വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് ഇടവകയിലെ പാലസ്തീന കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടപ്പാടി മരിയസദനത്തിലേക്ക് കാരുണ്യ യാത്ര നടത്തി.”രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ. ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യട്ടെ.” (ലൂക്കാ 3:11) എന്ന തിരുവചനം അനർത്ഥമാക്കിക്കൊണ്ട് നടത്തിയ കാരുണ്യ യാത്ര ശ്രദ്ധേയമായി. സ്ഥാപനത്തിലെഅന്തേവാസികളോടൊത്ത് സമയം ചെലവഴിച്ചുകൊണ്ട് പ്രാർത്ഥന, കലാപരിപാടികൾ,പൊതുസമ്മേളനം എന്നിവ നടത്തി.പലചരക്ക് സാധനങ്ങൾ, നിത്യോപയോഗസാധനങ്ങൾ, സംഭാവന എന്നിവ സ്ഥാപനത്തിന് കൈമാറി. പാലാ മരിയസദനത്തിന്റെ ഒരു ശാഖയായി ഇടപ്പാടിയിൽ അടുത്തനാളിൽ ആരംഭിച്ച പുതിയ കാരുണ്യ ഭവനമാണിത്. പാലാ മരിയ Read More…
General
ഇത്തവണ വെടിക്കെട്ടിനില്ല, സർക്കാർ പറയുന്നത് അനുസരിക്കും: തിരുവമ്പാടി ദേവസ്വം
തിരുവമ്പാടി ദേവസ്വം ഇത്തവണ വെടിക്കെട്ടിന് ഇല്ലെന്നും സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ അറിയിച്ചു. ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ ശ്രദ്ധയെന്നും ഗിരീഷ് കുമാർ പറഞ്ഞു. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുണ്ടത്തിക്കോട് സതീശനാണ് ദേവസ്വം കരാർ നൽകിയിരിക്കുന്നത്. നിരോധിത വെടിമരുന്ന് ഒന്നും Read More…
സ്വയംതൊഴിൽ സംരംഭകത്വ ശില്പശാല സെമിനാർ സംഘടിപ്പിച്ചു
വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ സ്വയംതൊഴിൽ സംരംഭകത്വ ശില്പശാല സെമിനാർ സംഘടിപ്പിച്ചു. വികാരി ഫാ സ്കറിയ വേകത്താനം സെമിനാർ ഉദ്ഘാടനം ചെയ്തു. അജയ് ജോസ് മുണ്ടക്കൽ സെമിനാർ നയിച്ചു.
സി.എം.സി. ജയമാതാ പാലാ പ്രൊവിൻസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മാതാതാവിൻ്റെ തിരുസ്വരൂപ പ്രയാണത്തിന് വെള്ളികുളം ഇടവകയിൽ സ്വീകരണം നൽകി
വെള്ളികുളം: സി.എം.സി. ജയമാതാ പ്രൊവിൻസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ രൂപതയുടെ 36 സി.എം.സി. മഠങ്ങളിൽ മാതാവിൻ്റെ തിരുസ്വരൂപ പ്രയാണത്തിന് ആരംഭം കുറിച്ചു . ഏപ്രിൽ എട്ടാം തീയതി പാലാ പ്രൊവിൻഷ്യൽ ഹൗസിൽ നിന്ന് തുടക്കം കുറിച്ച പ്രയാണത്തിന് വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകി. പാലാ സി.എം.സി.ജയമാതാ പ്രൊവിൻസിന്റെ അസിസ്റ്റൻറ് പ്രൊവിൻഷ്യൽ സിസ്റ്റർ കൃപാ മരിയയിൽ നിന്ന് മാതാവിൻ്റെ തിരുസ്വരൂപം വികാരി ഫാ.സ്കറിയ വേകത്താനം ഏറ്റുവാങ്ങി.ആഘോഷമായ റാലിയോടെ മാതാവിൻ്റെ തിരുസ്വരൂപം മഠം ചാപ്പലിൽ പ്രതിഷ്ഠിച്ചു. പത്തുദിവസം Read More…
മുത്തോലി പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം; അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരമെന്ന് ബി.ജെ.പി
മുത്തോലി: ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഭരണസമിതി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി. പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ അധികാരികൾ അടിയന്തരമായി തയ്യാറാകണം. ജനങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോഴും പഞ്ചായത്ത് ഭരണസമിതി തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. പഞ്ചായത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കി എല്ലാ ജനങ്ങൾക്കും ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികൾ ഭരണസമിതി എത്രയും വേഗം സ്വീകരിക്കണം. ഈ വിഷയത്തിൽ അധികാരികൾ ഇനിയും മൗനം തുടരുകയാണെങ്കിൽ ബി.ജെ.പി മുത്തോലി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനങ്ങളെ അണിനിരത്തിക്കൊണ്ട് അതിശക്തമായ സമരപരിപാടികളിലേക്ക് Read More…
