General

പോലീസ് സ്റ്റേഷൻ സന്ദർശനം നടത്തി

മുരിക്കുവയൽ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി എൻഎസ്എസ് വോളണ്ടിയേഴ്സ് മുണ്ടക്കയം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ രാഗേഷ് കുമാർ സബ് ഇൻസ്പെക്ടർ വിപിൻ മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം വിവരിക്കുകയും നിയമപാലനം നിയമങ്ങൾ ഉൾപ്പെടെ ഉള്ള പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു.

General

ഏറ്റുമാനൂർ പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റിനെ ഡൽഹിയിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി

ഏറ്റുമാനൂർ പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് സോമശേഖരൻ നായർ കെ.യു വിനെ ( 60) കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ റോഡിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ സോമശേഖരനെ, റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഡൽഹിയിലുള്ള സുഹൃത്തിനെ കാണുവാൻ വേണ്ടിയാണ് ഇദ്ദേഹം ഡൽഹിയിൽ എത്തിയത്. മരണത്തിൽ ദുരൂഹത ഉള്ളതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. പുന്നത്തറ ഈസ്റ്റ് ഇടവൂർ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ മകനാണ് സോമശേഖരൻ. മുമ്പ് കെ.എസ്.യു, Read More…

General

കായിക താരങ്ങളെ ആദരിച്ചു

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഹൈജമ്പിൽ ഗോൾഡ് മെഡലും , നൂറ് മീറ്റർ ,200 മീറ്റർ റിലേയിലും വെള്ളിമെഡൽ നേടി കേരള ഒളിമ്പിക്സിൽ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദേശീയ കായികമേളയിൽ പങ്കെടുക്കാൻ അർഹത നേടിയ മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിയായ ജുവൽ തോമസിനെയും ഒന്നാം വർഷ വിദ്യാർത്ഥിയായ ശ്രീഹരി സി ബിനുവിനെയും സ്കൂളിൽ കൂടിയ യോഗത്തിൽ ആദരിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് . ഹയർ Read More…

General

സുധീർ ദേവരാജൻ കേരളീയം പുരസ്കാരത്തിന് അർഹനായി

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡോക്ടർ എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിനാണ് സുധീർ ദേവരാജൻ അർഹനായത്. കഴിഞ്ഞ 30 വർഷക്കാലമായി ഓട്ടോമൊബൈൽ രംഗത്ത് പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം കേരളത്തിലെ ഏറ്റവും വലിയ കാർ ആക്സസറീസ് സ്ഥാപനങ്ങളിൽ ഒന്നായ കാർ പാർക്കിന്റെ ഉടമ കൂടിയാണ് . ധാരാളം ചെറുപ്പക്കാർക്ക് തൊഴിൽ നൽകുവാൻ സാധിച്ചതും അതിലൂടെ അവരുടെ കുടുംബം ജീവിക്കുന്നതും എടുത്തു പറയേണ്ട കാര്യമാണ് . മർച്ചൻ നേവിയിൽ ഓഫീസർ ആയിരുന്ന ശ്രീ സുധീർ Read More…

General

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ് മേയ്ത്ര അഡ്വാൻസ്ഡ് കാൻസർ കെയറിൽ പുതിയ നാഴികക്കല്ല് സ്ഥാപിച്ചത്. വ്യക്തിഗത ചികിത്സാരീതിയുടെ ഭാഗമായ ഈ ഇമ്മ്യൂണോതെറാപ്പി, ലോകമെമ്പാടും കാൻസർ ചികിത്സയുടെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ‘കൈമേറിക് ആന്റിജൻ റിസപ്റ്റർ ടി-സെൽ തെറാപ്പി’ (Chimeric Antigen Receptor T-Cell Therapy) എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യയിൽ, രോഗിയുടെ സ്വന്തം പ്രതിരോധ കോശങ്ങളായ ടി-സെലുകൾ ശേഖരിച്ച്, Read More…

General

ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവത്തിൽ വെള്ളികുളം സ്കൂൾ ഉന്നത നേട്ടം കരസ്ഥമാക്കി

വെള്ളികുളം: ഈരാറ്റുപ്പേട്ടയിൽ ഒക്ടോബർ 21 മുതൽ 23 വരെ നടന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വെള്ളികുളം സെൻ്റ് ആ ൻ്റണീസ് ഹൈസ്കൂൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേളകളിലായി നൂറോളം കുട്ടികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാ ഇനങ്ങളിലുംമികച്ച വിജയവും എ ഗ്രേഡും ലഭിച്ചു.ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ഫസ്റ്റ് റണ്ണർ അപ്പും ഹൈസ്കൂൾ ശാസ്ത്ര മേളയിൽ സെക്കൻ്റ് റണ്ണർ അപ്പും നേടി. വിജയികളെ സ്കൂൾ മാനേജർ ഫാ. സ്കറിയ Read More…

