General

ഉദ്യാന ഗ്രാമമാവാൻ തലപ്പലം

തലപ്പലം: കേന്ദ്ര സർക്കാരിൻ്റെസ്വച്ഛത ഹി സേവ , സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം എന്നീ കാമ്പയിനുകളൊപ്പം നമ്മുടെ പൊതു സ്ഥലം നമ്മുടെ ഉദ്യാനം -വീട് മുതൽ റോഡ് വരെ എന്ന കാമ്പയിനുമായി തലപ്പലം ഗ്രാമ പഞ്ചായത്തും. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ കാമ്പയിൻ്റെ ഒൻപതാം വാർഡിലെ പ്ലാശ്നാൽ ടൗണിൽ ഉദ്ഘാടനം മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് അനുപമ വിശ്വനാഥ് നിർവ്വഹിച്ചു പഞ്ചായത്തിലെ മുഴുവൻ വീടുകളുടെയും റോഡിൻ്റെ സൈഡി ൽ താമസിക്കുന്നവർ അവരവരുടെ വീടിൻ്റെ മുൻവശത്ത് ചെടികൾ വച്ച് Read More…

General

ഗാന്ധിജിയുടെ ജന്മദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു

കുന്നോന്നി: ഗാന്ധി ജയന്തി കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ കുന്നോന്നി കമ്പനി ജംഗ്ഷനിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് കുന്നോന്നി വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ലാക്കൽ, അനീഷ് കീച്ചേരി, തങ്കച്ചൻ മാങ്കുഴയ്ക്കൽ, കേശവൻ മരുവത്താങ്കൽ, ഹരിദാസ് പുതുവായിൽ, രാജു നരിക്കുഴി തുടങ്ങിയവർ സംബന്ധിച്ചു.

General

സ്വച്ചതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി മുരിക്കുംവയൽ ഗവ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ റാലി നടത്തി

മുരിക്കുംവയൽ: സ്വച്ചതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി മുരിക്കുംവയൽ ഗവ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളന്ടിയെഴ്സ് റാലി നടത്തുകയും മുണ്ടക്കയം അമരാ വതി ഗവ ആയുർവേദ ഹോസ്പിറ്റൽ പരിസരം ശുചിയാക്കുകയും ചെയ്തു. ഡോക്ടർ ഈ ജി പദ്ഭനാഭൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ രതീഷ്, സന്തോഷ് പി ജി, ബാലകൃഷ്ണൻ, ജിൻസി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

General

ഉഴവൂർ അക്ഷയ സെന്റർ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്സിൽ പ്രവർത്തനം ആരംഭിച്ചു

ഉഴവൂർ അക്ഷയ സെന്റർ ഉഴവൂർ മാർക്കറ്റിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്സിൽ പ്രവർത്തനം ആരംഭിച്ചു. അക്ഷയ ഉടമ മനോജ്‌ നേതൃത്വം എടുത്ത് പഞ്ചായത്ത് അനുമതിയോടെ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സെന്റർന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം നിർവഹിച്ചു. വാർഡ് മെമ്പർ സിറിയക് കല്ലടയിൽ,സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ,മെമ്പർമാരായ സുരേഷ് വി ടി, റിനി വിൽ‌സൺ, സെക്രട്ടറി സുനിൽ എസ് എന്നിവർ പങ്കെടുത്തു.

General

അധികാരികളുടെ അവഗണന തുടര്‍ക്കഥ! ഒടുവില്‍ റോഡ് നന്നാക്കി നാട്ടുകാര്‍

ഈരാറ്റുപേട്ട; നിരന്തരമായ അഭ്യര്‍ഥനകള്‍ക്ക് ഒടുവിലും അധികാരികള്‍ നിസംഗത തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി. ഒടുവില്‍ അധികാരികള്‍ കയ്യൊഴിഞ്ഞ ആരോലി കവല – വിലങ്ങുപാറ റോഡിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ ശാപമോക്ഷം. ഏറെ നാളായി തകര്‍ന്നുകിടക്കുന്ന ആരോലി കവല -വിലങ്ങുപാറ റോഡ് നാട്ടുകാരുടെ ശ്രമഫലമായി ഗതാഗത യോഗ്യമാക്കി. തീര്‍ത്തും തകര്‍ന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആരോലികവലയില്‍ നിന്നും വിലങ്ങുപാറയിലേക്കുള്ള റോഡ് വളരെ നാളായി ഗതാഗത യോഗ്യമല്ലായിരുന്നു. നാട്ടുകാര്‍ അധികാരികളോട് പലതവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് Read More…

