രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ. 14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും. പരമാവധി ആളുകൾക്ക് നൽകുന്നതിനാണ് നടപടി. പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ നീക്കം. ഈ സാധ്യത പരിശോധിക്കാൻ കേന്ദ്രം എണ്ണ വിപണന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗാർഹിക സിലണ്ടറിന്റെ വില ആനുപാതികമായി ക്രമീകരിക്കും. തൂക്കം കുറച്ച സിലണ്ടറുകളിൽ പ്രത്യേകം സ്റ്റിക്കറുകൾ പതിപ്പിക്കും. അടുത്തമാസത്തോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് കണകാക്കിയാണ് നീക്കം. ഒരു ശരാശരി കുടുംബത്തിന് സാധാരണയായി 14.2 കിലോഗ്രാം സിലിണ്ടർ Read More…
General
വി. യൗസേപ്പ് പിതാവിൻറെ മരണ തിരുനാളിനോട് അനുബന്ധിച്ച് അൽഫോൻസാഗിരി സെൻ്റ് അൽഫോൻസാസ് ദൈവാലയത്തിൽ ശ്രേഷ്ഠ ജനസംഗമം സംഘടിപ്പിച്ചു
വി. യൗസേപ്പ് പിതാവിൻറെ മരണ തിരുനാളിനോട് അനുബന്ധിച്ച് ഇടവകയിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന അംഗങ്ങൾക്കായി സംഘടിപ്പിച്ച ശ്രേഷ്ഠ ജനസംഗമം 2026 മാർച്ച് 21 ശനിയാഴ്ച അൽഫോൻസാഗിരി സെൻ്റ് അൽഫോൻസാസ് ദൈവാലയത്തിൽ വച്ച് ആഘോഷപൂർവ്വം നടത്തപ്പെട്ടു. എസ്. എം. വൈ. എം. അൽഫോൻസാഗിരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഈ സംഗമം ഇടവകയിലെ മുതിർന്ന തലമുറക്ക് ആദരവും സ്നേഹവും അർപ്പിക്കുന്ന ഒരു അവിസ്മരണീയ അനുഭവമായി മാറി. രാവിലെ 10 മണിക്ക് കുമ്പസാരത്തോടുകൂടി ദൈവാലയത്തിൽ ആരംഭിച്ച ആദ്ധ്യാത്മിക ശുശ്രൂഷ Read More…
പിതൃവേദി വെള്ളികുളം യൂണിറ്റ് പ്രവർത്തനോദ്ഘാടനം 22 ന് (ഞായർ)
വെള്ളികുളം:വെള്ളികുളം ഇടവകയിലെ പിതൃവേദി യൂണിറ്റിന്റെ പുതിയ പ്രവർത്തനവർഷം ഉദ്ഘാടനം 22 ഞായറാഴ്ച വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. പ്രസിഡൻ്റ് ഷാജി ജോസഫ് ചൂണ്ടിയാനിപ്പുറത്ത് മീറ്റിംഗിൽ അധ്യക്ഷതവഹിക്കും. പാലാ രൂപത പിതൃവേദി പ്രസിഡൻ്റ് ജോസ് തോമസ് മുത്തനാട്ട് പിതൃവേദി പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്യും.വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തും. ബിൻസ് സേവ്യർ മുളങ്ങാശ്ശേരിൽ ചർച്ചകൾക്ക് നേതൃത്വം നൽകും. ടോമി കൊച്ചുപുരയ്ക്കൽ പിതൃവേദി പ്രവർത്തന മാർഗരേഖ അവതരിപ്പിക്കും. തോമസ് കുര്യൻ വള്ളിയാംതടത്തിൽ, ബേബി കരോട്ടു പുള്ളോലിൽ, സുനിൽ Read More…
മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാള്‍
സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ. ശവ്വാല്‍ മാസപ്പിറ കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. റമദാന്‍ 29 പൂര്‍ത്തിയാക്കിയ ഇന്ന്, മാസപ്പിറ കണ്ടതിനാലാണ് നാളെ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്. നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുള്‍ നാസര്‍ഹയ് ശിഹാബ് തങ്ങള്‍ തുടങ്ങിയവരാണ് അറിയിച്ചിരിക്കുന്നത്. പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് Read More…
കായിക പരിശീലനത്തിനോടൊപ്പം കൃഷി പരിശീലനവും ഇന്നത്തെ സമൂഹത്തിന് ആവശ്യകതയാണ്: ആൻറണി കടപ്ലാക്കൽ
കൂട്ടിക്കൽ: സെൻറ് ജോർജ് ഹൈസ്കൂളിലെ കായികതാരങ്ങൾക്ക് വാർഡ് മെമ്പർ ആന്റണി കടപ്ലാക്കൽ സൗജന്യമായി വാഴവിത്തുകൾ വിതരണം ചെയ്തു. കോട്ടയം ജില്ലയിലെ തന്നെ മികച്ച കായിക പാരമ്പര്യം നിലനിർത്തിക്കൊണ്ടുപോകുന്ന സ്കൂളാണ് സെന്റ് ജോർജ് ഹൈസ്കൂൾ. തുടർച്ചയായ വർഷങ്ങളിൽ വിവിധ ഇനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച സ്കൂളാണ്. കൃഷിയിലും മികച്ച നേട്ടം ഈ കായികതാരങ്ങൾ നേടണമെന്ന് ഉദ്ദേശ ലക്ഷ്യത്തോടുകൂടിയും,കൃഷി സ്വയം പര്യാപ്തതയും ലക്ഷ്യം വച്ചാണ് വാഴവിത്ത് വിതരണം ചെയ്തത്. കായിക അധ്യാപകൻ ദേവസ്യാച്ചൻ പുളിക്കൽ കായിക പരിശീലനത്തിനും കൃഷി പരിശീലനത്തിനും Read More…