General

ഞീഴൂർ പഞ്ചായത്ത് ഭരണ സമതിയുടെ അഴിമതിക്കെതിരെ ബി.ജെ.പി ഞീഴൂരിൽ പ്രതിഷേധ പദയാത്രയും പൊതു സമ്മേളനവും നടത്തി

ഞീഴൂർ: ഞീഴൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരെയും , അറുന്നൂറ്റിമംഗലം -ഞീഴൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, ശബരി മല സ്വർണ്ണ കൊള്ളയിൽ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജി വക്കണമെന്നും, ക്ഷേത്ര ഭരണം ഭക്ത ജനങ്ങൾക്ക് നൽകണമെന്നും, കാഞ്ഞിരം പാറയിലെ പന്നി ഫാം പൂർണ്ണമായി അടച്ചു പൂട്ടാൻ നടപടി സ്വീകരിക്കുക, പഞ്ചായത്തിന്റെ ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി ഞീഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശ്ശേരിയിൽ നിന്നും ഞീഴൂർ ടൗൺ വരെ ബി.ജെ.പി Read More…

General

മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി എം ശ്യാം കുമാർ പിന്മാറി. കാരണം പറയാതെയാണ് പിന്മാറ്റം. ഇന്ന് ഹർജി പരിഗണിച്ചപ്പോഴാണ് പിന്മാറുകയാണെന്ന് അറിയിച്ചത്. ഡിവിഷൻ ബെഞ്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ ടി വീണ അടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. അതേസമയം, മാസപ്പടി കേസിൽ അന്തിമ Read More…

General

പലിശനിരക്ക് കൂട്ടുന്നതു മുതൽ ടർഫ് സംഘങ്ങൾവരെ; യുവാക്കളെ ആകർഷിക്കാൻ ആശയങ്ങളേറെ

സഹകരണമേഖലയിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനായി ക്രിയാത്മക നിർദേശങ്ങളും നൂതനാശങ്ങളും പങ്കുവച്ച് വിഷൻ 2031 വികസന സെമിനാർ.യുവജനങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള സംഘങ്ങൾക്കു രൂപം നൽകാൻ ഇവയിൽ യുവാക്കൾക്ക് അംഗത്വം നൽകി ജിം, ക്ലബ്, ടർഫ് എന്നിവ സംഘങ്ങളുടെ പരിധിയിൽ സ്ഥാപിക്കുക, കായികമേഖലയുടെ പ്രോത്സാഹനം കൂടി ലക്ഷ്യമിട്ട് പഞ്ചായത്തുകളിൽ ടർഫ് യൂണിറ്റുകൾ ആരംഭിച്ച്, മിതമായ നിരക്കിൽ യുവജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക തുടങ്ങി നിർദേശങ്ങൾ പ്രതിനിധികൾ മുന്നോട്ടുവച്ചു. സഹകരണ ബാങ്കിംഗ് മേഖലയിലേക്ക് യുവതലമുറയെ ആകർഷിക്കാൻ ദേശസാൽകൃത ബാങ്കുകൾ വഴിയുള്ള എല്ലാ സേവനങ്ങളും നൽകുക, മുതിർന്ന Read More…

General

വെള്ളികുളം പള്ളിയിൽ നവംബർ 1ന് മാതാവിൻ്റെ ജപമാല മാസാചരണം ഭക്തിപൂർവ്വം ആഘോഷിക്കും

വെള്ളികുളം:വെള്ളികുളം പള്ളിയിൽ മാതാവിന്റെ ജപമാല മാസാചരണം സമാപനം നവംബർ ഒന്നാം തീയതി ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും.ഇടവകയിലെ 17 വാർഡുകളിൽ വെഞ്ചരിച്ച മാതാവിൻ്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ട് ദേവാലയത്തിലും വീടുകളിലുമായി ഒരു മാസമായി ജപമാല ആചരണം വിപുലമായി നടന്നുവരികയാണ്. ഒന്നാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 pm ന് ഇടവകയിലെ 17 വാർഡുകളിൽ നിന്നും ആഘോഷമായ ജപമാല റാലി ദേവാലയത്തിലേക്ക് നടത്തപ്പെടും.ടാബ്ലോ , കൊടി,കുട എന്നിവ ഉപയോഗിച്ചുള്ള അലങ്കാരങ്ങൾ റാലിക്ക് മിഴിവേകും. 3.30 pm ന് ദേവാലയങ്കണത്തിൽ വെച്ച്ബലൂൺ കൊണ്ട് Read More…