General

വെങ്കലം മെഡൽ ജേതാവിനെ ആദരിക്കും

ചെന്നൈയിൽ നടന്ന ജൂനിയർ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2. 03മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കിയ മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വിഎച്ച്എസ്ഇ വിദ്യാർത്ഥി ജുവൽ തോമസിനെയും,ഹൈറേഞ്ച് സ്പോർട്സ് അക്കാഡമി കോച്ച് സന്തോഷ് ജോർജിനെയും, പി ടി എ യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 3 ന് രാവിലെ 10 മണിയ്ക്ക് ആദരിക്കും. പിടിഎ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിക്കും. പൂഞ്ഞാർ എം എൽ Read More…

General

മഞ്ഞ, പിങ്ക് കാർഡ് റേഷൻ കാർഡ് അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് ഒക്ടോബർ ഒന്നുവരെ; ഞായറാഴ്ചയും സൗകര്യം

കോട്ടയം : ജില്ലയിലെ മുൻഗണനാ വിഭാഗം റേഷൻ കാർഡുകളിൽ(മഞ്ഞ, പിങ്ക്) പേര് ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അംഗങ്ങളുടെയും ഇകെവൈസി മസ്റ്ററിങ് ഒക്ടോബർ ഒന്നുവരെ നടത്താം. മഞ്ഞ, പിങ്ക് കാർഡിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങളും റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി റേഷൻ കടകളിലെത്തി ഇ പോസ് യന്ത്രം മുഖേന മസ്റ്ററിങ് നടത്തണണമെന്നു ജില്ലാ സപ്‌ളൈ ഓഫീസർ സ്മിത ജോർജ് അറിയിച്ചു. ഞായറാഴ്ചയും(സെപ്റ്റംബർ 29) മസ്റ്ററിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്. 2024 ഓഗസ്റ്റ് അഞ്ചുമുതൽ നാളിതുവരെ റേഷൻ കടയിൽ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് Read More…

General

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്സ്; എറണാകുളം സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംസ്ഥാനത്ത് ഈ മാസം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എം പോക്‌സ് കേസാണിത്.രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അവിടെ നടത്തിയ പരിശോധനയിലാണ് എം പോക്‌സെന്ന് കണ്ടെത്തിയത്. യുവാവിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

General

മുഖ്യമന്ത്രി പൂർണ പരാജയം, ആഭ്യന്തരവകുപ്പ് ഉടൻ ഒഴിയണം’; പി വി അൻവർ

മുഖ്യമന്ത്രി പൂർണ പരാജയമെന്ന് പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഉടൻ ഒഴിയണം. മുഖ്യമന്ത്രിയുടെ ഓഫീസ് അഗ്നിപർവതത്തിന് മുകളിലാണ് ഇരിക്കുന്നത്. ഇന്ത്യയിൽ മുഖ്യമന്ത്രിക്ക് മാത്രമാണ് പി ശശി നല്ലതെന്നും അൻവർ പറഞ്ഞു. ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയൻ. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപകസംഘമാണെന്നും അന്‍വര്‍ പറഞ്ഞു. പാർട്ടിയിൽ ഒരു റിയാസ് മാത്രം മതിയോ?. ഒരു റിയാസിന് വേണ്ടി മാത്രമല്ല പാർട്ടി. പാര്‍ട്ടി ഇവിടെ നില്‍ക്കണം. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് Read More…

Blog General

വിജയപുരം പ്രീമിയർ ലീഗ് സമാപിച്ചു: വണ്ടിപ്പെരിയാർ ജേതാക്കൾ

കാഞ്ഞിരപ്പള്ളി : കെ.സി.വൈ.എം വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ മുണ്ടക്കയം മേഖലയുടെ ആതിദേയത്വത്തിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജി.എച്ച് സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെട്ട വിജയപുരം പ്രീമിയർ ലീഗ് സോഫ്റ്റ്‌ ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റിനു സമാപനമായി. കേരള നിയമസഭ ചീഫ് വിപ്പ് ശ്രീ. എൻ. ജയരാജ്‌ എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ്‌ അജിത് അൽഫോൻസ് ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. ആന്റണി മാർട്ടിൻ ആശംസകൾ അർപ്പിക്കുകയും രൂപത ഡയറക്ടർ ഫാ. ജോൺ വിയാനി ആമുഖ Read More…