മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. പിടിഎ പ്രസിഡന്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് പിടിഎ വൈസ് പ്രസിഡന്റ് സനിൽ കെ ടി എസ്എംസി ചെയർമാൻ രാധാകൃഷ്ണൻ പി ബി എൽ പി സ്കൂൾ എച്ച് എം രാജമ്മ ടി ആർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു. ഫയർ ആൻഡ് റെസ്ക്യൂ Read More…
General
യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി, മോട്ടിവേഷൻ ക്ലാസും പുതുവർഷ ആഘോഷവും സ്നേഹവിരുന്നും നടന്നു
ലയൺസ് ഡിസ്ട്രിക്ട് 318- B യും ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയും സംയുക്തമായി ഗവ. എച്ച്എസ്എസ് ഈരാറ്റുപേട്ട എൻഎസ്‌എസ് യൂണിറ്റുമായി സഹകരിച്ച് ഇരുമാപ്രമറ്റം എം.ഡി .സി.എം.എസ് എച്ച്.എസ് ൽ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പിൽ 2025 ഡിസംബർ 31 ബുധൻ വൈകുന്നേരം 06.30 ന്യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺ ഷാജിമോൻ മാത്യു നയിച്ച മോട്ടിവേഷൻ ക്ലാസും പുതുവർഷ ആഘോഷവും സ്നേഹവിരുന്നും നടന്നു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഷീജ എസ് Read More…
നവകേരള സൃഷ്ടിക്ക് ജനകീയ പങ്കാളിത്തം: സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിക്കും
സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കമാകും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അഭിപ്രായങ്ങൾ തേടിയും വികസന ചർച്ചകളിൽ പങ്കാളികളാക്കിയും അവരെ നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കാനുദ്ദേശിച്ചുള്ള സംസ്ഥാന സർക്കാരിന്റെ ‘നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം’ വികസന ക്ഷേമ പഠന പരിപാടി ഇന്ന് ആരംഭിക്കും. ലോകത്തിലെ വികസിത രാജ്യങ്ങളിലെ മധ്യവരുമാന വിഭാഗങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരള ജനതയെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ, നവകേരള സൃഷ്ടിക്കായുള്ള അഭിപ്രായ നിർദ്ദേശ രൂപീകരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ജനങ്ങളിൽനിന്ന് വികസന നിർദ്ദേശങ്ങളും ക്ഷേമപദ്ധതികൾ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും Read More…
മദ്യത്തിന് പേരിടല്‍ മത്സരം ചട്ടലംഘനം; പിന്‍വലിക്കണം, മന്ത്രി മറുപടി പറയണം: കെസിബിസി മദ്യവിരുദ്ധ സമിതി
‘സരോഗേറ്റ് അഡ്വര്‍ടൈസ്മെന്റ്’ ആണിത്. മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ബെവ്കോയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുംവിധം പുതിയൊരു ബ്രാന്‍ഡിന് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കും. ഈ നടപടി പിന്‍വലിക്കാതെ ഒരടി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല.’-കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷമായി മദ്യവര്‍ജ്ജനം പറയുന്ന സര്‍ക്കാര്‍ പുതുവര്‍ഷം കൊഴുപ്പിക്കാന്‍ ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതും, അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യം വച്ചാണ്. മാരക ലഹരികളുടെയും Read More…
കുട്ടികള്‍ക്ക് ജനുവരി ആറിന് വിരഗുളികകള്‍ നല്‍കും
കോട്ടയം :ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ വിരവിമുക്ത ദിനാചരണം ജനുവരി ആറിന് നടക്കും. സ്‌കൂളുകളിലും അങ്കണവാടികളിലും അന്ന് വിരഗുളികകള്‍ വിതരണം ചെയ്യും. അന്ന് ഗുളിക ലഭിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 12ന് നല്‍കും. ഒന്നു മുതല്‍ 19 വയസുവരെ പ്രായമുള്ളവര്‍ക്കാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുന്നത്. ഒരു വയസുമു മുതല്‍ രണ്ടു വയസുവരെയുള്ള കുട്ടികള്‍ക്ക് അര ഗുളികയും (200 മില്ലിഗ്രാം), രണ്ടു വയസുമുതല്‍ മുതല്‍ 19 വയസുവരെ പ്രായമുള്ളവര്‍ക്ക് ഒരു ഗുളിക (400 മില്ലിഗ്രാം)യുമാണ് നല്‍കേണ്ടത്. മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിനൊപ്പം Read More…
സംസ്ഥാനത്ത് ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും; സമയം നീട്ടി സർക്കാർ ഉത്തരവ്
പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും. പ്രവർത്തന സമയം നീട്ടി സർക്കാരാണ് ഉത്തരവിറക്കിയത്. ഡിസംബർ 31 രാത്രി 12 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാം. സാധാരണയായി രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. പുതുവത്സരത്തോട് അനുബന്ധിച്ച് സമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിക്കണമെന്ന ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം. പുതുവത്സരാഘോഷങ്ങൾക്കായി വലിയ തോതിൽ വിനോദസഞ്ചാരികൾ എത്തുന്നതും ഹോട്ടലുകളിൽ വിവിധ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളതും കണക്കിലെടുത്താണ് Read More…
സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇഡി നോട്ടീസ്
സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്ക് വീണ്ടും ഇഡി നോട്ടീസ് നല്‍കി. ജനുവരി ഏഴാം തിയതി ഹാജരാകണമെന്നാണ് നിര്‍ദേശം. സേവ് ബോക്‌സ് ബ്രാന്‍ഡ് അംബാസിഡറായിരുന്നു ജയസൂര്യ. രണ്ട് തവണ ഇതുമായി ബന്ധപ്പെട്ട് ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. ഓണ്‍ലെന്‍ ലേല ആപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് നടപടി. സേവ് ബോക്സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ 2023 ജനുവരിയില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീമിനെ Read More…
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു
നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്തമകൻ പ്യാരിലാൽ 2000 ൽ മരണപ്പെട്ടിരുന്നു. അമ്മയുമായി അതീവ ഹൃദയബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, തിരക്കുകൾക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാര നേട്ടം അമ്മയ്‌ക്കൊപ്പം പങ്കുവെക്കാൻ സാധിച്ചത് Read More…
ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍
ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു ഇയാൾ. വിജയകുമാർ എസ്ഐടി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്നാണ് വിജയകുമാർ പറഞ്ഞിരുന്നത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീർത്തും നിരപരാധിയാണ്. സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നുമാണ് വിജയകുമാർ പറഞ്ഞത്. കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ വിജയകുമാർ പിൻവലിക്കുകയും ചെയ്തു. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ശങ്കർദാസിലേക്കും Read More…
ചോദ്യംചെയ്യലിന് ഹാജരാകണം, പി വി അൻവറിന് ഇ ഡി നോട്ടീസ്
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എംഎൽഎ പി വി അൻവറിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ബുധനാഴ്ച ചോദ്യംചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. 2016 മുതൽ 2021 വരെ കാലയളവിൽ സ്വത്തിൽ 50 കോടി വർധനയുണ്ടായെന്നാണ് ഇഡി കണ്ടെത്തൽ. വിജിലൻസ് എടുത്ത കേസിന്റെ തുടർച്ചയായാണ് ഇഡിയും കേസെടുത്തത്. ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ തട്ടിപ്പിലാണ് ഇ ഡി അന്വേഷണം. ഒരേ വസ്തു വെച്ച് ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വ്യത്യസ്ത വായ്പകൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. നേരത്തെ അൻവറിന്റെ Read More…











