രാഷ്ട്രീയ സാമൂഹിക രംഗത്തെ മികച്ച സംഭാവനകൾ നല്കുന്ന വ്യക്തികൾക്കായി പി ടി ചാക്കോ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡിന് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അർഹനായി. 50001രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് അടുത്ത മാസം ആലപ്പുഴ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളുകളിൽ വച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രിക്ക് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
General
ജിയോലാബ് ഉദ്ഘാടനവും മെറിറ്റ് ഡേയും
മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ എസ് എസ് കെയിൽ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ജോഗ്രഫി പഠനം എളുപ്പമാക്കുന്നതിനും, ഭൂമിയെയും, നക്ഷത്രങ്ങളെയെയും തൊട്ട് അറിഞ്ഞ് പഠിക്കാൻ കുട്ടികൾക്ക് സുവർണ്ണാവസരം ഒരുക്കുന്ന പാഠ്യപ്രവർത്തനങ്ങൾ ഏറ്റവും ഗുണപ്രദമാകുന്ന രീതിയിൽ ആധുനികമായി സജീകരിച്ച കോട്ടയം ജില്ലയിലെ ഏക ജിയോ ലാബിൻ്റെ ഉദ്ഘാടനവും, അവാർഡ് ദാന വിതരണവും ജൂലൈ 25ന് 10 മണിയ്ക്ക് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുകൽ നിർവഹിക്കും. പി ടി എ Read More…
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന് തുടക്കം കുറിച്ച് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം
ചെമ്മലമറ്റം :ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിലൂടെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പരിശിലനം നല്കുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ. ആനിമേഷൻ പ്രാഗ്രാമിംഗ് റോബോട്ടിക്സ് എന്നീ മേഖലകളിലാണ് പരിശീലനം നല്കിയത്. ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഐ.ടി. കോർഡിനേറ്റർ സെബിൻ സെബാസ്റ്റ്യൻ ക്ലാസ്സ് നയിച്ചു. ബിജി സെബാസ്റ്റ്യൻ സിസ്റ്റർ ജൂബി തോമസ് എന്നിവർ നേതൃത്വം നല്കി.
ആൻ്റോ ആൻ്റണി എം.പിയ്ക്ക് കുന്നോന്നിയിൽ സ്വീകരണം നല്കി
കുന്നോന്നി: നാലാം തവണയും വൻപിച്ച ഭൂരിപക്ഷത്തോടെ പത്തനംതിട്ടയിൽ വിജയക്കൊടി പാറിച്ച പത്തനംതിട്ടയുടെ ജനനായകൻ ആൻ്റോ ആൻ്റണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ സ്വീകരണം നല്കി. സ്വീകരണ പരിപാടിയിൽ ലഭിച്ച നിവേദങ്ങൾക്ക് സത്യര നടപടിയുണ്ടാവുമെന്ന് എം.പി ഉറപ്പു നല്കി. സ്വീകരണ പരിപാടിയിൽ അഡ്വ. ജോമോൻ ഐക്കര, റോജി മുതിരേന്തിക്കൽ, ജോർജ് സെബാസ്റ്റ്യൻ, ജോജോ വാളിപ്ളാക്കൽ, എം.സി വർക്കി, ടോമി മാടപ്പള്ളിൽ, സണ്ണി കല്ലാറ്റ്, റെമികുളത്തിനാൽ, മേരി മുതലക്കുഴിയിൽ, അനീഷ് കീച്ചേരി, റ്റോമി വാളിപ്ലാക്കൽ, തങ്കച്ചൻ മാങ്കുഴയ്ക്കൽ, ജിമ്മി ജോസഫ്, കെ.എം Read More…
ഫ്യൂച്ചർ സ്റ്റാർസ് പദ്ധതി വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ട് :മന്ത്രി ശിവൻകുട്ടി
ഇടക്കുന്നം :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധനവ് ലക്ഷ്യം വെച്ചുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ടാണെന്ന് വിദ്യാഭ്യാസ വി.മന്ത്രി ശിവൻ കുട്ടി പ്രസ്താവിച്ചു. ജനപ്രതിനിധികളുടെ ഇത്തരം ഇടപെടലുകൾ പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുമെന്നും വിദ്യാർത്ഥികളുടെ ഭാവിക്ക് ഏറെ ഗുണപ്രദമാകുമെന്നും മന്ത്രിക്കൂട്ടിച്ചേർത്തു. എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തന Read More…
