ജൂൺ 05 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ അമ്മു ‘ എന്ന ഷോർട്ട് ഫിലിം കുട്ടികൾക്കായി പ്രദർശിപ്പിച്ചു. വീടുകളിൽ പരിപാലിക്കുന്നതിനായി, വൃക്ഷത്തൈ വിതരണം നടത്തി. വിതരണോദ്ഘാടനം സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ പീടികമലയിൽ നിർവഹിച്ചു. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രസക്തി നമ്മെ ഓർമിപ്പിക്കുന്ന ദിനമാണ് ഓരോ പരിസ്ഥിതി ദിനമെന്നും, വളർന്നു വരുന്ന തലമുറ എന്ന നിലയിൽ ഈ വലിയ ലക്ഷ്യത്തിൽ Read More…
General
മണിയംകുന്ന് സെൻറ് ജോസഫ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മണിയംകുന്ന് സെൻറ് ജോസഫ് യുപി സ്കൂളിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ മഞ്ജുമോൾ ജോസഫ് വൃക്ഷത്തൈ നടുകയും, സന്ദേശം നൽകുകയും ചെയ്തു. കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം , ക്വിസ് മത്സരം,വീട്ടിലൊരു മരം എന്നീ പരിപാടികളും നടത്തപ്പെട്ടു.
ഔഷധ സസ്യ വിപ്ലവത്തിനു തുടക്കം കുറിച്ച് വാകക്കാട് എൽ.പി സ്‌കൂൾ
വാകക്കാട് : ലോക പരിസ്ഥിതി ദിനത്തിൽ നൂറ്റിഅൻപതോളം കറ്റാർവാഴകൾ വിതരണം ചെയ്ത് ഔഷധ സസ്യ വിപ്ലവത്തിനൊരുങ്ങി വാകക്കാട് എൽ.പി.സ്‌കൂൾ. ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്ന ഈ കാലത്ത് ഔഷധ സസ്യങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതിന്റെ ഭാഗമായാണ് ഔഷധ സസ്യ വിതരണം നടത്തിയത്. പിടിഎ പ്രസിഡന്റ് ജോർജ്കുട്ടി അലക്സ് തൈ വിതരണം ഉദ്ഘാടനം ചെയ്തു. സി. ടെസിൻ ജോർജ് ബോധവത്കരണം നടത്തി. പരിസ്‌ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ നിർമ്മാണവും പ്രദർശനവും നടത്തുകയും ചെയ്തു.
വേഴാങ്ങാനം സെൻ്റ്. ജോസഫ്സ് എൽ.പി. സ്കൂളിലെ പരിസ്ഥിതി ദിനാചരണം
വേഴാങ്ങാനം: ‘നമ്മുടെ മണ്ണ് നമ്മുടെ ഭാവി’ എന്ന സന്ദേശത്തിൽ ഊന്നി വേഴാങ്ങാനം സെൻ്റ്. ജോസഫ്സ് എൽ.പി. സ്കൂളിൽ 2024 ജൂൺ 05 ലോക പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു. ദിനാചരണം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. സലിൻ പി. ആർ. ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിൻ്റെ ഇന്നത്തെ ആവശ്യകതയെ മുൻനിർത്തി കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വാർഡ് തലത്തിൽ നടത്തപ്പെട്ട ഫലവൃക്ഷതൈ നടീൽ യജ്ഞത്തിന് വേഴാങ്ങാനം സ്കൂൾ വേദിയായി. കുട്ടികൾ പ്രകൃതി സംരക്ഷണത്തിൻ്റെ Read More…
സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് ഇന്ന് 160 രൂപ കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 560 രൂപ വർധിച്ച് സ്വർണവില വീണ്ടും 53,000 കടന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,660 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,540 രൂപയായി.വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപയാണ് കുറഞ്ഞത്. ഒരു Read More…
ഇരുമാപ്രമറ്റം എം.ഡി .സി.എം.എസ് ഹൈസ്കൂൾ പ്രവേശനോത്സവത്തിൽ ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ ഉപഹാര വിതരണം
ഇരുമാപ്രമറ്റം എം.ഡി .സി.എം.എസ് ഹൈസ്കൂൾ പ്രവേശനോത്സവം മേലുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ, ഡെൻസി ബിജു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് ജഗു സാം അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ലോക്കൽ മാനേജർ, ബിഷപ്പ് സെക്രട്ടറി റവ. മാക്സിൻ ജോൺ മുഖ്യ പ്രഭാഷണം നടത്തി. പാലാ വിമുക്തി സൈക്യാട്രിക് സോഷ്യൽ വർക്കർ ആശാ മരിയ പോൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ് നയിച്ചു. നവാഗതർക്ക് ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ ഉപഹാരമായി നൽകുന്ന സ്കൂൾ ബാഗ്, കുട ,നോട്ട് ബുക്ക് ഇവയുടെ സമർപ്പണം Read More…
ഉത്സവാന്തരീക്ഷത്തിൽ പുതുവർഷത്തിലേക്കു പ്രവേശിച്ച് മണിയംകുന്ന് സ്കൂൾ
മണിയംകുന്ന് : രണ്ടു മാസത്തെ അവധിക്കു ശേഷം പുത്തനുടുപ്പും കുടയുമായി ആവേശത്തോടെ സ്കൂളിലെത്തിയ കുരുന്നുകളെ തൊപ്പിയണിയിച്ചും മിഠായിയും സമ്മാനവും നൽകി വരവേറ്റു. സ്കൂൾ തല ഉദ്ഘടനം പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീത നോബിൾ നിർവഹിച്ചു. പി. റ്റി. എ പ്രസിഡന്റ് ശ്രീ. ജോയി കിടങ്ങത്താഴെ അധ്യക്ഷ പ്രസംഗം നടത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പായസ വിതരണം നടത്തുകയും ചെയ്തു.
