General

ഇന്ത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതം: പ്രഫ. ലോപ്പസ് മാത്യു

കോട്ടയം പാർലമെന്റ് ഇന്ത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതമാണെന്നും അത് രാജ്യത്തെ മതത്തിന്റെ പേരിൽ വേർതിരിക്കാൻ ശ്രമിക്കുന്ന ബിജെപി ക്കും, കേരളത്തിലെ ഇടതു സർക്കാരിന്റെ സൽഭരണത്തെ ദ്വേഷിക്കുന്ന കോൺഗ്രസിനും തക്ക മറുപടി ആയിരിക്കുമെന്ന് കോട്ടയം ജില്ല ഇടതുമുന്നണി കൺവീനർ പ്രഫ. ലോപ്പ സ് മാത്യു പ്രസ്താവിച്ചു. പിറവം നിയോജക മണ്ഡലത്തിലെ മണീട് പഞ്ചായത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ലോപ്പസ് മാത്യു. വികസന കാര്യത്തിലും ക്ഷേമ കാര്യത്തിലും ഒന്നാമനായി Read More…

General

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

കളത്തൂക്കടവ്: Kvves കളത്തൂക്കടവ് യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിറ്റ് പ്രസി.ജോൺസൺ പാറക്ക ലിൻ്റെ അധ്യക്ഷതയിൽ സെൻ്റ് ജോൺ വിയാ നി ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടന്നു. സിബി പ്ലാത്തോട്ട0 യോഗത്തിൽ സ്വാഗതം ആശംസിച്ചു. ആദരണീയനായ സംസ്ഥാന വൈസ് പ്രസിഡൻ്റും ജില്ലാപ്രസി ഡൻ്റുമായ എംകെ.തോമസുകുട്ടി യോഗം ഉദ്ഘാടനം ചെയ്യുകയും ജില്ലാ ജനറൽ സെക്രട്ടറി ശ്രീ JKN പണിക്കർ ആശംസ അർപ്പിക്കുകയും ചെയ്തു. ജില്ലാ നേതാക്കളായ വി സി .ജോസഫ്,സജി മാറാമറ്റം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. Read More…

General

പൊൻകുന്നം KSRTC യിൽ നിന്നും ഉല്ലാസ യാത്രകൾ ആരംഭിച്ചു

പൊൻകുന്നം :പോക്കറ്റിൽ ഒതുങ്ങുന്ന ചിലവിൽ ഇനി ഉല്ലാസ യാത്രകൾ പോകാം. അതും ആനവണ്ടിയുടെ സൈഡ് സീറ്റിൽ കാഴ്ചകൾ ആസ്വദിച്ച്. മലമുകളിലെ കാറ്റിന്റെ കോട്ടയിലേയ്ക്ക്, കാറ്റാടി പാടങ്ങളുടെ വശ്യതയിൽ തമിഴ്നാടിനെ മനോഹരമായ ക്യാൻവാസിൽ എന്ന പോലെ കണ്ടാസ്വദിക്കാവുന്ന മനസിന്‌ സന്തോഷം നൽകുന്ന ചതുരംഗപാറയിലേയ്ക്ക് ആണ് ആദ്യ യാത്ര. തമിഴ് നാട്ടിലെ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മലക്കപ്പാറയ് യാത്രക്കുള്ള നിയന്ത്രണം ഇല്ലാതാകുന്നതോടെ അതിരപ്പള്ളി വാഴച്ചാൽ’ വട്ടവട യാത്രകളും പൊൻകുന്നത്തു നിന്നും ഓപ്പറേറ്റ് ചെയ്യും.. ആദ്യ യാത്രയായ ചതുരംഗപ്പാറ യ്ക്കുള്ള ടിക്കറ്റ് വിൽപ്പന Read More…

General

ഗുരുവായൂര്‍-മധുര എക്സ്‌പ്രസിൽ ഏറ്റുമാനൂരിൽ വച്ച് ട്രെയിൻ യാത്രക്കാരന് പാമ്പ് കടിയേറ്റു?

ഗുരുവായൂര്‍-മധുര എക്സ്‌പ്രസിൽ ട്രെയിനിൽ യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം. ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. ഏറ്റുമാനൂരിൽ വച്ചാണ് ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്പർ ബോഗിയിലെ ഒരു യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. തെങ്കാശി സ്വദേശി കാർത്തി എന്ന യുവാവിനാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നാലെ ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രയിൻ യാത്ര തുടർന്നു. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. എന്നാൽ തങ്ങൾ പാമ്പിനെ കണ്ടുവെന്നാണ് Read More…

General

അഡ്വ.ജോജോ ജോസഫ് പറയ്‌ക്കലും സഹപ്രവർത്തകരും കേരള കോൺഗ്രസ് (എം) ലേക്ക്

പാലാ: ജോസഫ് ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി അംഗവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജോയിൻ്റ് കൺവീനറുമായ അഡ്വ.ജോ ജോ ജോസഫ് പാറയ്ക്കലും സഹപ്രവർത്തകരും കേരള കോൺ (എം)-ൽ ചേർന്നു. പാർട്ടി ചെയർമാൻ ജോസ് കെ.മാണിയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു. തോമസ് ചാഴികാടൻ്റ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജോജോ അറിയിച്ചു.

