വേലത്തുശ്ശേരി: എവറസ്റ്റ് വളവ് പായിക്കാട്ട് സുജാത (62 വയസ്സ്) ഇന്ന് രാവിലെ 9.00 AM മുതൽ കാണാതായി. പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും ആളെ ഇതുവരെ കണ്ടെത്തൽ കഴിഞ്ഞിട്ടില്ല. ആളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ Mob: 9961674030 ഈ നമ്പറിലോ, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക.
General
ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ സ്കൂളിൽ ടിങ്കറിങ് ലാബ്, എസ്. ഇ പിപദ്ധതികളുടെ ഉത്‌ഘാടനം
മുരിക്കുംവയൽ: ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ സ്കൂളിൽ ടിങ്കറിങ് ലാബിന്റെയും ഇംഗ്ലീഷ് എൻറിച്ച്മെൻ്റ് പ്രോഗ്രാം (SEP) എന്നി പദ്ധതിയുടെയും ഉൽഘാടനം ഒക്ടോബർ 21 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടക്കും. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്താനും സാങ്കേതിക വിദ്യാ വിദ്യാഭ്യാസം(റോബോട്ടിക്സ്) പ്രോത്സാഹിപ്പിക്കാനുമുള്ള മികച്ച അവസരമായിരിക്കും ഈ പദ്ധതികളുടെ ആരംഭം എന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പരിപാടിയുടെ ഉൽഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് അധ്യക്ഷത വഹിക്കും. അഡ്വ. ശുഭേഷ് സുധാകരൻ Read More…
കേരള കോൺഗ്രസ് അയർക്കുന്നം മണ്ഡലം കൺവൻഷൻ
അയർക്കുന്നം :കേരള കോൺഗ്രസ് മണ്ഡലം കൺവെൻഷനും പ്രതിഭാ സംഗമവും ഞായറാഴ്ച വൈകുന്നേരം 5.30 ന് ഔസേപ്പച്ചൻ കുന്നപ്പള്ളിയുടെ ഭവനാങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു. മണ്ഡലം പ്രസിഡന്റ് സേവ്യർ കുന്നത്തേട്ടിന്റെ അധ്യക്ഷതയിൽ എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം എക്സ്.എം. പി മുഖ്യപ്രഭാഷണവും മുൻകാല പ്രവർത്തകർ, മികച്ച കർഷകർ, പ്രതിഭകൾ എന്നിവരെ ആദരിക്കൽ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി, സ്റ്റേറ്റ് കോർഡിനേറ്റർ അപു Read More…
തങ്കമണിയിൽ ഓർമ്മച്ചെപ്പ്-2025 വയോജന സംഗമം സംഘടിപ്പിച്ചു
കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും ഐസിഡിഎസ് ഇടുക്കിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തങ്കമണി പാരീഷ് ഹാളിൽ വച്ച് പഞ്ചായത്ത് തല വയോജന സംഗമം സംഘടിപ്പിച്ചു. ഓർമ്മച്ചെപ്പ് 2025 എന്ന പേരിലാണ് വയോജന സംഗമം സംഘടിപ്പിച്ചത്. 500 ലേറെ വയോജനങ്ങൾ പരിപാടികളിൽ പങ്കെടുത്തു. പഞ്ചായത്തിലെ 30 അംഗൻവാടികളിൽ രൂപംകൊടുത്ത സൗഹൃദ സായന്തന വയോജന ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് വയോജനസംഗമം സംഘടിപ്പിച്ചത്. സംഗമത്തോടെ അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിരയും മെഗാ ഡാൻസും ഫാൻസി ഡ്രസ്സും സംഗമത്തിന്റെ സവിശേഷതയായി മാറി. ഓർമ്മചെപ്പിന്റെ ‘ഭാഗമായി വിവിധ കലാപരിപാടികളും മത്സരങ്ങളും Read More…
തൊടുപുഴ പ്രവിശ്യാ ബാഡ്മിന്റൺ മത്സരം 18 ന്
തൊടുപുഴ : ഡി.സി.എൽ സംഘടിപ്പിക്കുന്ന സംസ്ഥാന ബാഡ്മിന്റൺ ടൂർണമെന്റിന്റെ (ഡബിൾസ്) തൊടുപുഴ പ്രവിശ്യാതല മത്സരം ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 9 മുതൽ തൊടുപുഴ ബാഡ്മിൻറൺ ഫോർ കോർട്ടിൽ നടക്കും. പ്രവിശ്യയിലെ സ്കൂളുകളിൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മത്സരം. ഒരു സ്കൂളിൽനിന്ന് ഓരോ വിഭാഗത്തിലും ഓരോ ടീമിനു വീതം പങ്കെടുക്കാം . ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും പങ്കെടുക്കുന്ന മറ്റുള്ളവർക്ക് മെമൻ റ്റോകളും സമ്മാനിക്കും . ഒന്നാം Read More…
മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി
മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വികസന സദസ്സ് റിസോഴ്‌സ് പേഴ്‌സൺ ശ്രീകുമാർ എസ്. കൈമളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേഖ ബി. നായരും അവതരിപ്പിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ജില്ലാ Read More…
ദുരിതമോചനത്തിനും, നാഗലോകത്തെ ഉണർത്തിയും ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തിൽ ആയില്യം പൂജ 16 ന് വ്യാഴാഴ്ച
പാറത്തോട്: പ്രത്യക്ഷ ദൈവങ്ങളായ നാഗദേവതകളെ ആരാധിച്ചും പ്രീതിപ്പെടുത്തിയും, നാഗലോകത്തെ ഉണർത്തിച്ചും, കന്നി മാസത്തിലെ ആയില്യം നാളായ 16 ന് വ്യാഴാഴ്ച ചോറ്റി ശ്രീ മഹാദേവക്ഷേത്രത്തിൽ ആയില്യം പൂജ നടത്തുന്നതാണ്. നൂറുംപാലും, പാലും പഴവും, ആയില്യ പൂജയും വഴിപാടായി നടത്താം. രാവിലെ 10 ന് നടക്കുന്ന പൂജകൾക്ക് ക്ഷേത്രം മേൽശാന്തി സുമേഷ് ശർമ്മ (കോട്ടയം)കാർമ്മികത്വം വഹിക്കും.
പാലാ രൂപത വിശ്വാസ പരിശീലന കലോത്സവത്തിൽ എ വിഭാഗത്തിൽ വെള്ളികുളം സൺഡേസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി
വെള്ളികുളം: പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പാലാ രൂപത വിശ്വാസ പരിശീലന പ്രേഷിത കലോത്സവം – ഹാദൂസ് മെൽസ -മത്സരത്തിൽ എ വിഭാഗത്തിൽ 93 പോയിൻ്റുകളോടെ വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.പരിചമുട്ടുകളി, മാർഗ്ഗംകളി ഗ്രൂപ്പുമത്സരങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കി. പ്രസംഗം, ലളിതഗാനം, മിഷൻ ക്വിസ് മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കി.ജന്നാ അൽഫോൻസാ വളയത്തിൽ ലളിതഗാനം സബ്ജൂണിയർ വിഭാഗത്തിൽമൂന്നാം സ്ഥാനം കരസ്ഥമാക്കി. എൽഡർ വിഭാഗത്തിലെ പ്രസംഗം മത്സരത്തിൽ സിനിമോൾ Read More…
തലനാട് ശ്രീജ്ഞാനേശ്വര മഹാദേവക്ഷേത്രത്തിൽ അഷ്ടബന്ധലേപനവും സഹസ്രകലശവും
തലനാട്: എസ്എൻഡിപി യോഗം 853 നമ്പർ തലനാട് ശാഖയിലെ ജ്ഞാനേശ്വര മഹാദേവക്ഷേത്രത്തിൽ ഒക്ടോബർ 14 മുതൽ 22 വരെ അഷ്ടമംഗല പ്രശ്‌ന പരിഹാര ക്രിയകളും അഷ്ടബന്ധ ലേപനവും സഹസ്രകലശവും നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി ജമീഷ് ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഒക്ടോബർ 14 ന് വൈകിട്ട് 6.30 ന് ദീപാരാധന, തുടർന്ന് ആചാര്യവരണം, അ ത്താഴപൂജ, പ്രഭാഷണം. 15 ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, മഹാമൃത്യു Read More…
എൻഎസ്എസ് ദ്വിദിനക്യാമ്പ് തുടങ്ങി
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ദ്വിദിന ക്യാമ്പ് തുടങ്ങി. പിടിഎ പ്രസിഡന്റ് രാജേഷ് മലയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് ഉദ്ഘാടനം നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ രാജേഷ് എം പി എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി എം പി ടി എ പ്രസിഡന്റ് മാനസി അനീഷ് പിടിഎ വൈസ് പ്രസിഡന്റ് സനിൽ കെ റ്റി എൻഎസ്എസ് പ്രോഗ്രാം Read More…