വൈദ്യുതി പ്രതിസന്ധി രൂക്ഷം; പവർകട്ടും ലോഡ്ഷെഡിങ്ങും ഒഴിവാക്കാന്‍ തീവ്രശ്രമം
വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും, വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും പവർകട്ടോ ലോഡ്ഷെഡിങ്ങോ ഒഴിവാക്കി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ചൂടു കൂടുന്നതിനാൽ വൈദ്യുതി ഉപയോഗത്തിൽ 50 മെഗാവാട്ടോളം വർധന ദിവസേന രേഖപ്പെടുത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി ഏർപ്പെട്ടിരുന്ന കരാറിൽ 200 മെഗാവാട്ടിന്റെ കുറവ് 16ാം തീയതി മുതൽ ഉണ്ടായി. മറ്റൊരു 200 മെഗാവാട്ടിന്റെ കുറവ് 20നും 26നും ഉണ്ടാകാനിടയുണ്ട്. മേയ് മാസംവരെ ഉയർന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പവർ എക്സ്ചേഞ്ചിൽനിന്നും കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് Read More…
കെ.സി. വേണുഗോപാൽ മിടുക്കൻ, പിന്നണിയിൽ പ്രവർത്തിച്ചു; സതീശൻ ടിവിയിൽ മാത്രം: വെള്ളാപ്പള്ളി നടേശൻ
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് താൻ പറയില്ല. എന്നാൽ ആരാണ് യോഗ്യൻ എന്നും പറയില്ല. വി ഡി സതീശൻ കൂടുതൽ പ്രവർത്തിച്ചത് ടെലിവിഷനിലാണ്. രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല. കോൺഗ്രസിന്റെ അത്യുന്നത പദവികളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല. ജയിച്ചു Read More…
പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു; അനിൽ അക്കര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തു. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോൺഗ്രസ് Read More…
നാരീശക്തിക്ക് പ്രതിപക്ഷം തടയിട്ടു: പ്രതിപക്ഷ പാർട്ടികളുടെ സ്വാര്‍ഥത ബില്ലിനെ പരാജയപ്പെടുത്തി’; വിമർശിച്ച് പ്രധാനമന്ത്രി
നാരീശക്തിയുടെ സ്വപ്നങ്ങൾ തകർത്തത്തിൽ അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ., എസ്.പി പാര്‍ട്ടികളുടെ സ്വാര്‍ഥത വനിത ബില്ലിനെ പരാജയപ്പെടുത്തി. ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ കുടുംബാധിപത്യ പാര്‍ട്ടികള്‍ ആഘോഷിച്ചുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു. രാജ്യമാണ് ഏറ്റവും വലുത്. എന്നാൽ ചിലർക്ക് അങ്ങനെയല്ല. സ്ത്രീ ശാക്തീകരണത്തെ എങ്ങനെ തടഞ്ഞു എന്ന് രാജ്യം കണ്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ല് പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷം കയ്യടിക്കുകയായിരുന്നു. സ്ത്രീകളിൽ നിന്ന് അധികാരം കവർന്നെടുത്ത് ഇവർ ആഘോഷിക്കുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിൽ മുറിവേൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി Read More…
കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം: പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവ്
കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. എന്നാൽ പെൺകുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സുരക്ഷ ആവശ്യപ്പെട്ടുള്ള അവരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് ഇപ്പോൾ നൽകിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കുംഭമേള വൈറല്‍ താരത്തിന്‍റെ Read More…










