എരുമേലി : ചേനപ്പാടി- എരുമേലി പിഡബ്ല്യുഡി റോഡിന്റെ അവസാന റീച്ചായ കാരിത്തോട് മുതൽ എരുമേലി വരെയുള്ള ഭാഗം തകർന്ന് വാഹന യാത്ര വളരെ ദുഷ്കരമായിരുന്നു. ഈ ഭാഗം ഒന്നേകാൽ കോടി രൂപ അനുവദിച്ച് പുനരുദ്ധാരണം നടത്തുന്നത് അന്തിമഘട്ടത്തിലേക്ക് എത്തുന്നു. തകർന്ന ഭാഗങ്ങൾ സ്ക്യാരിഫൈ ചെയ്ത് സോളിങ് നടത്തി റീ ടാറിങ്ങിന് സജ്ജമായിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തികൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്യോഗസ്ഥരോടൊപ്പം എത്തി വിലയിരുത്തി. ഇനി ടാറിങ് പ്രവർത്തികൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ പ്രവർത്തി മൂന്നുദിവസം കൊണ്ട് Read More…
Erumeli
എരുമേലി എയർപോർട്ട് സ്ഥാപിക്കൽ: പാലാ സബ് കോടതി വിധി തടസ്സമാവില്ല : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
എരുമേലിയിൽ സ്ഥാപിക്കുന്ന ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവർത്തനങ്ങൾക്ക് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ സബ്ബ് കോടതി പുറപ്പെടുവിച്ച വിധി തടസ്സമാവില്ലെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. വിധി അനുകൂലമായിരുന്നുവെങ്കിൽ ഭൂമി എയർപോർട്ട് നിർമ്മാണത്തിന് വേണ്ടി ട്രാൻസ്ഫർ ചെയ്ത് പദ്ധതിയുമായി മുന്നോട്ടു പോകുവാൻ കഴിയുമായിരുന്നു. വിധി എതിരായ സാഹചര്യത്തിൽ ഇനി നിലവിൽ നടന്നുവന്നിരുന്ന ഭൂമി ഏറ്റെടുക്കൽ നടപടികളിലൂടെ ഭൂമി സർക്കാരിലേക്ക് നിക്ഷിപ്തമാക്കേണ്ടി വരും. ലാൻഡ് അക്വസിഷൻ റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് 2013 പ്രകാരം Read More…
മൂലക്കയം ചെക്ക് ഡാം കം ബ്രിഡ്ജ് 5 കോടി രൂപ അനുവദിച്ച് ടെൻഡറായി
എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ മൂലക്കയത്തെയും, പെരുനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കിസുമത്തെയും തമ്മിൽ ബന്ധിപ്പിച്ച് പമ്പയാറിന് കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് 5 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ആയതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മൂലക്കയം പ്രദേശത്തെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും പമ്പയാറിന്റെ മറുകരയിൽ കാണാവുന്ന ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കിസുമം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠനം നടത്തുന്നത്. എന്നാൽ ഈ വിദ്യാർത്ഥികൾക്ക് പമ്പയാറിൽ Read More…
എരുമേലി കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം :പ്രകാശ് പുളിക്കൻ
എരുമേലി: പത്ത് വർഷം മുമ്പ് ആരംഭിച്ച എരുമേലി കുടിവെള്ള വിതരണ പദ്ധതിയുടെ രണ്ടാംഘട്ടം ഇതേ വരെയായിട്ടും പ്രവർത്തനക്ഷമമാക്കുവാൻ കഴിഞ്ഞിട്ടില്ല. മണിപ്പുഴ, പ്രപ്പോസ് , മുക്കൂട്ടുത്തറ, ഇരുമ്പൂന്നിക്കര, തുരംപാറ, ഇരുമ്പൂന്നിക്കര, മുട്ടപ്പള്ളി, ഉമ്മിക്കുപ്പ, കണമല , മൂക്കൻപെട്ടി, പമ്പാവാലി,ഏയ്ഞ്ചൽവാലി എന്നിവിടങ്ങളിലെ വീടുകളിൽ പൈപ്പ്ലൈനും ടാപ്പുകളും, വാട്ടർ മീറ്ററുകളും , പാണപിലാവ്, പള്ളിക്കുന്ന്, കിരിത്തോട്, എരുത്വാപ്പുഴ എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിച്ചിട്ടും ഇതുവരെയായിട്ടും ജലവിതരണം ആരംഭിച്ചിട്ടില്ല. വേനൽ രൂക്ഷമായതൊടെ പ്രദേശവാസികൾ സ്വാകാര്യ കുടിവെള്ള വിതരണക്കാരെ ആത്രയിക്കുകയാണ്. നാഷണൽ ഹൈവേയിൽ റോഡുകൾ ക്രോസ് Read More…
ശബരിമല തീർത്ഥാടനം – മുന്നൊരുക്ക യോഗം ഉദ്ഘാടനം ചെയ്തു
ഈ വർഷത്തെ മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ദേവസ്വം ബോർഡിന്റെയും, തദ്ദേശസ്ഥാപനങ്ങളുടെയും, ബന്ധപ്പെട്ട എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും ഒരു അവലോകനയോഗം എരുമേലിയിൽ വിളിച്ചു ചേർത്തു. ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനും, തീർത്ഥാടകരുടെ ക്ഷേമവും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സംബന്ധിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടത്തി. പോരായ്മകൾ പരിഹരിക്കുന്നതിന് വേണ്ട തീരുമാനങ്ങൾ എടുക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മുൻകാലങ്ങളിലേതു പോലെ ഇക്കൊല്ലവും ഏറ്റവും ഭംഗിയായി തീർത്ഥാടന കാലം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ യോഗം നിശ്ചയിച്ചു.