നാട്ട് മാവിൻ തൈയ്കൾ നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ വേറിട്ട പ്രവേശനോൽസവം
ചെമ്മലമറ്റം: അന്യംനിന്ന് പോകുന്ന വിവിധ ഇനം നാട്ട് മാവിൻ തൈകൾ നല്കി നവാഗതരെ വരവേറ്റ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ പ്രവേശനോൽസവം ശ്രദ്ധയമായി. ഒന്നാം ക്ലാസ്സിൽ പ്രവേശനം ലഭിച്ച അമ്പത് വിദ്യാർത്ഥികൾക്കാണ് നാട്ട് മാവിൻ തൈകൾ നല്കിയത്. രണ്ട് മാസങ്ങൾക്ക് മുബ് വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച നാട്ട് മാവിൻതൈകളാണ് വിദ്യാർത്ഥികൾക്ക് നല്കിയത്. പൂഞ്ഞാർ MLA അഡ്വ സെബാസ്റ്റ്യൻകുളത്തുങ്കൽ, മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് വെള്ളുകുന്നേൽ, ഹെഡ് മാസ്റ്റർ സാബു മാത്യു, Read More…
പ്രവേശനോത്സവ ദിനത്തിൽ അക്ഷരദീപം തെളിച്ച് കൊഴുവനാൽ സ്കൂളിലെ വിദ്യാർത്ഥികൾ
കൊഴുവനാ: സെൻ്റ് ജോൺ NHSS കൊഴുവനാൽ 2024 സ്കൂൾ വർഷത്തിലെ പ്രവേശനോത്സവത്തിന് ഇന്ന് തിരിതെളിഞ്ഞു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വെട്ടുകല്ലേലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ. സോണി തോമസ് സ്വാഗതം ആശംസിച്ചു. പി. റ്റി.എ. പ്രസിഡൻ്റ് ശ്രീ. ഷിബു പൂവക്കുളം ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലീലാമ്മ ബിജു, വൈസ് പ്രസിഡൻ്റ് ശ്രീ രാജേഷ് ബി. , വാർഡ് മെമ്പർ ശ്രീ. പി.സി. ജോസഫ്, MPTA പ്രസിഡൻ്റ് ശ്രീമതി ജെസി Read More…
എംവിഡിക്ക് പരിഹാസം; സഞ്ജു ടെക്കിക്കെതിരെ കേസ്
കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയിൽ ആലപ്പുഴ കലവൂർ സ്വദേശി സഞ്ജു.ടി.എസ് എന്ന സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിന് ആർടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പൊലീസ് കേസെടുക്കുന്നത്. ആർടിഒയെടുത്ത കേസ് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസീക്യൂഷൻ നടപടി വേണമെന്ന ഹൈക്കോടതിടതി നിർദേശ പ്രകാരമാണ് നടപടി. ഒപ്പം യാത്ര ചെയ്ത കൂട്ടുകാരും പ്രോസീക്യൂഷൻ നടപടി നേരിടേണ്ടി വരും. കാർ ഇന്നലെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ സഞ്ജു ടെക്കി ആർടിഒയുടെ ശിക്ഷ നടപടിയെ Read More…