രാഷ്ട്രീയ സംരക്ഷണം നൽകി യുഡിഎഫിലേക്ക് കൈപിടിച്ചു കയറ്റിയത് ഉമ്മൻ ചാണ്ടി: മാണി സി കാപ്പൻ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ ഖബറിലെത്തി അദരവ് അർപ്പിച്ച് പാലാ എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ മാണി സി കാപ്പൻ. ഉച്ചയോടെയാണ് കാപ്പൻ പുതുപ്പള്ളി പള്ളിയിൽ എത്തിയത്. കാപ്പൻ എത്തുന്ന വിവരമറിഞ്ഞ് ഉമ്മൻചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മനും, മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മനും പള്ളിയിൽ എത്തിയിരുന്നു. പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥിച്ച ശേഷമാണ് ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾക്കൊപ്പം കാപ്പൻ അദ്ദേഹത്തിൻറെ കല്ലറയിൽ എത്തി ആദരവ് അർപ്പിച്ചത്. രാഷ്ട്രീയ സംരക്ഷണം നൽകി തന്നെ യുഡിഎഫിലേക്ക് കൈപിടിച്ചു കയറ്റിയ Read More…
ഉത്തരാഖണ്ഡിലെ കേദാർഖണ്ഡ് കീഴടക്കി: വെച്ചൂർ സ്വദേശി അശ്വിൻ കെ എസ്
വെച്ചൂർ: സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12,500 അടി ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ കേദാർഖണ്ഡ് പ്രദേശം കീഴടക്കി നേട്ടം കൈവരിച്ച വെച്ചൂർ സ്വദേശി കാട്ടേഴത്ത് സിബു സാറിൻ്റെയും ഷീജയുടേയും മകന് വെച്ചൂർ വെസ്റ്റ് LCയുടെ ആദരവ് LC സെക്രട്ടറി സതീശൻ സാർ നല്കി. ഋഷികേശ് ,ഡറാഡൂൺ വഴി മൈനസ് 16 ഡിഗ്രി മഞ്ഞുമല താണ്ടി 3 ദിവസത്തെ യാത്രക്കൊടുവിൽ കേദാർഖണ്ഡ് Submit ചെയ്തു. അശ്വിൻ സോളോ സൈക്കിളിങ്ങിൽ എറണാകുളത്തു നിന്ന് മാംഗ്ലൂരും തിരിച്ച് എറണാകുളം വരെ യാത്ര ചെയ്തിട്ടുണ്ട്. കൂടാതെ Read More…
ഉഷസ്സ് – ഭദ്രേ ഭഗവതി ഭക്തിഗാനം പുറത്തിറങ്ങി
ആനിക്കാട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോട് അനുബന്ധിച്ച് ഉഷസ്സ്- ഭദ്രേ ഭഗവതി എന്ന ഭക്തിഗാനം പുറത്തിറങ്ങി. ശ്രീകോവിൽ പുനരുദ്ധാരണവും പുനപ്രതിഷ്ഠയും നടന്ന ആനിക്കാട് ഭഗവതി ക്ഷേത്രത്തിനുള്ള സമർപ്പണമായി മാറി ഉഷസ്സ്- ഭദ്രേഭവതി എന്ന ഗാനം. വിവിധ സംഗീത ആൽബങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചിട്ടുള്ള അനീഷ് ആനിക്കാടാണ് ഗാനത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. യുവഗായകനായ ശ്രീജിത്ത് കെ.എസ്. സംഗീതം നൽകി ഗാനം ആലപിച്ചിരിക്കുന്നു. നിഖിൽ മറ്റത്തിൽമഠം എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നു. മനു പള്ളിക്കത്തോടാണ് ഛായാഗ്രാഹകൻ. കോട്ടയം ഫ്രെയിംസ് & വേവ്സ് ആണ് Read More…
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ഏപ്രിൽ 9 ന് കേരളം വിധി കുറിക്കും, ഫലപ്രഖ്യാപനം മെയ് 4 ന്
കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഏപ്രിൽ 9ന്, വോട്ടെണ്ണൽ മെയ് 4 ന് നടക്കും. കേരളത്തിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 23. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാർച്ച് 26 ആണ്. കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും 100 % വെബ്ബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. പോളിങ് സ്റ്റേഷനുകളിൽ കുടിവെള്ളം, റാമ്പ് Read More…
ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു
കോട്ടയം: ഭിന്നശേഷിക്കാർക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച മുച്ചക്ര വാഹനങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലെ ജനറൽ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഭിന്നശേഷിക്കാരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 10 പേർക്കാണ് ഇലക്ട്രിക് വീൽചെയറുകൾ നൽകിയത്. ജില്ലാ സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി Read More…