എരുമേലി തെക്ക് സ്മാർട്ട് വില്ലജ് ഓഫീസ് നാടിനു സമർപ്പിച്ചു; ജില്ലാതല പട്ടയമേള; 317 പേർക്ക് പട്ടയം നൽകി
കോട്ടയം ജില്ലാതല പട്ടയമേളയും എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും റവന്യൂ-ഭവന നിർമാണവകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഓൺലൈനിൽ നിർവഹിച്ചു. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നുള്ള 317 പേർക്കാണ് പട്ടയം നൽകിയത്.സർക്കാർ കഴിഞ്ഞ ഒൻപതു വർഷത്തിനിടെ 4.13 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തെന്ന് മന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ കാലത്തുതന്നെ അഞ്ചു ലക്ഷം പേർക്ക് പട്ടയം നൽകും. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ക്രയവിക്രയ തട്ടിപ്പ് പൂർണമായും ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എരുമേലി അസംപ്ഷൻ ഫൊറോനാപ്പള്ളി Read More…
എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന്
വർഷങ്ങളായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ ഒറ്റ മുറിയിൽ പ്രവർത്തിച്ചിരുന്ന എരുമേലി തെക്ക് വില്ലേജ് ഓഫീസിന് സംസ്ഥാന റവന്യൂ വകുപ്പ് മുഖേന 50 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 31-)o തിയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് സംസ്ഥാന റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈൻ Read More…
എരുമേലി ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടന്നു
എരുമേലി ഗ്രാമപഞ്ചായത്തിലെ വികസന സദസ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വലിയ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്ത് ഏറ്റവുമധികം വികസനക്കുതിപ്പ് നടന്നത് ഈ സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല അന്താരാഷ്ട്ര എയർപോർട്ട്, 15 കോടി രൂപ മുടക്കി തീർത്ഥാടകസഹായ കേന്ദ്രം തുടങ്ങി സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് എരുമേലിയിൽ വരുന്നതെന്നും എംഎൽഎ പറഞ്ഞു. എരുമേലി അസംപ്ഷൻ ഫൊറോന പള്ളി പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് Read More…
മഹാത്മാഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് എൽ പി സ്കൂൾ പരിസരം ശുചീകരിച്ചു
എരുമേലി- പാണപിലാവ് വായനശാലയുടെ നേതൃത്വത്തിൽ പാണപിലാവ് എംജിഎം ഗവൺമെന്റ് എൽ പി സ്കൂൾ പരിസരം ശുചീകരിച്ചു. വായനശാല പ്രസിഡന്റ് ബിനു നിരപ്പേൽ അധ്യക്ഷത വഹിച്ച യോഗം മുൻ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. ബിൻസ് കുഴിക്കാട്ട്, ഗോപിനാഥൻ ചാഞ്ഞ പ്ലാക്കൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജെയിൻ ജോസ് പള്ളിത്താഴെ, രമേശ് കരികിലാ മറ്റത്തിൽ, ജയൻ കദളി മറ്റത്തിൽ, ലിൻസ് പൂക്കനാം പൊയ്കയിൽ, ജനീഷ്, കദളി മറ്റത്തിൽ, ജിജോ മോൻ പനക്കവയലിൽ, അനിത വള്ളിയാംതടത്തിൽ പങ്കെടുത്തു.
ആശാസമര സഹായ സമിതി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
എരുമേലി :ആശാ സമര സഹായ സമിതി എരുമേലിയിൽ പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു. ആശാ സമരം ഡിമാൻഡുകൾ അംഗീകരിച്ച് തീർപ്പാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് സമരസഹായ സമിതിയുടെ നേതൃത്വത്തിൽ എരുമേലിയിൽ നടത്തിയ പ്രതിഷേധ സദസ്സ് ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സമര ചരിത്രത്തിൽ ഐതിഹാസികമായ സ്ഥാനം എഴുതിച്ചേർത്ത ഈ സമരം നിരവധി ഡിമാന്റുകൾ ഇതിനോടകം നേടിക്കഴിഞ്ഞു. ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയാക്കുക എന്ന പ്രധാന ഡിമാന്റ് നേടിയെടുക്കുന്നതിനായി Read More…










