ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് 1200 രൂപ വീതം ഓണസമ്മാനം. ഇത്തവണ 200 രൂപ വർധിപ്പിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 52.60 കോടി രൂപ അനുവദിച്ചു. 5.26 ലക്ഷം തൊഴിലാളികൾക്ക് ഓണസമ്മാനം ലഭിക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ് ആനുകൂല്യം ലഭിക്കുക. അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം Read More…
General
എസ്എൻഡിപി എച്ച്എസ്എസ് കിളിരൂരിന് പൊൻതിളക്കം
എസ്എൻഡിപി എച്ച്എസ്എസ് കിളിരൂരിന് പൊൻതിളക്കം. മഹാരാഷ്ട്രയിൽ വച്ച് നടന്ന ഓൾ ഇന്ത്യ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ കേരള ടീമിൽ അംഗമായ കിളിരൂർ എസ്എൻഡിപി എച്ച് എച്ച് എസ് ലെ അഭിമാന കായിക താരം അമീർ മുഹമ്മദിന് സ്കൂൾ മാനേജ്മെന്റ്, പിടിഎ സ്റ്റാഫ് കൗൺസിൽ എന്നിവർ ആശംസകൾ അറിയിച്ചു.
മേലുകാവ്,മൂന്നലവ്, തലപ്പലം ഗ്രാമപഞ്ചായത്തുകളിൽ ഓപ്പൺ ജിം, ഫിറ്റ്നസ് സെന്റർ : 25 ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചായത്ത്
മേലുകാവ് പഞ്ചായത്തിൽ വലിയമംഗലത്തും, മൂന്നിലവ് പഞ്ചായത്തിൽ കളത്തൂക്കടവ് പിഎച്ച്എസിയോട് ചേർന്നുള്ള സ്ഥലത്തും ഓപ്പൺ ജിം സ്ഥാപിക്കുന്നതിനും തലപ്പലം ഗ്രാമപഞ്ചായത്തിൽ വനിത വികസന കേന്ദ്രത്തിനോട് ചേർന്ന് ഫിറ്റ്നസ് സെന്ററിൽ കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുമായി ജില്ലാ പഞ്ചായത്തിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ് അറിയിച്ചു. വലിയ മംഗലത്ത് റോഡിനോട് ചേർന്ന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി നവീകരിച്ച് ഓപ്പൺ ജിംനേഷ്യം നിർമ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് താലൂക്കിൽ അറിയിച്ചിട്ടുണ്ട്. Read More…
വെള്ളികുളം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രവർത്തനം ശ്ലാഘനീയം: ഫാ.സൈറസ് വേലം പറമ്പിൽ
വെള്ളികുളം: വെള്ളികുളം ഇടവകയിലെ കർഷകരുടെയും നാടിന്റെയും പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്ര ഗവൺമെന്റിന്റെയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും പൂർണ്ണ സഹകരണത്തോടെ ആരംഭിച്ചിരിക്കുന്ന ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പ്രവർത്തനം ശ്ലാഘനീയം എന്ന്ഫാ. സൈറസ് വേലംപറമ്പിൽ. വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് നടന്ന ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കത്തക്കവിധത്തിൽ കാർഷികോല്പന്നങ്ങളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാർക്കറ്റിൽ വിപണനം ചെയ്യുവാൻ ആരംഭിച്ചിരിക്കുന്ന പ്രൊഡ്യൂസർ കമ്പനി ഈ നാടിന് Read More…
രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ്
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. നേതാക്കൾ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. കേസോ പരാതിയോ ഇല്ലാത്ത സാഹചര്യത്തിൽ രാജി ആവശ്യപ്പെടേണ്ടതില്ലെന്ന് കെപിസിസി തീരുമാനിച്ചിരുന്നു. വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. അതേസമയം എംഎൽഎ സ്ഥാനത്ത് രാഹുലിന് തുടരാം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട കെപിസിസി നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ രാഹുലിന്റെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് Read More…
സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍: പിസി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രം. കെ.ടി ജലീൽ നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. വ്യാജ ആരോപണങ്ങൾക്കും ഗൂഢാലോചനയ്ക്കും പിന്നിൽ സ്വപ്നയും, പി.സി ജോർജും എന്നായിരുന്നു പരാതി. സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ഗൂഢാലോചന നടന്നുവെന്നും സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചുവെന്നടക്കമുള്ള കാര്യങ്ങൾ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് Read More…
മാസപ്പിറവി കണ്ടു; കേരളത്തിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്
കേരളത്തിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്. ഇന്ന് റബീഉൽ അവ്വൽ മാസപ്പിറവി കേരളത്തിൽ പലയിടങ്ങളിലും ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഉൾപ്പെടെ മാസപ്പിറവി കണ്ടതോടെയാണ് അടുത്തമാസം സെപ്റ്റംബർ അഞ്ചിന് നബിദിനം എന്നതിൽ ഔദ്യോഗിക അറിയിപ്പ് നൽകിയിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി; എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു
രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. കെപിസിസിയുടെ നിലപാട് എഐസിസിയെ അറിയിച്ചു. സംസ്ഥാന നേതൃത്വം നിലപാട് അറിയിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. നിയമസഭാംഗത്വം ഒഴിയണമെന്നും നിർദേശിക്കും. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തിൽ പാലക്കാട് വൻ തിരിച്ചടി നേരിടുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട് . ഉപതിരഞ്ഞെടുപ്പ് ഫലം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിച്ചേക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു. രാഹുൽ Read More…
മുഴുവൻ പശുക്കളെയും മൂന്നുവർഷം കൊണ്ട് ഇൻഷുർ ചെയ്യും: മന്ത്രി ജെ. ചിഞ്ചുറാണി
മൂന്നുവർഷത്തിനകം കേരളത്തിലെ മുഴുവൻ പശുക്കളെയും ഇൻഷുർ ചെയ്യുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തമ്പലക്കാട് സെന്റ്. തോമസ് ചർച്ച് പാരിഷ്ഹാളിൽ നടന്ന ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ആദ്യഘഡുവായി 50 ലക്ഷം രൂപ അനുവദിച്ചു. രാത്രികാലങ്ങളിലടക്കം സേവനം ലഭ്യമാക്കുന്ന വെറ്ററിനറി ആംബുലൻസ് സംവിധാനം കേരളത്തിലെ മൃഗസംരക്ഷണമേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ വെറ്ററിനറി ആംബുലൻസുകൾ കൊടുത്തു. രാത്രിയിൽ അടിയന്തരസാഹചര്യമുണ്ടായാൽ 1962 Read More…
എയ്ഞ്ചലീനാ ആർട്സ് & സ്പോർട്സ് ക്ലബ്ബ് നരിയങ്ങാനത്തിന്റെ നേതൃത്വത്തിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ
എയ്ഞ്ചലീനാ ആർട്സ് & സ്പോർട്സ് ക്ലബ്ബ് നരിയങ്ങാനത്തിന്റെ നേതൃത്വത്തിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 6 ശനിയാഴ്ച രാവിലെ9:00 മണി മുതൽ തേവർപാടം കവലയ്ക്കൽ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ നടത്തുന്നു. ക്ലബ് പ്രസിഡണ്ട് ശ്രീ.ഡിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനവും തലപ്പലം ഗ്രാമപഞ്ചായത്ത് വൈസ്: പ്രസിഡണ്ട് ശ്രീമതി: സ്റ്റെല്ല ജോയി ഓണസന്ദേശവും വാർഡ് മെമ്പർ ശ്രീമതി: കൊച്ചറാണി ജയ്സൺ സമ്മാനദാനവും നിർവഹിക്കും. പ്രാദേശിക കലാകാരന്മാരെ ഉൾക്കൊള്ളിച്ചു Read More…










