്ട ഓർമ്മപ്പെടുത്തലാണ് ലഹരിവിരുദ്ധ ദിനം. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരിയുടെ വിപണനവും ഉപയോഗവും വ്യക്തികളെയും കുടുംബത്തെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കുന്നു.യുവജനങ്ങളെ പ്രത്യേകിച്ച്, വരുംതല മുറയുടെ ഭാവി ഇരുളടഞ്ഞതാക്കുന്ന ആഗോള മാരക വിപത്താണ് ലഹരി. വെള്ളികുളം സെൻറ് ആൻ്റണീസ് പള്ളി വികാരി ഫാ.സ്കറിയ വേകത്താനം ലഹരി Read More…
യാത്രയയപ്പ് സമ്മേളനം നടത്തി
മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ച് മലപ്പുറം ഹയർ സെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ട്ടറായി പ്രമോഷൻ ലഭിച്ച ഡോ: ഡി.ജെ സതീഷിന് പി റ്റി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പി ടി എ പ്രസിഡൻ്റ് കെ. റ്റി സനിൽ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ രാജേഷ് മലയിൽ,പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി വി ,സ്കൂൾ എച്ച് എം. ആശാദേവ് Read More…
യോഗാദിനാചരണം
വിളക്കുമാടം: വിളക്കുമാടം സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ യോഗാദിനാചാരണം ശ്രദ്ധേയമായി. വിപുലമായ പരിപാടികളോടെ നടത്തപ്പെട്ട യോഗാ ദിനാചരണം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ജോസ് ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് NCC ഓഫിസർ ശ്രീ ജേക്കബ് ജോസ്, കുമാരി അനിറ്റ റോയി, അധ്യാപക പരിശീലനാർഥികൾ എന്നിവർ നേതൃത്വം നൽകി.
നിലമ്പൂരിലെ ചരിത്ര വിജയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുറവിലങ്ങാട്ടെ യു ഡി എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി
നിലമ്പൂരിലെ ചരിത്ര വിജയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുറവിലങ്ങാട്ടെ യു ഡി എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി. തുടർന്ന് ഗാന്ധി സ്‌ക്വയറിൽ നടന്ന യോഗത്തിൽ അഡ്വ. ടി ജോസഫ്, തോമസ് കണ്ണന്തറ, ബിജു മൂലംകുഴ, സനോജ് മിറ്റത്താനി, അൽഫോൻസ ജോസഫ്, ബേബി തൊണ്ടാംകുഴി, അനിൽ കാരക്കൽ, ജോയ്‌സ് അലക്സ്, ടെസ്സി സജീവ്, എം എം ജോസഫ്, ടോമി പൂവക്കോട്ട്, ടോമി ചിട്ടക്കോടം, അരുൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.
യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
അടുക്കം ഗവൺമെന്റ് H.S.S ലെയും വെള്ളാനി L.P സ്കൂളിലെയും മുഴുവൻ കുട്ടികൾക്കും യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അക്ഷരനഗരിയായ കോട്ടയത്ത് തന്റെ കാലഘട്ടത്തിൽ ട്രിപ്പിൾ ഐടിയും സയൻ സിറ്റിയും ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരാൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും, വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും ജോസ് കെ മാണി എംപി പറഞ്ഞു. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങൾ ഉൾപ്പെടെ വിതരണം ചെയ്തുകൊണ്ട് യൂത്ത് ഫണ്ട് Read More…