General

ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 15 മുതൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെയും പൊതുജനങ്ങൾക്കു പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം. ഏപ്രിൽ 15 മുതൽ 20 വരെ ആറു കോർപറേഷനുകളിലായി ആദ്യഘട്ടമത്സരം നടക്കും. ഏപ്രിൽ 18ന് എറണാകുളം കോർപറേഷനിൽ നടക്കുന്ന മത്സരത്തിൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലയിലെ പൊതുജനങ്ങൾക്കു മത്സരിക്കാം. പ്രാഥമികഘട്ടങ്ങളിലെ വിജയികളെ ഉൾപ്പെടുത്തിയുള്ള ഫൈനൽ മത്സരം ഏപ്രിൽ 23ന് തിരുവനന്തപുരം കോർപറേഷനിൽ Read More…

General

ജസ്‌ന തിരോധാന കേസ്; CBI അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം CJM കോടതി

ജസ്‌ന തിരോധാന കേസിൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്നു തിരുവനന്തപുരം സിജെഎം കോടതി. ജസ്നയുടെ പിതാവ് ജെയിംസ് നൽകിയ ഹർജിയിലാണ് കോടതി നിർദേശം. വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ മറുവാദം. ഇതിൽ അടക്കം വിശദീകരണം നൽകാനാണ് നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് കോടതി നിർദ്ദേശം നൽകിയത്. സിബിഐ അന്വേഷണം കാര്യക്ഷമം അല്ലെന്നായിരുന്നു ജസ്‌നയുടെ പിതാവ് ഹർജിയിൽ ആരോപിച്ചിരുന്നത്. എന്നാൽ പിതാവിന്റെ Read More…

General

സ്വീപ്പിൻ്റെ നേതൃത്വത്തിൽ ചങ്ങനാശേരി മുനിസിപ്പൽ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ചങ്ങനാശ്ശേരി: തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തമുറപ്പിക്കുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) നേതൃത്വത്തിൽ ചങ്ങനാശേരി മുനിസിപ്പൽ പാർക്കിൽ ബോധവൽക്കരണപരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ ജലത്തിന്റെ പ്രാധാന്യം ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് തീം സോംങ് അവതരിപ്പിച്ചു. ക്വിസ് മത്സരവും സംഘടിപ്പിച്ചു. കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു. പുഞ്ച സ്‌പെഷ്യൽ ഓഫീസറും സ്വീപ് നോഡൽ ഓഫീസറുമായ എം. അമൽ മഹേശ്വർ അദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പു ലിറ്ററസി ക്ലബ് കോഡിനേറ്റർ ഡോ. വിപിൻ കെ. Read More…

General

ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിക്കുന്നു:അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൈക: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടന അവകാശങ്ങളും അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA. മീനച്ചിൽ പഞ്ചായത്ത് LDF മഹിളാ കൺവെൻഷൻ പൈകയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമഗ്രവികസനം നടത്തുന്ന കേരള സർക്കാറിനെ സാമ്പത്തികമായി ഞെരുക്കി തകർക്കാനാണ് കേന്ദ്രപദ്ധതി. റബ്ബർ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിലതകർച്ചക്ക് കാരണം മാറി മാറി കേന്ദ്രം ഭരിച്ച കോൺഗ്രസും ബി.ജെ.പി യും ആണെന്ന് അദ്ദേഹം ആരോപിച്ചു. തുടർന്ന് നടന്ന LDF യുവജന കൺവെൻഷൻ സിപിഎം ഏരിയ Read More…

General

കുവൈറ്റ് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ചരിത്രപ്രസിദ്ധമായ വജ്ര ജൂബിലി ആഘോഷിച്ച അഹമ്മദി ദേവാലയത്തിലേക്ക് തീർത്ഥാടനം നടത്തി

കുവൈറ്റിലെ അബ്ബാസിയയിൽ നിന്ന് 35 കിലോമീറ്ററിൽ അധികം ദൂരമുള്ള ചരിത്രപ്രസിദ്ധമായ വജ്ര ജൂബിലി ആഘോഷിച്ച അഹമ്മദി ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിലേക്ക് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികളെ ഉൾപ്പെടുത്തി കുവൈറ്റിലെ വിവിധ രൂപതാ പ്രവാസി അപ്പസ്തോലറ്റ്കളുടെ ആദ്യത്തെ സംയുക്ത കൂട്ടായ്മ ആയ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തീർത്ഥാടനം നടത്തി. അബ്ബാസിയ ഇടവക ദേവാലയത്തിന്റെ മുന്നിൽ നിന്നും ആരംഭിച്ച തീർത്ഥാടനംഅഹമ്മദി ദേവാലയത്തിൽ പ്രാർത്ഥനയോടെ എത്തിച്ചേർന്ന പ്പോൾ തീർത്ഥാടക സംഘത്തിനെ അഹമ്മദി ദേവാലയ വികാരി ഫാദർ Read More…