ആഴമേറിയ വേമ്പനാട്ട് കായൽ ഏഴ് കിലോമീറ്ററോളം നീന്തികടക്കാനൊരുങ്ങി ആറ് വയസ്സുള്ള വിദ്യാർത്ഥി
ആഴമേറിയ വേമ്പനാട്ട് കായൽ ഏഴ് കിലോമീറ്ററോളം നീന്തികടക്കാനൊരുങ്ങുകയാണ് ആറ് വയസ്സുള്ള വിദ്യാർത്ഥി. അതി സാഹസികമായഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് സിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിൽ ആണ് മുവാറ്റുപുഴ കനേഡിയൻ സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയായ ശ്രാവൺ എസ് നായർ. 2024 ഫെബ്രുവരി 28 തീയതി വാരപ്പെട്ടി പഞ്ചായത്തിന്റെ ആഭി മുഖ്യത്തിൽ പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള എട്ട് വയസ്സിന് മേളിൽ ഉള്ള കുട്ടികൾക് സൗജന്യ നീന്തൽ പരിശീലനം കൊടുത്തിരുന്നു.അന്ന് ശ്രാവണിന് 5 വയസ്സ് ആരുന്നു പ്രായം. Read More…
പിടിഎ പൊതുയോഗവും കൃഷി വിജ്ഞാന ക്ലാസും നടന്നു
നീലൂർ : സെന്റ് ജോസഫ്സ് യു. പി. സ്കൂളിൽ പിടിഎ പൊതുയോഗവും കൃഷി വിജ്ഞാന ക്ലാസും നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിനിറ്റ തോമസ് സ്വാഗതം പറഞ്ഞ യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ. മാത്യു പാറത്തൊട്ടിയിൽ അധ്യക്ഷപദമലങ്കരിച്ചു. കടനാട് പഞ്ചായത്ത് മെമ്പർ ശ്രീമതി ബിന്ദു ബിനു വേദി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ മുൻ വൈസ് പ്രിൻസിപ്പലും മലയാള വിഭാഗം മേധാവിയുമായ ഡോ. ഡേവിസ് സേവ്യർ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിയിൽ നിന്ന് Read More…
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി
കുന്നോന്നി: കേരളം കണ്ടതിൽ വച്ച് ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൻ്റെ ഒന്നാം വാർഷികം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ 9.15 ന് കുന്നോന്നി രാജീവ് ഗാന്ധി ക്ളബിൽ വച്ച് ഉമ്മൻചാണ്ടിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി. പ്രസ്തുത ചടങ്ങിൽ എ എം ജോസഫ് ആരംപുളിയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. DCC മെംബർ ജോർജ് സെബാസ്റ്റ്യൻ, വാർഡ് പ്രസിഡൻ്റ് ജോ ജോ വാളിപ്ലാക്കൽ, മേരി മുതലക്കുഴിയിൽ, ഡെന്നി പുല്ലാട്ട്, വി.ഡി ചാക്കോ Read More…
വേലത്തുശ്ശേരിയിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി
വേലത്തുശ്ശേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വേലത്തുശ്ശേരി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി. മുൻ മണ്ഡലം പ്രസിഡന്റ് ബേബി മുത്തനാട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, റിജോമോൻ വടക്കേകാഞ്ഞമല, ജിന്നി പുതിയാപറമ്പിൽ,ബിജു നെടുങ്ങനാൽ,ജോയി നീറനാനിയിൽ, സ്റ്റില്ലു വാഴയിൽ,ടോം കുന്നയ്ക്കാട്ട്,ജോഷി അത്യാലിൽ, അജു അമ്പഴത്തിനാക്കുന്നേൽ, ഔസേപ്പച്ചൻ വരിക്കാനിക്കൽ, ജെയ്സ് കളത്തൂർ, ജോജി വാളിപ്ലാക്കൽ,നൈജു നെടുങ്ങനാൽ തുടങ്ങിയവർ നേതൃത്വം നൽകി.
കർക്കിടക മാസപൂജകൾക്കായി ശബരിമല നട തുറന്നു
കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഉപദേവതാ നടകളിൽ ദീപം തെളിയിച്ച് ആഴിയിൽ അഗ്നി പകർന്നതിന് ശേഷമാണ് ഭക്തരെ ദർശനത്തിന് അനുവദിക്കുന്നത്. കർക്കിടകം ഒന്നായ ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് നട തുറന്നു. 20-ന് രാത്രി 10 മണിക്കാണ് നട അടയ്‌ക്കുന്നത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത തീർത്ഥാടകർക്ക് ദർശനം Read More…











