സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 68,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8560 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇന്നലെ ഗ്രാമിന് 8510 രൂപയും പവന് 68,080 രൂപയുമായിരുന്നു വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,030 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്. സംസ്ഥാനത്ത് ഒൻപത് Read More…
General
കളത്തൂക്കടവ് ഇടവക കർഷക ദള ഫെഡറേഷൻ വാർഷികവും ഫാമിലി ടൂറും നവ വൈദികനെ ആദരിക്കലും നടത്തി
കളത്തൂക്കടവ് : കളത്തൂക്കടവ് സെന്റ് :ജോൺ മരിയവിയാനി ഇടവക കർഷക ദള ഫെഡറേഷൻ വാർഷികവും ഫാമിലി ടൂറും നവ വൈദികനെ ആദരിക്കലും നടത്തി. പരിപാടിയുടെ ഉദ്ഘാടനം യൂണിറ്റ് പ്രസിഡണ്ട് സിബി മാത്യു പ്ലാത്തോട്ടത്തിന്റെ അധ്യക്ഷതയിൽ ഇടവക വികാരി റവ: ഫാ:തോമസ് ബ്രാഹ്മണവേലിൽ നിർവഹിക്കുകയും റവ :ഫാ : ജോർജ് ഞാറ്റുതൊട്ടിയിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
കൈപ്പമംഗലം പീഡനം പ്രതിയെ സി പി എം സംരക്ഷിക്കുന്നു: സജി മഞ്ഞക്കടമ്പിൽ
കൈപ്പമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ പീഡിപിച്ച സി പി എം ലോക്കൽ സെക്രട്ടറിയെ സി പി എം നേതൃത്വത്തിന്റെ നിർദ്ധേശ പ്രകാരം പോലീസ് സംരക്ഷിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. പീഡനത്തിനിരയായ കുട്ടിയും മാതാവും രേഖാമൂലം നൽകിയ പരാതി പോലീസ് അവഗണിച്ചിരിക്കുക ആണെന്നും പ്രതിക്കെതിരെ പോക്സോ ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും സജി ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈപ്പമംഗലം പോലിസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം Read More…
വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കും. തങ്ങളെക്കൂടി പ്രതി ചേർത്ത സിബിഐ നടപടി റദ്ദാക്കി തുടരന്വേഷണം വേണമെന്നാണ് ആവശ്യം. സിബിഐ കണ്ടെത്തൽ യുക്തിഭദ്രമല്ലെന്നും കൊലപാതകസാധ്യത പരിശോധിച്ചില്ലെന്നുമാണ് പ്രധാന വാദം. നേരത്തെ, വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാകാമെന്നാണ് Read More…
ജീവനക്കാർക്ക് ഒന്നാംതീയതി മുഴുവന്‍ ശമ്പളവും വിതരണം ചെയ്ത് കെഎസ്ആർടിസി
കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി. മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്തുതുടങ്ങി. 2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് ഒന്നാം തീയതി ശമ്പളം പൂർണമായി നൽകുന്നത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. തുടർച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗത Read More…
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു. സിലിണ്ടറിന് 42 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന പ്രഖ്യാപനമാണ് പുറത്തുവന്നിരിക്കുന്നത്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. വിവിധ നഗരങ്ങളില്‍ ഈ വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും. രാജ്യാന്തരതലത്തില്‍ എല്‍പിജി വിലയില്‍ വന്നമാറ്റമാണ് ഇവിടെയും പ്രതിഫലിച്ചിരിക്കുന്നത്.
കോൺഗ്രസ് എംപിമാർ നിലപാട് വ്യക്തമാക്കണം: രാജീവ് ചന്ദ്രശേഖർ
വഖഫ് ബില്ലിന്റെ കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് എംപിമാർ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാൻ കേരളത്തിലെ എംപിമാരോട് കേരള കാത്തലിക് ബിഷപ്പ് കൗൺസിലും, നിരവധി ക്രിസ്ത്യൻ സംഘടനകളും അഭ്യർത്ഥിച്ച സാഹചര്യത്തിൽ കോൺഗ്രസ് ആർക്കൊപ്പമാണെന്ന് ജനങ്ങൾക്ക് അറിയണം. മുനമ്പത്തെ ജനങ്ങളെ സഹായിക്കുന്ന നിലപാട് എടുക്കുമോ, അതോ ബില്ലിനെ എതിർത്തു കൊണ്ട് പ്രീണന രാഷ്ട്രീയവുമായി മുന്നോട്ട് പോകുമോ എന്നവർ വ്യക്തമാക്കണം. തങ്ങളുടെ ഭൂമിയിൽ നടക്കുന്ന വഖഫ് അധിനിവേശത്തിനെതിരെ Read More…
ശ്രീഭുവനേശ്വരി ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക നോട്ടീസ് പ്രകാശനം ചെയ്തു
പാറത്തോട്: അഖില ഭാരത അയ്യപ്പ സേവാ സംഘം 205 -ാംനമ്പർ പാറത്തോട് ശാഖയിലെ ശ്രീ ഭുവനേശ്വരി ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സ ത്തോടനുബന്ധിച്ചുള്ള നോട്ടീസ് പ്രകാശനം ക്ഷേത്രാങ്കണത്തിൽ നടന്നു. ഉത്സവ ആഘോഷ കമ്മറ്റി കൺവീനർ മനീഷ് കൊട്ടാരത്തിന് നൽകി അയ്യപ്പ സേവാ സംഘം സെൻട്രൽ വർക്കിംഗ് കമ്മറ്റി അംഗം കെ.കെ. സുരേന്ദ്രൻ പ്രകാശനം ചെയ്തു. ഇക്കൊല്ലത്തെ പ്രതിഷ്ഠാ മഹോത്സവം 2025 മെയ് 7 ന് തുടങ്ങി 8 ന് കലശപൂജ, കലശാഭിക്ഷേകം, പ്രസന്നപൂജ, താലപ്പൊലി ഘോഷയാത്ര, പല്ലക്ക് Read More…
മാവടി പള്ളിയിൽ ജോസഫ് നാമധാരീ സംഗമം
വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുന്നാളും ഊട്ടുനേർച്ചയും ജൂബിലി വർഷത്തോടനുബന്ധിച്ചു ജോസഫ് നാമധാരീ സംഗമവും നടന്നു. പൂഞ്ഞാർ സെന്റ്. മേരീസ് പള്ളി സീനിയർ അസിസ്റ്റന്റ് വികാരിഫാ. ജോസഫ് വിളക്കുന്നേൽ തിരുന്നാൾ കുർബാന അർപ്പിച്ചു സന്ദേശം നൽകി. തുടർന്നു തിരുന്നാൾ പ്രദിക്ഷണവും ഊട്ടുനേർച്ചയും നടന്നു. ജോസഫ് നാമധാരികളെ ആദരിച്ചു സമ്മാനങ്ങൾ നൽകി.വികാരി ഫാ. ജോർജ് അമ്പഴത്തിനാൽ, ഫാ. ജുബിൻ വാഴക്കാപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.
മാസപ്പിറ ദൃശ്യമായി; നാളെ ചെറിയ പെരുന്നാള്‍
ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവർ അറിയിച്ചു. കോഴിക്കോട് മാസപ്പിറവി ദൃശ്യമായെന്നാണ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ അറിയിച്ചത്. പാണക്കാട് മാസപ്പിറവി കണ്ടതായി സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. നന്തൻകോട് പള്ളിയുടെ മുകളിൽ Read More…